കോലായിലിരുന്ന് ചുമച്ച് കൊണ്ടിരിക്കുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിടുകയാണ് മറിയുമ്മത്താത്ത. ഭർത്താവിന് ചുമ തുടങ്ങിയിട്ട് വർഷങ്ങളോളമായെങ്കിലും ഇത്ര കൂടുതലായത് ഈയടുത്താണ്. ആശുപത്രീലൊന്നു പോയി നോക്കീന്ന് പറഞ്ഞാൽ മൂപ്പർ കേൾക്കില്ല. മറിയുമ്മത്താത്താൻറെ ഓർമ്മകൾ പുറകോട്ട് പാഞ്ഞു. ഒരു ആൺതരിയെ പടച്ച തമ്പുരാൻ തന്നില്ല. രണ്ട് പെൺമക്കൾ: മൂത്തവൾ സ്കൂൾ നിർത്തി വീട്ടിലിരിക്കുന്നു, ഇളയവൾ അഞ്ചാം ക്ലാസ്സിലാണ്. കുഞ്ഞാലിക്ക കൂലിപ്പണിയെടുത്ത് കിട്ടുന്നതുകൊണ്ട് ഒരു വിധം നന്നായി തന്നെ ജീവിതം മുന്നോട്ട് പോയി. പക്ഷേ മൂപ്പരുടെ ചുമ?
ഉമ്മാ.... ഉപ്പ ചോര തുപ്പി''''' മകളുടെ വിളി കേട്ട് മറിയുമ്മത്താത്ത ചിന്തയിൽ നിന്നുണർന്നു് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ചെന്ന് നോക്കിയപ്പോൾ, തന്റെ പ്രാണനാഥൻ തീരെ അവശനായിരിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്നേഹനിധിയായ മറിയുമ്മത്താത്ത ഭർത്താവിൻന്റെ മുഖമൊക്കെ തുടച്ചു എണീപ്പിച്ച് കസേരയിലിരുത്തി. ഉടനെ തന്നെ ഒരു കട്ടൻ ചായ ഉണ്ടാക്കിക്കൊടുത്തു. കുഞ്ഞാലിക്ക തുപ്പിയ തൊക്കെ മറിയുമ്മ താത്ത വൃത്തിയാക്കി. കുഞ്ഞാലിക്ക ചായ കുറച്ച് കുടിച്ച ശേഷം ഒരു സിഗരറ്റിന് തീക്കൊളുത്തിക്കൊണ്ട്മ റിയുമ്മത്താത്താനോട് പറഞ്ഞു, എനിക്കൊന്നുമില്ലെടീ..... സിഗരറ്റ് ആഞ്ഞ് വലിക്കുന്നുണ്ടെങ്കിലും ശ്വാസതടസ്സമുള്ളത് മറിയമ്മ താത്താക്ക് മനസ്സിലായി.
നോക്കീന്ന്...... ഞമ്മളൊന്ന് ഡോക്ടറടുത്ത പോകാ...?
അതാ നല്ലത്...
കൂടെ പോരാനും ഒരാളില്ലെന്നോർത്ത് മറിയുമ്മാത്ത നെടുവീർപ്പിട്ടു.'' ''
മുത്തമകളെ വിളിച്ച്, ജ് മേലീല് പോയിട്ട് ഖാദറിൻറെ വണ്ടി അവ ടെണ്ടെങ്കില് ഓനോടൊന്നു വരാൻ പറയ്. ഖാദർ ടാക്സി ജീപ്പോട്ടിച്ച് ഉപജീവനം നടത്തുന്ന ഒരു പരോപകാരിയാണ്. ആകെയുള്ള ഒരാശ്രയം അവൻ മാത്രമാണ്.
വണ്ടി വന്നു.
സൈതലവി ഡോക്ടർ ഇപ്പോ വീട്ടിലുണ്ടാകും, പെട്ടെന്ന് പോരേം ചെയ്യാം. കാദറാണത് പറഞ്ഞത്. ഡോക്ടറുടെ വീട്ടിൽ ചെന്നപ്പോൾ മറ്റ് രോഗികളാരുമില്ല. ഭാര്യയുടെ സഹായത്തോടെ അയാൾ പരിശോധന മുറിയിലേക്ക് കയറി. എന്താ കുഞ്ഞാലിക്കാ പനി പിടിച്ചോ? ഡോക്ടറുടെ ചോദ്യം. സൈതലവി ഡോക്ടർക്ക് കുഞ്ഞാലിക്കയെ നേരത്തെ അറിയാം. ഡോക്ടുടെ വീട്ടിൽ പറമ്പിലെ പണി ചെയ്യാൻ കുഞ്ഞാലിക്കയായിരുന്നു വന്നിരുന്നത്. കുഞ്ഞാലിക്കാനോട് ഇരിക്കാൻ പറഞ്ഞിട്ട് ഡോക്ടർ കുഴല് വെച്ച് പരിശോധിച്ചു. കട്ടിലിൽ കയറി കിടക്കാൻ കുഞ്ഞാലിക്കയെ ഡോക്ടർ തന്നെ സഹായിച്ചു. കമിഴ്ത്തി കിടത്തിയും തിരിച്ചും മറിച്ചും പരിശോധിച്ചു. കുഞ്ഞാലിക്ക ഇപ്പോഴും വലി നിർത്തിയിട്ടില്ലേ? ഡോക്ടറുടെ ചോദ്യത്തിന് മറിയുമ്മാത്തയാണ് മറുപടി പറഞ്ഞത്, മൂപ്പർക്ക് തിന്നാൻ കിട്ടീലെങ്കിലും ഇത് ബലിച്ചാൽ മതി. എത്ര കാലമായി കുഞ്ഞാലിക്ക വലി തുടങ്ങിയിട്ട്? പതിനഞ്ചാം വയസ്സിൽ തൊടങ്ങീതാ: ഇപ്പോ 50 വയസ്സായി. ഇങ്ങളെ ഒപ്പം ആണുങ്ങളാരെങ്കിലും ഉണ്ടോ? മറിയുമ്മത്താത്ത കാദറിനെ അകത്തേക്ക് വിളിച്ചു. എൻറെ ഒരു സംശയം മാത്രമാണ്, ശ്വാസകോശം ദ്രവിച്ചിരിക്കുകയാണെന്നാണ് തോന്നുന്നത്. താത്ത കുഞ്ഞാലിക്കാനേയും പിടിച്ച് പുറത്തേക്ക് പൊയ്ക്കോളൂ. ഡോക്ടർ കാദറിനെ റൂമിൽ തന്നെ നിർത്തി. കാദറിനോടായി ഡോക്ടർ പറഞ്ഞു, സംഗതി വശളായിട്ടുണ്ട്. നാളെ രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരണം.
അന്ന് രാത്രിയോടെ തന്നെ കുഞ്ഞാലിക്ക അവശനായി. രാവിലെ തന്നെ കാദർ വണ്ടിയുമായി വന്നു. കുഞ്ഞാലിക്കയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി.
സൈതലവി ഡോക്ടർ തന്നെ ഓടിനടന്ന് എല്ലാ ടെസ്റ്റുകളും നടത്തിച്ചു.
ഉറപ്പിച്ചു ശ്വാസകോശ കാൻസർ തന്നെ. കെട്ടു പ്രായമെത്തിയ മൂത്ത മകളേയും അഞ്ചിൽ പഠിക്കുന്ന ഇളയ മകളേയും സ്നേഹത്തിൻറെ നിറകുടമായ ഭാര്യയെയും തനിച്ചാക്കി കുഞ്ഞാലിക്ക അന്നു തന്നെ യാത്രയായി.....
നാട്ടുകാരുടെ സഹായത്തോടെ അടുപ്പ് പുകയുന്നു, എത്ര നാൾ?
മറിയുമ്മത്താത്ത തേങ്ങിക്കരഞ്ഞു. ആങ്ങളയുടെ മകൻ വരുമ്പോഴൊക്കെ അമ്മായി കാക്കാനോട് സിഗരറ്റ് വലിനപ്പറ്റി പറഞ്ഞതൊക്കെ മറിയുമ്മ താത്താന്റെ ഓർമ്മകളിലൂടെ മിന്നി മറഞ്ഞു.
" അമ്മായിക്കാക്കാ ഇത് വലിച്ചാൽ 25 ലധികം രോഗങ്ങൾക്ക് കാരണമാകുമെന്നും കാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് പറഞ്ഞതൊക്കെയോർത്ത് മറിയുമ്മാത്ത വിങ്ങിപ്പൊട്ടി........
'മറ്റുള്ളവർക്കൊരു ഭാരമാകുന്നതിന് മുമ്പ് നിർത്തൂ ഈ നശിച്ച പുകവലി'
Smoking causes lung cancer.
---------------------------------
✍ എം ആർ സി അബ്ദുറഹ്മാൻ,