എന്‍ ഹൃദയവനിയില്‍ നറുമണം പരത്തിയ സുന്ദരപ്പൂവേ...
ഞാനിക്കരെയെന്നാലും എന്‍ മനം നിന്‍ ചാരത്തല്ലൊ സഖീ...
നീ തന്ന സ്നേഹത്തിന്‍ മധുവൂറും ഓര്‍മ്മകളാലെ ഞാനിന്നേകനായ് കഴിയുന്നീ മരുമണ്ണില്‍...
നമ്മിലെ സ്നേഹത്തിന്‍ പൂമരത്തിലൊരായിരം പൂക്കള്‍ വിരിയട്ടെ...
ആകാശ നീലിമയില്‍ തെളിയും താരകങ്ങളില്‍ കാണുന്നു പ്രിയേ ഞാനെന്നും നിന്‍ മുഖം...
പ്രേമത്തിനനുരാഗം പെയ്തിറങ്ങുമൊരു രാവില്‍ നമുക്ക് വീണ്ടുമൊരുമിക്കാം.
................................................
................................................
അന്‍വര്‍ ആട്ടക്കോളില്‍
No comments:
Post a Comment