തെളിഞ്ഞ മനസ്സും
പുഞ്ചിരിക്കുന്ന മുഖവുമായിരുന്നു
ഞാൻ കണ്ട ഫൈസലിന്.
അവന്റെ സന്തോഷം മുഴുവൻ സൗഹൃദങ്ങളായിരുന്നു.
അവരോടൊത്തുളള യാത്രകൾ അവന് പെരുത്ത് ഇഷ്ടമായിരുന്നു.
അത്തരമൊരു യാത്രയുടെ വഴി വക്കാണ് അവൻ തന്റെ അന്ത്യയാത്രക്കും തെരഞ്ഞെടുത്തത്.
തോളൊപ്പിച്ച് നിന്നൊരു സെൽഫിയെടുത്ത് യാത്രാമൊഴി പറയാതെയാണവൻ നടന്ന് മറഞ്ഞത്.
ആത്മ സുഹൃ ത്ത് അവനെ കാത്തിരുന്നു.
നേരം തെറ്റിതുടങ്ങിയപ്പോൾ വേവലാതിയായി.
ഫൈസൽ പോയ വഴിയിൽ അവൻ തെരഞ്ഞ് നടന്നു .നാട്ടുകാർ വിളിച്ചാൽ കേൾക്കാത്തിടത്ത്
ഭയവും, നിരാശയും
അവനെ പൊതിഞ്ഞു.
നാട്ടിലെ സുഹൃത്തുക്കളെ വിവരമറിയിച്ചു .
ഹൃദയം നുറുങ്ങുന്ന വേദനയോടെ ചങ്ങാതിമാർ പാഞ്ഞെത്തി.
കാല് തെറ്റാൻ സാധ്യതയുള്ള ഓരോ പാറയിടുക്കിലും അവർ പാളി നോക്കി.
തൊണ്ടയിടറി കൊണ്ടവർ ഫൈസലിനെ വിളിച്ച് കൊണ്ടേയിരുന്നു .
ഓരോ വിളിയുടെ അവസാനവും അവർ കാത് കൂർപ്പിച്ചു.
ഒരു ഇലയനക്കം പോലും അവരിൽ വല്ലാത്ത പ്രതീക്ഷ വളർത്തി.
ആർക്കും ഒരപകടത്തിന്റെ മണം പോലും കിട്ടിയില്ല.
അവസാനം അവർ കരുതി.
ഫൈസൽ നമ്മെ കളിപ്പിക്കാൻ ഈ പൊന്തക്കാട്ടിലെവിടെയോ മറഞ്ഞിരിപ്പുണ്ടാവുമെന്ന് .
നിങ്ങളെ പറ്റിച്ചേ ....... ന്നും പറഞ്ഞ് എവിടെ നിന്നെങ്കിലും അവൻ നമ്മുടെ മുന്നിലേക്ക് ഒരു കള്ളച്ചിരിയുമായി ചാടി വരുമെന്ന് അവർ കരുതി.
തെരച്ചിൽ അവസാനിച്ച് തുടങ്ങിയിരുന്നു .
പിന്നെ തെരയാൻ സ്ഥലമുണ്ടായിരുന്നില്ല എന്നതാവും കൂടുതൽ ശരി .
വിരഹത്തിന്റെ വേദനയിൽ മനസ്സ് വെന്ത് അവർ പുതിയ വഴി ആലോചിച്ച് നിന്നു.
അതിനിടയിൽ കേട്ട ഒരു ബഹളം .
ആ കാഴ്ച അവരിലോരോരുത്തരേയും വല്ലാതെ തളർത്തി.
കൈകാൽ കുഴഞ്ഞു.
ഒരു വിറയൽ എല്ലാവരിലേക്കും പടർന്ന് കയറി.
പുഞ്ചിരി മാഞ്ഞ ഫൈസലിന്റെ മുഖം അന്ന് അവരാദ്യമായി കാണുകയായിരുന്നു .
അവന്റെ ചലനമറ്റിരുന്നു.
വല്ലാത്ത നിരാശ
തീരാത്തൊരു വേദനയായി മാറി.
പിന്നെ നിയമപരമായ എല്ലാ നൂലാമാലകളും വേഗം തീർത്ത് .
മയ്യിത്ത് തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു.
തീർത്താൽ തീരാത്ത സൗഹൃദത്തിന്റെ കടപ്പാടിൽ അവർ അവന് വേണ്ടി ഉറങ്ങാതെ കാത്തിരുന്നു.
നേരം പുലർന്നു.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്തു.
തിരിച്ച് പോക്കിൽ
ആംബുലൻസിനെ അവർ അനുഗമിച്ചു.
ഒരു യാത്രാമൊഴിയുടെ കൂടെ കളി തമാശ പറഞ്ഞ്കയറി പോയവൻ ഒരു ദേശമാകെ കരയിപ്പിച്ച്
തിരിച്ച് വരുന്നു .
മരണവീടും പരിസരവും
നിറഞ്ഞ ആൾക്കൂട്ടം.
കരഞ്ഞ് കലങ്ങിയ കാത്തിരിപ്പിലേക്ക്
ആംബുലൻസിന്റെ ഹോൺ മുഴങ്ങി.
വീട്ടിനകത്ത് നിന്ന് കേട്ട കരച്ചിൽ ഒരാർത്തനാദമായി പുറത്ത് വന്ന നിമിഷം.
ആളുകൾ ആംബുലൻസിന് ചുറ്റും കൂടി.
മയ്യിത്ത് പുറത്തേക്കെടുത്തു.
വീട്ടിനകത്ത് കയറ്റി.
പിന്നെ കാഴ്ചയുടെ വേദന .
നെടുവീർപ്പുകൾ.
അവന്റെ രണ്ട് കുഞ്ഞു മക്കൾ കണ്ടുനിന്നവരുടെ
യെല്ലാം നൊമ്പരമായി.
പ്രാർത്ഥനക്ക് ശേഷം
മയ്യിത്ത് പളളിയിലേക്ക് .
നിസ്കാരം
ഖബറടക്കം
ബന്ധുക്കളും നാട്ടുകാരും
സുഹൃത്തുക്കളും വട്ടം കൂടി നിന്ന ഖബർസ്ഥാൻ.
മൂന്ന് പിടി മണ്ണ് വാരിയിട്ട് ഓരോരുത്തരായി തിരിച്ച് നടന്നു.
അവൻ ബാക്കി വെച്ച നൻമയുടെ ഓർമ്മ മാത്രമാണിനി ബാക്കി.
അവന്റെ പരലോകം അല്ലാഹു വെളിച്ചമാക്കി കൊടുക്കട്ടെ
------------------------------
സത്താർ കുറ്റൂർ

No comments:
Post a Comment