Sunday, 14 February 2016

വായന മരിക്കരുത്

വായന നല്ലൊരു ശീലമാണ്. വായന മനസിന് ശാന്തി, സമാധാനം, സന്തോഷം, അറിവ് എന്നിവ നൽകുന്നു.ചെറുപ്രായത്തിൽ തന്നെ വായന തുടങ്ങിയാൽ മാത്രമേ പിൽകാലത്ത് അത് ഒരു ശീലമായി തീരുകയുള്ളൂ. വായനയിലൂടെ കിട്ടുന്ന അറിവ് വളരെ ഫലപ്രദമാണ്. പുസ്തകങ്ങൾ നമ്മുടെ ജീവിതത്തിലെ വലിയ നിധിയും വഴികാട്ടിയുമാണ്."വിദ്യാധനം സർവ്വ ധനാൽ പ്രധാനം" എന്നാണല്ലൊ .പകർന്നു കൊടുക്കും തോറും നിറയുന്ന ഉറവയാണ് വിജ്ഞാന ഖനി .വിജ്ഞാന സമ്പന്നനാകാനുള്ള നല്ല മാർഗങ്ങളിൽ ഒന്നാണ് വായന .
കഥ പുസ്തകങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, മത ഗ്രന്ഥങ്ങൾ, ജീവചരിത്രങ്ങൾ, കവിതകൾ, അനുഭവങ്ങൾ എല്ലാം വായനാ വിഭവങ്ങളാണ്.ദിനചര്യ പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പത്രവായന.ടെക്നോളായുടെയും സോഷ്യൽ മീഡിയയുടെയും ലോകത്ത് വായനയുടെ ഭാവി മങ്ങുകയാണ്. ഇങ്ങനെ ടെക്സ്റ്റ് കളായി വരുന്ന മെസേജ് വായിക്കുന്ന എത്ര പേരുണ്ട്.? ടി.വിയുടെയും കമ്പ്യൂട്ടറിന്റെ യും ഇൻറർനെറ്റിന്റെ യും ഗെയിമിങ്ങിന്റെ യും ലോകം മനുഷ്യനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമ്പോൾ വായനയാണ് ഒരാശ്വാസ വെളിച്ചം. ഏകാന്തതയുടെ ഏക കൂടെപ്പിറപ്പ് പുസ്തകം മാത്രമാണ്. ഒരിക്കലും വഞ്ചിക്കാത്ത ആത്മമിത്രം.

----------------------------------------------------

ഇഖ്ബാൽ വാഫി വേങ്ങര

1 comment: