ഒരു തരത്തിലും യാതൊരു വിധ ഗ്യാരണ്ടിയും നൽകാൻ സാധിക്കാത്ത ഒരു ഉപകരണമാണ് മനുഷ്യ ശരീരം. ഒരു മൈക്രോ സെക്കന്റ് പോലും നിലനിൽക്കുമെന്ന് ഒരിക്കലും പറയാൻ സൃഷ്ടികൾക്ക് പറയുക അസാധ്യം. നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ കണക്കു പുസ്തകത്തിൽ നമ്മുടെ സമയക്രമം ബദ്രമാണ്.
സ്രഷ്ടാവിന്റെ ചെയ്തികളെ ചോദ്യം ചെയ്യാൻ സൃഷ്ടികൾക്ക് എന്തവകാശം? നാം എന്ന്/ എപ്പോൾ/ എവിടെ/ എങ്ങിനെ ജനിക്കണം, എങ്ങനെ ജീവിക്കനം, എന്ത് ചെയ്യണം, എന്ത് പറയണം, എന്ത് കാണണം, എന്ത് കേൾക്കണം, എന്ത് അറിയണം, എന്ത് കഴിക്കണം, എന്ത് കുടിക്കണം, എന്ന്/ എപ്പോൾ/ എങ്ങനെ/ എവിടെ മരിക്കണമെന്നെല്ലാം തീരുമാനമെടുക്കാനുള്ള അവകാശവും അർഹതയും തീർത്തും സ്രഷ്ടാവായ അല്ലാഹുവിനു മാത്രം.
മദ്രസകളിൽ ചെറു ക്ലാസുകളിൽ നിന്നും നാമൊക്കെ പാടിപ്പഠിച്ച ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സുകളിലേക്ക് താളാത്മകമായി പകർന്നു നൽകാറുണ്ട്. ഈ മാൻ കാര്യങ്ങളിൽ ആറാ മത്തേത് "القدر خيره وشره من الله " (ഖൈറും ശറുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണ്) എന്ന് വിശ്വസിക്കുക എന്നത് ഒരു വിശ്വാസിയുടെ വിശ്വാസ പ്രമാണങ്ങളുടെ കാതലായ കാര്യമാണ്.
യാതാർത്യങ്ങളെ ഉൾകൊള്ളുക എന്നത് ബുദ്ധിയും വിവേകവുമുള്ള മനുഷ്യനെ സമ്പന്ധിച്ച് നിർബന്ധവുമാണ്. മനുഷ്യ കുലത്തിന്റെ പിതാവ് ആദം (അ) മുതൽ ഇങ്ങോട്ട് ഇന്ന്/ ഇപ്പോൾ ജനിച്ച ഓരോ വ്യക്തിയുടെ മേലിലും മരണം നിർബന്ധമാണ്. ഓരോ ഷരീരവും മരണത്തിന്റെ മരണത്തിന്റെ രുചി അറിയുകതന്നെ ചെയ്യുമെന്ന് പറഞ്ഞത് സ്രഷ്ടാവായ അല്ലാഹുവാണ്.
മരണപ്പെട്ടവർക്ക് വേണ്ടി, അവരുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാർഥിക്കുക എന്നതാണു ജീവിച്ചിരിക്കുന്നവരുടെ കടമ. മരണപ്പെട്ടത് മാതാവോ പിതാവോ സഹോദരങ്ങളോ ബന്ധുക്കളോ അയൽ വാസികളോ നാട്ടുകാരനോ കൂട്ടുകാരനോ ആരുമായിക്കൊള്ളാട്ടെ, മരണാനന്ധര പ്രവർത്തനങ്ങൾ (കുളിപ്പിക്കുക, ഖഫൻ ചെയ്യുക, ന്നിസ്കരിക്കുക, മറമാടുക) ചെയ്യലും അവർക്ക് പൊരുക്കലിനെ തേടലും നമ്മുടെ ഉത്തരവാദിത്തങ്ങളാണ്.
ഞാൻ പറഞ്ഞു വരുന്നത്, സഹോദരൻ ഫൈസൽ നമ്മെ വിട്ടുപിരിഞ്ഞ് സ്രഷ്ടാവിന്റെ സന്നിധിയിലെത്തിക്കഴിഞ്ഞു. ഇനി നമുക്ക് ചെയ്യാനാവുന്നത് പ്രാർഥന മാത്രം. മൂന്നു ദിവസത്തിൽ കൂടുതൽ ദുഃഖാചരണം ബന്ധുക്കൾക്ക് പോലും ഇസ്ലാം അനുവദിക്കുന്നില്ല. നമ്മുടെ ഓർമ്മകളിൽ എന്നെന്നും ഫൈസൽ ഉണ്ടായിരിക്കണം. പക്ഷെ ഈയൊരു കാരണം കൊണ്ട് നമ്മുടെ ഈ കൂട് ശോകാമൂകമായ ഒരന്തരീക്ഷത്തിലാകരുത്. കൂട് മാത്രമല്ല നാടും.

ഫൈസലിന്റെ മരണം തീർത്തും അല്ലാഹുവിന്റെ തീരുമാനപ്രകാരം മാത്രമാണ്. അതുകൊണ്ടുതന്നെ ഫൈസലിനു അല്ലാഹു രക്തസാക്ഷിയുടെ പ്രതിഫലം നൽകി ആദരിക്കട്ടെ എന്ന് ഈയവസരത്തിൽ നമുക്ക് പ്രാർഥിക്കാം.
" اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ , وَعَافِهِ وَاعْفُ عَنْهُ , وَأَكْرِمْ نُزُلَهُ , وَوَسِّعْ مُدْخَلَهُ , وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ , وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ ، وَأَدْخِلْهُ دَارًا خَيْرًا مِنْ دَارِهِ , وَأَهْلا خَيْرًا مِنْ أَهْلِهِ , وَزَوْجًا خَيْرًا مِنْ زَوْجِهِ , وَأَدْخِلْهُ الْجَنَّةَ , وَأَعِذْهُ مِنْ عَذَابِ الْقَبْرِ , وَمِنْ عَذَابِ النَّارِ "
----------------------------------------
ഉസാമ അഹമ്മദ് PK
No comments:
Post a Comment