നഷ്ടപ്പെടുമ്പോൾ മാത്രം അറിയുന്ന ഒരു അറിവാണ് നഷ്ടത്തിന്റെ വില. ആവേശം മൂത്ത് അതിന്റെ പാകം മൂപ്പായിക്കഴിഞ്ഞാൽ പിന്നത്തെ അവസ്ഥ അത് പ്രകടമാക്കലാണ് എന്നതാണ് എന്റെ അനുഭവം. ഇന്നലെ രാവിലെ 10- മണിക്ക് സംഭവിച്ചതും അതാണ്.
ഇന്നലെ രാവിലെ ഞാനും കൂട്ടുകാരും കൂടി ചെറിയ ഒരു സന്തോഷ യാത്ര നടത്തി. അതൊരു ഒന്നൊന്നര യാത്രയായിരുന്നു. എല്ലാവരും നമ്മുടെ ഈ സ്നേഹക്കൂട്ടിലുള്ളവർ തന്നെ. പക്ഷെ ആ യാത്ര മനസ്സിന്ന് തന്ന ഒരു സുഖവും സന്തോഷവും അക്ഷരങ്ങൾക്കതീതമാണ്. കാരണം ആ യാത്രയുടെ ചുക്കാൻ പിടിച്ചിരുന്ന ഞങ്ങളുടെ (അല്ല നമ്മുടെ) കൂട്ടുകാരൻ ജലീൽ അത്രക്കാവിഷയത്തിൽ തൽപരനും ഉന്മേഷവാനും ആയിരുന്നു. അതിലേറെ ആവേശത്തിലായിരുന്നു മറ്റൊരു കൂട്ടുകാരൻ അബ്ദു റഷീദ് ഇ. കെ., അതുപോലെത്തന്നെ മേലകത്ത് ബഷീർ (യാത്രയിലെ നാൽവർ സംഘം).
അങ്ങിനെ വളരെ നേരത്തെ കാര്യങ്ങൾ തീരുമാനിക്കുന്നു, വളരെ കണിശമായ സാമ്പത്തിക ഇടപാട്, സമയത്തിന്റെ വില, സഹയാത്രികരോടും മറ്റും കാണിക്കേണ്ട മര്യാദ, കാഴ്ചകൾ കാണുന്നിടത്ത് ചെല്ലുമ്പോൾ അവിടത്തെ പാവപ്പെട്ട തൊഴിലാളികളെ കാണേണ്ട രൂപത്തിൽ കണ്ട് അവരെ സന്തോഷിപ്പിക്കുന്നു. കൃഷിയിടങ്ങൾ മനം നിറയെ കണ്ടു എന്ന് മാത്രല്ല, ഒന്ന് കണ്ട് കഴിഞ്ഞ് വാഹനം കയറി മടങ്ങുമ്പോഴാവും വഴിയിൽ മറ്റൊരിനം കൃഷി കാണുന്നത്. അവിടം ഇറങ്ങി ആ കൃഷിയും കർഷകനേയും കാണുന്നു. അവരോടതിനെ കുറിച്ച അന്വേഷിച്ചറിയുന്നു. കൃഷി ചെയ്യുന്ന രീതിയും അതിന്റെ തുടക്കം മുതൽ അവസാനം കാശ് പോക്കറ്റിലാവുന്ന അവസ്ഥ വരേ വളരെ ആവേശത്തോടെയും അതിലേറെ സന്തോഷത്തോടെയും വിവരിക്കുന്ന കർഷക മുതലാളിയെ അവർക്ക് നൽകാൻ കഴിയുന്ന അത്ര ബഹുമാനം നൽകി അവരുടെ നിർദേശം സ്വീകരിച്ച് അവർ കാണിച്ച വഴികളിലൂടെയും ഊരിലൂടെയും സഞ്ചരിച്ച് മനസ്സിന്നും ശരീരത്തിന്നും ഒരേ പോലെ കുളിരേകി, സമുദ്രനിരപ്പിൽ നിന്നും എത്രയോ ഉയരത്തിൽ ശീതീകരിച്ച മുറി പോലെ നിൽക്കുന്ന മലമുകളിൽ ഹൈന്ദവ ദേവാലയത്തിന്റെ തിരുമുറ്റവും അതിന്റെ പരിസരവും കണ്ട് മനം നിറച്ച്, ചാഞ്ഞും ചെരിഞ്ഞും കുത്തിനിറച്ച സഞ്ചാരികളായ ഭക്തി ജനങ്ങളേയും (ഞങ്ങളെ പോലോത്ത ഭക്തി ഇല്ലാത്ത സഞ്ചാരികളും കാണും) കൊണ്ട് കർണ്ണാടകയുടെ ഇരുകിളി ചിഹ്നംപതിച്ച വണ്ടിയിൽ താഴെ ഇറങ്ങുബ്ബോൾ കാട്ട് പോത്തിനെ കണ്ടവരും കാണാത്തവരും ആനയേയും അങ്ങിനെതന്നെ ഒക്കെ ആസ്വദിച്ച് താഴെ വണ്ടി പാർക്കിങ്ങിൽ എത്തി..
കന്നട ചേച്ചിയുടെ കരങ്ങളാൽ ചൂടുള്ള മുളക് ബജിയും ഉരുളക്കിഴങ്ങ് ബജിയും കന്നട ചേട്ടന്റെ കരങ്ങളാൽ വളരെ ഭംഗിയായി ചെത്തിയ ഇളനീറും കൂടിച്ച് വീണ്ടും ആ സുന്ദരമായ യാത്ര തുടർന്നു. പിന്നേയും പല പല കാഴ്ചകളും ബണ്ടിപ്പൂർ വനത്തിലൂടെ വളരെ ആസ്വാദകരവും അതിലേറെ മനോഹരവുമായവ കണ്ട് ഞങ്ങൾ ഗൂഡല്ലൂർ വഴി നാടുകാണിച്ചുരമിറങ്ങി നിലമ്പൂർ വഴി വന്ന് ചാലിയാറിൽ ചിലർ മുങ്ങിയും പൊങ്ങിയും പേടിച്ചും രസിച്ചും കുളിച്ച് കളിച്ച് തമർത്ത് തിരികെ വന്ന് യാത്ര തുടർന്നു. ആ പുഴക്കും പുഴയോരത്തിനും വല്ലാത്തൊരു കിന്നാരം പറച്ചിലായിരുന്നു ആ സമയത്ത് കുളിക്കടവിൽ നോക്കി നിന്ന എന്നോട്.
അതാ വണ്ടി കൊണ്ടോട്ടി യുടെ നഗര മധ്യത്തിൽ എത്തി. വയർ നിറച്ച് ഭക്ഷണവും കഴിച്ച് എല്ലാവരും അവനവന്റെ വീട് ലെക്ഷ്യമാക്കി നീങ്ങി -
അന്നത്തെ യാത്രയുടെ ആദ്യം മുതൽ അവസാനം വരെ ആനന്ദകരമാക്കിയ ഞങ്ങളുടെ ക്ലബ്ബിന്റെ ക്യാപ്റ്റൻ മിസ്റ്റർ ജലീൽ - അവരുടെ യാത്രാ താൽപര്യവും അനുഭവവും കൃത്യതയും എന്നെ വല്ലാതെ ആകർഷിച്ചു.
ആ സന്തോഷം കൂട്ടിലൂടെ കൂട്ടുകാർക്കൊന്നു പങ്ക് വെക്കാം എന്നുള്ള അത്യാഗ്രഹം എന്നെ കൂടിന്റെ പുറത്തെത്തിച്ചു.
അപ്പോഴാണ് എനിക്ക് നഷ്ടത്തിന്റെ വില ശരിക്കും മനസ്സിലായത്.
---------------------
ഹനീഫ. P - K
This comment has been removed by the author.
ReplyDelete