ഉഷ്ണാധിക്യത്താൽ ആകെ ഉണങ്ങിക്കരിഞ്ഞിരുന്ന സസ്യലതാദികൾ, കൊച്ചു പുൽചെടികൾ വരെ തളിർത്തു, ഒരു നവജീവൻ കിട്ടി ഉൻമേഷത്തോടെ ഇളം കാറ്റിൽ ഇളകിയാടി, അവക്കൊക്കെ ഇളം ചൂടുള്ള വെയിൽ നിഴൽ വീഴ്ത്തി, ആ നിഴലുകളും ഇളകിക്കളിച്ചു. എന്തൊ പറയുന്നു ആ നിഴലുകൾ,
അതൊ തൻ്റെ നാഥനെ സ്തുതിക്കുന്നുവൊ? -
കൊച്ചു കിളികൾ മരക്കൊമ്പിലിരുന്ന് ആടിക്കളിച്ച് കളകളാരവം മുഴക്കുന്നു, കണ്ണിൽകാണാത്ത ജീവികളും കൂടി എവിടെ നിന്നൊക്കെയൊ പ്രകൃതിദത്തമായ സൃഷ്ടിപരമായ തങ്ങളുടെതന്ത്രികൾ മീട്ടുന്നു - മനുഷ്യന്റെ കർണപുടങ്ങളെ ആനന്ദതുന്ദിലമാക്കുന്ന ഈ ലോല സംഗീതം ഒരു നേരമ്പോക്കൊ?
അതൊ തൻ്റെ നാഥനെ സ്തുതിക്കുന്നുവൊ?.
ഇവിടെയാണ് ഇത് കാണുമ്പോളാണ് നാം ചിന്തിക്കേണ്ടത് വള്ളികളും വൃക്ഷങ്ങളും റബ്ബിന് സുജൂദ് ചെയ്യുന്നുണ്ടെന്ന് ഖുർആൻ പറഞ്ഞതിനെപറ്റി ... പക്ഷെ മനുഷ്യർ കൂടുതലും ഇതൊന്നും ചിന്തിക്കാത്തവരാണ് - ഈ ലോകത്തിനാകമാനം മാത്യകയായി തീരേണ്ടതായ ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായവർ തന്നെ പരിധിവിട്ട് അനൈക്യത്തിലാണ്. പരസ്പരം നരകത്തിലാക്കുന്ന തത്രപ്പാടിലാണ് ഈ പരിധിവിട്ട അനൈക്യം നമ്മുടെ നാശത്തിന്റെ കുഴി തോണ്ടും - തീർച്ച. എത്ര ശൂരതയുള്ള ഒരു നായയെ കണ്ടാലും നമ്മൾ ഒരു കല്ലെടുത്ത് അതിനെ ഒന്ന് എറിഞ്ഞ് നോക്കും, പക്ഷെ അതെ കല്ല് കൊണ്ട് ഒരു തേനീച്ചക്കുടിനെ നമ്മൾ ഒന്നിൽ അധികം പേരുണ്ടായാലും ആ കല്ല് നമ്മൾ ആ കൂടിന് നേരെ എറിയില്ല - കാരണം അതൊരു ആ നായയുടെ മൂക്കിൽ തുമ്പത്തിരിക്കുന്ന ഒരു ജീവിയോളമെ ഉള്ളുവെങ്കിലും അതൊരു കൂട്ടമാണ് ' നല്ല നന്മകൾ.
----------------------------------------------
✍ അലി ഹസ്സൻ പി. കെ
No comments:
Post a Comment