☔☂☔☂☔🌂☔☂☔☂☔
ഭൂമിയിലെക്ക് വെളിച്ചത്തിന് വേണ്ടി സൂര്യനേയും വളർച്ചയിൽ നിന്നും നനച്ചു വളർത്താൻ മഴയെയും നാഥൻ സ്യഷ്ടിച്ചു. സുഖലോലുപനായ മനുഷ്യൻ ഇവ രണ്ടും തടയാൻ ഓക്ക് തടിയും മരങ്ങളുടെ ഇലകളും തിമിംഗലത്തിന്റെ എല്ലുകളും ഉപയോഗിച്ച് മറയുണ്ടാക്കി ഉയർത്തിപ്പിടിച്ചു നടന്നു. അവിടെ നിന്നായിരുന്നു കുടയുടെ ജനനമെന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഇതിന് രണ്ടിനുമല്ലാതെ (മഴക്കും വെയിലിനും) പൂരപറമ്പിലെ കുടമാറ്റത്തിന്ന് പല വർണ്ണങ്ങളിലും മോഡലുകളിലുമായിയുള്ള മുത്തുക്കുടകളും ചെറിയ കുട്ടികൾക്ക് കളിക്കുവാനുള്ള കളികുടക്കളുമായി ഇപ്പോൾ കുടകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
എനിക്ക് സ്വാന്തമായി കുട കിട്ടിയത് രണ്ടാം ക്ലാസ്സിലായിരിക്കുമ്പോഴാണ്. എനിക്ക് നല്ല ഓർമയുണ്ട് ഉപ്പക്ക് തമഴ്നാട്ടിൽ കച്ചവടം ഉള്ളപ്പോൾ അവിടെ നിന്നും കൊണ്ട് വന്ന ചുകപ്പും ഓറഞ്ചുകളറും പുള്ളിയുള്ള ആന മാർക്കിന്റെ നാടൻ തുണിയുടെ ഒറ്റ മടക്കുള്ള കുടയായിരുന്നു. അങ്കനവാടിയിൽ പോകുമ്പോൾ വീട്ടിലുള്ള വളഞ്ഞകാലുള്ള വലിയ വയസ്സൻകുട ചൂടി ഉമ്മ വിട്ട് തരും.
സ്ക്കൂളിൽ ഒന്നാം ക്ലാസ്സിലായപ്പോൾ എനിക്കും ചെറിയ ഏളാപ്പക്കും കൂടി വലിയുപ്പ ഒരു കറുപ്പ് കുട വാങ്ങി തന്നു. അന്ന് സ്കൂൾ വിടുന്ന നേരത്ത് മഴയാണെങ്കിൽ എന്നോട് കുടയിൽ പോരുവാൻ പറഞ്ഞ് ഏളാപ്പ ഒന്നും നോക്കാതെ പ്ലാസ്റ്റിക് കവറിലാക്കിയ പുസ്തക്കങ്ങൾ തലയിൽ വെച്ച് ഒറ്റ ഓട്ടമാണ്.
പോകുന്ന വഴിയിൽ മഴപെയ്ത് നിറഞ്ഞ കുണ്ടിലും കുഴിയിലുമെല്ലാം കുട നിവർത്തി കോരി നോക്കിയും അവിടെയും ഇവിടെയും കുത്തിയും പിടിച്ചും കുട്ടികൾ തമ്മിൽ കുടയുടെ വളഞ്ഞ പിടുത്തം കൊണ്ട് പിന്നിൽ നിന്ന് ഷർട്ടിന്റെ കോളറിൽ വലിച്ചും തമാശകൾ കളിച്ചും സ്കൂളിലെക്ക് നടന്ന് പോകും. മഴക്കാലമായാൽ കുട ചൂടി പോകാന്നുള്ള സന്തോഷത്തിൽ എന്നും സ്ക്കൂളിൽ പോകും. ഇന്നത്തെ പോലെ അന്ന് സ്ക്കൂളിന്ന് ഓരോ ക്ലാസ്സിലും വാതിലും ജനലുകളും ഇല്ലത്തത് കൊണ്ടു് മിക്ക ദിവസങ്ങളിലും സ്ക്കൂൾ വിടുമ്പോൾ മഴ ഇല്ലങ്കിൽ കുട മറന്ന് വെക്കും. പിന്നെ വഴിൽ വെച്ച് മഴ പെയ്താൽ വീണ്ടും വേഗം സ്കൂളിൽ പോയി കുട എടുത്ത് വരും.
പിറ്റത്തെ കൊല്ലം മഴഇല്ലത്ത ഒരു ദിവസം ക്ലാസ്സിൽ കുടമറന്ന് വെച്ചതും രണ്ട് മൂന്ന് ദിവസത്തിന് മഴയില്ലായില്ലത്തത് കൊണ്ട് കുട സ്കൂളിൽ നിന്നും കണാതായതും അതിന് ഉമ്മന്റെ അടുത്ത് നിന്ന് അടിക്കിട്ടിയതും പിന്നെ വാങ്ങി തന്ന കുട ഒരിക്കലും മറന്ന് വെക്കാതെ സുക്ഷിച്ച് കൊണ്ട് നടന്നതും കുടയോർമയിൽ മറക്കാൻ കഴിയില്ല.🤣
പിറ്റത്തെ കൊല്ലം മഴഇല്ലത്ത ഒരു ദിവസം ക്ലാസ്സിൽ കുടമറന്ന് വെച്ചതും രണ്ട് മൂന്ന് ദിവസത്തിന് മഴയില്ലായില്ലത്തത് കൊണ്ട് കുട സ്കൂളിൽ നിന്നും കണാതായതും അതിന് ഉമ്മന്റെ അടുത്ത് നിന്ന് അടിക്കിട്ടിയതും പിന്നെ വാങ്ങി തന്ന കുട ഒരിക്കലും മറന്ന് വെക്കാതെ സുക്ഷിച്ച് കൊണ്ട് നടന്നതും കുടയോർമയിൽ മറക്കാൻ കഴിയില്ല.🤣
ഇന്ന് വലിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ബാഗിൽ കുടയുണ്ടായിരുന്നാലും ചെറിയ മഴയത്ത് ന്നനഞ്ഞ് പോകുന്നത് ഒരു ഫാഷനായി കാണുന്നു.😎
☔☂🌂🌂🌂🌂🌂🌂🌂☂☔മുജീബ് ടി.കെ, - കുന്നുംപ്പുറം🖋
No comments:
Post a Comment