Wednesday, 10 July 2019

റേഡിയോ : ആകാശവാണി കോഴിക്കോട് ഹലോ... ഇഷ്ടഗാനം


പണ്ട് കാലത്ത് ഇന്നത്തെ മൊബൈൽ ഫോൺ പോലെ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത റേഡിയോ.. ഇന്നത്തെ തലമുറ ശ്രദ്ധിക്കുന്നതേ ഇല്ല.. ഇരുപത്  ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള നമ്മുടെ നട്ടിൻ പുറങ്ങളിലെ സുപ്രഭാതം പൊട്ടി വിടരുന്നത് ചായപീടികയിലെയും ചെറിയ പെട്ടികടകളിലെയും റേഡിയോയിലൂടെയുള്ളവാർത്ത കേട്ട് ഒപ്പം ഒരു ചായയും കുടിച്ചിരിക്കുന്ന ഒരു കൂട്ടമാളുകളുടെ സുന്ദര കാഴ്ച്ചയോടെയായിരുന്നു. വാർത്തകൾ കൂടാതെയുള്ള വളരെ ഉപകാരപ്രധമായ പല പരിപ്പാടികളും അങ്ങാടി നിലവാരവും, വയലും വീടും പരിപ്പാടിയും അതുപോലെ കൗതുകം നിറഞ്ഞ കൗതുക വാർത്തകളും ഒട്ടുമിക്ക വീടുകളിൽ നിന്നും റേഡിയോയിലൂടെ അലയടിച്ചിരുന്നത്. അന്ന് നേതാക്കൻമാർ മരണപെട്ടാൽ റേഡിയോയിലൂടെ ദു:ഖാഛരകമായിയുള്ള മൂളക്കവും ഇപ്പോൾ ഓർമ്മയിൽ മാത്രം.

2002-2003കാലഘട്ടത്തിൽ കോഴിക്കോട് FM നിലയത്തിന്റെ ഒരു കടുത്ത ശ്രോദ്ധാവായിരുന്നു ഞാൻ. ഹലോ ഇഷ്ട ഗാനത്തിലെക്ക് ലാന്റ്ഫോണിലൂടെ ഗാനം ആവശ്യപ്പെടുകയും ദിവസവും അഞ്ചും ആറും പോസ്റ്റ് കാർഡിൽ നിങ്ങൾകാവശ്യപ്പെട്ട ഗാനത്തിലെക്ക് എഴുത്തുന്നതും രണ്ട് മൂന്ന് ദിവസങ്ങൾക്കുളിൽ ആവശ്യപ്പെട്ട ഗാനം പ്രക്ഷേപണം ചെയ്യുമ്പോൾ പിലിപ്പ്സ്സിന്റെ രണ്ട് ബേന്റുള്ള ടേപ്പ്റിക്കോഡിലെ റേഡിയോയിൽ ഗാനങ്ങൾ കാസറ്റിലെക്ക് റേക്കോർഡ് ചെയ്ത് വെക്കുന്നതും ഒരു ഹോബിയായിരുന്നു. ആകശവാണിയിൽ വാർത്തകളുടെ ഇടയിൽ ചില സമയങ്ങളിൽ ക്ലിയർ ഇല്ലാതെ വരുമ്പോൾ റേഡിയേയിലെ ഏരിയലിന്റെ അറ്റത്ത് വയർ കെട്ടി പുറത്തെക്ക് വെച്ച് ക്ലിയർ കൂടുന്നത് അന്നത്തെ സ്ഥിരം പണിയാണ്. ചെറുപ്പകാലത്ത് തറവാട് വീട്ടിൽ വലിയുപ്പയുടെ റോഡിയോയിൽ രാവിലത്തെ പ്രാദേശിക വാർത്തകഴിഞ്ഞ ഉടനെയുള്ള അഞ്ച് മിനുറ്റ് സാംസ്ക്രത വാർത്തയും കഴിഞ്ഞുള്ള ഡൽഹി വാർത്തയും ശേഷമുള്ള വയലും വീടും പരിപ്പാടിയും ശ്രദ്ധയോടെ വലിയുപ്പ കേൾക്കുന്നത് ഇപ്പോഴും ഓർത്ത് പോകും. നിപ്പോയുടെ നാല്കട്ടയുടെ ബാറ്ററിക്ക് വർക്ക് ചെയ്യുന്ന ഒരു പ്രത്യകതരം ബേഗിലാക്കിയ റേഡിയോ വാർത്തയും മറ്റു പരിപ്പാടികളും കഴിഞ്ഞൽ വലിയുപ്പ കള്ളി പെട്ടിൽ വെച്ച് പൂട്ടി വെക്കും. പുലർച്ചെ റേഡിയോയിൽ പ്രക്ഷേപണം തുടങ്ങുന്നതിന്ന് മുമ്പും വാർത്ത തുടങ്ങുന്നതിന്ന് മുമ്പുമുള്ള ആ മൂളക്കം കേൾക്കാൻ എന്ത് രസമായിരുന്നു....
ഇന്ന് നമ്മുടെ കൈയ്യിലുള്ള ഫോണുകളുടെ ഉള്ളിലായി റോഡിയോ, വാച്ച്, ടോർച്ച് മുതൽ എല്ലാമെല്ലാം....
--------------------------------------------------
✍ മുജീബ് ടി.കെ കുന്നുംപ്പുറം.

No comments:

Post a Comment