Saturday, 20 February 2016

കുറ്റൂരിൻറെ കാലാവസ്ഥാ വ്യതിയാനം!


പണ്ടൊക്കെ കുറ്റൂരിൽ ആറുമാസം തുടർച്ചയായി മഴ കിട്ടുമായിരുന്നു. എങ്ങും പൂത്തുലഞ്ഞു നിൽക്കുന്ന കുറ്റൂർ നോർത്ത്,സമൃദ്ധമായി കൃഷി ചെയ്തിരുന്നു കറ്റൂർ നോർത്തിൽ! കുട്ടനാടും പാലക്കാടുമൊക്കെ ക്ലാസ്സിൽ പാഠ്യവിഷയമായി വരുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഓടിയെത്തിയിരുന്നത് കള്ളിവളപ്പും അണക്കുത്തിയും അമ്പാളും പൊട്യേരിപ്പറമ്പും കൊടവാപറമ്പും കാരപ്പറമ്പും വഴിനടപ്പറമ്പും നിലപറമ്പും ഒക്കെയായിരുന്നു! അക്കാലത്ത് നിലപറമ്പ് 98%വും പാറപ്പുറമായിരുന്നെങ്കിലും നെൽകൃഷിയുണ്ടായിരുന്നു.
എന്തെല്ലാം തരത്തിലുള്ള കൃഷികളായിരുന്നു ഈ കുറ്റൂരിൽ വിളയിച്ചിരുന്നത്! വംശനാശം നേരിട്ട ഒരു പ്രധാന കൃഷിയായിരുന്നു ചാമ. ഇന്നത്തെ യുവതലമുറ ചാമ കണ്ടിട്ടേയുണ്ടാകില്ല. രാഗി,എള്ള്, ഇഞ്ചി, ചോളം,കമ്പം(corn), ചേമ്പ്, ചേന, കാവുത്ത്,പൊടിക്കിഴങ്ങ്, പച്ചക്കറികൾ തുടങ്ങി നാരാളം വീഭവങ്ങൾ കൃഷി ചെയ്തിരുന്നു.
എങ്ങിനെയാണ് നമ്മുടെ ആസുവണർണ കാലഘട്ടം നമ്മളോട് വിടപറഞ്ഞത്?
അക്കാലത്ത് കുറ്റൂരിൽ തൊഴിൽ രഹിതരില്ലായിരുന്നു! കൃഷിസ്ഥലങ്ങളില്ലാതായി, സാമ്പത്തിക പുരോഗതിയുണ്ടായപ്പോൾ കൃഷി ചെയ്യാൻ എല്ലാവരും മടിച്ചു ഇതൊക്കെ കൃഷിയെ ബാധിച്ചു.
വേനൽകാലത്ത് ചൂട് വളരെ കുറവായിരുന്നു. രാവിലെ പത്ത്മണിവരെയെങ്കിലും തണുപ്പുണ്ടാകും. എല്ലാ വീടുകളുടെ മുന്നിലും കുട്ടികൾ തീ കൂട്ടി ചുറ്റുമിരിക്കുന്നത് കാണാം.
എന്നാൽ ഇന്നത്തെ അവസ്ഥയെന്താണ്? ഈകാലാവസ്ഥാ മാറ്റത്തിൻറെ കാരണമെന്താണ്?
ഈ വിഷയം തത്ക്കൂട്ടിലിടുകയാണ്. ഓരോ തത്തയും ചികഞ്ഞ് കാരണവും പ്രതിവിധിയും(നമ്മൾക്ക് ചെയ്യാൻ കഴിയുന്നത്)കണ്ടെത്തി നിർദ്ദേശിക്കുക.
-------------------------------------------------------
എം ആർ സി അബ്ദു റഹ്മാൻ

No comments:

Post a Comment