കുട്ടിക്കാലം ഓര്‍മ്മകളുടെ പെരുമഴക്കാലമാണ്.ഓർത്തെടുക്കാൻ ഏത് സുജായിക്കുമുണ്ടാവും ഒരുപാട് നിറമുളളതും നിറം മങ്ങിയതുമായ ഓർമ്മകൾ.....
കുട്ടിക്കാലത്തേ മഴക്കാലമാണെനിക്ക് ഓർക്കാൻ ഒരുപാടൊരുപാടിഷ്ട്ടം..

മഴക്കാലത്ത് പുലർച്ചക്ക് തുടങ്ങുന്ന മഴയുടെ തണുപ്പില്‍ വിറച്ചു പുതപ്പിനുള്ളില്‍ എല്ലാം മറന്ന് അസ്താനത്തേക്ക് കയ്യുംവെച്ചുറങ്ങുന്ന സമയത്ത് മദ്രസയില്‍ പോവാന്‍ വേണ്ടി ഉമ്മച്ചിയുടെ വിളിമുഴങ്ങുന്ന സമയം മനസ്സില്‍ പിറുപിറുത്ത് കൊണ്ട് എഴുനേല്‍ക്കും. ആ വിളി പക്ഷേ വെളളിയാഴ്ചകളിൽ ഉണ്ടാവാറില്ല അന്ന് പതിവിന് വിപരീതമായിനേരത്തേ എണീറ്റ് കളിതുടങ്ങും...
രാത്രിപൈതമഴയുടേ ബാക്കിഎന്നോണം
മുറ്റത്ത് നിറയെ ചളി വള്ളം കെട്ടി നില്‍ക്കുന്നുണ്ടാവും..
ഉമ്മറത്ത് തൂക്കിയ ബക്കറ്റിലെ ഉമിക്കരിയില്‍ നിന്നും അല്‍പ്പം എടുത്തു പകുതി മാത്രം തുറന്ന കണ്ണുകളെ തള്ളി തുറന്നു പല്ല് തേച്ചു എന്ന് വരുത്തും . അതിൻെറ ബാക്കിയെന്നോണം
മഴ നനയാതെ ഒറ്റ ഓട്ടത്തിന് പുറത്തെ വളരാന്‍ വെമ്പി നില്ക്കുന്ന തെങ്ങില്‍ നിന്നും ഒരു പച്ച ഈര്‍ക്കില്‍ എടുത്തു പാഞ്ഞു ഇറയത്തു വന്നു നാവു വടിക്കും..

പിന്നെ ഉമ്മ ഉണ്ടാക്കിയ സുലൈമാനിയും ഓട്ടാടയുംകഴിച്ചു ദ്വാരങ്ങളുള്ള ഫോറിന്‍ കുടയും ചൂടി മദ്രസയിലേക്കെന്നോണം ഒരു ഓട്ടമാണ്. ആഓട്ടം അവസാനിക്കാറ് പലപ്പോയും വഴിയിൽകൊണുന്ന മൂച്ചിയുടേ ചോട്ടിലാവും ഞാനെത്തുംമുംമ്പേപലവിരുതൻമാരും വന്ന്പോയതിനാവണം എന്നും കിട്ടാറ് പിറകേ വരുന്നവരേ പറ്റിക്കാൻവേണ്ടി കേടായഭാഗം കമയ്ത്തത്തിവെച്ചമാങ്ങകൾ മാത്രം..
മദ്രസ വിട്ടു വരുമ്പോഴും നല്ല മഴയായിരുക്കും ..
മഴയത് ചൂടിയ കുടയെല്ലാം കാറ്റത്ത് അമ്പലം മറിയുംഅമ്പലം മറയാത്തവർ മറിക്കാൻ നോക്കും.അവസാനം കൊടക്കമ്പിയും പൊട്ടി വീട്ടിലേക്ക്.
വീട്ടിലെത്തിയാല്‍ ഉമ്മച്ചി ചൂടാറ്റിവെച്ചകഞ്ഞിചമ്മന്തിയും കൂട്ടിയടിച്ച് കളർകൊണ്ട് മനോഹരമാക്കിയ ടൈൻേറമ്പിൾ ചാർട്ടി ഒന്ന് കണ്ണോടിച്ച്
ടെക്സ്റ്റയില്‍ നിന്നും കിട്ടുന്ന കവറിനു അകത്തു പുസ്തകങ്ങളെല്ലാം കുത്തി നിറച്ചു സ്കൂളിലേക്ക്ഒരു പാച്ചിലാണ്.
വീടിനടുത്തുള്ള തോട് കലങ്ങി മറിഞ്ഞു നിറഞ്ഞു ഒഴുകുന്നുണ്ടാവും ..
പാടത്ത് വിളഞ്ഞു നില്‍ക്കുന്ന നെല്‍കതിരുകള്‍ എല്ലാം വെള്ളത്തിന് അടിയില്‍ ആവും..
വീശിയടിക്കുന്ന കാറ്റില്‍ കുടകള്‍ അമ്പലംമറിയാതിരിക്കാൻ പെണ്‍കുട്ടികള്‍പാട് പെടുന്നതും കാണാം ആകെ നനഞ്ഞു കുതിര്‍ന്ന് കൂട്ടുകാരുമൊത്ത് സ്കൂളിലെത്തുംമ്പോൾ അതികദിവസവും''കൃപാനിതിയാം ജഗന്നാഥാ'””” കഴിഞ്ഞിട്ടുണ്ടാവും' ...

സ്കൂള്‍ വിട്ട് ല്‍വരുന്നവഴി കുട്ടുകാരുമൊത്ത് എല്ലാം പ്ളാൻ ചൈത് നേരെ വീട്ടിലേക്ക്.
കൈക്കോട്ടും എടുത്തു നേരെ തൊടുലേക്ക് ഇറങ്ങും ..
നല്ല നനവുള്ള സ്ഥലത്ത് കൊത്തി ഞാഞൂളിനേയും പിടിച്ച്
കിട്ടിയ ഞാഞൂളിനേ ചേമ്പിൻെറ ഇലയിയിലാക്കി ഉമ്മച്ചികാണാതേ അരയിൽ മുണ്ടും ഒളിപ്പിച്ച് ഒരുഓട്ടമാണ്....

കോലില്‍ ഈറംമ്പം കെട്ടിയ ചൂണ്ടലും എടുത്തു തോട്ടിലേക്ക് ഇറങ്ങും..
ചൂണ്ടലില്‍ ഞാഞ്ഞൂളിനേ കോര്‍ത്ത് ഇടുമ്പോള്‍ മിക്കവാറും കുടുങ്ങുന്നത്..
കൊമ്പുള്ള "കോട്ടി" കടു പരൽ'' തുടങ്ങിയ മീനുകള്‍ ആവും.
കിട്ടിയ മീനുകളെ എല്ലാം ഒരു പുല്ലില്‍ കോര്‍ത്തു അപ്പുറത്തുളള കുളത്തിലൊന്ന് നീരാടി വീട്ടില്‍ എത്തുമ്പോഴേക്കും മരിബാങ്ക് കൊടുത്തിട്ടുണ്ടാവും..
ഞങ്ങൾക്ക് വഴിയിൽ നിന്നുംതന്നേകേൾക്കാം ചങ്ങായീടേ ഉമ്മാൻെറ സ്ഥിരം പല്ലവി ''''അസറാങ്കും കൊട്ത്തു മരിബാങ്കും കൊട്ത്തു ഇൻെറ ബസീറിനെ കണാല്ലല്ലോ ബസീറേ'''...... ന്നുളള നീട്ടിയ ആവിളി....
ഒലിക്കുന്ന മൂക്കും തുടച്ച് വീട്ടിലെത്തി ചേറ് പുരണ്ട മുണ്ട് ഉമ്മച്ചികാണാതേ യദാസ്ഥാനത്ത്പ്രതിഷ്ടിക്കുമ്പോയേക്കും ഉമ്മച്ചിയുടേ മൃതുലമായ വളയിട്ടകരങ്ങൾ എൻെറ ചെവിയിൽ വന്ന് പിടിത്തം ഇട്ടിട്ടുണ്ടാവും...
പിന്നെ ഉമ്മയുടെ തല്ലും വാങ്ങി ഖുറാന്‍ തുറന്നു യാസീന്‍ ഒതുമ്പോഴും പുറത്ത് മഴ നില്‍ക്കാതെ ചറപറേന്ന് പെയ്യുന്നുണ്ടാവും.......
----------------------------------------ചൂണ്ടലില്‍ ഞാഞ്ഞൂളിനേ കോര്‍ത്ത് ഇടുമ്പോള്‍ മിക്കവാറും കുടുങ്ങുന്നത്..
കൊമ്പുള്ള "കോട്ടി" കടു പരൽ'' തുടങ്ങിയ മീനുകള്‍ ആവും.
കിട്ടിയ മീനുകളെ എല്ലാം ഒരു പുല്ലില്‍ കോര്‍ത്തു അപ്പുറത്തുളള കുളത്തിലൊന്ന് നീരാടി വീട്ടില്‍ എത്തുമ്പോഴേക്കും മരിബാങ്ക് കൊടുത്തിട്ടുണ്ടാവും..
ഞങ്ങൾക്ക് വഴിയിൽ നിന്നുംതന്നേകേൾക്കാം ചങ്ങായീടേ ഉമ്മാൻെറ സ്ഥിരം പല്ലവി ''''അസറാങ്കും കൊട്ത്തു മരിബാങ്കും കൊട്ത്തു ഇൻെറ ബസീറിനെ കണാല്ലല്ലോ ബസീറേ'''...... ന്നുളള നീട്ടിയ ആവിളി....
ഒലിക്കുന്ന മൂക്കും തുടച്ച് വീട്ടിലെത്തി ചേറ് പുരണ്ട മുണ്ട് ഉമ്മച്ചികാണാതേ യദാസ്ഥാനത്ത്പ്രതിഷ്ടിക്കുമ്പോയേക്കും ഉമ്മച്ചിയുടേ മൃതുലമായ വളയിട്ടകരങ്ങൾ എൻെറ ചെവിയിൽ വന്ന് പിടിത്തം ഇട്ടിട്ടുണ്ടാവും...
പിന്നെ ഉമ്മയുടെ തല്ലും വാങ്ങി ഖുറാന്‍ തുറന്നു യാസീന്‍ ഒതുമ്പോഴും പുറത്ത് മഴ നില്‍ക്കാതെ ചറപറേന്ന് പെയ്യുന്നുണ്ടാവും.......
അദ്നാൻ അരീക്കൻ
No comments:
Post a Comment