കാലങ്ങൾ ഒരു പാട് കഴിഞ്ഞു പോയെങ്കിലും സ്കൂളിക്ക് പോയതും വന്നതും ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നു. റോഡ് ക്രോസ്സ് ചെയ്ത് ഇറങ്ങിയാൽ തോട്ടങ്ങളും തോടും പാടവും കടന്ന് നിലമ്പൂരിലെ തേക്കിങ് കാടുകളെ വെല്ലെന്ന മാതിരിയുള്ള തെങ്ങിന്റെയും കമുങ്ങിന്റെയും ആലഞ്ചെറിയിലൂടെ അങ്ങ് സ്കൂളിൽ എത്തുന്നത്. മഴക്കാലത് തോട് മുറിച്ചു കടക്കാൻ ഇടുന്ന ആപാലം ഇന്നും ഒരു പേടി സ്വപ്നമാണ്. കാരണം ഇടുന്ന സമയത്ത് രണ്ടോ മൂന്നോ തെങ്ങുണ്ടാവും പിന്നെ അത് ഒറ്റ തെങ്ങായി മാറും അതിലൂടെ നടത്തം പ്രാക്ടീസാവുമ്പോയേക്കും ആതെങ് മുറിഞ്ഞു ഒരു കമുങ് ഇട്ടിട്ടുണ്ടാവും. പിന്നെ അതിലൂടെ മുറിച് കടക്കലുണ്ട്. ഹാവൂ ഇന്നും അത് ഓർക്കുമ്പോൾ ഒരു ഇഞ് തെറ്റിയാൽ ബുക്കും നമ്മളും തോട്ടിൽ ഉണ്ടാവും. പിന്നെ അത് കഴിഞ്ഞാൽ ഒരു വെള്ളം നിൽക്കുന്ന കുഴിയുണ്ട്. മഴക്കാലത് വെള്ളം നനയാതെ സ്കൂളിൽ എത്തണമെങ്കിൽ സുഹൃത്തുക്കൾ വിചാരിക്കുക തന്നെ വേണം പിന്നെ അലാൻജീരിയിൽ സ്‌കൂൾ കട്ട് ചെയ്തിരിക്കാനുള്ള ഒരു മൂച്ചി എല്ലാം ഇന്ന് ഓർമ്മകൾ മാത്രം.സ്‌കൂൾ വിട്ട് കൂടണയുക എന്നത് എന്നും ഒരു സങ്കടമാണ് 😔😔.സുഹൃത് ബന്ധങ്ങളും ടീച്ചേർസ് കുശലങ്ങളും എല്ലാം ഓർമയിൽ മാത്രം.
--------------------------------------------------------------------------------------------------------------------------
✍ ഷിഹാബുൽ ഹഖ് പി. കെ
No comments:
Post a Comment