Tuesday, 20 February 2018

സി. വി. കുഞ്ഞിമ്മു കാക്ക


സി വി കുഞ്ഞിമ്മു കാക്കയെ ഓർക്കുമ്പോൾ.......
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
ഒരു പാട് നല്ല ഓർമ്മകൾ ബാക്കി വെച്ചാണ് 
സിവി. കുഞ്ഞിമ്മ് കാക്ക നമ്മോട് വിട പറഞ്ഞത്.
അദ്ദേഹവുമൊത്തുള്ള സമ്പർക്കങ്ങൾക്ക് സ്നേഹത്തിന്റെ നനവായിരുന്നു.
നുറുങ്ങു തമാശകൾ കൊണ്ട് രസം നിറയുന്നതായിരുന്നു അദേഹവുമൊത്തുള്ള കൂടിയിരുത്തങ്ങൾ.
അത് എത്ര തന്നെ സമയം നീണ്ട് പോയാലും മുശിപ്പുളവാക്കിയിരുന്നില്ല.
ഹൃദയത്തിന്റെ ഭാഷയിൽ വല്ലാതെ അടുത്ത് നിന്നാണ് അദേഹം സംസാരിച്ചത്.
സൗഹൃദങ്ങൾക്ക് അദ്ദേഹം കൽപ്പിച്ച വില അമൂല്യമായിരുന്നു.
പഴയ സൗഹൃദങ്ങളെ തേടിപ്പിടിക്കാനും അന്നത്തെ ഓർമ്മകൾ അയവിറക്കാനും അവർക്ക് വല്ലാത്ത ഇഷ്ടമായിരുന്നു.
വിദ്വേഷത്തിന്റെ കനൽ കട്ടകൾ നാട്ടിലാകെ പരന്ന് കിടന്ന കാലത്തും എല്ലാവരോടും ഉള്ള് തുറന്ന് ചിരിച്ചും സൗഹൃദം പങ്കിട്ടുമാണ്
കുഞ്ഞിമ്മ് കാക്ക ഇടപഴകിയത്.

അവസാനകാലങ്ങളിൽ ആവശ്യത്തിന് മാത്രം പുറത്തിറങ്ങി ബാക്കി സമയം മുഴുവൻ കുടുംബത്തിനകത്ത് ചെലവഴിച്ചു. നീണ്ട പ്രവാസത്തിന്റെ വിരഹത്തിനൊടുവിൽ വിശ്രമം ആഗ്രഹിച്ചിരുന്ന അദേഹത്തിനൊപ്പം രോഗങ്ങളും കൂട്ട് കൂടി.  ശിഷ്ട ജീവിതം വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസമായപ്പോഴും എല്ലാം ഉള്ളിലമർത്തി പ്രസന്നമായ മുഖത്തോട് കൂടി മാത്രം പെരുമാറി. നാട്ടു സമ്പർക്കങ്ങളുടെ നൈർമല്യം ഇല്ലാതെ ആയൊരു കാലത്ത് കുഞ്ഞിമ്മ് കാക്കാന്റെ വിയോഗം വല്ലാത്തൊരു നഷ്ടം തന്നെയാണ്.
മനസ്സിൽ വിദ്വേഷത്തിന്റെ കറയില്ലാത്ത നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ അധികമൊന്നുമില്ല.  അവരിൽ ഒരാളായിട്ടാണ് കുഞ്ഞിമ്മു കാക്കയെ നമുക്ക് അനുഭവിക്കാനായത്. 
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം വെളിച്ചമാക്കട്ടെ, ആമീൻ 
--------------------------
സത്താർ കുറ്റൂർ



കുഞ്ഞിമ്മുകാക്ക
ആലുങ്ങൾ പുറയായിൽ മുക്കിലും മൂലയിലും നിറഞ്ഞ ചിരിയും
ഉറക്കെഉള്ള സംസാരവും ഇന്നും മുഴങ്ങിക്കേൾക്കും കാതോർത്താൽ  എന്താമനെ അതായിരിക്കും തുടക്കം.

ഞാനും എന്റെ കുടുംബവും വ്യക്തിപരമായി ഒരുപാട്  അടുപ്പമുള്ളവെക്തി
ആയിരുന്നു മരിക്കുന്നതിന്  4 ദിവസം മുമ്പെ ഒരുപാട് സംസാരിച്ചു  മൂപ്പരുംഎന്റെകുടുംബവും പ്രതേഗം ഉപ്പയുമായും ഉള്ള അടുപ്പം അവരുടെ
ബാല്യ കാലങ്ങൾ 5 രൂപകടം വാങ്ങാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കൽ
ഒരുപാട് കാര്യങ്ങൾ സംസാരിച്ചു കരഞ്ഞു എല്ലാവരോടും പ്രായം  നോക്കാതെ മനസ്സിൽ ഒരു കളങ്കം ഇല്ലാത്ത മനസ്സായിട്ടാണ്  നമ്മെ വിട്ടുപോയ കുഞ്ഞിമ്മുകാക്ക. 

അല്ലാഹുഅദ്ദേത്തിനും നമ്മളിൽ നിന്നും മരിച്ചുപോയ എല്ലാവരെയും റബ്ബ്
അവന്റെ ജന്നാത്തുൽ ഫിർതൗസിൽ ഇടം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
-------------------------
ബഷീർ പി. പി. 



കുഞ്ഞിമ്മു കാക്ക ഓർത്തെടുക്കുമ്പോൾ... നിഷ്കളങ്കമായ സംസാര  ശൈലിയാണ് ഓർമ്മയിലെത്തുന്നത്. എല്ലാവരോടും മനസ്സിലൊന്നും വെക്കാതെ തുറന്നടിച്ച് സംസാരിക്കാറുള്ള കുഞ്ഞിമു കാക്കാക്ക്  എല്ലാവരും ബാവയും'മാനേ'യുമാണ്. ചിലരുടെ സംസാരം നമുക്ക് അസ്വാദ്യമാണല്ലോ  ഇത്തരത്തിലുള്ളയാളായിരുന്നു ഇദ്ദേഹവും... കുറ്റൂറിലെ  നാൽക്കവലകളിൽ, കല്യാണസദസ്സുകളിൽ കുഞ്ഞിമ്മു കാക്കയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള  ബഡായി പറച്ചിൽ നോക്കിയിരുന്നിട്ടുണ്ട്... മുതിർന്നപ്പോൾ കൂട്ടത്തിൽ കൂടി അദ്ധേഹത്തിന്റെ തമാശകൾആസ്വാദിച്ചിട്ടുണ്ട്.   കാണുമ്പോഴെക്കെ വീട്ട് കാര്യങ്ങൾ, ഗൾഫ് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിയും... കൂട്ടത്തിൽ തന്റെ റിയാദിലെ പ്രവാസ കാലത്തെ കഥകളും പങ്കു വെക്കും. 

തന്റെ ഏക മകൻ  മുഹമ്മദലിയെ കുറിച്ചുള്ള ആത്മ വിശ്വാസത്തെ കുറിച്ച് ആവേശപൂർവ്വം സംസാരിക്കും... രേഗാതുനനായി കഴിഞ്ഞപ്പോഴും തന്റെ ആത്മവിശ്വാസത്തിനോ, ആവേശത്തിനോ കുറവ് വന്നതായി കണ്ടിട്ടില്ല. 
നാട് പല അഭിപ്രായവിത്യസത്തിൽ കഴിഞ്ഞപ്പോഴും  ആരിലും തന്നെ കുറിച്ച് അഭിപ്രായ വിത്യാസമുണ്ടാക്കാതിരിക്കാൻ  അദ്ധേഹത്തിനായി.  
രോഗബാധിതനായിരിക്കെ ഒരു ചടങ്ങിൽ വെച്ച് കണ്ടുമുട്ടി..  കണ്ടപാടെ നിന്നെ കണ്ടില്ലല്ലോ  എന്ന് പരിഭവപ്പെട്ടു.. ആ പറച്ചിൽ എന്നിൽ  കുറ്റബോധമുണ്ടാക്കി... [അദ്ധേഹത്തിന് രോഗം കൂടിയ സമയത്ത് ഞാൻ നാട്ടിലില്ലായിരുന്നു വന്ന ഉടനെ കാണണം എന്ന് കരുതിയിരിക്കുകയായിരുന്നു ] വൈകാതെ അദ്ധേഹത്തെ വീട്ടിൽ പോയി കണ്ടു ദീർഘമായി  സംസാരിച്ചിരിന്നു... കൈപിടിച്ചു പിരിഞ്ഞത് അവസാനത്തേതാവുമെന്ന് കരുതിയില്ല. 
-----------------------------------------
അബ്ദുലത്തീഫ് അരീക്കൻ



സരസമായിരുന്നു ആ സംസാരം.
ചെറുവളപ്പിൽ കുഞ്ഞിമ്മു സാഹിബിന്റെ ഖബറിടം അല്ലാഹു സ്വർഗപ്പൂന്തോപ്പാക്കട്ടേ... അവരെയും നമ്മെയും റബ്ബ് ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടേ...ആമീൻ
എന്റെ ചെറുപ്പത്തിലെ കുറ്റൂരിന് മതിലുകളില്ലായിരുന്നു. കടുപ്പം ചാലും ബീരാച്ചീരി പുറായിം കുറ്റൂർ കുണ്ടും ഒക്കെ വൈകുന്നേരം കുറ്റൂരിൽ സമ്മേളിച്ചിരുന്നു. കുറ്റൂർ പള്ളിയിൽ ഇശാ നിസ്കാരം കഴിഞ്ഞേ എല്ലാരും മടങ്ങുകയുള്ളൂ. പ്രത്യേകിച്ച് നോമ്പ് കാലത്ത്. അക്കൂട്ടത്തിൽ CV കുഞ്ഞറ മുട്ട്യാക്കയും കുഞ്ഞിമ്മു കാക്കയും കൊക്കംപറമ്പിൽ അബ്ദുല്ല കുട്ടി കാക്കയും കുന്നത്ത് മുഹമ്മദാജിയും രായിൻ കാക്കയും ഉണ്ടായിരുന്നു. പ്രത്യേക ശബ്ദത്തിൽ നല്ല തമാശകൾ പൊട്ടിച്ച് ഇടക്ക് രണ്ടു വരി പാട്ടും പാടി നിറഞ്ഞ ചിരിയുമായി കുഞ്ഞിമ്മു കാക്കയുടെ സംസാരം വളരെ രസകരമായിരുന്നു. അതിൽ കുറച്ചൊക്കെ മകനും കിട്ടിയിരിക്കുന്നു എന്നാണ് എന്റെ തോന്നൽ.
പുറത്ത് പരുക്കനാണെന്ന് തോന്നിയാലും ഉള്ള് പരമ ശുദ്ധമായിരുന്നു. അവസാന ഘട്ടത്തിൽ അസുഖങ്ങൾ അലട്ടിയിട്ടും ഇടക്കിടെ ജംഗ്ഷനിൽ വരുമായിരുന്നു. നല്ല സൗഹൃദം കാത്ത് സൂക്ഷിച്ചു പോന്നു. 
പിന്നീട് സന്ദർശിക്കാൻ എനിക്ക് പറ്റിയില്ലല്ലോ എന്ന കുറ്റബോധം ഇപ്പോഴുമുണ്ട്. നിഷ്കളങ്കമായ സ്നേഹവും സൗഹൃദങ്ങളും നിറഞ്ഞ മനസ്സുകൾ നാട്ടിൽ നിന്ന് മറഞ്ഞു പോകുന്നല്ലോ എന്ന വ്യാകുലചിന്തയോടെ,
ഇനി ബാക്കിയുള്ളവരുടെ ഊഴമാണല്ലോ എന്ന നിശ്ചയത്തോടെ ഈ വരികൾക്ക് വിരാമം.
------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



പുറം മോടിയിലല്ല അകക്കാമ്പിലാണല്ലോ കാര്യം കിടക്കുന്നത്. ഹൃദയത്തിൽ കറുപ്പോ കറയോ പുരളാത്ത പച്ച മനുഷ്യൻ, ശുദ്ധ വ്യക്തിത്വം അതായിരുന്നു സി.വി കുഞ്ഞിമ്മു കാക്ക.

ഞാനൊക്കെ അറിഞ്ഞ് തുടങ്ങുംപോഴേ അദ്ദേഹം പ്രവാസിയാണ്.ലീവിന്‌ നാടണയുമ്പോഴുള്ള കാഴ്ചയിലുടെയാണ് അദ്ദേഹത്തെ അറിഞ്ഞത്. കുഞ്ഞിമ്മു കാക്കാനെ നേരിൽ കാണണമെന്നില്ല, മകൻ മുഹമ്മദലിയുടെ അക്കാലത്തെ സ്വഭാവ മാറ്റത്തിലൂടെത്തന്നെ മനസ്സിലാക്കാം അദ്ദേഹം നാട്ടിലെത്തിയ വിവരം. ആ ഒരു ചെറിയ ഇടവേള തന്നെ മതിയായിരുന്നു മറക്കാത്തൊരു രൂപമായി മനസ്സിലിടം പിടിക്കാൻ.

സമൂഹ മദ്ധ്യേ പ്രത്യേക പദവിയോ പത്രാസോ ഒന്നുമില്ലെങ്കിലും അങ്ങിനെ ചിലരുണ്ട് അവർ സുപരിചിതരാവുന്നത് പെരുമാറ്റത്തിലെ നിഷ്കളങ്കത കൊണ്ടും മനസ്സിന്റെ വെൺമ കൊണ്ടുമാണ്. 

മനസ്സിൽ മതിൽ കെട്ടാനുള്ള പരിതസ്ഥിതി വേണ്ടുവോളമുള്ളാരു നാട്ടിൽ ഇങ്ങിനെയൊക്കെ ഒരാൾ ഉണ്ടാവുക എന്നത് നിസ്സാര കാര്യമല്ല, അപൂർവ്വയ്ഹയിൽ പെടുന്നകാര്യം തന്നെയാണ്.

കുഞ്ഞിമ്മു കാക്കയുടെ പരലോകജീവിതം അല്ലാഹു പരിപൂർണ്ണ സുഖത്തിലാക്കട്ടെ.. ആമീൻ
-----------------------------
ജലീൽ അരീക്കൻ


No comments:

Post a Comment