Tuesday, 20 February 2018

പണ്ടാറപ്പെട്ടി അബ്ദുസ്സമദ് ( പൂച്ച്യാക്ക )



പൂച്യാക്ക;  സൗമ്യഭാവങ്ങളിലെ പൂവിതളുകൾ
🔹🔹🔹🔹🔹🔹🔹
പ്രാദേശിക തെരഞ്ഞെടുപ്പിന്റെ പോർ നിലങ്ങളിൽ വെച്ചാണ് പൂച്ച്യാക്കയുമായി അടുത്ത് ഇടപെട്ട് തുടങ്ങുന്നത്.
വിയോജിപ്പുകളെ
സൗമ്യ ഭാവങ്ങൾ കൊണ്ട് ആകർഷകമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
രാഷ്ട്രീയ സംവാദങ്ങളിൽ തൽപ്പരനായിരുന്നു അദ്ദേഹം.
അതിന്
കക്ഷി രാഷട്രീയത്തിന്റെ വൈകാരിക പ്രകടന
ങ്ങളില്ലായിരുന്നു.
ഒച്ച വെക്കാതെ തികച്ചും ശാന്തനായാണ് അദ്ദേഹം ഇടപെട്ടത്.
ആഗോള രാഷ്ട്രീയ ചലനങ്ങളെ കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.
അമേരിക്ക നേതൃത്വം നൽകുന്ന ഏക ധ്രുവ ലോകത്തിന്റെ പരിണി തികളെ കുറിച്ച് അദ്ദേഹം ആശങ്കകൾ പങ്ക് വെച്ചു.
കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ഒന്നൊന്നായി പരാജയപ്പെടുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ വിപ്ലവം പൂത്തു കൊണ്ടേയിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരായ പടച്ചട്ടയായി കണ്ടു.
വർഗ രാഷ്ട്രീയത്തെ കുറിച്ചും, ഇന്ത്യയിൽ വളർന്ന് വരുന്ന ഫാഷിസ്റ്റ് പ്രവണതകളെ കുറിച്ച്, രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം വിശകലന പാടവത്തോടെ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുമായിരുന്നു.
സാമൂഹിക അസമത്വങ്ങൾക്കും ചൂഷണങ്ങൾക്കുമെ തിരെ കക്ഷി രാഷ്ട്രീയത്തിനതീതമായ നീക്കങ്ങളുണ്ടാവണമെന്ന ആഗ്രഹം പങ്ക് വെക്കുമായിരുന്നു.
രാഷ്ട്രീയ പ്രവർത്തകരിൽ പൊതുവെ കണ്ടു വരുന്ന കാപട്യങ്ങളില്ലാത്ത ഒരാളായിരുന്നു പൂച്യാക്ക.
മറ്റുള്ളവരെ മയക്കാനുള്ള വാചക കസർത്തുകൾ അദ്ദേഹത്തിന് വശമില്ലായിരുന്നു.
വായിച്ചും കേട്ടും പഠിച്ചുമാണ് അദ്ദേഹം രാഷ്ട്രീയം പറഞ്ഞത്.
രാഷ്ട്രീയ എതിരാളികളെ പോലും പൂച്യാക്ക മിത്രങ്ങളാക്കി.
തെരഞ്ഞെടുപ്പ് വേളകളിൽ വോട്ടർ പട്ടിക കക്ഷത്ത് വെച്ച് പലപ്പോഴും ഒറ്റയാനായി നടന്നു.
വോട്ടുകളെ കുറിച്ച് ഒറ്റക്ക് പഠിച്ചു പാർട്ടി നേതൃത്വത്തിന് റിപ്പോർട്ടുകൾ നൽകി.
കുഞ്ഞാലി മന്ദിരത്തിൽ നിന്ന് കുറ്റൂരിലേക്കുള്ള ഒറ്റയടി പാതയായി അദേഹം മാറി.
 കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക  ഉണർവ്വുകൾക്കൊപ്പം നടക്കാൻ കഴിയുന്ന നമ്മുടെ പ്രദേശങ്ങളിലെ അപൂർവ്വം പ്രവർത്തകരിലൊരാളായിരുന്നു പൂച്യാക്ക.
 അദേഹം പ്രസ്ഥാനത്തോടുള്ള കടപ്പാട് കാട്ടിയത് ഇങ്ങനെയൊക്കെയാണ്.
കക്ഷി രാഷ്ട്രീയത്തിന്റെ പതിവ് സമവാക്യങ്ങൾ മാറിമറിയുന്ന
പ്രാദേശിക തെരഞ്ഞെടുപ്പുകളുടെ പോർമുഖങ്ങളിൽ പൂച്യാക്കയോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ സാധിച്ചു.
ഏത് പ്രതിസന്ധികളിലും തന്റെ സ്വതസിദ്ധമായ സൗമ്യ ഭാവം കൈവിടാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
അദ്ദേഹവുമൊത്തുള്ള
നല്ല അയൽപക്കത്തിന്റെ മധുരസ്മരണകൾ പലരും പങ്ക് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്.
ആരുമായും അദേഹം കയർത്തിട്ടുണ്ടാവില്ല.
മുഖം കറുപ്പിച്ചിട്ടുണ്ടാവില്ല.
നല്ല വാക്ക് പറഞ്ഞും സൗഹൃദത്തിന്റെ നൻമകൾ പങ്കിട്ടുമാണ് അദേഹം നമുക്കിടയിൽ ഇടപഴകിയത്.
അള്ളാഹു അദേഹത്തിന്റെ ഖബറിടം വെളിച്ചമാക്കട്ടെ,
-----------------------------
സത്താർ കുറ്റൂർ



പൂച്യാക്ക
---------
ഒരു സ്നേഹതലോടൽ കൊണ്ടേ അദ്ദേഹം ആരുമായി സംസാരിക്കുന്നത്  സംസാരത്തിലും ആഅജണ്ട പുലത്തിരുന്നു നല്ല സുഹൃത്ത് അതിലുപരി സഹോദരൻ അത്രയ്ക്കും അടുപ്പമുള്ള ഒരു വെക്തി ആയിരുന്നു ബന്ധവും റേഷൻ കടയുമായിയുള്ള അടുപ്പവും അതിന് ആഴംകൂട്ടി ,  ഞാൻ  പോരുന്നതിന്റെ 4 മുമ്പ് പോയിരുന്നു. അന്നേ അവശനയിരുന്നു കുറച്ചു കാലമായി കുറ്റൂർ 3 കൂടിയ അവിടെ വന്ന്‌ കുറച്ച് നിന്ന് പോകും നല്ല  മനസ്സിനു ഉടമയാണ് അദ്ദേഹം ആരോടും കയർക്കുന്നതായി കണ്ടിട്ടില്ല അള്ളാഹു ഖബർവിശാലമാക്കി കൊടുക്കട്ടെ നാളെ ജന്നാത്തുൽ  ഫിർദൗസിൽ അദ്ദേഹത്തെയും നമ്മെയും ഒരുമിപ്പിക്കട്ടെ ആമീൻ യാ റബ്ബൽ
ആലമീൻ
--------------------------
ബഷീർ പി. പി. 



പൂച്യാക.  
---------------
ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വം നിഷ്കളങ്ക സ്വഭാവത്തിന്റെ ഉടമയായിരുന്നു അദ്ദേഹം കുട്ടികളോടും മുതിർന്നവരോടും നല്ല പക്വതയോടെയുള്ള ഇടപെടലുകളും അദ്ദേഹത്തിന്റെ ഒരു പ്രത്യേക കഴിവായിരുന്നു രാഷ്ട്രീയത്തിൽ ഒരു വ്യക്തമായ നിലപാടുള്ള ആളായിരുന്നു ശബ്ദം പതിയെ മാത്രമായിരുന്നു അദ്ദേഹം സംസാരിക്കുക 15 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ അയൽവാസിയായിരുന്നു അതിനുശേഷമാണ്  ചാള ക്കണ്ടി യിലേക്ക് താമസം മാറിയത് അതിനുശേഷവും  കുറ്റൂർ നോർത്ത് വച്ചു അദ്ദേഹത്തെ കണ്ടു മുട്ടാറുണ്ട ഉണ്ടായിരുന്നു അല്ലാഹുവ അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കു മാറാകട്ടെ നമ്മെയും അദ്ദേഹത്തെയും അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ
----------------------------------------
ശറഫുദ്ധീൻ  കള്ളിയത്ത് 



പൂച്യാക്കയുമായുള്ള സൗഹാർദ്ധം നന്നേ ചെറുപ്പത്തിലേ ഉള്ളതായിരിന്നു.  തികഞ്ഞ കമ്മ്യൂണിസ്റ്റ്  കാരനായിരുന്ന അദ്ധേഹവുമായി വിദ്യാത്ഥിയായിരിക്കെ MSF കാരനായും, തന്റെ റേഷൻ കടയിൽ ദേശാഭിമാനി വായിച്ചിരികുന്നിടത്ത്  യൂത്ത് ലീഗ് കാരനായും രാഷ്രീയം തർക്കിക്കുന്നിടത്ത് നിന്നാണ് ഈ സൗഹാർദ്ദം തുടങ്ങുന്നത്.
വളരെ പതിഞ്ഞ് ശാന്തനായയാണ് സംസാരിക്കാറുള്ളതെങ്കിലും മണിക്കൂറുകളോളമാവും സംസാരം മുഴുമിക്കാൻ...അദ്ധേഹത്തിന്റെ പാർട്ടിയെ നമ്മൾ എങ്ങിനെ  വിമർശിച്ചാലും  സൈദാദ്ധിക തലത്തിലായിരിക്കും മറുപടികൾ...പ്രതി സന്തികളിലും തന്റെ ആദർശത്തിൽ ഉറച്ച് നിൽക്കാൻ അദ്ധേഹത്തിനായി.
ചെറുപ്പത്തിലേ അദ്ധേഹത്തോട് തർക്കിക്കാൻ നിൽക്കുന്നത് കൊണ്ടുളള താൽപര്യമാവാം ഒരിക്കൽ ഞാൻ കോഴിക്കോട്ടേക്ക് പോവുന്നുണ്ട് നീ പോരുന്നോ എന്ന് ചോദിച്ചു...  ടൗണിലേക്ക്  ഒറ്റക്ക് പോയി  ശീലമില്ലാത്തതിനാൽ  താൽപര്യ തോടെ കൂടെ  പോയി...ഭക്ഷണവും, ബീച്ചിലെ കറക്കവും കഴിഞ്ഞുള്ള ഈ യാത്രയിൽ അദ്ധേഹത്തിന്റെ  ജിദ്ധയിലെ പ്രവാസ ജീവിതത്തെ കുറിച്ചും,നാട്ടുകാരായ പ്രവാസികളുടേയും അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും..നാടിനേയും, നാട്ടുകാരെ കുറിച്ചും എനിക്ക്  അറിയാക്ക പല കാര്യങ്ങളും പൂച്യാക്കയിൽ നിന്ന്  മനസിലാക്കാൻ  കഴിഞ്ഞു.
കാലചക്രം കറങ്ങി പതിറ്റാണ്ടുകൾക്ക്  ശേഷം ഒരു നാല് വർഷം  മുമ്പ് പുച്യാക്ക എന്നോട് ചോദിച്ചു വെറുതെ  അലസനായി  നിൽക്കുന്നു  എവിടേക്കെങ്കിലും  പോവെല്ലെ.. എന്നാ പോവാമെന്ന് ഞാനേറ്റു..   ഒരു ലക്ഷ്യംവുമില്ലാതെ വെറുതെ ഒരു കറക്കം എന്ന ഉദ്ധേശം മാത്രം...നേരെ കോഴിക്കോട് പിടിച്ചു  അവിടെന്ന്  വയനാട്ടേക്കും  അവിടെന്ന്  പന്തല്ലൂർ, ഗൂഡല്ലൂർ  വഴി  നാട്ടിലേക്കും...ഇഷ്ട്ട ലൊക്കേഷനുകളിൽ  ഇറങ്ങി നിന്നതിനാലും..യാത്രയിൽ തണുപ്പ്  കാലാവസ്ഥ ആയതിനാലും നല്ല ആസ്വാദനമാണ് ഈ യാത്ര  നൽകിയത്...കൊച്ചു  നാളിൽ  ഞാൻ  ചോറിച്ചറിഞ്ഞത്  പോലെ  എന്റേയും നാട്ടുകാരുടേയും   മാറിയ പ്രവാസി  ജീവിത സാഹചര്യങ്ങളെ കുറിച്ച് കൗതുക പൂർവ്വം  ചോദിച്ചറിയുകയും..നാട്ടിലെ  അന്നത്തേയും  ഇന്നത്തേയും  സാഹചര്യങ്ങളുടെ  വ്യത്യസ്ഥയെ കുറിച്ച് ശാന്തമായി  സംസാരിച്ച്  കൊണ്ടേയിരുന്നു.
കുറ്റൂരിലെ  നാലും  കുടിയിടത്ത്  നിന്നും,  വീട്ടിലിരുന്നും  സൗഹാർദ്ധ  സംഭാഷണങ്ങൾ  തുടർന്നു. 
15 ദിവസങ്ങൾ മുമ്പ്  ജിദ്ധ യിലേക്ക് പോരുന്ന ദിവസം  യാത്ര  തിരിക്കാൻ  മണിക്കുറുകൾക്ക്  മുമ്പേ  ഒരു തോന്നൽ  പൂച്യാക്കാനെ  ആശുപത്രിയിൽ  സന്ദർശിച്ച്  പോവാം...MKH ൽ ചെന്ന് കണ്ടു..ആവശനാണെങ്കിലും കുറഞ്ഞ  സംസാരത്തിനിടക്ക്  വേങ്ങരയിലെ  ഇലക്ഷൻ അടക്കം സംസാരിച്ച്  പിരിഞ്ഞതാണ്.
ജിദ്ധയിൽ  എത്തി ദിവസങൾകുളളിൽ  മരണ  വാർത്തയും  വന്നു..അള്ളാഹു  അ ദ്ധേഹത്തിന്റെ  പാപങ്ങൾ പൊറുത്ത്  കൊടുത്ത്  വിജയിപ്പിച്ചവരിൽ   ഉൾപെടുത്തെട്ടെ  امين
------------------------------------------
അബ്ദുലത്തീഫ് അരീക്കൻ



അബ്ദുസമദ് എന്ന പൂച്ച്യാക്ക
〰〰〰〰〰〰〰〰〰〰
റേഷൻ ഷാപ്പ് നടത്തിപ്പുകാരൻ,  പ്രവാസി,  പിന്നെ ചെറിയ ബിസിനസ്
അവസാനം വിശ്രമ ജീവിതം..  രോഗം  ഒടുവിൽ തന്റെ 3 ജ്യേഷ്ടൻമാരും മൂത്ത പെങ്ങളും ജീവിച്ചിരിക്കെ വിയോഗം. നമുക്കറിയില്ലല്ലോ നമ്മുടെയൊക്കെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് നമ്മുടെ കാരണവൻമാരോ മറ്റോ ആരായിരിക്കുമെന്ന് .  നാമെത്ര രോഗശയ്യയിൽ കിടക്കുമെന്ന് ...

പൂച്ച്യാക്ക സൗമ്യനായിരുന്നു. തന്റെ രാഷ്ട്രീയ ചിന്താധാര സൗമ്യതയോടെ ആരുമായും പങ്കുവെക്കുമായിരുന്നു. നാട്ടിലെ ചൂഷക പ്രമാണിമാർ മുതൽ ആഗോള മുതലാളിത്തം വരെ അദ്ദേഹത്തിലൂടെ വിമർശന വിധേയരായിരുന്നു. പലപ്പോഴും ഉത്തരം പറയാൻ കഴിയാതെ ആ  ചോദ്യങ്ങൾക്ക് മുമ്പിൽ നിശ്ശബ്ദനായി നിന്നിട്ടുണ്ട്. 
ഏറെ രോഗങ്ങൾ അലട്ടിയിട്ടുo ശാന്തമായിരുന്നു ആ മുഖം. അവസാനമായി ആശുപത്രിയിൽ ചെന്ന് കണ്ടപ്പോഴും പുഞ്ചിരിച്ച മുഖമാണ് എതിരേറ്റത്.
ജീവിതത്തിൽ ശാന്തതയോടെ കഴിഞ്ഞ അദ്ദേഹത്തിന് പരലോകജീവിതവും ശാന്തമായി തീരട്ടേ എന്ന ദുആയോടെ ..
------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



പൂച്യാക്ക
---------
പൂച്ചിയാക എന്റെ തറവാടിന്റെ അയൽവാസി ആയിരുന്നു. പിന്നീട് ഞങ്ങൾ കക്കാടംപുറത്തേക്ക് താമസം മാറ്റിയെങ്കിലു അദ്ദേഹവുമായി എപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ നാട്ടിൽ ഉണ്ടായിരുന്നെങ്കിലും ഓർമ്മയിൽ   വരാത്തതിനാൽ മരണത്തിനു മുൻപ് അദ്ദേഹത്തെ  കാണാൻ കഴിഞ്ഞില്ല. അല്ലാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കി കൊടുക്കു മാറാകട്ടെ..  ആമീൻ
---------------------------------
നൗഷാദ് പള്ളിയാളി

No comments:

Post a Comment