Friday, 19 February 2021

പി ടി.മുഹമ്മദ് മുസ്‌ലിയാർ

 



പളളിപ്പറമ്പ് @  പി ടി.മുഹമ്മദ് മുസ്‌ലിയാർ 


പി.ടി.മുഹമ്മദ് മുസ്ല്യാർ :തലമുറകളിലേക്ക് പരന്ന അക്ഷരവെളിച്ചം

 കോട്ടക്കൽ ഇന്ത്യന്നൂർ സ്വദേശിയായ മുഹമ്മദ് മുസ്ലിയാർ കുറ്റൂർ കാരെ സംബന്ധിച്ചേടത്തോളം രണ്ട് തലമുറയുടെ ഗുരുവര്യനും നാട്ടുകാരനുമായിരുന്നു. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന കാലത്താണ് ആദ്യമായി മുഹമ്മദ് മുസ്ല്യാരെ കാണുന്നത്. പിന്നീട് നമ്മുടെ നാട്ടുകാരിയെ തന്നെ വിവാഹം ചെയ്ത് നമ്മുടെ കുറ്റൂരുമായുള്ള ബന്ധം ദൃഡമാക്കി.അദ്ദേഹത്തിൻറെ അളിയൻ സൈതലവിയുടെ കൂടെ ഇന്ത്യന്നൂരിലെ വീട്ടിൽ ഞാനും പോയിട്ടുണ്ട്. ഏറെക്കാലം പ്രവാസിയായി സൗദി അറേബ്യയിൽ കഴിച്ച് കൂട്ടി. അതിനിടയിൽ കുറ്റൂരിൽ സ്ഥലം വാങ്ങി വീട് വെച്ച് നമ്മുടെ നാട്ടുകാരൻ തന്നെയായി.പ്രവാസത്തോട് വിട പറഞ്ഞ മുഹമ്മദ് മുസ്ല്യാർ നാട്ടിൽ വെറുതെയിരുന്നില്ല. അൽ ഹുദയുടെ ഭാരവാഹികളുടെ നിർബന്ധത്തിന് വഴങ്ങി  , താൻ പഠിച്ച വിദ്യ അൽ ഹുദയിലെ കുരുന്നുകൾക്ക് പകർന്നു നൽകാൻ തയ്യാറായി. ശാരീരിക അസുഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നത് വരെ അൽ ഹുദയിൽ തുടർന്നു. ഹുജ്ജത്തിലും അൽഹുദയിലുമായി ഒട്ടേറെ ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ട്. ശാന്തനും ചെറുപുഞ്ചിരിയുടെ ഉടമയുമായ മുഹമ്മദ് മുസ്ല്യാർ ആരെക്കണ്ടാലും കൈപിടിച്ച് ഒന്ന് കുശലം പറഞ്ഞിട്ടേ പോകുമായിരുന്നുള്ളൂ.

അദ്ദേഹത്തിൻറെ പരലോകജീവിതം സന്തോഷത്തിലാക്കിക്കൊടുക്കട്ടേ -

അദ്ദേഹത്തിൻറെ ഖബറിനെ ഖബറിനെ വിശാലമാക്കിക്കൊടുക്കണേ -

അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ അള്ളാ-ആമീൻ

✍🏻 എം.ആർ.സി  അബ്ദുറഹിമാൻ

----------------------------------------------------------------------------------------------------------

എൻ്റെ ഗുരുനാഥൻ

1972 ലാണ് കുറ്റൂർഹുജ്ജത്തുൽ ഇസ്ലാം മദ്രസയിൽ നാലാം ക്ലാസ്സിൽ PT മുഹമ്മദ് മുസ്ലിയാർ എന്നെ പഠിപ്പിക്കുന്നത്.ഒന്നാം ക്ലാസ്സിൽ കുഴിയഞ്ചേരി അഹമദ്കുട്ടി മുസ്ല്യാരും രണ്ടിൽ കാമ്പ്രൻ മുഹമ്മദ് കുട്ടി ഉസ്താദും മൂന്നിൽ അബ്ദുൽ ഖാദിർ മുസ്ലാരും ആയിരുന്നു. ഖാദർ ഉസ്താദ് വലിയ തമാശയായിരുന്നു. ആ കളിതമാശയിൽ നിന്നാണ് നാലിൽ എത്തുന്നത്. എന്നാൽ PT മുഹമ്മദ് മുസ്ലിയാർ വളരെ കർശന ക്കാരനും കൃത്യനിഷ്ഠക്കാരനുമായിരുന്നു. പ്രവാസകാലം കഴിഞ്ഞ് വിശ്രമ ജീവിതത്തിൽ അൽ ഹുദയിൽ നാം കണ്ട PTഉസ്താദല്ല, എൻ്റെ ഗുരു തീർത്തും വ്യത്യസ്തനായിരുന്നു. മനോഹര ശബ്ദത്തിൽ വിശുദ്ധ ഖുർആൻ ഓതിത്തരും. നല്ല ഗാംഭീര്യമുള്ള ശബ്ദവും കുറച്ചൊക്കെ ഗൗരവ സ്വഭാവവുമായിരുന്നു. എന്നാലും കുട്ടികളെ വലിയ സ്നേഹമായിരുന്നു.പിന്നെ പ്രവാസം കഴിഞ്ഞ് അൽ ഹുദയിൽ. രണ്ട് മൂന്ന് തലമുറകളിലേക്ക് ദീൻ പകർന്നു കൊടുത്ത മഹാഭാഗ്യവാൻ. വിശ്രമകാലത്ത് എപ്പോൾ കണ്ടാലും പള്ളി മദ്രസ കാര്യങ്ങളും ഉസ്താദുമാരുടെ വിവരങ്ങളും ചോദിച്ചറിയും. അനാവശ്യ സംസാരങ്ങളില്ല. ആളാവാൻ ശ്രമിക്കാറില്ല. അങ്ങാടിയിൽ ഇരിക്കാറില്ല.ഒരു പുഞ്ചിരിയും ക്ഷേമാന്വേഷണവും മാത്രം.വിനയം നാം ഉസ്താദിൽ നിന്ന് പഠിക്കണം. ശിഷ്യനായ എന്നെ  അദ്ദേഹത്തിൻ്റെ പ്രവാസകാലത്തിന് ശേഷം വിളിച്ചിരുന്നത് "നിങ്ങൾ " എന്നായിരുന്നു. ഞാൻ അത്ഭുതപ്പെട്ടു പോയ സന്ദർഭമായിരുന്നു അത്.ഒരു പാട് മാതൃകകൾ നമുക്ക് കാണിച്ചു തന്ന് മുമ്പേ നാഥനിലേക്ക് യാത്ര പോയPT മുഹമ്മദ് മുസ്ലിയാർക്ക് അല്ലാഹു സ്വർഗീയ ബർസഖീ ജീവിതം നൽകട്ടെ, അദ്ദേഹത്തെയും നമ്മെയും നാഥൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ എന്ന് ദുആ ചെയ്യുന്നു. കണ്ണീർ തുള്ളികളോടെ..

✍🏻 മുഹമ്മദ് കുട്ടി അരീക്കൻ 

----------------------------------------------------------------------------------------------------------

അഞ്ചു വയസ്സുള്ള പ്പോൾ ഉസ്താദ് 

എട്ട് വയസ്സുള്ളപ്പോൾ  അളിയൻ

 1975 ൽ  പിതാവ് മരിച്ചതിനു ശേഷം പിതൃ തുല്യൻ 

കുട്ടി യായിരുന്നസമയം തൊട്ട് അറിയുമായിരുന്നു അറുപതു കളുടെ തുടക്കത്തിൽ ഒരു മുത്ത അല്ലിമായി കുന്നാഞ്ചേരി പള്ളിയിൽ വന്നു  (ഞാൻ ജനിക്കുന്നതിനു മുമ്പ് )പിന്നീട് ഹുജ്ജത്തിൽ അദ്ധ്യാപകൻ ആയും,പിന്നീട് തന്ടെ ബന്ധുവിന്റെ ആന്ധ്രയിൽ ഉള്ള ഹോട്ടലിൽ 5മാസത്തോളം ജോലിയും അതുമായി യോജിക്കാതെ വന്നതിന് ശേഷം വീണ്ടും നാട്ടിലെ റഹ്മാനിയ മദ്രസയിൽ അദ്ധ്യാപകൻ.അതിനിടയിൽ ആണ് വിവാഹം  നടക്കുന്നത് 7വർഷം നാട്ടിൽ  തുടർനത്തിനു ശേഷം 983 ൽ  ഗൾഫിൽ പോകാൻ വേണ്ടി ബോംബെ യിൽ മാസങ്ങളോളം താമസിച്ചു  ഗൾഫിൽ 15 വർഷക്കാലം സൗദിയിൽ.  പിന്നീട് തിരിച്ചു വന്നു   ഇവിടെ നല്ല ഒരു സുഹൃത് ബന്ധം ഉള്ളത് കൊണ്ട് നാട്ടിൽ ആദ്യം കല്ലുവളപ്പിൽ സ്ഥലം വാങ്ങുകയും  ചില കാരണത്താൽ അവിടെ നിന്നും മാറി നിലവിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു വീട് വെക്കുകയും  തൊട്ടടുത്ത സ്ഥാപനമായ  അൽഹുദയിൽ  അദ്ധ്യാപകൻ ആകുകയും ചെയ്തു.പ്രവാസ കാലത്ത് അനുഭവിച്ച ഒരു പാട് കഥകൾ പലപ്പോഴായി പറയാറുണ്ടായിരുന്നു.2016 ൽ ചില അസുഖങ്ങൾ പിടി പെടുകയും രക്ഷ പ്പെടാൻ സാദ്യധ വെറും 20 ശദമാനം മാത്രമേ ഉള്ളു എന്ന് ഡോക്ടർ മാർ വിധി എഴുതുകയും .അല്ലാഹുവിന്റെ കാരുണ്യത്താൽ അതിൽ നിന്ന് രക്ഷപെട്ടു വലിയ രീതിയിൽ ഉള്ള ആരോഗ്യ പ്രശ്നം ഒന്നും ഇല്ലാതെ പിന്നെ യും അഞ്ചു വർഷ ത്തോളം ജീവിക്കാൻ നാഥന്റെ കാരുണ്യം കൊണ്ട് കഴിഞ്ഞു  നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ -ആമീൻ.

✍🏻 പരി സൈദലവി

---------------------------------------------------------------------------------------------------------