പെരുന്നാൾ പ്രഭാതം....
അള്ളാഹു അക്ബർ ചിനുങ്ങി ചിനുങ്ങി പെയ്യുന്ന മഴ. നല്ല സുന്ദരമായ കാലാവ
സ്ഥ, ഭൂമിയാ കെ തണുത്ത് നിൽക്കുന്നു.. റബ്ബേനിന്റെ അനുഗ്രഹങ്ങൾ, അപാരം, നിന്റെ
കഴിവുകൾ: സ്തുതിച്ചാലും സ്തുതിച്ചാലും മതിയാവില്ല മാസങ്ങൾക്ക് മുമ്പത്തെ ഈ ഭൂമിയുടെ അവസ്ഥ എന്തായിരുന്നു -- ഞങ്ങൾ മറന്ന് പോയി.
ചൂട് കൊണ്ട് മനുഷ്യ ൻ മരിച്ച് പോയിരുന്നു;- മനുഷ്യൻ നന്ദികാണിക്കാത്തവൻ-
വിശുദ്ധ ഖുർആനിൽ റബ്ബ് ചോദിക്കുന്നു ' ഇനി നിങ്ങൾ കുടിക്കുന്ന വെള്ളത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ. നിങ്ങളാണൊ അത് മേഘത്തിൽ നിന്ന് ഇറക്കിയത് - അതല്ല നാമാണൊ ഇറക്കിയവൻ -നാ മുദ്ദേശിച്ചിരുന്നുവെങ്കിൽ അത് നാം ദുസ്വാദുള്ള ഉപ്പു
വെള്ളമാക്കു മായിരുന്നു എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തതെന്താണ്.
56-ൽ - 68- 69-70 മഴ മേഘങ്ങളും വെള്ളമല്ലാത്തത് ഭൂമിയിലേക്ക് ഇടുന്നത് നമ്മൾ അടുത്ത ദിവസം കണ്ടതാണ്- മേഘവിസ്ഫോടനം എന്ന കേൾക്കാൻസുന്ദരമായ പേരും നമ്മൾ അതിനിട്ടു കുറെ മനുഷ്യർ മരിച്ച് വീണു ഖുർആൻ മറ്റൊരിടത്ത് ചോദിക്കുന്നുണ്ട്-
ആകാശത്തുള്ളവൻ നിങ്ങളുടെ നേരെ ' ഒരു ചരൽ വർഷം അയക്കുന്നതിനെ പറ്റിനിങ്ങൾ നിർഭയരായിരി ക്കയാണൊ ' എന്റെ താക്കീത് ' എങ്ങിനെയുണ്ടെന്ന് വഴിയെ നിങ്ങൾ അറിഞ്ഞ് കൊള്ളും - 67-ൽ - 17 നാം നന്ദിയുള്ളവരാവുക - ആ നന്ദി ഹൃദയത്തിന്റെ അ ന്ത രാ ള ങ്ങളിൽ നിന്ന് വരട്ടെ വേഷഭൂഷാദികളിലൊപ്രകട ന പ ര ത യിലൊ അല്ല - നാം നാമായതിന് പിന്നിൽ നമ്മെ നമ്മളാക്കിയവരോട് നന്ദി കാണിക്കുക നമ്മൾ - അത് സമ്പത്ത് കൊണ്ടാവാം ശരീരം കൊണ്ടാവാം, ബഹുമാനം കൊണ്ടാവാം ചുരുങ്ങിയത് ഒരു പുഞ്ചിരി കൊണ്ടെങ്കിലുമാവാം..
അലി ഹസ്സൻ പി. കെ.