എകദേശം മൂന്ന്
വർഷം മുമ്പ് ജോലി ആവശ്യാർത്ഥം മാവേലിക്കരയിലെത്തി, രണ്ട് ദിവസമായി നല്ല അലച്ചിലായിരുന്നതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു.
സമയം മഗ്രിബ് കഴിഞ്ഞിട്ടുണ്ട്. തിരിച്ചു പോകാനുള്ള ട്രൈയിനിനിന് ഏറെ സമയം ഇല്ല. ഓടി കിതച്ച് ലക്ഷ്യം വെച്ച കടയിലെത്തി ജോലി പൂർത്തിയാക്കി.
ട്രൈയിനിന് സമയമായെന്നും പറഞ്ഞ് തിരക്കിട്ട് കടയിൽ നിന്നിറങ്ങി.
എങ്ങിനെ സ്‌റ്റേഷൻ എത്തും എന്നാലോചിച്ച് റോഡിൽ നിൽക്കുമ്പോൾ പെട്ടന്ന് ഒരു ബൈക്ക് വന്നു നിർത്തി. ഒരു ചെറുപ്പക്കാരൻ.
"എങ്ങോട്ടാ ? "ചിരിച്ചു കൊണ്ട് പരിചയക്കാരനോടെന്ന പോലെ ചോദ്യം.
അപരിചിതന്റെ ചോദ്യം കേട്ട് ഒന്നു പകച്ചെങ്കിലും സ്റ്റേഷൻ എത്താൻ ദൃതിയുള്ളതിന്നാൻ മറുപടി പറഞ്ഞു.
കേട്ടതും
"കയറികോളൂ" എന്ന പുഞ്ചിരിയിൽ ചാലിച്ച മറുപടി.
എന്തോ കേട്ട പാടെ ഞാൻ ബൈക്കിനു പിന്നിൽ കയറി. പേരും നാടും ചോദിച്ചു കൊണ്ട് ബൈക്കു നീങ്ങി. കുറഞ്ഞ വാക്കുകളിൽ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.
ബൈക്ക് മെയിൽ റോഡിൽ നിന്ന് മെല്ലെ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. ചെറിയ പേടിയോടെ ഞാൻ ചോദിച്ചു
"എന്താ ഇതു വഴി? "
"ഷോട്ട് കട്ടാണ് "വഴി പിന്നിടും തോറും
പേടി കൂടി വന്നു.
" പടച്ചോനെ ഞാനെന്ത് മണ്ടത്തരാ ചെയ്തത്, ബാഗിലാണങ്കിൽ നല്ല ഒരു തുകയും ഉണ്ട്"ചിന്ത കാടു കേറി.
ബൈക്ക് പെട്ടന്ന് ഒരു കട്ട റോഡിലേക്ക് തിരിഞ്ഞു. നെഞ്ചിടിപ്പ് കൂടാൻ പിന്നെ എന്തു വേണം.
"ഇതുവഴി പോയാൽ പെട്ടന്ന് സ്റ്റേഷന്റെ മുന്നിലെത്താം " ചെറുപ്പക്കാരൻ ചോദിക്കാതെ തന്നെ പറയുന്നുണ്ടായിരുന്നു.
പക്ഷെ എന്റെ പേടി കൂടു കയല്ലാതെ കുറഞ്ഞില്ല.
"ഒരു ഓട്ടോ വിളിച്ചാൽ മതിയായിരുന്നു, എന്ത് സമയത്താണോ ബൈക്കിൽ കയറാൻ തോന്നിയത് " ചിന്ത പിന്നെയും കാടു കയറി.
"യാ - അല്ലാഹ് കാക്കണേ" അറിയാതെ വിളിച്ചു പോയി.
ബൈക്ക് കട്ട റോഡിൽ നിന്ന് വെട്ടിച്ച് പെട്ടന്ന് മെയിൻ റോഡിലേക്ക്, ഒന്നു തിരിഞ്ഞതും സ്റ്റേഷൻ മുന്നിൽ.
അൽഹംദുലില്ലാഹ്....
ശ്വാസം നേരെ വീണു. ബൈക്കു നിർത്തിയതും ഞാൻ ചാടി ഇറങ്ങിയതും ചെറുപ്പക്കാരൻ എന്റെ കൈ പിടിച്ചു.
" ഉസ്താദേ മറക്കരുത്, ദുആ ചെയ്യണം" എന്ന ചെറുപ്പക്കാന്റെ അഭ്യർത്ഥന കേട്ട് ഉള്ളിലൊന്ന് ചിരിച്ചെങ്കിലും ഹൃദയം തണുത്തു. എന്റെ പേടിയും ബേജാറും പോയി, ഉപകാരത്തിന് നന്ദി പറഞ്ഞ് ഞാനുടനെ പിരിഞ്ഞു.
ഒരു അപരിചിതനെ ഒന്നും പ്രതീക്ഷിക്കാതെ സഹായിച്ച ചെറുപ്പക്കാരനോട് ഏറെ മതിപ്പു തോന്നി. സത്യത്തിൽ അവന് അതു വഴി വരേണ്ടി പോലും ഇല്ലായിരുന്നു. എനിക്കുറപ്പുണ്ട്, ആ ചെറുപ്പക്കാരന് എന്നെ സഹായിക്കാൻ തോന്നിയതിന്റെ പിന്നിൽ എന്റെ വേശമാണെന്ന്. അല്ലാതെ ഞാനാര്?നഥാ.. കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യാൻ താഫീഖ് ചെയ്യെണേ......
(ആമീൻ )
----------------------------
ഷാഫി അരീക്കൻ

No comments:
Post a Comment