ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുള്ളവരെ വളരെ തന്ത്രപൂർവം കണ്ടുപിടിച്ചു അവരുമായി ഒരു യാത്ര കഴിഞ്ഞു വരുമ്പോൾ പഠിക്കാൻ പോയവനായിരിക്കും ഡ്രൈവർ ..ഇങ്ങിനെ യാത്രകൾ സംഘടിപ്പിക്കുന്നതിൽ കൂട്ടിലെ ഒരു തത്ത വളരെ മിടുക്കനായിരുന്നു കാരണം ആ വണ്ടി യുടെ കപ്പിത്താൻ മൂപരായിരുന്നു ... ഇരയെ കിട്ടിയാൽ ഉടനെ കൂട്ടിനു കുറച്ചു തത്ത കളെകൂടി വിളിക്കും മുന്നിലും പിന്നിലും കുറെ ആളുകൾ പഠിക്കാൻ പോവുന്നവന്റെ പോക്കറ്റിൽ എത്ര കാശ് ഉണ്ടായാലും തിരിച്ചു വരുമ്പോൾ അത് മുഴുവനും തീർന്നിരിക്കും പുറപ്പെടാൻ തുടങ്ങുമ്പോൾ കുടിക്കുന്ന ചായ മുതൽ അന്നത്തെ രാത്രി ഭക്ഷണം വരെ അതിൽ പെടും ...
അങ്ങിനെ യാത്ര തുടങ്ങി രാവിലെ സുബ്ഹി കഴിഞ്ഞാൽ പുറപ്പെടും വണ്ടി ആദ്യം ചെയ്യണ്ട കർമ്മം കിലോമീറ്റർ കേബിൾ ഊരിയിടുക്ക എന്നതാണ് അത് മുറപോലെ കപ്പിത്താൻ ചെയ്യും ..ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് വലതു കാൽ വെച്ച് വിദ്യാർത്ഥി വണ്ടിയുടെ മുൻ സീറ്റിൽ കയറുക പിന്നെ വിമാനത്തിൽ കയറിയതുപോലെ നിർദേശങ്ങൾ കപ്പിത്താൻ പുറപ്പെടുവിക്കും ...വാഹനത്തിന്റെ സകല വിവരങ്ങളും ... വാഹനത്തിനു മൊത്തം 4 ടയർ ഉണ്ട് മുന്നിൽ രണ്ടും ബാക്കിൽ രണ്ടും മുന്നിൽ രണ്ടു വാതിലും ബാക്കിൽ ഒരു വലിയ വാതി ലുമാണ് ഉള്ളത് .. മീറ്റർ റീഡിങ് എല്ലാം എണ്ണി പറയും ബാറ്ററി ലെവൽ അങ്ങിനെ എല്ലാം .. വാഹനം നമ്മുടെ അതിർത്തി കടക്കും വരെ കപ്പിത്താൻ തന്നെ യാണ് ഓടിക്കുക ..കൊണ്ടോട്ടി കടന്നാൽ സ്റ്റിയറിങ് പിടുത്തം വിദ്യാർത്ഥിയെ ഏൽപ്പിക്കും അത് ലെവൽആകലാണ് ആദ്യ പടി ....എല്ലാത്തിനും അകമ്പടി യായി ഹിന്ദി സിനിമ ഗാനങ്ങൾ ബോക്സിലൂടെ ഒഴുകി എത്തും .....പിന്നിലിരിക്കുന്നവർക്ക് ഒരു വിനോദയ യാത്ര മുന്നിൽ ഇരിക്കുന്നവന് പേടിയും ഭയവും ...അങ്ങിനെ വാഹനം അരീക്കോട് എത്തിയാൽ മറ്റൊരു പ്രധാനകർമ്മം നടക്കും വണ്ടിയിൽ ഡീസൽ അടിക്കുക .... കൂടെ ദക്ഷിണ കൈമാറി അനുഗ്രഹം വാങ്ങി ഡ്രൈവിംഗ് സീറ്റിൽ വിദ്യാർത്ഥിയെ ഇരുത്തുന്ന കർമ്മം കൂടി നടക്കും ....
ഇനി ഭീതിയുടെ സമയങ്ങൾ കപ്പിത്താൻ മാറി ....ഒരു വിവരവും ഇല്ലാത്ത പുതിയ കപ്പിത്താൻ ക്ലച്ചും ബ്രെക്കും ആക്സിലേറ്റർ മുതൽ അവന്റെ കൈയിലാണ് ...മെല്ലെ മെല്ലെ വണ്ടി നീങ്ങുന്നു കർശന നിർദേശങ്ങൾ നൽകുന്നു ഇടക്കിടക്ക് പറ്റുന്ന അബദങ്ങൾക്കു കുത്തും അടിയും നല്ല തെറിയും കേൾക്കാം ഇടക്കിടക്ക് സ്നേഹത്തോടെ യുള്ള ഉപദേശം കേൾക്കുമ്പോൾ ആദ്യം കിട്ടിയ അടിയും കുത്തും എല്ലാം മറക്കും അങ്ങിനെ വണ്ടി ചുരം കേറാൻ തയാറായി അടിവയറ്റിൽ നിന്നും വിശപ്പിന്റെ ഗന്ധം പുറത്തേക്ക് വരാൻ തുടങ്ങി അടിവാരത്തു എത്തിയാൽ ഒരു കിടിലൻ നാസ്ത അത് കഴിഞ്ഞാൽ ചുരം കയറ്റം അപ്പോൾ കപ്പിത്താൻ വണ്ടി വിടും പിന്നീട് ചുരത്തിൽ എങ്ങിനെ വണ്ടി ഓടിക്കാൻ എന്ന നിർദേശങ്ങൾ നല്കികൊണ്ടിരിക്കും അങ്ങിനെ ഒന്നും രണ്ടും മൂന്നും ചുരങ്ങൾ കയറി അവസാനം ഒൻപതാമത്തെ ചുരവും കയറി കുറച്ചു സമയം പ്രകൃതിഭംഗി ആസ്വാദിക്കും ...
വയനാട്ടിലേക്ക് സ്വാഗതം ...ആ വലിയ ബോർഡ് കാണാത്തവർ ഉണ്ടാവില്ല
ഇനിയുള്ള ലക്‌ഷ്യം പൂക്കോട്ടുതടാകം വണ്ടി അങ്ങോട്ട് പുറപ്പെട്ടു പാസ് എടുത്തു ഉള്ളിൽ പ്രവേശിച്ചു ഒരു നടത്തം അവിടെയാകെ....ഉച്ച ഭക്ഷണത്തിന് ശേഷം തിരിച്ചുപോകാൻ തയാറായി വണ്ടി ചുരം ഇറങ്ങി തുടങ്ങി ചുരം കയറിയപ്പോൾ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചു വിദ്യാർത്ഥി വണ്ടിയുമായി ചുരം ഇറങ്ങി തുടങ്ങി
പെട്ടന്നു പിന്നിലെ യാത്രക്കാരിൽ നിന്നും ഒരാൾ നിലവിളിച്ചു ....ചോര ചോര ...നിലവിളിയും ഒച്ചപ്പാടും കേട്ട് പേടിച്ചു വിറച്ചു പോയ പുതിയ കപ്പിത്താന് വണ്ടി നിയന്ത്രണത്തിൽ കിട്ടിയില്ല മനഃസാനിദ്യം വീണ്ടെടുത്ത് കപ്പിത്താൻ വാഹനം റോഡരുകിൽ ചവിട്ടി നിർത്തി
എല്ലാവരും വണ്ടിയിൽ നിന്നും ചാടി ഇറങ്ങി എല്ലാവരുടെയും കാലിൽ നിറയെ രക്തം .. ആളൊഴിഞ്ഞ സ്ഥലമായതിനാൽ ഉടുതുണി വരെ അഴിച്ചു നോക്കി പലരും പലരുടെയും മുട്ട് കാൽ വരെ നിറയെ അട്ടകൾ .......
പൂക്കോട്ടുതടാകത്തിൽ നിന്നും ഞങ്ങളുടെ കൂടെ കയറിക്കൂടിയ ഒരു കൂട്ടം അട്ടകൾ എല്ലാവരുടെയും രക്തം മതിവരുവോളും കുടിച്ചു ..പലരും പിന്നെയും പിന്നെയും അട്ടകളെ തപ്പിനോക്കി അതിർത്തിലങ്കിച്ചു പോയോ അട്ടകൾ എന്ന് പലരും സംശയിച്ചു.ഒരു കാര്യം ഉറപ്പാണ് അട്ടകൾ അതിർത്തി വിട്ടു പോയോട്ടില്ല ഇന്ന് വരെ അങ്ങിനെ ഒരു റിപ്പോർട്ട് കിട്ടിയിട്ടില്ല ...
എല്ലാം കഴിഞ്ഞു യാത്ര തുടർന്ന് തമാരശേരി ചുരവും ഇറങ്ങി ഞങ്ങൾ നാട് പിടിച്ചു പഠിതാവ് ഡ്രൈവിങ്ങിൽ തന്റെ കഴിവ് തെളിയിച്ചു സ്പീഡ് കൂട്ടിയും കുറച്ചും മറിച്ചും തിരിച്ചും ഒടിച്ചു ... വാഹനം കുതിച്ചു
സമയം വൈകിട്ട് 6 മണി വാഹനം കൊണ്ടോട്ടിയിൽ തിരിച്ചു എത്തി പഠിതാവ് ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി കൂടെ കപ്പിതാനും പുറത്തിറങ്ങി പ്രിയ ശിഷ്യന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു .... നീ സുലൈമാനല്ല ഹനുമാനാണ് .....
ഒരു കൂട്ടചിരിയോടെ ഞങ്ങൾ നാട് പിടിക്കാൻ വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു ....ആ സമയം വണ്ടിയിലെ പാട്ടുപെട്ടിയിൽ നിന്നും ......... ആ സുന്ദര ഹിന്ദി ഗാനം ഒഴുകിയെത്തി.... ദിൽ തോ പാഗൽ ഹെ ദിൽ ദീവനാ ഹെ..#@#@
----------------------------------------------
ജാബിർ അരീക്കൻ
No comments:
Post a Comment