പളളിപ്പറമ്പ് @ പറപ്പുകടവത്തെ മജീദ് കാക്ക
പറപ്പുകടവത്തെ മജീദ് കാക്ക പ്രതാപം നിറഞ്ഞ ഓർമ
ഓർമ വെച്ച കാലം മുതൽ അടുത്തറിയുന്ന എൻ്റെ അയൽക്കാരനാണ് പറപ്പുകടവത്ത് മജീദ് കാക്ക. വളരെ ചെറുപ്പത്തിൽ, റോഡിൽ പൊതുടാപ്പും പൈപ്പ് ലൈനും വരുന്നതിനുമുമ്പ് ഞങ്ങളുടെ പരിസരത്തുള്ള മുഴുവൻ വീട്ടുകാരും കുടിക്കാനും കുളിക്കാനും അലക്കാനും ആശ്രയിച്ചിരുന്നത് പറപ്പുകടവത്തെ ആഴംകുറഞ്ഞ വലിയ വട്ടക്കിണറിനെ ആയിരുന്നു. പൈപ്പ്ലൈൻ വന്നതോടെ സ്ത്രീകൾ അലക്കാൻ പോകുന്നത് നിന്നെങ്കിലും പിന്നെയും ഏറെക്കാലം ഞങ്ങളൊക്കെ കുളിക്കാൻ പോയിരുന്നത് ഏതു വേനലിലും സമൃദ്ധമായി വെള്ളം ലഭിക്കുന്ന അങ്ങോട്ട് തന്നെയായിരുന്നു. ഈർച്ചമില്ലിലും അതിനോടനുബന്ധിച്ച ഷെഡ്ഡുകളിലും ജോലിചെയ്യുന്ന അന്യദേശത്തുള്ള ജോലിക്കാർ പോലും വേനലിൽ കുളിക്കാൻ പോയിരുന്നത് അവിടേക്കായിരുന്നു.തിരൂരങ്ങാടി-കൊണ്ടോട്ടി റോഡിന്റെ തൊട്ടടുത്തുനിന്ന് കൊടുവാപാടം വരെ നീണ്ടുകിടക്കുന്ന വിശാലമായ പറമ്പിന്റെ ഏകദേശം മധ്യത്തിൽ പ്രതാപത്തോടെ സ്ഥിതി ചെയ്യുന്ന ഇരുനില മാളികവീട്. പാടത്തോട് ചേർന്നുകിടക്കുന്ന പറമ്പിൽ തെങ്ങും കവുങ്ങും സമൃദ്ധമായി വളരുന്നു. വീടിന്റെ മുകൾഭാഗത്തെ പറമ്പിൽ പറങ്കിമാവിന്റെ കാടാണ്. ഇത്രയും വിശദീകരിച്ച് എഴുതിയത് എൻ്റെ ഓർമയിൽ മായാതെ കിടക്കുന്ന മജീദ് കാക്കാനെ കുറിച്ച് പറയാനാണ്. നിത്യയും നനയുള്ള തെങ്ങിൻതോപ്പിലെ വിദഗ്ധനായ പണിക്കാരനായിരുന്നു മജീദ് കാക്ക. കിണറിൽ നിന്ന് മോട്ടോർ അടിച്ച് ചെറിയ ചാലിലൂടെ വരുന്ന വെള്ളം ഒരു തെങ്ങിൻ ചുവട്ടിൽ നിന്ന് അടുത്ത തെങ്ങിൻ ചുവട്ടിലേക്ക് അവിടെനിന്ന് മറ്റൊരു കവുങ്ങിൻ ചുവട്ടിലേക്ക് കൃത്യമായ അളവിൽ വെള്ളം തിരിച്ച് വിടുന്ന മജീദ് കാക്ക. ഇങ്ങനെ ഒരു തലമുതൽ അങ്ങേ തലയ്ക്കൽ വരെ നനക്കുന്ന ഏറെ ശ്രമകരമായ ദിനേനയുള്ള പ്രക്രിയ ഏറെനേരം കണ്ടു നിൽക്കുമായിരുന്നു. അണ്ടിക്കാലമായാൽ ഓരോ കശുമാവിലും കയറി കശുവണ്ടി പറിക്കുന്നതിന് നേതൃത്വം കൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. പിന്നീടദ്ദേഹം വയറിങ് രംഗത്തെ ഏറെ സ്വാധീനമുള്ള വ്യക്തിയും നാട്ടുകാരുടെ മജീദ് മാഷുമായി. അതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല.പൊതുരംഗത്ത് എന്നും വേറിട്ട പ്രവർത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്. രാഷ്ട്രീയമായി വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ ഭൂരിപക്ഷ ജനപിന്തുണ ഉണ്ടോ എന്നത് അദ്ദേഹത്തെ ഒരിക്കലും അലോസരപ്പെടുത്തിയില്ല. അപ്പോഴും വയറിംഗ് രംഗത്തെ തൻ്റെ ശിഷ്യന്മാരിലധികവും എതിർഭാഗത്തെ സജീവ പാർട്ടി പ്രവർത്തകരായിരുന്നു എന്നത് ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക. കക്കാടംപുറം ഗവൺമെന്റ് യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ടായി വർഷങ്ങളോളം പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് മുഖത്തും സജീവമായിരുന്നു. പിന്നീടെപ്പോഴോ അദ്ദേഹത്തിന്റെ ചിന്തകൾ പുരോഗമന ആശയത്തിലൂന്നി ക്കൊണ്ടുതന്നെ ആത്മീയതയിലേക്ക് മാറുന്നതാണ് കണ്ടത്. കക്കാടംപുറത്തെ പള്ളിയിൽ എല്ലാ വഖ്തിലും ജമാഅത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് കാണാൻ കഴിഞ്ഞു. വലിയ സംസാരപ്രിയനായിരുന്നു അദ്ദേഹം. തന്റെ സ്വതസിദ്ധമായ തമാശയിലൂടെ എല്ലാവരേയും ചിരിപ്പിച്ചു അദ്ദേഹം. പൈപ്പ് ലൈനിൽ ഒരാഴ്ച വെള്ളം മുടങ്ങിയാൽ പരിസരത്തുള്ളവർ ആദ്യം ആശ്രയിച്ചിരുന്നത് മജീദ് കാക്കാനെ ആയിരുന്നു. അദ്ദേഹത്തിൻ്റെ ഫോൺ വിളിക്ക് അത്രമാത്രം സ്വാധീനമുണ്ടായിരുന്നു.കക്കാടംപുറത്തെ സൗഹൃദവട്ടങ്ങളിൽ ഒരിക്കലും മായാത്ത ഓർമകൾ അടയാളപ്പെടുത്തി നിനച്ചിരിക്കാത്ത നേരത്ത് നിത്യതയിലേക്ക് യാത്രപോയ മജീദ് കാക്കാന്റെ പാരത്രികജീവിതം അള്ളാഹു റാഹത്തിലാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
✍🏻 ഫൈസൽ മാലിക് വി.എൻ
----------------------------------------------------------------------------------------------------------
എൻ്റെ വിദ്യാർത്ഥി
എഴുപതുകളിലെ എന്റെ വിദ്യാർത്ഥിയായിരുന്നു മർഹൂം പൂതംകുറിഞ്ഞി അബ്ദുൽ മജീദ് (പറപ്പൂക്കടവത്ത് ). പ്രാഥമിക ക്ലാസ്സുകളിൽ ലീഡർ ആയിരുന്നു. എവിടെയൊക്കെയോ തട്ടിമുട്ടി ഉയർന്ന അക്കാഡമിക് യോഗ്യത നേടാനായില്ലെങ്കിലും കാര്യങ്ങളിൽ ധാരണയും വ്യക്തമായ നിലപാടും വെച്ച് പുലർത്തിയിരുന്നുവന്നത് നമുക്കൊക്കെ അറിയാം. ഒരു കാലത്ത് പരന്ന വായന പതിവായിരുന്നുവെന്നത് ആ വ്യക്തിത്വം രൂപപ്പെടുന്നതിന് സഹായകമായിട്ടുണ്ട്.A.R. നഗർ അങ്ങാടിയിൽ തിരൂരങ്ങാടിക്കാരൻ സൈദലവിക്കാക്കയുടെ ന്യൂസ് ഏജൻസി ഓഫീസ് പലർക്കും ഓർമ്മയിലുണ്ടാകും. അവിടെ വരുന്ന മിക്കവാറും എല്ലാ പത്രമാസികകളും വൈകുന്നേരങ്ങളിൽ വന്ന് വായിച്ചു തീർത്തിരുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അങ്ങനെ കിട്ടിയ നുറുങ്ങറിവുകൾ സൗഹൃദ ചർച്ചകളിൽ തമാശകളുടെ മേമ്പൊടിയോടെ പൊങ്ങി വരുന്നത് പതിവായിരുന്നു.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. ആമീൻ.
✍🏻 എ.യു കുഞ്ഞഹമ്മദ്
----------------------------------------------------------------------------------------------------------
മാഷേ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മജീദ്കാക്ക
മജീദാക്കയുടെ പെട്ടൊന്നുള്ള വേർപാട് വാർത്ത അറിഞ്ഞപ്പോൾ ഞാനടക്കം,
എല്ലാവരുംആദ്യമൊന്നു തരിച്ചുപോയീ.....
ഏതൊരു കാര്യത്തിനും തൻ്റെ അഭിപ്രായങ്ങൾ ആരുടെ മുന്നിലുംപറയാനുള്ള
ധൈര്യവും ചങ്കൂറ്റുവുംഉള്ള വ്യക്തിത്യം ചിരിച്ചും കളിച്ചും കുറെ കാലങ്ങൾ നമ്മുടെ കുഞ്ഞിമുഹമ്മദ്ക്കയുടെ പലചിരക്ക്കടയിലായിരുന്നു ചങ്ങാത്തവും കുശലം പറച്ചിലും ഉച്ചത്തിലുള്ള ചിരിയും അതിനിടയിൽ സ്ഥിരം കാഴ്ച്ചയായിരുന്നു പീന്നീട് കുറച്ചു നാളുകൾ കഴിഞ്ഞ് അതിൽനിന്നും പതിയെ പിന്മാറിയതായി കാണാമായിരുന്നു പിന്നീട് വലിയമാറ്റങ്ങളിലൂടെ സഞ്ചരിച്ച് നല്ല വ്യക്തിതത്തിന് ഉടമയായി അഞ്ച്നേരത്തെ നിസ്കാരവും ജമാഅത്തായീ കൃത്യമായി നിറവേറ്റിപോയിരുന്നു മജീദ്ക്ക. പീന്നീടുള്ള ജീവിതത്തിൽ മജീദ്കാക്ക് വലിയമാറ്റങ്ങൾ തന്നെയായിരുന്നു മുഖം കണ്ടാൽ വലിയ ഗൗരവക്കാരനാണെങ്കിലും നേരിൽ കണ്ട്സംസാരിച്ചാൽ ചിരിച്ചും ചിരിപ്പിച്ചും നമ്മേ ഏറെഅൽഭുതപ്പെടുത്തുമായിരുന്നു അദ്ദേഹം തൻ്റെ പിന്നിട്ടജീവിതവഴിയിൽനിന്നും ആർക്കുവേണങ്കിലും മാറ്റത്തോടെ ജീവിതംമുന്നോട്ട് കൊണ്ട്പോകാൻകഴിയുമെന്നു നമുകാണിച്ച് പഠിപ്പിച്ച് ത രുന്ന വിധത്തിലായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ മുന്നോട്ടുള്ളജീവിത വഴികൾ പിന്നീടുള്ളയാത്രയിൽ വലിയ മാറ്റം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണാ മായിരുന്നു തുടക്കമെന്നോണം ഷുഗറിൻ്റെ അസുഖം ഉണ്ടായിരുന്നു പിന്നീട്കാലിൽ ഒരു മുറിവുണ്ടായി അതിൻ്റെ സുശ്രുഷയിൽ ഹോസ്പിറ്റലിൽ പോകാറുണ്ടായിരുന്നു പിന്നീട് വീട്ടിൽ തന്നെ ഒതുങ്ങിനിൽക്കുന്ന ജീവിതവുമായിമുന്നോട്ട് പോകുന്ന വഴിയാണ് ഒരുദിവസം നമ്മേ ഞെട്ടിക്കുന്ന തരത്തിലുള്ള ആവാർത്ത ഇടർച്ചയുടെ ശബ്ദത്തിൽ നമുക്ക് കാതിൽകേൾക്കാൻ കഴിഞ്ഞത് മജീദ്ക്ക മരണപ്പെട്ടുഎന്ന ദു:ഖിപ്പിക്കുന്നവാർത്തയായിരുന്നുഅത് അള്ളാഹു വിൻ്റെ വിളിവന്നാപോയെല്ലേ .മതിയാകൂ പരലോക ഖബർജീവിതം സ്വർഗ്ഗപ്പൂന്തോപ്പിലാക്കെട്ടെ - ആമീൻ
✍🏻 സഫ് വാൻ
----------------------------------------------------------------------------------------------------------
മാഷ്: വെളിച്ചത്തിൻ്റെ കയ്യൊപ്പുകൾ
കക്കാടംപുറത്തെ പതിവ് കാഴ്ചകളിൽ നിന്നാണ് മാഷെ അറിയുന്നത്. ചേർന്നിരുന്ന് സംസാരിച്ചിരുന്ന പതിവുകാരിലൊരാൾ. ആ ഇരുത്തങ്ങളിൽ ചർച്ചക്കെടുക്കാത്ത വിഷയങ്ങളുണ്ടായിരുന്നില്ല.ഏത് കാര്യത്തിലും കൃത്യമായ നിലപാടുകൾ മാഷിനുണ്ടായിരുന്നു. പത്രങ്ങൾ അരിച്ച് പൊറുക്കി അദ്ദേഹം വായിക്കുമായിരുന്നു പിന്നീട് ആ വാർത്തകളെ കൃത്യമായി വിശകലനം ചെയ്യും.. അവിടെ മതവും രാഷ്ട്രീയവും പ്രാദേശിക വർത്തമാനങ്ങളുമെല്ലാം ഇടതടവില്ലാതെ വന്നു. സാമുഹിക ഇടങ്ങളിൽ നടക്കുന്ന അരുതായ്മകൾക്കെതിരെ പതിവ് വട്ടത്തിലിരുന്ന് അദ്ദേഹം സംസാരിച്ചു. മാഷിന് കക്ഷി രാഷ്ട്രീയത്തിൽ വിശ്വാസം കുറവായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കൽ പോലും ഒരു അരാഷ്ട്രീയ വാദി ആയിരുന്നില്ല. ചുറ്റുവട്ടത്തെ ചെറിയൊരനക്കം പോലും അദ്ദേഹം ശ്രദ്ധിച്ചു. നാടിൻ്റെ വെള്ളവും വെളിച്ചവും അദ്ദേഹത്തിൻ്റെ കർമ്മ മണ്ഡലങ്ങളിൽ പ്രധാനമായി. കുടിവെള്ള പ്രശ്നങ്ങളിൽ അയൽപക്കത്തിൻ്റെ ആശ്രയമായി.അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓഫീസുകൾ കയറിയിറങ്ങി. ചുവപ്പ് നാടയിൽ കുരുങ്ങിയ നാടിൻ്റെ അടിസ്ഥാന പ്രശ്നങ്ങളെ കൃത്യമായ ഇടപെടലുകൾ കൊണ്ട് പരിഹാരങ്ങളുണ്ടാക്കി. നാട്ടിൽ പരന്ന വെളിച്ചത്തിന് പിന്നിലെല്ലാം മാഷെ കയ്യൊപ്പുണ്ടായിരുന്നു.ആ രംഗത്ത് ആളുകൾക്ക് വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന ഒരാളായിരുന്നു മജീദാക്ക. തൻ്റെ സ്വാധീനവും മറ്റും ഉപയോഗപ്പെടുത്തി ആവശ്യമായ സ്ഥലങ്ങളിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനൊക്കെ ആവശ്യമായ ഇടപെടലുകൾ അദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കക്കാടംപുറം സ്കൂളുമായി ബന്ധപ്പെട്ട് ഒരു പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചു. കാണുമ്പോഴെല്ലാം തൻ്റെ വാദങ്ങൾ ശക്തമായി സ്ഥാപിച്ച് കൊണ്ടിരുന്നു. നിയമ പോരാട്ടങ്ങളിലെത്തിയ പ്രസ്തുത വിഷയങ്ങളിൽ PTA പ്രസിഡൻ്റ് എന്ന നിലയിൽ മാഷിന് നേതൃപരമായ പങ്കുണ്ടായിരുന്നു. തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന നാടിൻ്റെ മാതൃവിദ്യാലയം അതേപടി നിലനിൽക്കണമെന്ന ആഗ്രഹം മാത്രമാണ് ഇതിനൊക്കെ മുന്നിൽ നിൽക്കാൻ പ്രേരിപ്പിച്ചതെന്ന് പലപ്പോഴായി അദേഹത്തിൽ നിന്ന് കേട്ടിട്ടുണ്ട്. സ്വന്തം ബോധ്യങ്ങളായിരുന്നു മാഷിൻ്റെ നിലപാടുകൾ.അത് ആരുടെ മുമ്പിലും തുറന്ന് പറയാൻ ഒട്ടും മടിയുണ്ടായിരുന്നില്ല.ഒരു കാര്യത്തിലും സങ്കുചിതത്വം പാടില്ല എന്ന് അദ്ദേഹം ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു. പ്രത്യേകിച്ചും മതപരമായ കാര്യങ്ങളിൽ. ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചു. സൗഹൃദ വട്ടങ്ങളിൽ അതെല്ലാം സരസമായി പങ്ക് വെച്ചു.അവ തമാശകളായി ചിരിപ്പിച്ചു.അതിനിടയിലെപ്പോഴോ മാഷ് പുതിയൊരു മനാഷ്യനായി. വാക്കുകളിൽ മിതത്വം വന്നു. ജീവിതത്തിന് ചിട്ടകളുണ്ടായി.ബഹളങ്ങളിൽ നിന്ന് മെല്ലെ മെല്ലെ നടന്നകന്നു.. ആത്മീയതയിൽ ആ മനസ്സനുഭവിക്കുന്ന ആശ്വാസം വാക്കുകളിലുണ്ടായി.കേട്ടത് മുഴുവൻ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. അധ്യാത്മിക വേദികളിൽ നിന്ന് കേൾക്കുന്ന അബദ്ധങ്ങളെ പോലും തെളിവ് നിരത്തി അവർ ഖണ്ഡിച്ചു.പണ്ഡിതൻമാരോട് പോലും ഇത്തരം കാപട്യങ്ങൾക്കെതിരെ ക്ഷോഭിച്ചു. ബോധ്യപ്പെട്ട കാര്യങ്ങൾ പറഞ്ഞ് കൊണ്ടേയിരുന്നൊരാൾ. ആ വാക്കുകൾക്ക് നിലപാടിൻ്റെയും വിശ്വാസത്തിൻ്റെയും തെളിച്ചവും മൂർച്ചയും കൂടിക്കൂടി വന്നു.. ഈ അടുത്തായി അവരെ ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ അലട്ടി. അതോടെ പതിവ് കാഴ്ചകൾ കുറഞ്ഞു. മരിക്കുന്നതിൻ്റെ എതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടപ്പോൾ പുതിയതെന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തോടെ ഒപ്പമിരുന്ന് സംസാരിച്ചു.ശാരീരിക അവശതക്കിടയിലും മനസ്സറിഞ്ഞ് ചിരിക്കുകയും ചിലതൊക്കെ പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്തു. പിന്നെ കേട്ടത് വേദനിപ്പിക്കുന്ന മരണ വാർത്തയാണ്.നിത്യേനെ കണ്ടുമുട്ടുന്നൊരാളുടെ വിയോഗം വലിയൊരു വിടവാണ്. ഇത്തരം മരണങ്ങൾ അത് നമ്മെ ബോധ്യപ്പെടുത്തും. 'ഓർക്കുന്നതും ഒരു കണ്ടുമുട്ടലാണെന്ന്' ഖലീൽ ജിബ്രാൻ എവിടെയോ എഴുതിയിട്ടുണ്ട്. എന്തോ അറിയില്ല ഈ വാക്കുകൾക്ക് താഴെ ആ മനുഷ്യനോടൊപ്പമിരുന്ന പോലെ..അള്ളാഹു അവരുടെ പരലോക ജീവിതം സുകൃതങ്ങളാൽ നിറക്കട്ടെ - ആമീൻ
✍🏻 സത്താർ കുറ്റൂർ
----------------------------------------------------------------------------------------------------------
മജീദാക്ക 'മാഷ്' ആയ കഥ
പറപ്പുകടവത്ത് മജീദ്ക്ക കക്കാടംപുറത്തെ അറിയപെടുന്ന വയറിംഗ്‌കാരനും നാടിൻ്റെ പൊതുകാര്യങ്ങളിൽ സജീവമായി ഇടപെടുന്ന ആളുമായിരുന്നു അദ്ദേഹത്തിൻറെ അളിയൻ കരീംകയിൽ നിന്നാണ് അദ്ദേഹം വയറിങ് ആരംഭിച്ചത് പിന്നീട് പവുതൊടിക കുഞ്ഞറമുക്കയുടെ കൂടെ കുറച്ചുകാലം പോയിരുന്നു അതിനുശേഷം സ്വന്തമായി വയറിങ് ലൈസൻസ് എടുത്ത് നാട്ടിലെ അറിയപ്പെടുന്ന വയറിങ് കാരനായി മാറി അദ്ദേഹത്തിന് കൂട്ടുകാരുടെ ഇടയിൽ ഹെഡ്മാഷ് എന്നൊരു വിളിപേരുണ്ടായിരുന്നു അത് വരാനുള്ള കാരണം കൂട്ടുകാരുമായി ചെറുപ്പത്തിൽ കളിക്കുന്ന സമയങ്ങളിൽ സൂക്ഷ്മതയോടെയുള്ള നോട്ടം കാരണം അതിൽ ഒരു കൂട്ടുകാരൻ നീയെന്താ ഹെഡ്മാസ്റ്ററെ പോലെ നോക്കുന്നത് എന്ന് ചോദിക്കുകയും പിന്നീട് മറ്റുള്ള കൂട്ടുകാർ ആ പേരിൽ അദ്ദേഹത്തെ വിളിച്ചുപോന്നു അതാണ് പിന്നീട് മാഷ് എന്നായി മാറിയത് എന്ന് ആ ഗാങ്ങിൽ ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ എനിക്ക് പറഞ്ഞു തന്നതാണ് കുഞ്ഞുമുഹമ്മദ് കാക്കാൻറെ കടയിൽ ഇരുന്ന് കുശലം പറഞ്ഞും ചിരിച്ചും മുമ്പ് സ്ഥിരമായി കാണാറുണ്ടായിരുന്നു പള്ളിയിൽ ജമാഅത്തിനു പങ്കെടുക്കുന്ന സമയത്തൊക്കെ ഒന്നാം സ്വാഫിൽ തന്നെ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ ഖബർ ജീവിതം റബ്ബ് സ്വർഗ്ഗ പൂന്തൊപ്പാക്കി കോടുക്കുമാറാവട്ടെ - ആമീൻ
✍🏻 മജീദ് കാബ്രൻ
----------------------------------------------------------------------------------------------------------
സ്വപ്ന സാക്ഷാൽക്കാര ഓർമ്മയിൽ മജീദാക്ക
തത്തമ്മക്കൂട് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കാര്യ പ്രസക്തമായി | ഇടപെടാറില്ലെങ്കിലും നല്ല പ്രേക്ഷകനായി കരക്കിരിക്കുമ്പോഴാണ് ഇന്ന് യാതൃശ്ചികമായി അയൽവാസിയായ മജീദാക്കാനെ കുറിച്ച് അനുസ്മരണ കുറിപ്പ് തയ്യാറാക്കുന്ന വിവരം അറിയുന്നത് സ്വ അനുഭവത്തിൽ നിന്നും ഒന്ന് രണ്ട് എടുകൾ എഴുതി കൂടിൻ്റെ കൂട്ടത്തിൽ കൂടാഞ്ഞാൽ അതൊരു നന്ദികേടാകില്ലെ എന്ന ബോധ്യത്തിൽ നിന്നും ചില ഓർമ്മക്കുറിപ്പുകൾ പരാമർശിച്ച് പോകാം 1980 കളുടെ അവസാന കാലം നാട്ടിൽ വ്യാപകമായിഎല്ലാ വീട്ടിലും കരണ്ട് കണക്ഷൻ ഇല്ലാത്ത കാലം റേഷൻ കടയിൽ നിന്നും 5 ലിറ്റർ മണ്ണെണ്ണ മാസാ മാസം കിട്ടുന്നത് കൊണ്ടും വലിയൊരു കുടുമ്പത്തിൻ്റെ ജീവിത ബാധ്യത ഒറ്റക്ക് ചുമക്കുന്നത് കൊണ്ടും ആയിരിക്കാം ഉപ്പാക്ക് വയറിങ്ങിനോടും കരണ്ട് കണക്ഷൻ എടുക്കുന്നതിനോടും അത്ര താൽപര്യം കാണിക്കുന്നില്ല കൂട്ടുകാരുടെ വീട്ടിലും അല്ലറ ചില്ലറ അയൽപക്ക വീടുകളിലും ചുമരിൽ സ്വിച്ചിട്ടാൽ ബൾബ് കത്തുന്നത് ക്കണ്ട കൗമാര കാരന് അതിയായ കൊതി നമുക്കും വേണം കരണ്ട് കണക്ഷൻ എടുക്കുക.സ്കൂൾ മദ്റസ്സ കാലം കഴിഞ്ഞു നമുക്ക് എന്തായാലും ബൾബിൻ്റെ ചുവട്ടിലിരുന്നു എഴുതാനും വായിക്കാനും കഴിഞ്ഞില്ല സഹോദരങ്ങളെങ്കിലും വെളിച്ചം കണ്ട് തെളിച്ചത്തിലേക്ക് വളരട്ടെ എന്ന ലക്ഷ്യത്തിൽ അന്നേ ശീലമുണ്ടായിരുന്ന സ്വരുകൂട്ടൽ ഈ സ്വപ്ന പദ്ധതിക്കായി നീക്കി തുടങ്ങി അങ്ങിനെ ചെറു ജോലികൾ ചെയ്ത കിട്ടുന്നവരുമാനത്തിൽ കുറെശ്ശെ മിച്ചം പിടിച്ച് 1000 രൂപ ആയന്ന് തോന്നുന്നു മൂലധനം കയ്യിൽ ഒത്ത് വന്നപ്പോൾ ലക്ഷ്യ സാക്ഷാൽ കാരത്തിന്നായി അയൽവാസിയും കക്കാടം പുറത്തെ പകരക്കാരനില്ലാത്ത ഒരേ ഒരു ഇലക്ട്രീഷനായ സ്മര്യപുരുഷൻ പറപ്പൂകടവത്തെ മജീദാക്കാനെ പോയി കണ്ടു. കാര്യങ്ങൾ ഒക്കെ സംസാരിച്ചു. ഇന്നത്തെ പോലെ ഒരു റൂമിൽ തന്നെ ആറും എട്ടും പോയൻ്റുകൾക്ക് പകരം അന്ന് ഒരു റൂമിൽ ഒരു ബൾബും ഒരു പ്ലഗ്ഗും മാത്രമായിരുന്നു പ്ലാൻ Extra ബൾബോ ഫാനോ വേണമെങ്കിൽ പ്ലഗ്ഗിൽ നിന്നും കുത്തി വലിക്കാ ലോ എന്നാണ് ചിന്ത കൂടുതൽ പോയൻ്റിട്ടാൽ വയറിങ്ങ് കാരനും കൂടുതൽ കൂലി കൊടുക്കണം ബില്ലും വലിയ സംഖ്യ വരും, അങ്ങിനെ മജീദാക്ക വീടൊക്കെ വന്ന് കണ്ട് വയറിങ്ങിന്ന് വേണ്ട ഏകദേശ ചിത്രം തയ്യാറാക്കി അങ്ങിനെ ഒരു ദിവസം ഞാനും അദ്ദേഹവും കൂടി ചെമ്മാട് റിയാ ഇലക്ട്രിക്കൽസിൽ പോയി കുറെ വയറും കുറച്ച് പൈപ്പും അനുബദ്ധ സാമഗ്രികളും വാങ്ങി ഓരോ രംഗങ്ങളും സന്ദർഭങ്ങളും വള്ളി പുള്ളി വിടാതെ എഴുതാൻ ഓർമ്മകൾക്ക് ക്ലാവ് പിടിച്ചത് കാരണം സാധിക്കുന്നില്ല ! മുപ്പത് ചില്ലാനം മുമ്പത്തെ കഥയാണെന്നോർക്കണം അങ്ങിനെ സാധനങ്ങൾ ഒക്കെ വാങ്ങി കൊണ്ട് വന്ന് വയറിംങ്ങ് പണിയൊക്കെ തീർത്ത് പേപ്പർ വർക്ക് എല്ലാം മജീദാക്ക തന്നെ സ്വയം ചെയ്ത് ഒരു പാട് കാത്തിരിപ്പിനൊടുവിൽ നമ്മുടെ കൊച്ചു വീട്ടിലും വെളിച്ചം തെളിഞ്ഞു അന്നത്തെ സന്തോഷങ്ങൾ വിവരിക്കാൻ വാക്കുകൾ മതിയാവാതെ വരും അന്നത്തെ ആ കഷ്ട്ടപ്പെട്ട് നേടിയ ആ കരണ്ട് കണക്ഷന് എല്ലാ നിലക്കും സഹകരിച്ച സഹായിച്ച മജീദാക്കാനെ എങ്ങിനെ മറക്കാൻ പറ്റും പഴയ കാല ഓർമ്മകൾ കുടുമ്പവുമായി പങ്ക് വെക്കുമ്പോൾ പ്രതേകിച്ച് വിഷയം വെളിച്ചമാവുമ്പോൾ മജീദാക്കാനെ ഒരിക്കൽ പോലും പരാമർഷിക്കാതെ പോകാറില്ല കാലം ഒരുപാട് കടന്ന് പോയി കക്കാടം പുറത്ത് ഇഷ്ട്ടം പോലെ ഇലക്ട്രീഷൻമാർ മാറി മാറി വന്നു മജീദാക്ക ആഫീൽഡിൽ നിന്നും മെല്ലെ മെല്ലെ പിൻമാറി പിന്നെ KSEB ഓഫീസ് പേപ്പർ വർക്കുകളുമായി കഴിഞ്ഞ് കൂടി അവസാനഘട്ടം എല്ലാത്തിൽ നിന്നും മാറി തികച്ചും ആത്മീയതയിൽ ഊന്നിയുള്ള ജീവിതമായിരുന്നു അതിനെ കുറിച്ചൊക്കെ മുൻ ലേഖകർ പരാമർഷിക്കുകയുണ്ടായി ആവർത്തിക്കുന്നില്ല. മജീദാക്കാൻ്റെ കുടുമ്പവുമായും തീർത്താൽ തീരാത്ത കടപ്പാടും ബദ്ധവുമാണ് ഉണ്ടായിരുന്നത് അതതഴുതാൻ നിന്നാൽ പെന്നിനെ പിടിച്ചാൽ കിട്ടൂല കൂടംഗങ്ങളെ മുഷിപ്പിക്കാതെ തൽക്കാലം പ്രാർത്ഥനയോടെ നിർത്തുന്നു.
മജീദാക്കാനെയുംനമ്മളെയും നാഥൻ അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ,
അദ്ദേഹം ചെയ്ത എല്ലാ സൽകർമങ്ങളും അല്ലാഹു സ്വീകരിക്കട്ടെ - ആമീൻ
✍🏻 ഹബീബുല്ല നാലുപുരക്കൽ
----------------------------------------------------------------------------------------------------------
പ്രകടനപരതയില്ലാത്ത മുത്തഖി
മരണം, എല്ലാ രസങ്ങളെയും മുറിച്ച് കളയുന്ന മൂന്നക്ഷരം, ഒരുമനുഷ്യനെക്കുറിച്ച് ബാക്കിയായ വർ അവസാനമായി പറയുന്ന മൂന്നക്ഷരം, മരണം,, പിന്നെ പറയുന്നതൊക്കെ നല്ലതായിരിക്കണം, അതായിരിക്കണം നാം ഇവിടെ ഇട്ടേച്ച് പോവേണ്ടത്, രാഷ്ട്രീയ പരമായി വ്യത്യസ്ഥ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി ആരെയും വെറുപ്പിക്കാതെ തന്നെക്കുറിച്ച്നല്ലത് മാത്രം പറയാൻ ഇട്ടേച്ച് പോയ പല സാമൂഹ്യ തിൻമകളെയും സരസമായി അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു മജീദ് സാഹിബ് എന്ന മാഷ്, മാഷെന്ന പേര്എങ്ങിനെയാണ് വന്നതെന്നറിയില്ല, മർഹൂം കരിം സാഹിബുമായുണ്ടായിരുന്ന അടുപ്പമായിരുന്നു ആദ്യം ഞങ്ങൾ പരിചയത്തിലാവാൻ ഹേതു, കരീo സാഹിബൊന്നിച്ച് ഒരേ രൂമിൽ ജിദ്ധയിൽ കുറെ കാലം താമസിച്ചിരുന്നു ഞാൻ, അവസാനമായി കുറെ കാലമായി പ്രകടനപരതയില്ലാത്ത ഒരു മുതഖിയായി മജീദ് മാഷ് ജീവിതത്തെ പരിവർത്തിപ്പിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്, അത് റബ്ബ് സ്വീകരിക്കട്ടെ, - ആമീൻ
✍🏻 പി - കെ.അലി ഹസൻ
----------------------------------------------------------------------------------------------------------
No comments:
Post a Comment