Saturday, 20 February 2016

കനമുള്ളൊരോര്‍മ്മ....

കനമുള്ളൊരോര്‍മ്മകളാലെന്‍ മനസ്സിനിന്നു ഭാരം കൂടുന്നു...
കനകത്തില്‍ പൊതിഞ്ഞൊരെന്‍ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴുന്നു...
ദുഃഖഭാണ്ഡങ്ങള്‍ പേറുന്നൊരെന്‍ 
ചുമലിന്റെ വേദനയിന്നാരറിയുന്നു...
അകലത്തിലാണേലും കാണുന്നു
ഞാനൊരു സമാധാനത്തിന്‍ തീരം...
നടക്കും തോറും വഴുതി വീഴുന്നൊരു
എച്ചില്‍ പാഥയുള്ളൊരാതീരം...
ദുഃഖത്തിന്‍ ഭാണ്ഡമിറക്കാനൊരത്താണിയില്ലാത്തൊരീ പാഥ...
താണ്ടുന്നു ഞനിന്നൊരുപാട് കാലമായ്...
കനിവുള്ള നാഥന്‍
കനിയുമെന്നതു മാത്രമെന്‍ ആശ്വാസം...
````````````````````````````````````````
അന്‍വര്‍ ആട്ടക്കോളില്‍

No comments:

Post a Comment