പ്രഭാതം
എത്ര നയന മനോഹരം
പ്രകൃതിയെ എത്ര സുന്ദരമായിട്ടാണ് റബ്ബ് സൃഷ്ടിച്ചിരിക്കുന്നത്
സംവിധാനിച്ചിരിക്കുന്നത്
എപ്പോഴും നട്ടുച്ചനേരമായിരുന്നെങ്കിലൊ
എപ്പോഴും രാത്രി മാത്രം ആയിരുന്നെങ്കിലൊ
മൊട്ടിട്ട് വിരിയുന്ന പുഷ്പം പോലെ പ്രഭാതം പൊട്ടി വിടരുന്നത് കാണാൻ എന്തൊരു ചന്തം
ഭൂമിക്ക് വേണ്ടതായ വെളിച്ചവും ഊർജവും ഒക്കെ നൽകി പകൽ മറഞ്ഞ് പോവുന്നു
അസ്തമയം
അതും ഒരു നയന മനോഹര
വിരുന്ന് നൽകി
ഈ സൂര്യൻ മറയുന്നതെവിടേക്ക്
വരുന്നതെവിടെ നിന്ന്
സയൻസിന് പലതും പറയാനുണ്ടാവും, പറഞ്ഞത് മാറ്റി പറയാനുമുണ്ടാവും.
ഭൂമിയിലെ സർവ മനുഷ്യർക്കും ഒരേ പോലെ അനുഭവിപ്പിച്ച് കൊണ്ടിരിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിച്ച് 'കൊണ്ടിരിക്കുന്ന ആ മഹാശക്തിയോട് മനുഷ്യൻ നന്ദികാണിക്കുന്നുണ്ടൊ -
മനുഷ്യൻ ചിന്തിക്കുന്നുണ്ടൊ.
"തീർച്ചയായും ആ കാശങ്ങളിലും ഭൂമിയിലും വിശ്വാസികൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്;
റബ്ബിന്റെ ഈ വചനത്തെക്കുറിച്ച് എത്ര മനുഷ്യർ മനനം ചെയ്യുന്നുണ്ട്.
എപ്പോഴെങ്കിലുമൊക്കെ ഒന്ന് ചിന്തിക്കേണ്ടതല്ലെ മനുഷ്യൻ ഇതൊക്കെ,
എവിടെ നേരo ഇന്നത്തെ മനുഷ്യനിതിനൊക്കെ -
തിരക്ക് പിടിച്ചും ഇല്ലാത്തതിരക്കഭിനയിച്ചും ഓടുകയല്ലെ,
റബ്ബ് ബുദ്ധിമാൻമാർ എന്ന് പറഞ്ഞ കൂട്ടത്തിൽ പെടാത്തവർ,
ബുദ്ധിമാന്റെ വിപരീതമെന്താ
വി ഡ്ഡി,
അയാൾ അറിയാതെ സ്വയമൊന്ന് ചിരിച്ചു,
എന്താ ഒറ്റക്കിരുന്ന് ചിരിക്കുന്നത്.
ശബ്ദം കേട്ട് പള്ളിയിൽ നിന്നും സുബ്ഹി നിസ്ക്കാരം
കഴിഞ്ഞ് അടുത്തുള്ള അടഞ്ഞ് കിടക്കുന്ന പീടിക തിണ്ണയിലിരുന്ന അയാൾ ചിന്തയിൽ നിന്നും ഉണർന്ന് തിരിഞ്ഞ് നോക്കി '
ദിവസവും കണ്ട് മുട്ടുന്ന തന്റെ നാട്ടുകാരൻ തൊട്ടടുത്ത് വന്നിരിക്കുന്നു;
"ഒന്നുമില്ല' വെറുതെ ഓരോന്നോർത്തതാ"
"നിങ്ങക്കൊക്കെ എന്താത്ര
ആലോജിക്കാൻ. അപ്പൊ ഞാനൊക്കെ എത്ര ഓർത്തിരിക്കണം,
എന്ന് പറഞ്ഞ് തന്റെ പ്രാരാബ്ധങ്ങളുടെ ഭാണ് ഡ കെട്ടഴിച്ച് നിരത്തി, അയാൾക്ക് മുന്നിൽ - സങ്കടപ്പെട്ടു - പൊളിഞ്ഞ് വീഴാറായ വീടിനെ കുറിച്ച്, കെട്ടിക്കാനായതന്റെ മകളെ കുറിച്ച്,, ആ മനുഷ്യൻ എഴുന്നേറ്റ് പോയതിന്റെ ശേഷം അയാൾ വീണ്ടും ചിന്തിച്ചു, "ഈ ലോകമെന്താ ഇങ്ങിനെ, ഒരിടത്ത് സമ്പത്ത് കുമിഞ്ഞ് കൂടുന്നു, ഒരു വിഭാഗമിതാ അത്യാവശ്വങ്ങൾക്ക് വേണ്ടി അലയുന്നു, !
അയാളിലെ സത്യവിശ്വാസി അയാളോട് മന്ത്രിച്ചു, ലോകം
ഇങ്ങിനെ തന്നെയാണ്, ജീവിതം ഒരു പരീക്ഷണശാലയാണ്. ധനം തന്ന് മനുഷ്യനെ പരീക്ഷിക്കും - ദാരിദ്ര്യം കൊണ്ട് മനുഷ്യനെ പരീക്ഷിക്കും -തന്റെ പ്രിയപ്പെട്ടവരെ നീ വിചാരിക്കാത്ത നേരത്ത് റബ്ബിലേക്ക് തിരിച്ച് വിളിച്ച് കൊണ്ട് പരിക്ഷിക്കും -
അലറിക്കരയണ്ട,
മതിമറന്ന് ആഹ്ലാദിക്കണ്ട,
എല്ലാവരെയും പൊട്ടി ചിരിപ്പിക്കാൻ വെറും തമാശക്കാരനായി മാറണ്ട,
ഭൂമിക്കടിയിലെ പാറക്കൂട്ടങ്ങളിലെ അഗാധ
തമസ്സിനുള്ളിൽ ഉറുമ്പിന്റെ കണ്ണിന് കാഴ്ച നൽകി നടത്തിക്കുന്നവൻ തമ്പുരാൻ,
ഭൂമിക്ക് മുകളിൽ മനുഷ്യനെ കണ്ണ് പൊട്ടനാക്കി നടത്തിക്കുന്നവൻ തമ്പുരാൻ
നിന്റെ കണ്ണിന് കാഴ്ചയുള്ളതാക്കിയതിൽ നിനക്കെന്തെങ്കിലും പങ്കണ്ടെന്ന് കരുതിയൊ, മൂഡൻ - ഇതൊക്കെ നൽകിയ ആ മഹാശക്തിക്ക് മുമ്പിൽ ശിരസ്സ് നമിക്കുക,
അടുത്തുള്ള പള്ളിക്കാട്ടിലേ
ക്ക് നോക്കി നെട്ട വീർപ്പിട്ട് കൊണ്ട് അയാൾ എഴുന്നേറ്റു,
ഇന്ന് തന്റെ നാട്ടിൽ നല്ലവരായ, നാട്ടിൽ നൻമ കൊതിക്കുന്ന ആളുകൾ ഒരുക്കുന്ന ഒരു കൂട്ടായ്മയുണ്ട്,
തത്തമ്മക്കൂടിന്റെ നാട്ടൊരു മ
അതിൽ പങ്കാളിയാവണം
വലിയ ആരവങ്ങളൊക്കെ
കേൾക്കുന്നു,
പലതിന്റെയും തുടക്കം പോലെ തന്നെ ഇതും വെറും ഒരു ഒച്ചപ്പാടും തുടക്കവും മാത്രമാവുമൊ,
അതൊനാട്ടിൽ എന്തെങ്കിലും
നൻമ വിരിയിക്കുമൊ'
എന്തൊ, കാത്തിരുന്ന് കാണാം,
അയാൾ നടത്തത്തിന് വേഗത
കൂട്ടി, സൂര്യൻ ഉദിച്ച് പൊങ്ങിയിരുന്നു, യുഗയുഗാന്തരങ്ങളായി തുടരുന്ന പ്രകിയ, ഇന്നും ഉദിച്ച്
പൊങ്ങി - ഒരു ദിവസം ദിശമാറി ഉദിക്കാൻ വേണ്ടി:
-------------------------------------
അലി ഹസ്സൻ പി. കെ.

No comments:
Post a Comment