Saturday, 20 February 2016

കൂട് പാട്ട്

രീതി: മമ്പൂറ പ്പൂമഖാമിലേ.....
-----------------------------------------
കുറ്റൂർ നോർത്ത് നാട്ടിലേ
തത്തമ്മക്കൂട് വീട്ടിലേ
ഇമ്പപ്പൂവായ സോദരിൽ
ചൊല്ലിയീടുന്നു വസ്സലാം
(2)
രണ്ട് മാസത്തിലേറെയായി
കൂടിന്റെ സ്നേഹത്തണലിലായി
സമ്പർക്കത്തിന്റെ മധുരമായി
സൗഹൃദത്തിൻ നൻമ പരക്കുന്നു
ദേശത്തിൻ ഓർമ്മ പുതുക്കിയും
സൗഹൃദ ചർച്ച നടത്തിയും
നാടിന്റെ നൻമയായി മാറാനും
ഈ കൂട്ടായിമക്ക് കഴിഞ്ഞല്ലോ
ചരിത്രത്തിൻ മുത്ത് പൊറുക്കിയും
നാട്ടു നായകരെ ഓർമിച്ചും
ഗൗരവ്വ മായുള്ള ചർച്ചകൾ
കൂട്ടിൽ പതിവായിട്ടുണ്ടല്ലോ
കളിതമാശകൾ പറഞ്ഞീട്ടും
ചരിത്ര സെമിനാർ നടത്തിയും
പാട്ടും കഥയുംപ്രസംഗങ്ങളുമായി
കൂട്ടുകാർ കൂട്ടിൽ നിറയുന്നു
ഫൈസലിന്റെ കണ്ണീരോർമ്മയിൽ
പ്രാർത്ഥനകളിൽ മുഴുകിയും
കൂട്ടിലെ നാട്ടുകാർ ഒന്നായി
ഒരുമിച്ച
കൂടൊരുമയും ഉശാറായി
പടച്ചോനേ ഈ നൻമ വളർത്തണേ
നാട്ടിന്ന് വെളിച്ചമാക്കണേ
ഫിത്നയും ഫാസാദും ഒന്നുമേ ഇല്ലാതെ
നാടും കൂടും പിന്നെ
ഞങ്ങളെ എല്ലാരിo
നീ കാത്ത് രക്ഷിച്ചീടേണമേ
(കുറ്റൂർ നോർത്ത് )
---------------------------------------------
രചന:
സത്താർ കുറ്റൂർ

No comments:

Post a Comment