പിരിവുകൾ തകർക്കുന്നു 5 രൂപയും 10 രൂപയും അതിൽ കൂടുതൽ എടുക്കാൻ കഴിയുന്നവർ അങ്ങിനെയും ഒക്കെ എടുക്കുന്നു ...
കൊല്ല പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടി
അങ്ങിനെ ഒരു അവധി കാലം തുടങ്ങുകയായി പാടവും പറമ്പും കളികളങ്ങളായി മാറി തുടങ്ങി എവിടെ നോക്കിയാലും കളികൾ മാത്രം ക്രിക്കറ്റും ഫുട്‌ബോളും അങ്ങിനെ പലതരം കളികളാൽ നിറഞ്ഞു നാട് മുഴുവനും ..
ആരവങ്ങൾക്കിടയിൽ നിലപറമ്പിലെ ഒരു കൂട്ടം യുവാക്കളും കൊടുവാപടത്തു ഒരു ഫുട്‌ബോൾ മൈതാനം തയ്യാറാക്കിയിരുന്നു രണ്ടു ഭാഗത്തും മുള കൊണ്ട് ഉള്ള കിടിലൻ പോസ്റ്റുകൾ കളിക്കളം ചെത്തി കോരി കളിക്ക് അനുയോജ്യമായ രീതിയിൽ പകപ്പെടുത്തിയിരിക്കുന്നു ...എല്ലാം തയ്യാർ അകെ യുള്ള പ്രശ്നം ഒരു നല്ല പന്ത് ഇല്ല എന്നതാണ്
അതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു പിരിവു തുടങ്ങി പേരിനു ഒരു ക്ലബ്ബ് ഉണ്ട് അതിൽ ഒരു പാട് അംഗങ്ങളും ഉണ്ട് പലതരത്തിൽ പിരിവു പുരോഗമിച്ചു ...ഒരു അഞ്ചാം നമ്പർ പന്ത് വാങ്ങാനുള്ള പൈസ ആയപ്പോൾ എല്ലാവരും കൂടി പൈസ മുതിർന്ന കുറെ പേരെ ഏൽപ്പിച്ചു ..ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു തല മുതിർന്ന കുറച്ചു പേര് പൈസയും കൊണ്ട് കൊണ്ടോട്ടിക്കു പോയി പന്ത് വാങ്ങാൻ... വൈകിട്ട് എല്ലാവരോടും കൊടുവാപാടത്തേക്ക് ഇറങ്ങാൻ പറഞ്ഞു പന്തുമായി ഞങ്ങൾ അവിടെ എത്തും ....
ആകാംക്ഷയുടെ നിമിഷങ്ങൾ
എല്ലാവരും പാടത്തു എത്തി പുതിയ പന്തിൽ കളിക്കാൻ എല്ലാവരും തയാറായി വന്നിരിക്കുന്നു പലരും പുതിയ ആംഗ്ലെർ വരെ വാങ്ങി എല്ലാവരും പഴയ പന്തിൽ പരിശീലനം നടത്തുന്നു .
അതാ ദൂരെ നിന്നും കുറച്ചു പേര് നടന്നുവരുന്നു ..ആരോ ഉറക്കെ വിളിച്ചു പന്ത് എത്തി ഊ ആ ഊ ഊ പലരും ആർത്തുവിളിച്ചു ..
പന്തുമായി എത്തിവർ പന്ത് പുറത്തെടുത്തു എല്ലാവരും തൊട്ടുനോക്കി കിടിലൻ പന്ത് വെളുവെളുത്ത ആ പന്ത് പലരും തട്ടി നോക്കി ...അഭിപ്രായങ്ങൾ വന്നു തുടങ്ങി ...കിടിലൻ ..തെല്ലു അഹങ്കാരത്തോടെ എല്ലാവരുടെയും മുഖം പ്രകാശിച്ചു നമ്മുടെ ക്ലബ്ബിനും ഒരു കിടിലൻ പന്ത് സ്വന്തമായി .
മത്സരം തുടങ്ങാൻ സമയമായി രണ്ടു ടീം ആയി എല്ലാവരും ഒരുങ്ങി
സെന്റർ പോയിന്റിൽ ബോൾ വെച്ചു
ബോൾ ടെച്ചു ചെയിതു കളി തുടങ്ങി വിങ്ങിൽ നിന്നും കൊടുത്ത പാസുമായി സെന്റര് ഫോർവേഡ് പന്തുമായി കുതിച്ചു മുന്നിൽ ഡിഫെൻഡർ മാത്രം അവനെ വെട്ടിച്ചു ഇനി മുന്നിൽ ഗോളി മാത്രം ഒരു തകർപ്പൻ ഷോട്ട് ..........
ട്ടോ എന്നൊരു ശബ്ദം മാത്രം കേട്ടു
പന്ത് പൊട്ടിയിരിക്കുന്നു ഇന്ന് വാങ്ങിയ പുതിയ പന്ത് ഒന്ന് പോസ്റ്റിൽ തട്ടിയതെ ഒള്ളു ഇങ്ങിനെ പൊട്ടുമോ എല്ലാവരും മാറി മാറി പന്തിനെ പരിശോധിച്ച് അഭിപ്രായങ്ങൾ പറഞ്ഞു ..കാറ്റ് കൂടിയതാവും.തുന്ന് ഉറപ്പുണ്ടാവില്ല.ലോക്കൽ ബ്ലാഡർ ആയിരിക്കും അങ്ങിനെ പലരും പല അഭിപ്രായങ്ങൾ
നിരാശയോടെ പാപ്പാട്ടു കുണ്ടിൽ നിന്നും എല്ലാവരും വീട്ടിലേക്ക് വെച്ച് പിടിച്ചു
പന്ത് പൊട്ടിയ വിവരം എല്ലാവരും അറിഞ്ഞു ..
അത് കേട്ട ഒരാൾ ചോദിച്ചു നിങ്ങൾ പുതിയ പന്താണോ വാങ്ങിയത്
പുതിയതാണെകിൽ ഇത്ര പെട്ടന്നു പൊട്ടുമോ ?
അദ്ദേഹം ഒരു കാര്യം രഹസ്യമായി പറഞ്ഞു ഇന്ന് രാവിലെ നിലപറമ്പിലെ ഒരു വീട്ടു മുറ്റത്തു നിങ്ങളുടെ കൂടെ ഉള്ള കുറച്ചു പേര് ഒരു പഴയ അഞ്ചാം നമ്പർ പന്ത് കഴുകി നന്നാകുന്നത് കണ്ടവരുണ്ടു എന്ന് പറഞ്ഞു.
കാര്യം മനസിലായി എല്ലാവര്ക്കും
എവിടുന്നോ ഒപ്പിച്ച ഒരു പഴയ പന്ത് കഴുകി നന്നാക്കി കൊണ്ടുവന്നതായിരുന്നു

ആ പുതിയ അഞ്ചാം നമ്പർ പന്ത്
-----------------------------------------------
ജാബിർ അരീക്കൻ
(കൂട്ടിലെ പല തത്ത കൾ ക്കും പന്ത് കഥയിൽ നേരിട്ടും അല്ലാതെയും പങ്കുണ്ട് ക്ഷമിക്കുക )
No comments:
Post a Comment