ബാപ്പ പള്ളിയിൽ
നിന്നും വരുന്നതിനു മുന്നേ ബീരാൻ ഉറങ്ങാൻ കിടന്നിരുന്നു കോലായിലെ ഒരു മൂലയിൽ
ആമിനുമ്മ ബീരാന് പായവിരിച്ചു നൽകിയിരുന്നു കിടന്നതും ബീരാൻ നിദ്രയിലാണ്ടു ...
നേരം രാത്രി 9 മണി ആകാശത്തു മിന്നെറിഞ്ഞു തുടങ്ങി ഇടക്കിടെ ചെറിയ മുരൾച്ച യോടെ ഇടിയും അതരീക്ഷം മഴയ്ക്ക് കോപ്പ് കൂട്ടി തുടങ്ങി അയമുട്ടിക്ക പള്ളിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ ചെറിയതോതിൽ മഴ തുടങ്ങിയിരുന്നു തലേകെട്ട് മുറുക്കി ചുറ്റി അയമ്മുട്ടിക്ക പള്ളിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പുറപ്പെട്ടു ..ആമിനുമ്മ പാനീസ് വിളക്കുമായി ഉമ്മറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു അയമ്മുട്ടികയുടെ വരവിനായി ..
ദൂരെ നിന്നും ടോർച്ചിന്റെ വെട്ടം കണ്ടതും ആമിനുമ്മ പടച്ചോനെ സ്തുതിച്ചു ..
അയമ്മുട്ടിക്ക വീട്ടിലെത്തി അരപട്ട കഴിച്ചു ആമിനുമ്മന്റെ അടുത്ത്കൊടുത്തു ചോദിച്ചു ബീരാൻ ഉറങ്ങിയോ ? ആമിനുമ്മ ഒന്ന് മൂളി
കോലായിൽ ബീരാൻ ഉറങ്ങുന്നതു അയമുക്കിക്ക കുറെ നേരം നോക്കി നിന്നു .. രാത്രി ഭക്ഷം കഴിച്ചു അയമ്മുട്ടികയും ആമിനഉമ്മയും കിടന്നു ...മഴയ്ക്ക് ശക്തി കൂടി കൂടി വന്നു
മഴക്ക് മിഴിവേകി ഇടിയും മിന്നലും
പുറത്തു കണ്ടൻപൂച്ച അങ്ങോട്ടും ഇങ്ങോട്ടും നടന്നു ..
രാത്രി പന്ത്രണ്ട് മണി ഏതോ വീഴുന്ന ശ്ശബ്‌ദം കേട്ട് ബീരാൻ ഞെട്ടി ഉണർന്നു പുതപ്പിനുള്ളിൽ നിന്നും തലപുറത്തേകിട്ടു ബീരാൻ ചുറ്റും കണ്ണോടിച്ചു ചുമരിൽ തൂക്കിയ പാനീസ് വിളക്കിന്റെ അരണ്ട വെളിച്ചം മാത്രം ..ബീരാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു .. അസമയത് ഞെട്ടി ഉണർന്ന ബീരാൻ പിന്നെ ഉറക്കം വന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു ബീരാൻ ..
പുറത്തു മഴ തകർത്തു പെയ്യുന്നു കാറ്റിനും ശക്തി കൂടുന്നു ബീരാന് പേടി കൂടി കൂടി വന്നു പേടിയുടെ കൂടെ ബീരാനെ മറ്റൊരു പ്രശ്നം പിടികൂടി മൂത്രാശങ്ക തണുപ്പും കാറ്റും ഇടിയും മഴയും ബീരാന്റെ മുട്ടിനു ശക്തി കൂട്ടി .. ഓരോ ഇടിക്കും മൂത്രം പോകുമെന്ന അവസ്ഥയിൽ എത്തി
മഴയ്ക്ക് ശക്തി കുറഞ്ഞുവന്നു പെട്ടന്നു ശക്തമായ ഒരു ഇടി വെട്ടി...
ട്ടോ .... ബീരാൻ ഉച്ചത്തിൽ ഉള്ളാക്കിട്ടു ഇമമാ ....
ഞെട്ടി ഉണർണ ആമിനുമ്മ എന്തിനാ നീ ഉള്ളാകിട്ടുന്നത് ബീരാനെ
പതിഞ്ഞ സ്വരത്തിൽ ബീരാൻ പറഞ്ഞു ഇച് പാത്താൻ മുട്ടുന്നു
ഒച്ചയും ബഹളവും കേട്ട് അയമുട്ടിക്ക പിറുപിറുത്തു
വാതിൽ തുറന്നു പാനീസ് വിളക്കുമായി ആമിനുമ്മ പുറത്തു കടന്നു പിന്നാലെ ബീരാനും
മുറ്റത്തു തളം കെട്ടി നിൽക്കുന്ന മഴവെള്ളത്തിലേക്ക് ബീരാൻ മൂത്രമൊഴിച്ചു ഒരു അണപൊട്ടിയത് പോലെ. പതച്ചു പൊങ്ങിയ അത് മഴവെള്ളത്തിൽ ലയിച്ചു മിന്നലിന്റെ വെളിച്ചത്തിൽ ബീരാൻ അതും നോക്കിനിൽകെ ആമിനുമ്മ കഴിഞ്ഞില്ലേ ബീരാനെ ..ഉം ബീരാൻ മൂളി
വീണ്ടും ഉറങ്ങാൻ കിടന്ന ബീരാന്റെ ചിന്ത മുഴുവനും നാളെ മുറ്റത്തു വീണു കിടക്കുന്ന മാങ്ങാ യൊക്കെ തിന്നാൻ പറ്റുമോ എന്നായിരുന്നു .
--------------------------------------
✍ ജാബിർ അരീക്കൻ ✍

✍ ജാബിർ അരീക്കൻ
No comments:
Post a Comment