Sunday, 21 February 2016

ശൈഖുനാ നമ്മോടു വിട പറഞ്ഞു..

ശൈഖുനാ നമ്മോടു വിട പറഞ്ഞു, അലാഹു അദ്ദേഹത്തിന്റെ മർത്തബ വർധിപ്പിച്ചു കൊടുക്കട്ടെ.

ഓർമ്മകൾ 30 വര്ഷം പിറകോട്ടു പായുന്നു .ചെറുപ്പ കാലം മദ്രസയും സ്കൂളും ഇല്ലാത്ത ദിവസം അതാണല്ലോ വെള്ളിയാഴ്ച. കാലത്തെ കർമ്മങ്ങൾ കഴിഞ്ഞാൽ പിന്നെ നേരെ വേലിക്കരികിലായിരുന്നു നിൽപ്. വാഹനം വല്ലപ്പോഴും പോയെങ്കിലായി. അന്നത്തെ കാഴ്ചയിലെ മനോഹരവും ഏറെ നേരം കണ്ണെടുക്കാതെ നോക്കി നിന്നതുമായ കാഴ്ചയാണ് ശൈഖുനായുടെ കാലത്തുള്ള തിരിച്ചു പോക്ക്.

പാപ്പച്ചൻ മാഷിന്റെ വളവു കഴിഞ്ഞാൽ ആ തൂ വെള്ള വസ്ത്രം ധരിച്ച ശൈഖുനായെ  കണ്ടു തുടങ്ങും. ശാന്തമായ നടത്തം, താഴേക്കു മാത്രം നോക്കി, ആ തലക്കെട്ടും കറുത്ത ഇട തൂർന്ന താടിയും , തോളിൽ ഇളം നീല ടർക്കി പോലോത്ത ചെറിയ ഷാൾ അല്ലെങ്കിൽ വലിയ തൂവാല. വേലിക്കരികിലെത്തിയാൽ സ്ഔമ്യമായി തല പൊക്കി നോക്കും. വീണ്ടും തന്റെ ചിന്തകളിലേക്ക് നടത്തം തുടരും.

അന്ന് ആരാണെന്നറിയിലെങ്കിലും ആ ശാന്തത ആഴമുള്ള ഇൽമ് എന്ന ബഹ്‌റിന്റെ നടുക്കടലിതാണെന്നു ഊഹിച്ചിരുന്നു. അന്നൊക്കെ സലാം പറയാൻ പേടിയായിരുന്നു, എല്ലാ ഉസ്താദുമാരോടും. കാണുമ്പോൾ മനസ്സ് പറയും ഇന്ന് ഏതായാലും പറയണം. പക്ഷെ അടുത്തെത്തുമ്പോൾ സലാം പുറത്തു വരില്ല. പിന്നെയും അത് പറയാൻ 15 ൽ അധികം വര്ഷം കാത്തിരിക്കേണ്ടി വന്നു എന്റെ വിവാഹത്തിന് കാർമ്മികനാവുന്നത് വരെ. അവസാനമായി ഒരു നിക്കാഹിന്റെ വേദിയിലാണ് നേരിൽ കണ്ടതും മുസഫഹത് ചെയ്തു സലാം പറഞ്ഞതും.

അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നതിൽ റസൂൽ (സ ) യുടെ ചാരത് ഒരുമിച്ചു കൂട്ടട്ടെ.

امين يا رب العالمين
-------------------------
മുസ്തഫ ശറഫുദ്ധീൻ

No comments:

Post a Comment