Wednesday, 16 October 2019

🍔 ഓക്ടോബർ 16 ലോക ഭക്ഷ്യ ദിനം🍟

ഭക്ഷണമാണ് നമ്മുക്ക് ആരോഗ്യവും രോഗവും നൽകുന്നത്.
നല്ല ഭക്ഷണമാണ് നല്ല വ്യക്തികളെ സൃഷ്ടിക്കുന്നത്.
ഇതാണ് നമ്മുടെ പൂർവ്വികർ നമ്മുക്ക് കാണിച്ചു തന്നത്.
എന്നാൽ പഴയത് പോലെയല്ല നമ്മുടെ ജീവിത രീതി തന്നെ ആകെ മാറിപ്പോയി.
എവിടെയും മായം.
 നമ്മൾ തന്നെ നമ്മൾക്ക് വിന ഒരുക്കുന്നു.
മൂന്നാഴ്ച്ച മുമ്പ് കൂട്ടിൽ MRC യുടെ കവിതയിൽ പറഞ്ഞത് പോലെ പുറത്ത് നിന്നും വാങ്ങുന്ന എല്ലാത്തിലും മായ മായിപ്പോയി.

എനികോർമ്മയുണ്ട് എന്റെ ചെറുപ്പത്തിലൊക്കെ ഞാൻ വല്യുപ്പാന്റെ പെട്ടിപീടികയിലെക്ക് സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ നിൽക്കാൻ വരുമ്പോൾ പത്തു മണിക്ക് വല്യുമ്മ ഉണ്ടാക്കുന്ന ചക്കകൂട്ടാനോ, ചേമ്പുകൂട്ടാനോ, എതെങ്കിലും പിന്നെ കഞ്ഞിയും ഞാൻ കുടിച്ചതിന് ശേഷം തൂക്കുപാത്രത്തിൽ വല്യുപ്പക്ക് എന്റെ അടുത്ത് കൊടുത്തയക്കുന്നതും ഈ ഭക്ഷ്യ ദിനത്തിൽ ഞാൻ ഓർക്കുന്നു.

പണ്ട് വല്യുപ്പ പാടത്ത് പോയി കന്ന് പൂട്ടി വരുമ്പോൾ പുളകിഴങ്ങും ചേമ്പും വാഴപിണ്ടിയും കാവുത്തും കൊണ്ടുവരും അതെല്ലാം കൂടി കൂട്ടാൻ വെച്ച് എല്ലാവരും കൂടി ഇരുന്ന് തിന്നുന്നത് തറവാട് വീട്ടിൽ പ്രധാന ഭക്ഷണമെന്ന് ഉമ്മ പറയാറുണ്ട്.
അന്നത്തെ ആളുകൾക്ക് നല്ല ആരോഗ്യവും മാരകരോഗങ്ങൾ കുറവു മായിരുന്നു.

ഇന്ന് നമ്മുടെ ഭക്ഷണ രീതി മാറി.
ഭക്ഷണത്തിനോട് അമിതഭ്രമം ഉള്ളവരായി തീർന്നു നമ്മൾ.

ഈ കാലത്ത് നമ്മൾ മാത്രമല്ല നമ്മുടെ വീട്ടിലെക്ക് വിരുന്നുകാർ വന്നാൽ പോലും ഭക്ഷസമയമാണെങ്കിൽ വേഗം പോയി ഹോട്ടലിൽ നിന്ന് കുഴിമന്തിയും മറ്റും വാങ്ങി വരുന്ന ഒരു രീതിയായി മാറി നമ്മൾ.
എന്നാൽ അത് ആരോഗ്യകരമോ എന്ന് നമ്മൾ ചിന്തിക്കുന്നില്ല.

കഴിഞ്ഞ 25 വർഷം കൊണ്ട് വൃക്കരോഗികരുടെ എണ്ണം ക്രമാതിതമായി വർദ്ധിച്ചു.
രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ചേർന്ന ഭക്ഷണളും പുറത്ത് നിന്ന് വരുന്ന പഴവർഗങ്ങളിലെ കീടനാശിനി പ്രയോഗങ്ങളുമാണ് മുഖ്യ കാരണങ്ങളാക്കുന്നത്.

ഞാൻ ഓർക്കുന്നു പണ്ട് അമ്മായികാക്ക വിരുന്ന് വന്നാൽ കോഴികൂടിൽ നിന്ന് കോഴിയെ പിടിച്ച് വല്യുപ്പ അറുത്ത് തൂവൽ പറിച്ച് അത് കൊണ്ടു് വറുത്തരച്ച തേങ്ങ കൊണ്ട് കറി വെക്കുന്നതായിരുന്നു അന്നത്തെ വലിയ സൽക്കാരം.

ഇന്ന് ഭക്ഷണം കിട്ടാത്ത പ്രശ്ണമില്ല.
ഭക്ഷണം കൂടിയിട്ട് കഴിക്കാൻ കഴിയാത്ത പ്രശ്ണമാണുള്ളത്.

പല കല്യാണങ്ങളിലും സൽക്കാരങ്ങളിലും പോയൽ നമുക്ക് കണാം പല വിഭാഗം ഭക്ഷണം കഴിക്കാവുന്നതിലെറെ ഉണ്ടാക്കി കഴിക്കാൻ കഴിയാതെ വേസ്റ്റിലെക്ക് തള്ളുന്നത്.
നാം ഓർക്കണം ഈ ഭക്ഷ്യ ദിനത്തിൽ നമ്മുടെ നാടിന്റെ പല ഭാഗത്തും തെരുവിലും പട്ടിണി കിടക്കുന്ന ഒരു പാട് ആളുകളുണ്ട്.
നാം ഒന്ന് മനസുവെച്ചാൽ ഒരാളുടെയെങ്കിലും ഒരു നേരത്തെ പട്ടിണി മാറ്റാമെല്ലോ...

 പഴയ കാലത്തെക്ക് നമ്മുക്ക് തിരിച്ച് പോയാൽ നമ്മുക്ക് ഒരു പരിധി വരെ ആരോഗ്യം നിലനിറുത്താം.

ഈ ഭക്ഷ്യ ദിനത്തിൽ നമ്മുക്ക് ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹതലത്തിലും വീടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടു വരത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം നൽകാം ..
-------------------------------
മുജീബ് ടി.കെ
കുന്നുംപ്പുറം 🍒


No comments:

Post a Comment