Saturday, 20 February 2016

മരണം...

(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന്‌ നിങ്ങള്‍ ഓടി അകലുന്നുവോ അത്‌ തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട്‌ അദൃശ്യവുംദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌. (62.8)

മരണം നിര്‍വച്ചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ ദുനിയാവിലെ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള്‍ പോകേണ്ടവനാണ്‌ ഓരോ വ്യക്തിയും. രാജ്യത്തിന്‍റെ അധിപനെന്നോപണക്കാരനെന്നോപാവപ്പെട്ടവനെന്നോവ്യത്യാസമില്ലാതെ മരണം നമ്മെ പിടികൂടുക തന്നെ ചെയ്യും. ദൈവ വിശ്വാസിയുംദൈവ നിഷേധിയും ഒരിക്കലും നിഷേധിക്കാത്ത ഈ പ്രതിഭാസം കൊണ്ട് മാത്രം തീരുന്നതാണോ നമ്മുടെ ജീവിതം. ഒരിക്കലുമല്ലനമ്മുടെ ആരുടേയും അനുമതിയില്ലാതെ ഈ ലോകത്തേക്ക് അല്ലാഹു നമ്മെ സൃഷ്ട്ടിച്ചയച്ചു നമ്മെ തിരിച്ചുപിടിക്കാനുംമറ്റൊരു ജീവിതത്തിലേക്ക് നമ്മെ കൊണ്ടുപോകാനും പടച്ചതമ്പുരാന് കഴിയും. ആര് നിഷേധിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (3.185) ”

ഇവിടെ അല്ലാഹു അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സൂചിപ്പിക്കുന്നത് ഏതൊരു ദേഹവും മരണം ആസ്വദിക്കുമെന്നാണ്. ആസ്വാദനം സന്തോഷത്തോടെയുള്ളതാണോമരണ വേദനമരണം അത് ആശ്വാസത്തോടെയാണോ നമ്മെ പിടികൂടുക.

പ്രവാചകന്‍ പറഞ്ഞു (സ)”മരണവേളയില്‍ രണ്ടു പേര്‍ അനുഭവിക്കുന്ന വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്“എന്ന്

ഇനി നന്മയ്ക്കുള്ള പ്രതിഫലം നമുക്ക് ലഭിക്കെട്ണ്ടേ….ഈ ഭൂമിയില്‍ അതിക്രമം ചെയ്തവന്ന് അതിനുള്ള ശിക്ഷ പൂര്‍ണ്ണമായി നല്കപ്പെട്ടിട്ടുണ്ടോഒരിക്കലുമില്ലഇവിടെയാണ്‌ യഥാര്‍ത്ഥ നീതി ഒരു അനുമണിത്തൂക്കം വ്യത്യാസമില്ലാതെ നല്‍കപ്പെടുക. അപ്പോള്‍ മരണം കൊണ്ടും അവസാനിക്കുന്നില്ല ഈ ജീവിതം നന്മ ചെയ്തവന് കൃത്യമായും അതിന്‍റെ പ്രതിഫലം പരലോകത്ത് നല്‍കപ്പെടും. അതിക്രമം ചെയ്തവന്‍റെ ശിക്ഷ തീര്‍ച്ചയായും നരകം തന്നെയാകുന്നു എന്നും അല്ലാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എന്നിട്ട് അല്ലാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു വസ്തുത ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല എന്നത്രേ.

സുഖ ജീവിതത്തിന്‍റെ മാസ്മരികതയില്‍ എല്ലാം മറന്നു ജീവിക്കുന്ന മനുഷ്യന്‍റെ കാര്യം എത്ര കഷ്ട്മാണ്.! പണത്തിന്‍റെഹുങ്കില്‍ പടച്ചവനെ മറന്ന് സുഖലോലുപനായി ജീവിക്കുന്ന മനുഷ്യന് എത്ര നല്ല താക്കീതാണ് അല്ലാഹു നല്‍കുന്നത്. നിങ്ങളുടെ സ്വത്തുംസന്താനവും ഒരു പരീക്ഷണമായി മാത്രം പടച്ചവന്‍ നല്‍കിയപ്പോള്‍പടച്ചതമ്പുരാനെ നിഷേധിക്കുകയും അവിശ്വസിക്കുകയുംഅവന്‌ നല്‍കേണ്ട പ്രാര്‍ത്ഥനയും വഴിപാടുകളും അവന്‍റെ സൃഷ്ടികള്‍ക്ക് നല്‍കുകയും ചെയ്തവന്‍ എത്രമാത്രം വഴിപിഴച്ചു പോയി എന്ന് ഓര്‍ക്കുക. അവര്‍ക്ക് അല്ലാഹു നല്‍കുന്ന താക്കീതാണ് ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭാവമാണെന്ന്.

ഏതൊരു വിശ്വാസിയും സദാ ഓര്‍ത്ത്‌ കൊണ്ടിരിക്കേണ്ട വസ്തുതയാണ് മരണം. ആചിന്ത ജീവിതത്തില്‍ ഉണ്ടാകുമ്പോഴാണ് അല്ലാഹുവിന്‍റെ വിലക്കുകളും ഓര്‍ക്കുക. നബി(സ)ഇബ്നു ഉമറിനെ വിളിച്ചു ഉപദേശിച്ച ഉപദേശം “നീ ദുനിയാവില്‍ ഒരു വിദേശിയെ പോലെയായിരിക്കുക. അല്ലെങ്കില്‍ ഒരുവഴി മുറിച്ചുകടകുന്നവനെ പോലെ“(ബുഖാരി)
എത്ര പഠനാര്‍ഹമായ വചനം. ഈ വചനം വിശ്വാസികള്‍ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ചാല്‍ അവന്‍റെ മരണവും തീര്‍ച്ചയായും വിജയത്തിലേക്ക് തന്നെയായിരിക്കും. ഇവിടെ നാം യാത്രക്കാരാണ്. ഏത് സമയവും തിരിച്ചുപോകാന്‍ തയാറെടുക്കേണ്ട യാത്രക്കാര്‍. നീങ്ങുന്ന നിഴലാണ് ദുനിയാവ് എന്ന ബോധത്തില്‍ നാം ജീവിക്കുക. നബിയുടെ ഒരു വചനം: ഞാനും ഈ ദുനിയാവുമായെന്തു ബന്ധം?വൃക്ഷച്ചായയില്‍ വിശ്രമിക്കുകയും പിന്നെ അവിടം വിട്ട്‌ പോകുകയും ചെയ്യുന്ന ഒരു പഥികന്‍ മാത്രം“(തിര്‍മിദി)
-------------------------------------------
ഷാഫി അരീക്കൻ

No comments:

Post a Comment