Saturday, 20 February 2016

മടക്കയാത്രക്ക്.! ഒരുങ്ങുക കൂട്ടുകാരെ

അവർ ചോദിക്കുന്നു,
അവനെന്തിനു കൂട്ടു പോയി?
അവർ ചോദിക്കുന്നു,
അവരെന്തിനു അതുവഴി പോയി?
അവർ ചോദിക്കുന്നു,
അവനെന്തിനു പുഴയിലിറങ്ങി?
അവർ ചോദിക്കുന്നു,
അവനൊന്നു ഉറക്കെ കരയാമായിരുന്നില്ലെ?
അതെ,
ആവാമായിരുന്നു!
പക്ഷെ എന്റെ കൂട്ടുകാരെ,
എന്റെ നാഥൻ എന്നിക്കു വിധിച്ച വായുവും വെള്ളവും തീർന്നു പോയി!
ഇത്ര കാലം എന്റെ ഹൃദയം ചലിപ്പിച്ച നാഥന്റെ വിളി വന്നു പോയി!
മരണത്തിന്റെ മാലാഖ എന്നെയും കാത്തിരിപ്പായി!
ഇന്നുവരെ എന്റെ
ജീവിതം എന്റെ നിയന്ത്രണത്തിലല്ലായിരുന്നല്ലോ.....
പിന്നെയെങ്ങിനെ
പോവാതിരിക്കും!
വിട കൂട്ടുകാരെ,
എന്നിക്കു പിരിയാൻ നേരമായി....
നന്ദി കൂട്ടുകാരെ,
നാം പങ്കുവെച്ച സ്നേഹത്തിനും
സൗഹൃദത്തിനും !
മാപ്പ് കൂട്ടുകാരെ,
എന്നിലെ തെറ്റുകൾക്കും
പിഴവുൾക്കും!
ഇന്ന് എന്റെ സമയമാണ്,
നാളെ നിങ്ങളുടെയും !
ഒരുങ്ങുക കൂട്ടുകാരെ
മടക്കയാത്രക്ക്!
സമയം നമ്മെ കാത്തിരിക്കില്ല!
***************************************
മരണപ്പെട്ട സുഹൃത്ത്
ഫൈസലിന്റെ ഓർമ്മകൾ...
ഷാഫി അരീക്കൻ

No comments:

Post a Comment