കസേരകൾ ഇറക്കുന്നവർ.
പന്തൽ കെട്ടുന്നവർ.
വീടിനകത്തെ അടക്കിപിടിച്ച തേങ്ങൽ.
കുട്ടികൾ ആർത്ത് കരയുന്നു.
കുറച്ച് കാരണവൻമാർ
മരണ മുറ്റത്ത് വട്ടം കൂടിയിരിക്കുന്നുണ്ട്. തൊട്ടപ്പുറത്ത്
മൊബൈൽ ഫോണിൽ സംസാരിക്കുന്നവർ.
മരണത്തിന്റെ യാഥാർത്ഥ്യവും നിശബ്ദതയും മെല്ലെ മെല്ലെ പടി കടന്ന് ആ വീട്ടിലെത്തിയിരിക്കുന്നു.
മൗനമാണ് ആ മുറ്റത്ത് തളം കെട്ടുന്നത്.
പൂമുഖത്ത് മ്ലാനത നിറഞ്ഞിരിക്കുന്നു .
ആരും ചിരിക്കുന്നില്ല.
വളരെ പിശുക്കിയാണ്
വന്നവരെല്ലാം സംസാരിക്കുന്നത്.
ഒരു തരം അവിശ്വസിനീയത
വാടിയ മുഖങ്ങൾ
കലങ്ങിയ കണ്ണുകൾ
വാഹനങ്ങളുടെ മുരൾച്ച
അതിനൊടുവിൽ
ബന്ധുക്കൾ കൂട്ടത്തോടെ
മരണവീടിന്റെ വിതുമ്പലിലേക്ക് നടന്നു കയറുന്നു.
ഇടക്കിടെ കേട്ട ആർത്തനാദങ്ങളിൽ
മനസ്സ് വിങ്ങി.
പരിസരമാകെ ഇരുട്ട് കയറി.
മരണ മുറ്റത്തിന്റെ അതിര് വരെ അത് തല കാട്ടി .
വീടിന്റെ വെളിച്ചം ആ സായാഹ്നത്തിന്റെ നൊമ്പരത്തെ പകർത്തി.
ഓരോ മുഖത്തെയും കണ്ണീരsയാളങ്ങൾ തെളിഞ്ഞു കണ്ടു.
നൊമ്പരത്തിന്റെ വെളിച്ചക്കീറിൽ അങ്ങിനെ നിൽക്കേ എന്റെ ഫോൺ റിംഗ് ചെയ്തു.
ഞാൻ കുറച്ച് അപ്പുറത്തേക്ക് മാറി ഫോണെടുത്തു.
മറു തലക്കൽ സൗഹൃദവലയത്തിലെ പത്രപ്രവർത്തകന്റെ അന്വേഷണം
ഫൈസലിനെ കുറിച്ച്,മരണത്തിന്റെ
സ്വഭാവത്തെ കുറിച്ച്
അവന്റെ കുടുംബത്തെ
കുറിച്ച്.........
അറിയുന്നതെല്ലാം പറഞ്ഞു.
അറിയാത്തത് ചോദിക്കാൻ അഞ്ച് മിനിട്ട് സാവകാശം ചോദിച്ചു.
മരണ മുറ്റത്തെ വെളിച്ചത്തിലേക്ക് നടന്നു .
ഫൈസലിന്റെ സഹോദരൻ മുജീബിനോട് ഫൈസലിന്റെ മക്കളെ പറ്റി ചോദിച്ചറിഞ്ഞു.
അവന്റെ തൊണ്ടയിടറി. അവൻ കണ്ണീർ തുടച്ചു.
രണ്ട് മക്കൾ
മൂത്ത മോൾക്ക് ഒൻപത് വയസ്സ്.
ചെറിയത് മകൻ.
അവന്റെ വയസ്സ് നാല് .
ആ കുരുന്നുകളെ ഓർത്ത്
മനസ്സിൽ തീയാളി.
അതിനിടയിൽ വിങ്ങുന്ന മനസ്സിലേക്ക് തീ കോരിയിട്ട
ഒരു കാഴ്ച.
മുജീബ് അതിലേക്കെന്നെ തോണ്ടിയുണർത്തി.
ഫൈസലിന്റെ
നാല് വയസ്സുകാരൻ പൂമുഖത്തെ ഉമ്മറപടിയിൽ നിൽക്കുന്നു.
വാടിത്തളർന്ന
നിഷ്കളങ്ക മുഖം.
കരഞ്ഞ് കലങ്ങിയ
കണ്ണുകൾ.
ആശങ്കയോടെ ഓരോ മുഖത്തേക്കും ആ മോൻ മാറി മാറി നോക്കുന്നു.
ആകാംക്ഷയോടെ ഏതോ ഒരു മുഖം പരതുന്ന പോലെ.
ആ വാടിയ പനിനീർ പൂവ്.
എന്റെ മനസ്സിന്റെ നൊമ്പരമായി.
അതിനിടയിൽ എപ്പോഴോ ആ കുരുന്ന് ഉള്ളിലേക്ക് വലിഞ്ഞു.
ആ കാഴ്ചയിൽ എന്റെ മനസ്സിടറി .
കണ്ണ് നിറഞ്ഞു.
എന്റെ വീട്ടിലും ഉണ്ട് ആ കുരുന്നിന്റെ പ്രായമുള്ള ഒരു കുസൃതി .
നൊമ്പരമsക്കാൻ ഞാൻ വല്ലാതെ പാട് പെട്ടു.
വെളിച്ചത്തിൽ നിന്ന്
മെല്ലെ പുറത്ത് കടന്നു .
അപ്പോൾ പുറത്ത് ഇരുട്ട് കനം തൂങ്ങിയിരുന്നു.
ഫൈസലും,എട്ടും പൊട്ടും തിരിയാത്ത
രണ്ട് കുരുന്നുകളും എന്റെ മനസ്സിന്റെ വിങ്ങലായി .
ഞാൻ മൊബൈൽ ഫോൺ പരതി.
ആ കുഞ്ഞുങ്ങളെ കുറിച്ച് പറയാൻ.
അന്നേരം എന്റെ പേടി

ഞാൻ കരുതി വെച്ച വാക്കുകൾ
എന്റെ തൊണ്ടയിൽ കുടുങ്ങുമോ......
എന്നായിരുന്നു.
എന്നായിരുന്നു.
----------------------------
സത്താർ കുറ്റൂർ
No comments:
Post a Comment