Sunday, 21 February 2016

"അവുലും ബെള്ളം ബെർതാ ബെർതാ"

പണ്ട് ഒരു 25 വർഷങ്ങൾക്കു മുൻപ് മാനിപാടത്തു വെച്ച് സമസ്തയുടെ ഒരു വൻ സമ്മേളനം നടന്നിരുന്നു. ഞാനും എന്റെ പ്രിയപ്പെട്ട പൈലറ്റ് (ഇത്തിഹാദ് ഐയർവയ്സ്) തത്തയും ആവേശത്തോടെ സമ്മേളനം കാണാൻ പോയി. കുറ്റൂരിനപ്പുറം നാട് കാണാത്തത് കൊണ്ട് ഒരു പാട് കാഴ്ചകൾ കണ്ടു അങ്ങിനെ സമ്മേളന നഗരി മുതൽ ചെമ്മാട് അങ്ങാടി വരെ ഉലാത്തുന്നതിനിടയിൽ ഒരു ശബ്ദം.
"
അവുലും ബെള്ളം ബെർതാ ബെർതാ"
തിരിച്ചു പോകാനുള്ള നാണയത്തുട്ടുകൾ മാത്രം കീശയിൽ ഉള്ള ഞങ്ങള്ക്ക് അതൊരു കുളിർമഴ പോലെ തോന്നി. ഉടൻ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു.
വിശന്നു വലഞ്ഞതു കൊണ്ട് , വരിക്കു വരിക്കു വെച്ച അവുലും ബെള്ളതിന്റെ ക്ലാസുകൾ ഞങ്ങളുടെ കണ്ണിൽ പെടാൻ അധികം സമയമെടുത്തില്ല. ഓരൊർതരായി ഓരോന്ന് എടുക്കാൻ ഗ്ലാസ്‌ തൊട്ടതും വീണ്ടും ഒരു ശബ്ദം, "ഒരു ഉർപ്യ"
പക്ഷെ അതൊരു അശരീരി പോലെയാണ് തോന്നിയത് .
ആവേശത്തോടെ ഉയർത്തിയ കൈകൾ തളർന്നു പോയെ പോലെ തോന്നി. കൈകൾ വലിച്ചു പരസ്പരം മുഖത്തോട് മുഖം നോക്കി ചമ്മൽ കാര്യമാക്കാതെ അരയിലെ തുണി ഒന്ന് കൂടി മുറുക്കി ഉടുത്തു ഞങ്ങൾ തിരിഞ്ഞു നടന്നു.
ഒറ്റ വലിക്കു കുടിക്കാനുള്ള ഉൾവിളി ഉണ്ടെങ്കിലും, ഗ്ലാസ്സുകൾ ചുണ്ടോടു അടുക്കാത്തത് കൊണ്ട് ഞങ്ങളുടെ തടി രക്ഷപ്പെട്ടു.

സംഭവത്തിനും വളരെ വർഷങ്ങൾക്കു ശേഷം തിരൂരങ്ങാടി കോളേജിൽ നിന്നും പഠനം കഴിഞ്ഞ അവസാന ക്ലാസ്സിൽ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ഞങ്ങൾക്ക് നല്കിയ ഉപദേശത്തിലെ ഒരു വാക്ക് ഇവിടെ കുറിക്കട്ടെ.

"Nothing Free in this World"
"
ഈ ലോകത്ത് സൌജന്യമായി ഒന്നുമില്ല"

---------------------------------
നജ്മുദ്ധീൻ അരീക്കൻ 

No comments:

Post a Comment