വെള്ളിപ്രഭാതം പൊട്ടി വിടരുന്നു
ഇന്ന് പള്ളി മിനാരങ്ങൾ പൊട്ടി കരയുന്നു
വെള്ളരിപ്രാവുകൾ പറക്കാൻ മറക്കുന്നു
ഉള്ളിൽ കദനത്തിൻ കടലിരമ്പുന്നു
മിമ്പറിൻ കൈവരി കണ്ണീർ പൊഴിക്കുന്നു
മിഹ്റാബിൽ മുസ്വല്ലകൾ ചുരുണ്ടു കിടക്കുന്നു
മസ്ജിദിൽ വിരിപ്പുകൾ വിശ്വാസിയെ കാത്ത്
മനസ്സകം തേങ്ങി വിങ്ങിപൊട്ടുന്നു
വല്ലാത്ത പരീക്ഷണമിത് നാഥാ,
ഞങ്ങൾ അനർത്ഥങ്ങളൊരുപാട് ചെയ്തുകൂട്ടി
തിരിഞ്ഞ് നോക്കുമ്പോൾ കുറ്റബോധത്താൽ-
പിരിഞ്ഞു പോകുന്നു ഖൽബിൻ സമാധാനം
അബലരാണ് സൃഷ്ടികൾ നീയാണജയ്യൻ
ആകാശഭൂമിക്കും നീയാണധിപൻ
സർവ്വ ചരാചരങ്ങളും നിന്നെ വാഴ്ത്തുന്നു
സകല പാപങ്ങളും പൊറുക്കാനായ് കേഴുന്നു
-----------------------------------
മുഹമ്മദ് കുട്ടി അരീക്കൻ,
No comments:
Post a Comment