മുകളിലെ ചോദ്യത്തിന്
നിങ്ങളുടെ മറുപടി 'അതെ' എന്നാണെങ്കിൽ ഒരു വലിയ
അദ്ധ്യാപകനാണ് നിങ്ങൾ. രാജ്യത്തിന്റെയും സമൂഹത്തിന്റെയും കുടുംബത്തിന്റെ യും
മാതൃകാ വ്യക്തിയായി വളരേണ്ട കുട്ടിയുടെ നിങ്ങളുടെ കുട്ടിയുടെ പ്രാഥമികാധ്യാപകനാണ്
നിങ്ങൾ. വേണ്ടത്ര ജ്ഞാനമില്ലാത്തതിന്റെ കാരണത്താൽ പകച്ചു നിൽക്കും മുമ്പ് ഒരു
കാര്യം കൂടെ..... അറിവിനേക്കാളുമുപരി സ്വഭാവ സംസ്കരണത്തിന്റെ ബാലപാഠമാണ് നിങ്ങൾ
പഠിപ്പിക്കേണ്ട വിഷയം.. ആരാധനകൾ, മാതാപിതാക്കളെ പരിപാലിക്കൽ, വാക്ക് പ്രവൃത്തി എന്നിവയിലെ ദുശ്ശീലങ്ങൾ ഒഴിവാക്കൽ തുടങ്ങി
നിങ്ങളെന്ന അദ്ധ്യാപകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒട്ടനവധിയാണ്.
കൗമാര പ്രായം വീട്ടുകാരേക്കാളും കൂടുതൽ പരിഗണയും സമയം ചെലവിടുന്നതും കൂട്ടുകാരൊപ്പം ആണെങ്കിൽ നിങ്ങളുടെ കുട്ടിയുടെ നല്ലൊരു കൂട്ടുകാരൻ / കൂട്ടുകാരി ആകുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. പരിഭവങ്ങളും രസങ്ങളും പങ്ക് വെക്കാനും കേൾക്കാനും നിങ്ങൾ കൂടെ ഉണ്ടായിട്ടില്ലാത്തതാവാം കാരണം. സുഹ്യത്ത് ബന്ധം അനുഗ്രഹമാണെങ്കിലും ഭൂരിഭാഗവും കുട്ടിയുടെ ഭാവിക്ക് കോട്ടം തട്ടും വിധമാകാം.. എത്ര തിരക്കുള്ള വരാണെങ്കിലും അവനെ / അവളെ കേൾക്കാനുള്ള ഒരു സമയം കണ്ടെത്തി നിങ്ങൾ അവരോടൊപ്പമുണ്ടെന്ന ആത്മവിശ്വാസം നൽകാൻ കഴിയണം.
ഭൂമിയിൽ കുട്ടികൾ കാണുന്ന ദൈവം മാതാപിതാക്കളായ നിങ്ങളായത് കൊണ്ട് നിങ്ങൾ കാണിക്കാത്ത ബഹുമാനവും മര്യാദയും അവർ കാണിച്ചെന്നു വരില് .
കുട്ടികളുടെ ഏതൊരു തിന്മയും ശാസിക്കുന്നുവെങ്കിൽ അവരുടെ ഏതൊരു നന്മയെയും പ്രശംസിക്കാനും കഴിയണം. ആഗ്രഹിക്കുന്നതെന്തും വാങ്ങി നൽകലല്ല യഥാർത്ഥ സ്നേഹം എന്ന് തിരിച്ചറിയുക. മക്കളെ കണ്ട് കൺകളിർമ്മയാവാൻ നാഥൻ അനുഗ്രഹിക്കട്ടെ.
------------------------------------------------------------
ഇഖ്ബാൽ വാഫി വേങ്ങര.

ഇഖ്ബാല്‍ വാഫി 👍👍👍
ReplyDeleteജീവിതത്തിന് പ്രവാസിയെന്ന പേര് ചാര്‍ത്തപെട്ടപ്പോള്‍ പരിഭവമോ പരാതിയോ നിരാശയോ തോന്നിയിട്ടില്ലായിരുന്നു...
ഇന്ന് ജീവിതം മാറി താങ്കളുടെ ചോദ്യത്തിനുത്തരം അതെ എന്നു പറയാന്‍ പ്രാപ്തനായി അത് കൊണ്ട് തന്നെ ഭൂരിപക്ഷം പ്രവാസികളേയും പോലെ സ്വന്തം മക്കളുടെ വളര്‍ച്ചയും കളിയും ചിരിയും അവരോടൊത്തുള്ള ഇടപഴകലുകളും നഷ്ടമായതില്‍ മാത്രമാണിന്ന് മേല്‍ പറഞ ആരോടെന്നില്ലാത്ത പരിഭവവും പരാതിയും നിരാശയും തോന്നി തുടങ്ങിയത്...
പിരിഞ്ഞിരിക്കുകയെന്നത് കാരുണ്ണ്യവാനായ റബ്ബിന്റെ പരീക്ഷണമാണെന്നത് മറച്ചു പിടിക്കാനാവാത്തൊരു പരമ സത്യവുമാണ്..
എഴുത്തിലെ ചോദ്യത്തിന് അതെയെന്ന് സന്തോഷത്തോടെ ഉത്തരം പറയുംബോഴും
കുടുംബത്തോടും കുട്ടികളോടുമൊത്തുള്ള ജീവിതം ഒരു തീരാ നഷ്ടമായ് തുടരുന്നു..
മക്കളെ കണ്ട് കണ്‍കുളിര്‍മ്മയാവാന്‍ നാഥനൊരു നാള്‍ അനുഗ്രഹിക്കുമെന്നതു മാത്രമാണൊരു പ്രതീക്ഷ...
പരമ കാരുണികനായ റബ്ബ് നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമീന്‍
------------ അന്‍വര്‍ ആട്ടക്കോളില്‍ -----------