Sunday, 21 February 2016

''കല്യേന്‍'' വരുന്നൂൂ

മാനത്തെ  കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തെയാകെ ഇരുട്ടിലാക്കി വൃക്ഷലതാദികളെ കടപുഴക്കും തരത്തിലുള്ള കാറ്റും ഡിറ്റിഎസ് സൗണ്ട് സിസ്റ്റത്തെ വെല്ലുന്ന തരത്തില്‍ ഇടിയുടെ മുഴക്കവും
പറമ്പില്‍ കെട്ടിയിരുന്ന ആടും പശുവുമൊക്കെ ഉച്ചത്തിലലറാന്‍ തുടങ്ങി വീട്ടുമുറ്റത്ത് കൊത്തിപെറുക്കി കൊണ്ടിരുന്ന കോഴികളെല്ലാം തലയുയര്‍ത്തി നാലുപാടും നോക്കി വീടിന്റെ ഇറയത്ത് സ്ഥാനം പിടിച്ചു നിന്നു
പെട്ടെന്ന് അന്തരീക്ഷത്തെ പ്രകംഭനം കൊള്ളിച്ചു കൊണ്ട് ഇടിയും മിന്നലും ഒരുമിച്ച് വന്നു കാറ്റിന്റെ ശക്തി കൂടി വന്നു 
സംഗീതാത്മകമായ താളത്തില്‍ അങ്ങകലേ നിന്ന് ആര്‍ത്തലച്ച് വരുന്ന മഴ അടുത്തെത്തും തോറും മഴയുടെ ശബ്ദത്തിന് ഗാംഭീര്യം കൂടി കൊണ്ടിരുന്നു...
കാറ്റും മഴയും ഇടിമിന്നലും ഒരുമിച്ച് നിന്ന് താണ്ഢവ നര്‍ത്തനമാടി തുടങ്ങി അപ്പൊ വീട്ടില്‍ നിന്നാരൊ പറഞ്ഞു ''കല്യേന്‍'' വരുന്നുണ്ടെന്ന്
ഉടനെ ഞാന്‍ ഉമ്മറത്തേക്കോടി കല്യേനെ കാണാന്‍ കോലായിലെ കസേരയില്‍ കല്യേനെയും കാത്തിരുന്നു പക്ഷെ അങ്ങനെയൊരാളെ ഞാന്‍ കണ്ടതേയില്ല വല്ല്യുമ്മാനോട് ഞാന്‍ ചോദിച്ചു എങ്ങിനെയാണീ കല്യേന്‍ മനുഷ്യനെ പോലെയാണോ അപ്പൊ വല്ല്യുമ്മ പറഞ്ഞു ഇതു തന്നെ കല്യേന്‍ ഞാന്‍ വീണ്ടും പുറത്തേക്ക് നോക്കി അപ്പോഴും ഞാനാ സാധനത്തെ കണ്ടില്ല വല്ല്യുമ്മാനോട് വീണ്ടുമതേ കുറിച്ച് ചോദിച്ചപ്പൊ വല്ല്യമ്മ പറഞ്ഞു കാറ്റും മഴയും ഇടിമിന്നലും ഒരുമിച്ച് വരുന്നതാണ് കല്യേനെന്ന്
പുറത്തേക്കും നോക്കി കല്യേനെന്ന അദൃശ്യ ശക്തിയെ ആസ്വദിച്ചിരിക്കുംബൊ അയല്‍പക്കത്തെ അമ്മമ്മ ആടുകളേയും പശുക്കളേയുമൊക്കെ കൂട്ടി വരുന്നത് കണ്ടു അവരും വല്ല്യുമ്മാനോട് പറയുന്നത് കേട്ടു ഇന്ന് കല്യേന്‍ വന്നല്ലോയെന്ന് ഞാന്‍ അമ്മമ്മയോട്  ചോദിച്ചു നിങ്ങളും കല്യേനെ കണ്ടോ അവരും‍ പറഞ്ഞു ഇതു തന്നെയാണ് കല്യേനെന്ന്
കുട്ടിക്കാലത്തെ കൗതുക കാഴ്ച്ചകളിലൊന്നായിരുന്നു കാറ്റും മഴയും ഇടിമിന്നലും ഒരുമിച്ച് നിന്ന് അന്തരീക്ഷത്തില്‍ താണ്ഢവ നിര്‍ത്തമാടിയിരുന്ന അദൃശ്യ ശക്തിയായ കല്യേന്‍...
രാത്രിയുടെ നിശബ്ദതയില്‍ പെയ്യുന്ന മഴക്ക് പ്രത്യേഗമായൊരു ശബ്ദ സൗന്ദര്യമാണ് ഓടിട്ട വീട്ടിലാണീ സംഗീതത്തേക്കാള്‍ ആസ്വാദകരമായ മഴയുടെ ശബ്ദമാധുര്യം അനുഭവിക്കാന്‍ കഴിയുക
തകര്‍ത്ത് പെയ്യുന്ന മഴ പെട്ടെന്ന് നില്‍ക്കുകയും അല്‍പ്പ സമയത്തിനകം തന്നെ അങ്ങകലേ നിന്ന് ഞാനിതാ വരുന്നേേേയെന്നട്ടഹസിച്ച് ആര്‍ത്തലച്ച് വരുന്ന മഴയുടെ ശബ്ദ സൗന്ദര്യം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്തൊരു അനുഭവമാണ്...

.........................................

 
അന്‍വര്‍  ആട്ടക്കോളില്‍.

No comments:

Post a Comment