Monday, 8 July 2019

തേൻ തുള്ളി



തേൻ, ഒരു ചെറിയ ജീവിയാൽ സൃ ഷ്ടിക്കപ്പെടുന്ന ഒരു വലിയ സാധനം. ഖുർആനിൽ തേനിനെക്കുറിച്ചും തേനീച്ചയെക്കുറിച്ചും പരാമർശിക്കപ്പെട്ടതിനാൽ ആ അദ്ധ്യായത്തിനു തേനീച്ച എന്ന പേര് തന്നെ വന്നു, "റബ്ബിന്റെ ഉത്തരവ് സമാഗതമായിരിക്കുന്നു, അത് കൊണ്ട് നിങ്ങളതിന് ധൃതി കാണിക്കണ്ട" എന്ന് അന്ത്യനാളിനെ ക്കുറിച്ച്സത്യനിഷേധികളോട് പറഞ്ഞ് കൊണ്ട് തുടങ്ങുന്ന അദ്ധ്യായത്തിൽ  68-69- സൂക്തത്തിൽ തേനീച്ചയെക്കുറിച്ച് പറയുന്നത് -

"അങ്ങയുടെ നാഥൻ തേനീച്ചക്ക് ഇങ്ങിനെ ബോധനം നൽകുകയുണ്ടായി. പർവതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യർ കെട്ടിയുണ്ടാക്കുന്നവയിലും നീ കൂടുകളുണ്ടാക്കുകയും എല്ലാ ഫലവർഗങ്ങളിൽ നിന്നും ആഹരിക്കുകയും നിന്റെ നാഥന്റെ വഴികളിൽ വിനയപൂർവം പ്രവേശിക്കുകയും ചെയ്യുക, അവയുടെ ഉദരങ്ങളിൽ നിന്നു ഭിന്ന നിറങ്ങളിലുള്ള ഒരു പാനീയം ബഹിർഗമിക്കുന്നു. അതിൽ മനുഷ്യർക്ക് രോഗശാന്തിയുണ്ട്. ചിന്താശീലരായ ആളുകൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട്, തീർച്ച".

തേനീച്ച യോട് പോലും വിനയത്തോടെ നടക്കാനാണ്, ജീവിക്കാനാണ് പറഞ്ഞത്. മനുഷ്യനോടും പറഞ്ഞതിതാണ്. പക്ഷെ  അഹങ്കാരിയാവുന്നത് മനുഷ്യനാണ്, ഏത് കഴിവാണൊ മനുഷ്യനുള്ളത് ആകഴിവിൽ അഹങ്കരിക്കുന്നവരാണ് മാനവരിലധികവും. കിബർ, ഒരണു മണി തൂക്കം ഖൽബി ലു ളളവന് സ്വർഗ പ്രവേശനമില്ല എന്ന് പഠിപ്പിക്കപ്പെട്ട ഉത്തമ സമുദായത്തിന്റെ അനുയായികളിലിത് എല്ലാ രംഗത്തും നിറഞ്ഞാടുകയാണ് - ഈ അറിവ് പഠിപ്പിക്കാൻ ബാധ്യതപ്പെട്ട ചില പണ്ഡിതന്മാർക്കിടയിൽ പോലും ഈ 'അഹങ്കാരം പല രൂപത്തിലും കണ്ട് വരുന്നു, ഇതിൽ നിന്നൊക്കെ മോചനം നേടുന്ന ഒരാളായി മാറി കൺമുന്നിൽ കാണുന്ന റബ്ബിന്റെദ്യഷ്ടാന്തങ്ങളിൽ ചിന്തിക്കുന്നവരായി മാറാൻ നമുക്ക് കഴിയട്ടെ -
നല്ല നന്മകൾ നേർന്ന് കൊണ്ട് -
--------------------------------------------------------------------------------
🖊 അലി ഹസ്സൻ പി. കെ.

No comments:

Post a Comment