Saturday, 20 February 2016

ഉസ്താതിനെ കൊല്ലാൻ കൊണ്ടോയോൻ.!

പണ്ട് പണ്ട് ഒരു പത്തിരുപതു വർഷം മുൻപ് മദ്രസ്സയിലെ പഠനം ഒക്കെ കഴിഞ്ഞു ഞങ്ങൾ കുറച്ചു പേർ ഊകത്തു പള്ളിയിൽ ദർസിനു പോയി തുടങ്ങി. കൂട്ടിലെ ഒരുപാടു തത്തകൾ അതിലെ വിദ്യാർഥികൾ ആയിരുന്നു. കുറച്ചു കാലം രാവിലെയും വൈകുന്നേരവും. പിന്നെ കുറച്ച് രാവിലെ മാത്രം. രാവില ചില തത്തകളെ ഉണർത്താൻ ജനാലയിലൂടെ മട്ടൽ കൊണ്ട് കുത്തെണ്ടി വരുംമറ്റു ചിലർ മിക്കവാറും കള്ളത്തരം കാട്ടും. അങ്ങിനെ ഒരുവിധം കൊടുവപാടത്തിന്റെ വരമ്പിലൂടെ ഉന്തി തള്ളി പള്ളിയിൽ എത്തും. പിന്നെ തിരിച്ചും. ചിലർ അരയിൽ മുണ്ടൊക്കെ കെട്ടി പള്ളിക്കുളത്തിൽ നീരാടാൻ റെഡി ആയി ആകും വരവ്. തിരിച്ചു വരുമ്പോൾ പറമ്പിലുള്ള വീണ മട്ടലിൽ ഒരൊർതരെ വലിക്കുംവലി സ്പീഡ് കൂടി ചന്തിയിലെ പെയിന്റ് പോയ സന്ദര്ഭവും ഉണ്ട്‌.
ദർസിൽ ഇരിക്കുമ്പോൾ അങ്ങോട്ടും നോക്കിയിരുന്നതിനു ഒരു പഠിതാവിനെ ഉസ്താത്"കുട്ടിസ്രാങ്ക്എന്ന് വിളിച്ചതും ഓര്ക്കുന്നു. ക്ലാസ്സ് എടുക്കുമ്പോൾ ടോർച് ഓണക്കിയത്തിനു ഞമ്മക്കും കിട്ടി ഉസ്താതിന്റെ ഒരുഗ്രൻ നുള്ള്.
അതിലും ഒരു വിദഗ്ദ്ധനായ ഒരു പൈലറ്റ് ഉണ്ടായിരുന്നു. ജീപ്പും കാറും ഒക്കെ ഓടിച്ചു പുള്ളിക്ക് നല്ല വശമാ. ഒരു ദിവസം പുള്ളി മുദരിസിനെ വണ്ടിയിൽ കയറ്റി കുന്നുംപുറത്ത് നിന്ന് വന്നതാഊകത്തെ പള്ളി ദൂരേന്നു കണ്ടതെ ഉള്ളുപൈലറ്റ് വിമാനം ഇറക്കി. പക്ഷെ ഇറങ്ങിയത്‌ കുറ്റിക്കാട്ടിൽ. കയ്യോണ്ടും കലോണ്ടും ഒക്കെ ബ്രൈകു പിടിച്ചു നോക്കി പക്ഷെ വിമാനം റോഡിനും പറമ്പിനും ഇടയിലുള്ള കുണ്ടിൽ. ഏതായാലും ആർക്കും ഒന്നും പറ്റാതെ കൈചിലായ്. ഇപ്പോളും ഞങ്ങളെയും പൈലറ്റ്നെയും കാണുമ്പോൾ ഉസ്താദ് പറയും  "ഇവൻ എന്നെ കൊല്ലാൻ കൊണ്ടോയ ആളാണ്‌".മറ്റു പഠിതാക്കൾ ഇതിനോട് അനുബന്ധ വിവരണങ്ങൾ എഴുതുമെന്ന പ്രതീക്ഷയോടെ

-------------------------------
നജ്മുദ്ധീൻ അരീക്കൻ 

No comments:

Post a Comment