പതിവ് പോലെ ഇന്ന് രാവിലെയും മദ്റസയിൽ നാലാം ക്ലാസ്സിലേക്ക് സലാം പറഞ്ഞു പ്രവേശിച്ച് കുട്ടികളോട് കുശാലാന്വേശണം നടത്തുന്ന സമയത്ത് പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കിയപ്പോൾ അറിയാതെ ശബ്ദമിടറി. ..കണ്ണുകൾ ഈറനണഞ്ഞു. ..
ഫൈസൽക്കയുടെ മൂത്ത മകളാണ് നാലാം ക്ലാസിലെ ഫസ്റ്റ് റാങ്ക്കാരി ഫാത്തിമ റിൻഷ... എട്ടുംപൊട്ടും തിരിയാത്ത ഒമ്പത് വയസ്സുകാരി ... പതിവുപോലെ രണ്ടാം ബെഞ്ചിന്റെ വലത്തേ അറ്റത്തു വിശുദ്ധ ഖുർആൻ തുറന്നു വെച്ച് മറ്റു കുട്ടികളുടെ കൂടെ ഓതാൻ റെഡിയായി ഇരിക്കുന്നു. ഞാൻ തൂവാല യെടുത്ത് പുറത്തു പോയി കണ്ണ് തുടച്ചു.
ഫൈസൽക്കയെ കുറിച്ചുള്ള ഓർമ്മ മനസ്സിലേക്ക് വന്നു. .
ഫൈസൽക്കയെ ദൂരെ നിന്ന് നോക്കികാണാറുണ്ടെങ്കിലും അടുത്ത് ഇടപഴകുന്നത് മാസങ്ങൾക്ക് മുമ്പ് അരീക്കൻ ലത്തീഫ്ക്കയുടെ വീട്ടിൽ വെച്ചാണ്. സദാ പുഞ്ചിരിക്കുന്ന മുഖത്തോടെയും ആദരവോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തിത്വം..
വീണ്ടും ദുഃഖമടക്കിപ്പിടിച്ച് ക്ലാസ്സിൽ പ്രവേശിച്ച് കുട്ടികളോട് ഇന്നലെ എടുത്ത ഖുർആൻ പാഠമോതിച്ച ശേഷം മനഃപ്പാഠമാക്കാനുള്ള ഭാഗം പെണ്‍കുട്ടികളെ കൊണ്ട് ഓതിപ്പിച്ചപ്പോൾ ഫൈസൽക്കയുടെ മകൾ സൂറത്തുൽ ഫജ്റിലെ അവസാന ആയത്തുകൾ അർഥമറിയാതെ മനഃപ്പാഠം ഓതിയെപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു. തന്റെ പൊന്നുപ്പാക്കുള്ള പ്രാർതഥനയായ് തോന്നി..
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾
മനഃശാന്തി കൈവരിച്ച ആത്മാവേ രക്ഷിതാവിങ്കലേക്ക് സ്വയം സംതൃപ്തനായും ദിവ്യസംതൃപ്തിക്ക് വിധേയനായും നീ തിരിച്ചു പോവുകയും എന്റെ അടിമകളുടെ കൂട്ടത്തില്‍ പ്രവേശിക്കുകയും എന്റെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്തുകൊള്ളുക
ഞാൻ മനസ്സിൽ ആത്മാർതമായി ആമീൻ പറഞ്ഞു.
എല്ലാം അല്ലാഹുവിന്‍റെ അലംഗനീയമായ വിധി..
റഹ് മാ നായ റബ്ബേ.. ഫൈസൽക്കയുടെ ഖബ്റിലേക്ക് നീ സ്വർഗവാതിലുകൾ തുറന്ന് കൊടുക്കേണമേ.. മനസ്സുരുകി കഴിയുന്ന ആ ഉമ്മാക്കും ഉപ്പാക്കും പ്രിയതമക്കും കുരുന്നുകൾക്കും നീ ക്ഷമയുടെ കരുത്ത് നൽകേണ.. സ്വാലിഹീങ്ങളുടെ മരണം നൽകി ഞങ്ങളെ നീ കനിയണേ..امين.
وصلى الله وسلم على سيدنا محمد وعلى اله وصحبه اجمعين

----------------------------------------------------
മുഹമ്മദ് നദീർ ഹുദവി
03-02-2016
03-02-2016
No comments:
Post a Comment