Friday, 31 May 2019

💐ലൈലതുൽ ഖദർ💐



ആയിരം മസങ്ങളെക്കാൾ കേമമാ

ഖദ്റിന്റെ രാവിൽ ഖുർആൻ നാസിലാ

സുകൃതങ്ങൾക്കൊക്കെയും ബഹു കൂലിയാ

ഖാതിമു ന്നബിയുടെ കൂട്ടർക്ക് മാത്രമുള്ളതാ



റമളാനിലാണാ രാവുമെന്നത് മുത അക്കിദാ

ഫജ്റോളം നിന്ന് സലാം ചൊരിയുന്നതാ

അവസാന പത്തിന്റൊറ്റയിൽ വിരിയുന്നതാ-

ണെന്നാണ് പ്രബല ഖൗലിൽ വന്നതാ



അല്ലാഹുവെ നീ ഞങ്ങള്കേകണേ

 ആയിരം ശഹ്റിൻെറ ഖദറിൽ കൂട്ടണേ

റമളാനെ നിൻെറ പൊരുത്തത്തിലാക്കേണമേ

പാപിയാം അബ്‌ദിൻെറ തേട്ടം ഖബൂലാക്കണേ........

====================
മുസ്തഫ ഷറഫുദ്ധീൻ അരീക്കൻ

Wednesday, 29 May 2019

തരിക്കഞ്ഞി


വാട്ടിയ നെയ്യിന്റെ ഗന്ധം
മൊരിഞ്ഞ ചീരുള്ളിന്റെ സ്വാദ്
ചവക്കാൻ കിട്ടാത്ത തരി
ഉപ്പു ചേർന്ന മധുരം

ചോണന്റെ പുളിയുള്ള മുന്തിരി

ഭാഗ്യമുണ്ടേൽ കിട്ടുന്ന അണ്ടി പരിപ്പ്....

ഇതു മാത്രമല്ലെനിക്ക് തരിക്കഞ്ഞി

സ്നേഹം പാർന്നു നൽകിയ ഗ്ളാസ്സിൽ

 വല്യുമ്മാന്റെ ഒരു പിടി ഓർമ്മകളും കൂടിയാണ്...
🔅🔅🔅🔅🔅🔅🔅
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
🔅🔅🔅🔅🔅🔅🔅

اللهم اعتق رقابنا ورقاب آبائنا وامهاتنا واجدادنا وجداتنا من النار

Tuesday, 28 May 2019

റമളാൻ അമ്പിളി


പടിഞ്ഞാറെ മാനത്തു പൊന്നമ്പിളി വിളിച്ചു വരൂ ...
പാപക്കറ പുരണ്ട മനവും തനുവും
പാടെ മഗ്ഫിറത്തിൽ കഴുകിത്തരാം
പട്ടിണിക്ക് പറുദീസ പകരം തരാം
പതിനൊന്നു മാസത്തെ നിലവിട്ട ജീവിതം
പളുങ്കുപാത്രം പോൽ പവിത്രമാക്കിത്തരാം

പാവന ദിനരാത്രങ്ങൾ കാത്തിരിക്കുന്നു
പാരിൽ റഹ്മത്തിൻ പേമാരി ചൊരിയുന്നു
പാപം കടൽതിര നുര പോലെയുണ്ടെങ്കിലും
പാതിരാവിലും റബ്ബിൽ പശ്ചാതപിക്കു നീ

പാഴാക്കി കളയല്ലേ റമദാൻ ദിനങ്ങളെ
പാഴ് വാക്കുകൾ പറയല്ലേ, കേൾക്കല്ലേ
പാടുപെട്ടു പണിയെടുക്കാം സർവ്വ
പുണ്യങ്ങളും നേടി നമുക്ക് യാത്രയാക്കാം

☘☘☘☘☘☘☘☘
മുഹമ്മദ് കുട്ടി അരീക്കൻ

Sunday, 26 May 2019

റമളാൻ കരീം


റബ്ബിന് സൃഷ്ടികളിൽ വിഭാഗം മൂന്നുണ്ട്... 
ശ്രദ്ധേയമാണവർ മൂന്നും അത്കൊണ്ട്... 
ഒന്ന് മലക്കുകളാണ്  നന്മ അവരിലുണ്ട്... 
റബ്ബിന്റെ നിയമം അവർ പാലിക്കുന്നുണ്ട്... 

രണ്ടാമതായി അതിൽ മനുഷ്യരുണ്ട്... 
എല്ലാം സുഖത്തിൽ ഭൂമിയിൽ ലഭിക്കുന്നുണ്ട്.. 
നന്മയും തിന്മയും റബ്ബിൽ നിന്നുള്ളത് കൊണ്ട്.. 
മനുഷ്യ പ്രകൃതിയും പാകപ്പെടുത്തിട്ടുണ്ട്...

മനുഷ്യരിൽ മലക്കിന് പ്രേരണയുണ്ട്.. 
അത് പോലെ തന്നെ പിശാചിന്റെതുമുണ്ട്.. 
നന്മകൾ ചെയ്ത്  ജീവിക്കുന്നൊരുണ്ട്.. 
അവരെ പിഴപ്പിക്കാൻ പിശാചും തുനീയുന്നുണ്ട്... 

റമളാനിന് മഹത്വം നാം അറിഞ്ഞു കൊണ്ട്.. 
ഒരു നന്മ ചെയ്താൽ കൂലി പെരുത്തുണ്ട്.. 
അന്നം വെടിഞ്ഞ വൃതനുഷ്ട്ടാനം കൊണ്ട്.. 
ഉണ്ട് മഹത്വം ജീവിതത്തിനത് കൊണ്ട്... 

ഉണ്ട് മനസ്സിൽ നിറയെ ആഗ്രഹമുണ്ട്.. 
ഈ റമളാൻ അനുകൂലമാക്കണമെന്നുണ്ട്.. 
തേടുന്നു നാഥാ നിന്റെ കൃപ കൊണ്ട്... 
നിന് തൃപ്തി നേടി ജീവിതം നയിക്കാനുണ്ട്.. 
തുണയേകണേ ഇലാഹീ കരുണകൊണ്ട്... 
പൊറുത്തീടണേ പാപം എന്നിൽ പെരുത്തുണ്ട്... 
--------------------------
മുജീബ് കെ. സി.