കുറ്റൂരിന്റെ വിദ്യാഭ്യാസ
രംഗത്ത് മറക്കാനാവാത്ത ഗുരു ഓർമ്മയാണ് കുരിക്കൾ മിതോണ്ടി മാസ്റ്റർ.1914 ലാണ് അദേഹത്തിന്റെ
ജനനം.
കമ്മുണ്ണിമോല്യാരുടെ കീഴിൽ കുന്നാഞ്ചീരി
പള്ളിയിലും ബീരാൻ മൊല്ലാക്കയുടെ ഓത്തുപളളിയിലുമായിരുന്നു സ്മര്യപുരുഷന്റെ പ്രാഥമിക
പഠനം.
അക്കാലത്ത് നമ്മുടെ അടുത്തൊന്നും സ്കൂൾ
ഉണ്ടായിരുന്നില്ല.
വേങ്ങര സ്കൂളിനെയായിരുന്നു നമ്മുടെ നാട്ടുകാർ
ആശ്രയിച്ചിരുന്നത്.
അപൂർവ്വം ആളുകൾ മാത്രമെ ഇങ്ങനെ അയൽ പ്രദേശങ്ങളിൽ
തുടർപഠനത്തിന് തയ്യാറാവൂ - അതിലൊരാളായിരുന്നു മി തോണ്ടി മാസ്റ്റർ .
വേങ്ങരയിലെ പഠനശേഷം മലപ്പുറത്ത് ഒരു വർഷത്തെ
ട്രൈനിംഗും അദേഹം നേടി.
ഇതിന് ശേഷം നാട്ടിൽ അധ്യാപകനായി ചുമതലയേറ്റു.
താൻ അക്ഷരം പഠിച്ച ഓത്തുപള്ളിയിൽ നിന്ന് തന്നെ
അധ്യാപന ജീവിതം തുടങ്ങി.
പിന്നീട് നമ്മുടെ നാട്ടിൽ സ്കൂൾ വന്നപ്പോൾ അവിടെയും
സേവനം ചെയ്തു.
സ്കൂളിൽ ജോലിയേൽക്കുമ്പോൾ ഇദ്ദേഹത്തിന്റെ ശമ്പളം
ഒൻപത് രൂപയായിരുന്നു.
ഇന്നത്തെ രീതിയിലുള്ള ആകർഷകമായ ശമ്പളമോ മറ്റ്
ആനുകൂല്യങ്ങളോ അന്നുണ്ടായിരുന്നില്ല.
അധ്യാപനംജോലിയായല്ല തീർത്തും സേവനമായാണ് അദേഹം നോക്കി
കണ്ടത്.
സ്കൂളിലേക്ക് കുട്ടികളെ അയക്കാനും പഠനത്തിന്റെ
പ്രാധാന്യം നാട്ടുകാര്യ ബോധ്യപ്പെടുത്താനും മിതോണ്ടി മാഷ് ആത്മാർത്ഥമായ
പരിശ്രമങ്ങളാണ് നടത്തിയത്.
സ്കൂൾ വിട്ട് വന്നാൽ കൃഷി പണിയിലും മറ്റ് ജീവിത
ചുറ്റുപാടുകളിലും അദ്ദേഹം കർമ്മനിരതനായിരുന്നു.
വെറുതെ ഇരിക്കുന്നത് അദ്ദേഹത്തിനൊരിക്കലും ഇഷ്ടമുള്ള
കാര്യമായിരുന്നില്ല.
മുപ്പത്തി അഞ്ച് വർഷം നീണ്ട തായിരുന്നു അദേഹത്തിന്റെ
അധ്യാപന ജീവിതം. അതും സ്വന്തം നാട്ടിൽ.
ഇത് വഴി അറുനൂറോളം ശിഷ്യൻമാരെ ഇദേഹം വാർത്തെടുത്തു.
ജോലിയിൽ നിന്ന് പിരിയുമ്പോൾ ഇദ്ദേഹത്തിന്റെ ശമ്പളം
അറുനൂറ് രൂപയായിരുന്നു -
ഒൻപത് രൂപയിൽ നിന്ന് തുടങ്ങിയതാണ് ഇതെന്നോർക്കണം.
ഇ എം എസ് സർക്കാരിന്റെ ഭരണകാലത്താണ് മിതോണ്ടി മാഷ്
ജോലിയിൽ നിന്ന് പിരിയുന്നത് .
നൂറ് രൂപയായിരുന്നു. പെൻഷനായി ലഭിച്ചിരുന്നത്.
ഒരു വർഷക്കാലം മാത്രമാണ് റിട്ടയർമെന്റിന് ശേഷം ഇദേഹം
ജീവിച്ചത്.
ഇതിനിടയിൽ 1973
ൽ പരിശുദ്ധ ഹജ്ജ് കർമ്മവും നിർവ്വഹിച്ചു.
അൾസറിന്റെ അസുഖം ഇദ്ദേഹത്തെ വല്ലാതെ
ബുദ്ധിമുട്ടിച്ചിരുന്നു.
അത് പിന്നീട് അർബുദമായി മാറി -
മേരിക്കുന്നിലും മെഡിക്കൽ കോളേജിലുമായി കുറച്ച് കാലം
ചികിൽസ നടത്തി.
രണ്ട് ഓപ്പറേഷനുകൾക്ക് വിധേയമായി -
1974ൽ തന്റെ അറുപതാമത്തെ വയസ്സിലാണ് ഇദേഹം മരണപ്പെട്ടത്.
ആ ഗുരുവര്യന്റെ പരലോകം സർവ്വ ശക്തൻ വെളിച്ചമാക്കട്ടെ
------------------------------------------
സത്താർ കുറ്റൂർ
അദേഹം എന്റെ ഗുരുവാണ്
ReplyDeleteബല്യ ഒന്നിൽ സ്കൂളും മദ്രസയിലും അദേഹം ഉണ്ടായിരുന്നു എന്നാണു എന്റെ ഓർമ- ആ കാലഘട്ടത്തിലെ ബഷീറിയൻ കഥയിലെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് -
ഏതായാലും യാസീൻ വളരെ ചെറുപ്പത്തിലെ എന്നെ കാണാതെ പഠിപ്പിച്ചത് ആ വലിയ നല്ല മനുഷ്യനായിരുന്നു
ഈ കൂട്ടിലെ വേറെയും പലരുടെയും ഗുരുവാകാൻ സാധ്യതയുണ്ട് - അദേഹത്തിന്റെ പേരമകൻ ഖാദർ എന്റെ കൂടെയുണ്ടായിരുന്നു'
അദേഹത്തിന് റബ്ബ് പൊറുത്ത് കൊടുക്കട്ടെ -
ഇപ്പോൾ 'കൂട്ടിൽഇതോർക്കാൻ കാരണക്കാരനായ സത്താറിന് അഭിനന്തനം
---------------------------------------
അലി ഹസ്സൻ പി. കെ.