Saturday, 20 February 2016

പ്രവാസി

നാട്ടിൽ കൊണ്ട് പോകാനുള്ള സാദനങ്ങൾ വാങ്ങി വലിയൊരു പൊതപ്പിൽ കെട്ടുന്നത് കൌതകത്തോടെ നോകിയിരുന്നു. യമനി ഡ്രൈവർ  "സാലിംനാട്ടിൽ പോകുകുയാണ്. ഒരാഴ്ച മുമ്പേ സാദനങ്ങൾ ട്രെക്കിൽ കയറ്റി വിട്ടാലേ നടിലെതുംബോഴെക്ക് അവിടെ എത്തുകയുള്ളൂ.
സാദനങ്ങൾ കയറ്റിവിട്ടു രണ്ടുമൂന്നു ദിവസം കഴിഞ്ഞു അവൻ ബസ്സിനു ടിക്കറ്റെടുത്തു.
പോകുമ്പോൾ എന്നെ വിളിച്ചു പറഞ്ഞു.
ദുർഘടം പിടിച്ച വഴിയുലൂടെയാണ് പോകേണ്ടത് പ്രതേകം ദുഅ ചെയ്യാനും പറഞ്ഞു.
ഷെല്ലാക്രമണങ്ങളും ബോംബിങ്ങും ഒക്കെയുള്ള അപകടം പിടിച്ച വഴിയാണു.
ഒരാഴ്ച കഴിഞ്ഞു അവൻ എത്തിയ വിവരത്തിനുള്ള മെസ്സേജ് കിട്ടി. ഹാവൂ,.. സമാദാനമായി.
പിന്നീടു കുറേ  ദിവസത്തേക്ക് വിവരങ്ങൾ ഒന്നുമുണ്ടായില്ല.
പതിവുപോലെ ഓഫീസിലെത്തിയപ്പോഴുണ്ട് സാലിം എന്നെ കാത്തിരിക്കുന്നു. രണ്ടു മാസത്തെ ലീവിനു ശേഷം ഇന്നലെയാണവൻ എത്തിയത്. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നഎല്ലാരോടും തമാശ പറഞ്ഞു നടന്നിരുന്ന അവനെ  അന്നു വളരെ മൂകനായിട്ടാണ് കണ്ടത്. വെളുത്ത മുഖം കരുവാളിചിരിക്കുന്നു. എന്തോ ഭയക്കുന്ന പോലെ. തീരേ ശാന്തതയില്ലാത്ത ഭാവം.
ഉപചാപകങ്ങൾ കഴിഞ്ഞു കുശലാന്യേഷണങ്ങൾ ശേഷംഞാനവന്റെ വീട്ടു വിശേഷങ്ങൾ തിരക്കി.
വളരെ സങ്കടകരമായ ഒരുപാടു കഥകൾ അവൻ പറഞ്ഞു.
എങ്ങും ആയുധമേന്തിയ ആളുകൾഇടകിടക്കു ചെക്പൊസ്റ്റുകൾഎല്ലാ കടമ്പകളും ഒരു വിധം താണ്ടി വീടെത്തി.
നമ്മുടെ നാട്ടിൻപുറം  പോലെ നല്ല അയൽപക ബന്തങ്ങളും കൂട്ടുകാരുമോക്കെയുള്ള നട്ടാണ്‌. നല്ല സഹകരണത്തോടെ കഴിയുന്ന ജനങ്ങൾ. അവന്റെ വീട്ടിൽ ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു കൊച്ചു കുട്ടികളുമാണുള്ളത്.
പക്ഷേഇന്നതല്ലാം മാറിയിരിക്കുന്നു.
ശ്യൂനയമായ തെരുവുകളിൽ മൂകത തളം കെട്ടി നിൽകുന്നു.
പിറ്റേന്നു രാവിലെ  അവൻ  പുറത്തിറങ്ങി അങ്ങാടി ലക്ഷ്യമാക്കി നടന്നു. പൊട്ടി പൊളിഞ്ഞ റോഡുകൾ വാഹന യോഗ്യമല്ലതാക്കിയിരിക്കുന്നു. എങ്ങും വെടിമരുന്നിന്റെ രൂക്ഷ ഗന്തം. പൊകപടലങ്ങൾ ചുമരുകളിൽ കറുത്ത ചായം തേച്ചിരിക്കുന്നു. നേരം ഉച്ച യാവാറായായിട്ടും തെരുവിൽ ആരെയും കാണുനില്ല. എന്നും നല്ല തിരക്കുണ്ടായിരുന്ന വഴികളാണ്. തെരുവിലെ ഭയപ്പെടുത്തുന്ന ശ്യൂന്യത അവനെ വല്ലാതെ പേടിപെടുത്തി.
ഒരു മൂലയിൽ തുറന്നു വെച്ചിരിക്കുന്ന റൊട്ടിക്കടമരിക്കറായ  ആ അങ്ങാടിയുടെ ജീവൻ തുടിക്കുന്ന ഒരു മാംസപിണ്ഡം പോലെ തോന്നി. അവിടെ കൂടിയിരുന്ന ഒന്നു രണ്ടു പരിജയക്കരോട് വിശേഷങ്ങൾ ആരാഞ്ഞു.
അവിടെത്തെ അധിക വീടകളിലും വ്യധൻ മാരും സ്ത്രീകളും കുട്ടികളും മാത്രം.
ജോലിയില്ലാത്ത കുറെ യുവാക്കളെ മോഹിപ്പിക്കുന്ന കൂലി വക്ധാനം ചെയ്തു അവർ കൊണ്ടുപോയി.
പോയവരിൽ അധികമാളുകളും ജീവിച്ചിരിപ്പില്ല. ജീവൻ ബാക്കിയുള്ളവർക്ക് തിരിച്ചു വരാനും പറ്റില്ല.
രണ്ടു ഭാഗത്തുനിന്നുമുള്ള ആക്രമണങ്ങൾ നാടിനെ കുട്ടിച്ചോറാക്കി. ആർക്കും പുറത്തിറങ്ങാൻ കഴിയുനില്ലവീട്ടിലും സുരക്ഷിതമല്ല. ഏതു നിമിഷവും ഷെല്ലോബോംബോ വന്നു വീഴാം.
ദൂരെ എങ്ങു നിന്നോ വെടിയൊച്ചകൾ കേൾക്കുന്നു. മിന്നൽ പിണർ കണക്കെ ചീറി പറക്കുന്ന സഖ്യകക്ഷികളുടെ യുദ്ധ വിമാനങ്ങൾ.
വേകം വീട്ടിലെത്തി വാതിലടച്ചു.
വിമാനത്തിന്റെ മുഴക്കം ഭീതിയുടെ ഗർജ്ജനമാകുന്നു.  പേടിച്ചരണ്ട കുഞ്ഞുങ്ങൾ മാതാവിനെ കെട്ടിപ്പുണരുന്നു. വിറങ്ങലിച്ച അവരുടെ മുഖത്ത് സാന്ത്വനത്തിന്റെ നിഴൽ  പോലുമില്ല.
ഞാനലോജിച്ചുഹാ .. നമ്മെളെത്ര ഭാഗ്യവാന്മാരാണ്. നമ്മുടെ മക്കൾ എത്ര സന്തോഷ മായാണ് കഴിയുന്നത്
വിമാനത്തിന്റെ ഒച്ച കേൾക്കുമ്പോൾ മുറ്റത്തേക്കൊടുന്നു. രാത്രിയിൽ സമാദാനമായി ഉറങ്ങുന്നു. ഇതിനൊക്കെ നാം പടച്ചവനോട്‌ എങ്ങിനെ നന്ദി പറയണം.

 
എവിടെ,  അവൻ നിർഭന്തമായും ചെയ്യാൻ പറഞ്ഞതെന്നെ ചെയുന്നില്ല. പിന്നെയല്ലേ നന്ദി.

 "
തീർച്ചയായും മനുഷ്യൻ നന്ദി കെട്ടവൻ തന്നെയാണ്".സംസാരത്തിനിടക്ക് അവൻ ടാബിളിൽ കിടന്ന അറബി പത്രം നിവർത്തിസിറിയയിലെ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ ഞങ്ങളെ വീണ്ടും വിഷാദാത്മകമായ സംസാരത്തിലെക്കെത്തിച്ചു.
പട്ടിണി കിടക്കുന്ന പേ കോലങ്ങൾമരിച്ചു വീഴുന്ന കുഞ്ഞുങ്ങൾആണ്ടുകൾക്കു മുമ്പു നമ്മളിലേറെ ആർഭാടത്തിലും  സന്തോഷത്തിലും കഴിഞ്ഞവരാണ്. പടച്ചവന്റെ പരീക്ഷണം ഏതു നിലക്കും വരാം.
ഞാനടക്കമുള്ളനമുക്കതു ആലോചിക്കാനുള്ള നേരമില്ലല്ലോ. പൊങ്ങച്ചത്തിന്നു കയ്യും കാലും വെച്ചു ആർഭാദത്തിന്റെ പുറകെ ഓടുന്നു.
സാലിം വരുന്നതിന്റെ രണ്ടു ദിവസം മുമ്പുണ്ടായ ഷെല്ലാക്രമണത്തിൽ അവന്റെ വീടിനതുള്ള ഒരു കെട്ടിടം തകർന്നു  വീണു. ആൾപാര്പ്പില്ലത്തത് കൊണ്ട് ആളഭായം ഉണ്ടായില്ല.
കുറച്ചു കാലത്തേക്ക് വെടിനിർത്തൽ പ്രക്യപിചതുകൊണ്ടു  മാത്രമാണ് ഈ വെക്കേഷനിൽ അവനു അൽപം ആശ്വാസം പകർന്ന രാവുകൾ കിട്ടീയതു.
എങ്കിലും വീട്ടിലുള്ളവരുടെ കാര്യം ഓർക്കുമ്പോൾ ഇവിടെ എങ്ങിനെ സമദാനത്തോടെ കഴിയും. അത് കൊണ്ട് അവരെ എങ്ങിനെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവരണം. അതിന്നു മുതലാളിയുടെ അടുത്തു സംസാരിക്കാൻ ഓഫീസ്സ് കാര്യസ്ഥനായ എന്നെ ഏൽപിച്ചു  അവൻ നടന്നകന്നു. 

അവൻ പോയിട്ടും അവന്റെ മക്കളുടെ ഭീതി നിഴലിക്കുന്ന കണ്ണുകൾ എന്നെ ച്ചുഴിന്നു നോക്കുന്ന പോലെ തോന്നി.
----------------------------------------
അമ്പിളി പറമ്പൻ മുനീർ

No comments:

Post a Comment