Wednesday, 17 July 2019

രാജേട്ടന്റെ കുട


1986 ജൂൺ മാസത്തിലെ ഒരു മഴക്കാലത്താണ് കുട ചൂടി ഒരാവശ്യത്തിന് ആദ്ധ്യമായി പുറത്തിറങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ ഒന്നാം ക്ലാസിലേക് ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഒരഞ്ചു വയസ്സുക്കാരന്റെ കുട ചൂടിയുള്ള ഒരു കാൽ നട യാത്ര ....

കട്ടിയുള്ള കോട്ടൻ തുണിയാണ് ആ കാലൻ കുടക്ക്, വലിയ മഴയത്ത് കുറെ സമയം  ചൂടിയാൽ അൽപാല്പം വെള്ളം കിനിഞ് വന്ന് പിന്നെ കുടക്ക് ഭാരം കൂടും, ഉപയോഗം കഴിഞ് ഉണങ്ങണമെങ്കിൽ മണിക്കൂറുകളെടുക്കും , അലുമിനിയത്തിന്റെ കട്ടിയുള്ള കമ്പി, എന്നെ വളരെയാകർശിച്ചിരുന്നത് അതിന്റെ സ്ഫടികത്തിന്റെ പിടിയായിരുന്നു. സ്ഫടികത്തിന്റെ പിടിക്കുള്ളിൽ പല ഡിസൈനിൽ മനോഹരമായ ചിത്രപ്പണികൾ കാണാം ...

പിന്നീട് ഒരു നാലഞ്ച് വർഷം കഴിഞപ്പോൾ (1990 ൽ) കോട്ടൻ ശീല മാറി പോളിസ്റ്റർ തുണിയിലായി  കുടകൾ, അത് വരെ വ്യാപകമായ കാലൻ കുടകൾക്ക് പകരം പോളിസ്റ്റർ തുണിയുടെ ഫോൾഡിംഗ് കുടകൾ ഇറങ്ങാൻ തുടങ്ങി ... 
കുന്നുംകുളം ബെയ്സ് ചെയ്ത ധാരാളം ബ്രാന്റുകൾ അക്കാലത്ത് വ്യാപകമായിരുന്നു , മാൻ മാർക്ക് കുട , സെന്റ് ജോർജ് കുട , തുടങ്ങിയവ , അതിൽ വ്യാപകമായ പരസ്യത്തിൽ സെന്റ് ജോർജ് കുടയായിരുന്നു മുൻപന്തിയിൽ ..... പിന്നീട് ഡബിൾ ഫോൾഡിംഗ് ന്യൂ ജെൻ കുടകൾ .... പ്രശസ്തമായ സെന്റ് ജോർജ് കമ്പനി വിഭജിച്ച് പോപ്പിയും ജോൺസുമായി , അതോടെ കുട പരസ്യത്തിന്റെ ഒരു പ്രളയം തന്നെയായിരുന്നു ...

ഈ അടുത്ത് 60 കഴിഞ്ഞ എന്റെ സുഹൃത്ത് രാജൻ നായരുടെ വീട്ടിൽ പോയപ്പോൾ ഇറങ്ങാൻ നേരം മഴ പെയ്തു, പടിപ്പുരക്കടന്ന് കാറിനടുത്തേക്ക് ഏതാണ്ട് ഇരുനൂറ് മീറ്റർ നടക്കണം, മഴ ചോരാതായപ്പോൾ മനമില്ലാ മനസ്സോടെ പുള്ളി അകത്ത് ചെന്ന് ഒരു കുടയെടുത്ത് തന്നു ...

കുറച്ച് പഴകിയതായപ്പോൾ ഞാനൊന്ന് സൂക്ഷിച്ച് നോക്കി, കാലിൽ കാണുന്ന പേര് സെന്റ് ജോർജ് അബ്രേല.... ഞാൻ ചോദിച്ചു രാജേട്ടാ ഈ കുട എന്ന് വാങ്ങിയതാ ? അതൊരു രണ്ട് മൂന്ന് വർഷമായിക്കാണുമെടോ .... അപ്പോ ഞാൻ പറഞ്ഞു മിനിമം ഒരു ഇരുപത്തിയഞ്ച് കൊല്ലമായിക്കാണുമെന്ന്, ഇത് കേട്ട് മുപരെ ഭാര്യ ചിരിച്ച് കൊണ്ട് അകത്ത് നിന്ന് ഇറങ്ങി വന്നു പറഞ്ഞു ഏതാണ്ട് 30 കൊല്ലമായിക്കാണുമെന്ന്, ഞങ്ങളുടെ കല്യാണത്തിന് വാങ്ങിയതാ... ഈ മനുഷ്യനോട് മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല, നിരന്തരം അത് തന്നെ റിപ്പയർ ചെയ്ത് ഉപയോഗിക്കും....

ഭാര്യ പോയതോടെ അതിശയത്തിൽ മുപ്പരെന്നോട് ചോദിച്ചു നിനെക്കെങ്ങനെ മനസ്സിലായി 25 കൊല്ലമായിക്കാണുമെന്ന്? അപ്പോ ഞാൻ പറഞ്ഞു സെന്റ് ജോർജ് കമ്പനി നിർത്തിയിട്ട് 25 കൊല്ലമായി പിന്നെ ധൈര്യയിട്ട് പറയാലോ........ 😀😀😀😀😀 ഇത് കേട്ട് എന്റ ഓർമ്മശക്തിയെ പുകഴ്ത്തിയ മുപ്പരുണ്ടോ അറിയുന്നു അക്കാലത്തെ കുട പരസ്യത്തിന്റെ പ്രളയം .... 😀😀😀
============
നിസാർ പി. കെ. 

No comments:

Post a Comment