Sunday, 14 February 2016

പരീക്ഷക്കാല ചിന്തകൾ


കുട്ടികളോട്...
1:
പഠിക്കാൻ ഏറ്റവും യോജിച്ച സമയം, സ്ഥലം എന്നിവ തിരിച്ചറിയുക. ( ബെഡ് റൂം, ഗസ്റ്റ് റൂം പോലുള്ളവ ഒഴിവാക്കുക. കിടന്നുള്ള പഠിത്തം ഒഴിവാക്കുക.)
2:
ചെറിയ കുട്ടികൾ, അതിഥികൾ, എന്നിവരുടെ സാമീപ്യം ഇല്ലാതിരിക്കുക.
3:
മൊബൈൽ ,കമ്പ്യൂട്ടർ, ടാബ് ലറ്റ് പോലുള്ളവയിലേക്ക് ശ്രദ്ധ പോകുംവിധം അവ അടുത്തില്ലാതിരിക്കുക.
4:
ടി.വി, മറ്റു ഗാനങ്ങൾ, പോലുള്ളവ ശ്രദ്ധിക്കാൻ ഇടം വരുന്നിടം പഠനത്തിന് ഉപയോഗിക്കാതിരിക്കുക.
5:
പഠിക്കുന്ന കാര്യങ്ങൾ ഓരോ സബ്ജക്ടിനും വ്യത്യസ്ത പേജുകളിൽ പോയിന്റ് ( പ്രസ്ഥാനങ്ങളുടെ പേര്, വ്യക്തികളുടെ പേര്, വർഷം ,രാജ്യം, രചയിതാവിന്റെ പേര്,സമവാക്യം  തുടങ്ങിയവ ..) കുറിച്ച് വെക്കുക.
6:
കൂടുതൽ വായിക്കാനുള്ള ഭാഗങ്ങളാണെങ്കിൽ നോട്ട്സിൽ ടെക്സ്റ്റ് പേജ് നമ്പർ കുറിച്ചിടുക.
7:
മാത്തമാറ്റിക്സ് പോലുള്ളവ ക്രിയ ചെയ്ത് പഠിക്കുക.
8:Essay ,
പര ഗ്രാഫ്‌ രീതിയിൽ വരാൻ സാധ്യത ഉള്ളവ പഠിച്ച ശേഷം ടെക്സ്റ്റ് നോക്കാതെ മറ്റൊരു പേജിൽ പോയിന്റ് മാത്രം എഴുതി നോക്കുക.
9: 45
മിനുട്ട് വായിച്ചാൽ ഒരഞ്ച് മിനുട്ട് റെസ്റ്റ് എടുക്കുക.( പുസ്തകത്തിൽ നോക്കാതെ മറ്റു ചെടി, മരം, പുറത്തെ കാഴ്ച്ച പോലുള്ളവ ആസ്വദിക്കുക. ഫോൺ, ടി വി ,കമ്പ്യൂട്ടർ എന്നിവ ആ സമയത്ത് ഉപയോഗിക്കരുത്. കാരണം കണ്ണിന് വിശ്രമം ലഭിക്കാനാണീ സമയം.)
10:
ശുദ്ധജലം ബോട്ടിലിൽ കൂടെ വെക്കുക. ഇടക്കിടെ കുടിക്കുക.
11:
ഇടവേള സമയത്ത് എണീറ്റ് നിന്ന് കൈകാലുകൾ നിവർത്തിക്കുടത്ത് ചെറിയ വ്യായാമമാവാം.
12:
രാത്രി കൂടുതൽ സമയം വായിക്കുന്നവർ ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഉടനെ ഉറങ്ങുക. പിന്നീടുള്ള വായന കേവലം പേജ് മറിക്കൽ മാത്രമാകും.
13:
സാധാരണ ഭക്ഷണ സമയത്ത് നിർബന്ധമായും ഭക്ഷണം കഴിക്കുക.
14:
ഓരോ സബ്ജക്ട കഴിയുമ്പോഴും അപ്പോൾ വായിച്ചത് ഒന്ന് കണ്ണടച്ച് ഓർത്തെടുക.
15:
ആരാധനകൾ കൃത്യസമയത്ത് നിർവഹിക്കുക. പ്രാർത്ഥിക്കുക.
.....     ......     ......     ......      ......      .....
രക്ഷിതാക്കളോട് .
1:
എപ്പോഴും എന്താ പഠിക്കാത്ത് എന്നു ചോദിച്ച് മുഷിപ്പിക്കരുത്
2:
നിങ്ങൾ അവരെ കുറിച്ച് കാണുന്ന സ്വപ്നങ്ങൾ പരീക്ഷ  0ന കാലത്ത് പറഞ് മടുപ്പിക്കരുത് ( പഠന കാലത്തിന്റെ തുടക്കത്തിലാവാം)
3:
കുട്ടികൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
4:
ഫംഗ്ഷൻ, വീട്ടിലെ മരാമത്ത് പണി കൾ എന്നിവ മാറ്റി വെക്കുക.
5:
ഇപ്പൊ എന്താ പഠിച്ചത് എന്ന് കാണുമ്പോ കാണുമ്പോ ചോദിക്കാതിരിക്കുക.
.......      ......      ......      ......     .....
അദ്ധ്യാപകരോട്
1:
കുട്ടികൾക്ക് ഏത് സംശയം ചോദിക്കാനും പാകത്തിലുള്ള ഒരു ബന്ധം ആദ്യമേ ഉണ്ടാക്കുക.( അവരുടെ അറിവില്ലായ്മയെ ശകാരിച്ചാൽ കുട്ടികൾ അകലും.)
2:
നിങ്ങൾ എപ്പോഴും സ്ഥലത്തുണ്ടായിരിക്കുക.(സംശയ നിവാരണത്തിന് സാർ ഇല്ലായി രുന്നു എന്ന അവസ്ഥ ഉണ്ടാകരുത് )
3:
പരീക്ഷയെ പേടിയോടെ അവതരിപ്പിക്കാതെ സിംപിളാക്കി കൊടുക്കുക.
------------------------------------------------


തയ്യാറാക്കിയത്:
ഇഖ്ബാൽ വാഫി വേങ്ങര

1 comment: