ഹൈസ്കൂളിനു പുറകിലുള്ള ഞങ്ങളുടെ പഴയ വീടിൽതാമസിക്കുന്ന കാലം...
അന്നു അബുട്ടിമുസ്ല്യാർ രാവിലെ ചായ കുടിക്കാൻ വന്നിരുന്നത് അയൽവാസി ഇണ്ണിമോദി കാക്കടെ (km സൈദുവിന്റെ വീട്ടിൽ) ആയിരുന്നു. എന്നെ പഠിപ്പിചിട്ടില്ലെങ്കിലും പേടിപ്പിക്കുന്നതിൽ അദ്ധേഹം വിജയിച്ചിരുന്നു.
അക്കാലത്ത് മതിൽ വെക്കാത്തതിനാൽ മുറ്റത്ത് കൂടിയായിരുന്നു അവർ വഴി നടന്നിരുന്നത്.
എന്നും മദ്രസ്സയിൽ പോകാൻ കള്ളത്തരം കാട്ടിയിരുന്ന ഞാൻ അന്നു കുറച്ചു വാശിയോടെ കരഞ്ഞു...
"ഞാൻ ഇന്നു പോകൂലാാ.....ങി ഹീ"��
"അതെന്താണീ ജ്ജ് മദ്രസ്സീ പോകാത്തത്, ബല്ലാത്ത കട്ടകാലായല്ലോ ന്റെ റബ്ബേ..."
ഉമ്മാക്ക് ബേജാറ് കൂടി വന്നു.
"ജ്ജ് മേം പോയ്കോ, അല്ലെങ്കിൽ അബുട്ട്യൊലെർ വരുമ്പം ഞാൻ പറയും"
ഉമ്മാക്ക് ബേജാറ് കൂടി വന്നു.
"ജ്ജ് മേം പോയ്കോ, അല്ലെങ്കിൽ അബുട്ട്യൊലെർ വരുമ്പം ഞാൻ പറയും"
അബുട്ടിമോല്യരെ പേരു കേട്ടതോടെ ഞാൻ വേകം കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചു...
ഞാൻ പോയെന്നു കരുതി ഉമ്മ അടുക്കള പണീയിലെകിറങ്ങി.
തലേന്നു തിന്നു കട്ടിലിന്റെ ചുവട്ടിലെകിട്ട ഈന്തപ്പഴകുരുവിൽ അടിപിടികൂടുന്ന നെയ്യെറുംബുകൾക്ക് എന്റെ വരവ് അത്ര പുടിച്ചില്ല. അവരു ആളെ കൂട്ടി എന്റെ കഴുത്തിൽ കയറി കടിക്കാൻ തുടങ്ങി...
എന്റെ ഞെരിപിരി കേട്ടിട്ടാവണം വലിയുമ്മ വന്നു കട്ടിലിനടിയെലേക്ക് നോക്കി വിളിച്ചു പറഞ്ഞു..
"അള്ളോ, ജ്ജ് പോയീലെ, ന്റെ റബ്ബേ.. ഈ കുട്ടിയെത്താ ഇങ്ങിനെ, കുർആൻ പടിചാൻ എത്താണീ ജ്ജ് പോകാത്തത്."
ശബ്ദം കേട്ട് ഉമ്മ വടിയും കൊണ്ടു വന്നു. ഉമ്മാന്റെ അടിക്കു വേദന തീരേ ഇല്ലാത്തതോണ്ട് ഞാൻ കട്ടിലിനടിയിലേക്കു ഒന്നുംടിം ചുരുണ്ടു.
"പടച്ച തമ്പുരാനെ ഈ കുട്ടിക്കെന്താ പറ്റീത്. മദ്രസ്സീ പോകാതെങ്ങിനെ ദീൻ പഠിച്ചും" വലിയുമ്മയുടെ ആവലാതി.
"ജ്ജ് ഇങ്ങട്ട് എറങ്ങി വന്നാ, മദ്രസ്സീല് ബെല്ലടിച്ചാനായിട്ടുണ്ടാവും.... ന്റെ കുട്ടി മേം പോയിക്കൊളി". ഭീഷണിയും സാന്ത്വനവുമായി
ഉമ്മയും.
ഉമ്മയും.
ഉമ്മയും വലിയുമ്മയും കരച്ചിലും പറച്ചിലുമായി... ഒച്ചയും ബഹളവുമായി..
തലേന്നു പഠിക്കാൻ പറഞ്ഞ കുനൂത്ത് പഠികാത്തതിന്നു ഹംസമോലെരടുത്തുന്നു കിട്ടുന്ന അടി ഓർത്തപ്പോൾ കട്ടിലിന്റെ ഒരു കാലു നല്ലോണം മുറുകി പിടിച്ചു...
ശബ്ദ കോലാഹളങ്ങൾ കേട്ടു അയൽവാസികളുടെ ശ്രദ്ധ മുഴുവൻ വീടിന്റെ ഉമ്മറതെക്കായി...
ഉമ്മ ആരോടോ എന്തോ വിളിച്ചു പറയുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൂട്ടിലെ ചില അയൽ വാസി തത്തകൾ (പേരു വേണ്ട, അവർക്ക് നാണാവും) വന്നു കട്ടിലിന്റെ അടിയിൽ നിന്നു പുടിച്ചു വലിച്ചു പുറത്തേക്കിട്ടു.
ചായ കുടിച്ചു തിരിച്ചു പോകുന്ന അബുട്ടി മുസ്ലിയാർ ആ കാഴ്ച കണ്ടു..
"ന്താ.. എന്താത്?"
"ഓനു കള്ളത്രാ ഉസ്താതെ", നല്ലപിള്ള ചമഞ്ഞ എന്റെ നല്ല സുഹ്രത്ത് പറഞ്ഞു.
"ഓനു കള്ളത്രോനുംല്ല. ഓൻ പോയ്കോളും" എന്റെ നേരേ തിരിഞ്ഞു തോളൊന്നു കുലുക്കീട്ടു ചോദിച്ചു. "ഉണ്ടാടാ", ഞാൻ ഇല്ലാന്നു തലയാട്ടി.
മദ്രസ്സീ പോയാ ഹംസമൊലെരെ അടി. പോയില്ലെങ്കിൽ അബുട്ടി മൊലെരെ അടി.
എന്റെ ദയനീയ മുഖം കണ്ടിട്ടാവണം, അബുട്ടി ഉസ്ഥാത് ചോദിച്ചു "എന്താ അന്റെ പ്രശ്നം, പഠിക്കേണ്ട സമയത്ത് പഠിക്കേണ്ടേ, നല്ല കുട്ടികൾ ഇങ്ങിനെ കള്ളത്തരം കാട്ടി നിൽകൊ."
ഉമ്മാന്റെ കയ്യീനു പുസ്തകങ്ങൾ വാങ്ങി എന്റെ തോളിൽ കൈ വെച്ചു അദ്ദേഹം പറഞ്ഞു, "വാ ഞമ്മക് പോകാ.."
പേടിച്ചരണ്ട എന്റെ മേലേ സാന്ത്വനത്തിന്റെ ചിറകു വിരിച്ചു അദ്ദേഹം മദ്രസ്സ വരെ കൊണ്ടു വന്നാക്കി.
ഹംസ മുസ്ലിയാർ ലീവായതിനാൽ അന്നു എന്റെ മനസ്സിൽ ഒരു ഉത്സവത്തിന്റെ പ്രദീതി ആയിരുന്നു.
*************************************
അമ്പിളി പറമ്പൻ മുനീർ
അമ്പിളി പറമ്പൻ മുനീർ
No comments:
Post a Comment