Saturday, 18 June 2016

18/06/2016 ക്വിസ് മൽസര വിജയി...


ഈ ആഴ്ചയിലെ (18-06-2016) ക്വിസ് മൽസര ജേതാവ് ബാസിത് ആലുങ്ങൽ

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം:
ബാസിത് ആലുങ്ങൽ ജേതാവായി
➖➖➖➖➖➖➖➖
ഇന്നലെ തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാമിൽ കുറ്റൂർ നോർത്ത് മുക്കിൽ പീടികയിലെ ബാസിത് ആലുങ്ങൽ  ചാമ്പ്യനായി.

ഒരു ദേശത്തിന്റെ  നൈതിക യൗവ്വനം നേർക്ക് നേർ മാറ്റുരച്ച മൽസരം ഏറെ ആവേശകരമായിരുന്നു.

ജേതാവായ ബാസിത് ആലുങ്ങൽ ആലസ്സന്റെ യും മമ്മാത്തുട്ടിയുടെയും രണ്ടാമത്തെ മകനാണ്.
പ്രാഥമിക പഠനം കുറ്റൂർ നോർത്ത് സ്കൂളിലായിരുന്നു.
പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്.

പതിനഞ്ച് വർഷത്തോളം ഫാർമസിസ്റ്റായി സേവനമനുഷ്ഠിച്ചു.
രണ്ട് വർഷം കൊളപ്പുറം ഫാർമസിയിലും പതിമൂന്ന് വർഷത്തോളം വേങ്ങര നഴ്സിംഗ് ഹോമിലുമായിരുന്നു.
ഇപ്പോൾ നാല് വർഷമായി
പ്രവാസി ജീവിതം നയിക്കുന്നു .
സ്പോർട്സിലും പൊതു പ്രവർത്തനങ്ങളിലും തൽപ്പരനാണ്.
വാർഡ് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
സ്റ്റാമ്പ് - നാണയ ശേഖരമാണ് പ്രധാന ഹോബി.
കഴിഞ്ഞ ഇരുപത് വർഷത്തെ പ്രയത്നഫലമായി ശേഖരിച്ച
അപൂർവ്വ സ്റ്റാമ്പുകളുടെയും
വിവിധ രാഷ്ട്രങ്ങളുടേതടക്കമുള്ള നാണയങ്ങളുടേയും വിപുലമായ ശേഖരം തന്നെ ബാസിതിന്റേതായുണ്ട്.
കാലിക്കറ്റ്, മലപ്പുറം ഫിലാറ്റ ലിക് ക്ലബ്ബിൽ അംഗമാണീ യുവപ്രതിഭ.

താഴെ കൊളപ്പുറത്തെ ഹാജറയാണ് ഭാര്യ.
രണ്ട് മക്കളുണ്ട്.


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 18-06-2016


തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 18/06/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് എം. ആർ .സി ഷാഫി.

ക്വിസ് മാസ്റ്റർ പദവി വഹിച്ച എം ആർ സി  ഷാഫിയെ പരിചയപ്പെടുക
🎓🎓🎓🎓🎓🎓🎓🎓

എം ആർ സി മൊയ്തീൻ ഹാജിയുടേയും തിത്തിക്കുട്ടി ഉമ്മയുടെയും മകനായി 1988 മെയ് 21നാണ് ജനനം.
കുറ്റൂർ സ്കൂളിലായിരുന്നു പ0നം.
SSLC
പാസായിരുന്നെങ്കിലും തുടർ പOനത്തിന് ശ്രമിച്ചില്ല.
നാട്ടിൽ വിത്യസ്ത മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്.
എല്ലാം കുറച്ച് കാലം.

ഇലക്ട്രീഷ്യനായാണ് തുടക്കം.
ശേഷംപെയ്ന്റിംഗിലേക്ക് കളം മാറി.
അതിനിടയിൽ തന്നെ നിർമ്മാണ തൊഴിലാളിയായും,
മരമില്ലിൽ ഹെൽപ്പറായും വേഷം കെട്ടി.
വാഹനങ്ങളുടെ വലയം പിടിച്ച് തുടങ്ങിയതോടെ
മറ്റ്മേഖലകളോട് വിടപറഞ്ഞു .

ഓട്ടോറിക്ഷ മുതൽ സ്കൂൾ ബസുകളുടെ വരെ ഡ്രൈവറായി.
കുറ്റൂർ സ്കൂളിലും, അൽ ഹുദയിലും ഡ്രൈവറായി ജോലി നോക്കി.
ഇപ്പോൾ പ്രവാസിയാണ് .
ഇവിടെയും ജോലി ഡ്രൈവിംഗ് തന്നെ.

സ്പോർട്സിൽ തൽപ്പരനാണ്.
നല്ലൊരു ഫുട്ബോളർ കൂടിയാണ് ശാഫി.
സോഷ്യൽ മീഡിയയിലും സജീവമാണ് .
മുബശിറയാണ് ഭാര്യ.
കുറ്റൂർ നോർത്ത് നിലപറമ്പിലാണ് വീട്.


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

11/06/2016 ക്വിസ് മൽസര വിജയി...




ഈ ആഴ്ചയിലെ (11-06-2016) ക്വിസ് മൽസര ജേതാവ് ആസ് ലം കുരിക്കൾ

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

Friday, 10 June 2016

ഖുർആൻ വിജ്ഞാന പരീക്ഷ


തത്തമ്മക്കൂട് ഖുർആൻ വിജ്ഞാന പരീക്ഷ
〰〰〰〰〰〰〰〰
1
എത്ര വർഷം കൊണ്ടാണ് ഖുർആൻ അവതീർണ്ണമായത്?
23

2
ഖുർആനിലെ ഏറ്റവും വലിയ അധ്യായം?

  അൽ ബഖറ

3
ഖുർആനിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അധ്യായം?

   
സൂറത്തു യാസീൻ

4
മലയാളത്തിലെ ആദ്യത്തെ ഖുർആൻ പരിഭാഷ ആരുടേതാണ്?

മായൻകുട്ടി എളയ

5
ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പ്രവാചകൻ?

മൂസാ (അ)

6
ഖുർആനിൽ ആകെ എത്ര അധ്യായങ്ങളാണുളളത്?

114

7
ഉമർ (റ)ന്റെ ഇസ്ലാമാശ്ലേഷണത്തിന് കാരണമായ ഖുർആൻ അധ്യായം?

സൂറത്ത് ത്വാഹ

8
ഖുർആനിലെ ഏറ്റവും ചെറിയ അധ്യായം?

സൂറത്ത് കൗസർ

9
സൂറത്തുൽ വാഖിഅ യിൽ എത്ര ആയത്തുകളാണുള്ളത്?
96

1
0 ഗുഹാ വാസികളുടെ കഥ പറയുന്ന ഖുർആൻ അധ്യായം?

സൂറത്തുൽ കഹ്ഫ്

1
1 സൂറത്തു യാസീൻ ഖുർ ആനിലെ എത്രാമത്തെ അധ്യായമാണ്?

   36

1
2 ആദ്യമായി അവതരിച്ച ഖുർആൻ അധ്യായം ?

  സൂറത്തുൽ അലഖ്

1
3 ആദ് സമൂഹത്തിലേക്ക് നിയുക്തനായ പ്രവാചകൻ?
ഹൂദ്‌(അ)


1
4മജൂസികൾ എന്ന പരാമർശം ഖുർആൻ എത്ര തവണ നടത്തിയിട്ടുണ്ട് ?

1

1
5 ആദ്യമായി ഖുർആൻ ക്രോഡീകരണം നടന്നത് ആരുടെ ഭരണകാലത്താണ്?

(അബൂബക്കർ സിദ്ധീഖ് (റ)


============
തത്തമ്മകൂട്
അഡിമിൻ ഡസ്ക്
കുറ്റൂർനോർത്ത്

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 11-06-2016


തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 11/06/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് അസ്റുദ്ദീൻ അരീക്കൻ.


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്


Sunday, 5 June 2016

റമദാൻ ആശംസകൾ


============
തത്തമ്മകൂട്
അഡിമിൻ ഡസ്കിൽ നിന്നും
കുറ്റൂർനോർത്ത്

അഞ്ചുകണ്ടൻ ജലീൽ


വീട്ടിൽ നിന്ന് ഒന്ന് നീട്ടിക്കൂവിയാൽ കേൾക്കുന്നിടത്താണ് ജലീലിന്റെ വീട്.

ഞങ്ങൾക്കിടയിൽ ചുറ്റുമതിലുകളില്ല .
അത് ഇന്നും അങ്ങിനെ തന്നെയാണ്.

ഒരു വെള്ളിയാഴ്ച ദിവസമാണെന്ന് തോന്നുന്നു.
രാവിലെ പത്രക്കാരന്റെ കാൽ പെരുമാറ്റം കാത്തിരിക്കുന്നതിനിടയിൽ
അയൽപക്കത്ത് പലരും വരുന്നതും പോവുന്നതും അടക്കി പിടിച്ച് സംസാരിക്കുന്നതും ശ്രദ്ധയിൽ പെട്ടു .

ഞാൻ മെല്ലെ എണീറ്റ്
ഷർട്ട് ധരിച്ചു.

എന്താണ് കാര്യമെന്നറിയാൻ അങ്ങോട്ട് നടന്നു.

ആ നടത്തത്തിനിടയിൽ ഫോൺ റിംഗ് ചെയ്തു.

മറു തലക്കൽ പ്രവാസിയായ അയൽപക്ക സുഹൃത്ത്.

ജ് അറിഞ്ഞോ

ന്തേ

ഞമ്മളെ അഞ്ച് കണ്ടൻ ജലീൽ മരിച്ചു

ഞാൻ ഇപ്പോ ഓന്റെ അടുത്ത് ഹോസ്പിറ്റലിലാണ്

ആ വാക്കുകൾ എന്റെ ഉള്ളിൽ തറച്ചു

ഒരു നിമിഷം ഞാൻ അവിടെ തന്നെ നിന്നു

പിന്നെ ഞാൻ ഇറങ്ങിത്തിരിച്ച ദിശയിലേക്ക് തന്നെ നടന്നു

വല്ലാത്ത നിരാശയും വേദനയും നിഴലിച്ച മുഖങ്ങളുള്ള നാലഞ്ച് പേർ കൂട്ടം കൂടി നിൽക്കുന്നു.

ഞാനും അവർക്കിടയിൽ ഒരാളായി

ഇളം വെയിൽ മുഖത്ത് തട്ടിയപ്പോൾ ആ മുഖങ്ങളിൽ ദുഃഖം തളം കെട്ടി നിൽക്കുന്നത് ഒന്ന് കൂടി തെളിഞ്ഞ് കണ്ടു.

കളിക്കളങ്ങളിലും സൗഹൃദ വട്ടങ്ങളിലും പ്രസന്നമായ മുഖത്തോടെ നിൽക്കുന്ന ജലീൽ അന്നേരം എന്റെ മനസ്സിലേക്ക് ചെറുപുഞ്ചിരിയോടെ കടന്ന് വന്നു.

സദാ തെളിഞ്ഞ് നിന്ന പുഞ്ചിരി  അവന്റെ മുഖത്ത് നിന്ന് മാഞ്ഞ നേരം കണ്ടിട്ടില്ല

സംസാരിക്കുമ്പോഴെല്ലാം
ആ വാക്കുകൾക്കൊരു വശ്യതയായി ആ ചിരിയുമുണ്ടായിരുന്നു

അവൻ ഇനി ഒരോർമ്മ മാത്രമാണെന്ന യാഥാർത്ഥ്യം എന്തോ അറിയില്ല എന്റെ മനസ്സ് സമ്മതിക്കാത്ത പോലെ

ചില മരണങ്ങൾ അങ്ങിനെയാണ്.

കൺമുമ്പിലെ യാഥാർത്ഥ്യങ്ങൾക്ക് നേരെ വരെ കുറച്ച് നേരത്തേക്കെങ്കിലും അത് കണ്ണടക്കും.

ഞാൻ ആ മരണവീടിന്റെ മുറ്റത്തേക്കിറങ്ങി

വീടിനകത്ത് നിന്ന് വേദനയുടെ തേങ്ങലും വിങ്ങലും പലപ്പോഴായി പുറത്ത് വന്നു

അവന്റെ ഉമ്മയുടെ കണ്ണീരുണങ്ങാത്ത മുഖത്ത് നോക്കാനാവാതെ ഞാൻ പെട്ടൊന്ന് കണ്ണ് വലിച്ചു.

മൂന്ന് വയസ്സുള്ള കുട്ടിയുണ്ട് അവനെന്ന് ആരോ പറഞ്ഞു.

ആ കുട്ടി വീടിനകത്തും പുറത്തുമായി ഓടി നടക്കുന്നു

തറവാട് വീടിനോട് ചേർന്ന് അവൻ പുതുതായി നിർമ്മിക്കുന്ന വീട് പാതി വഴിയിൽ അവിടെയുണ്ട്

വയറിംഗ് പണി തീർത്ത് പോയതാണവൻ .
തേപ്പ് കഴിച്ച് കയറിയിരിക്കാൻ അടുത്ത ആഴ്ച വരാനിരിക്കുകയായിരുന്നുവെന്നും അതിനായി പണിയിൽ നിന്ന് ഇറങ്ങിയിരുന്നു എന്നും കേട്ടു

ഞാൻ കുറച്ചപ്പുറത്തേക്ക് മാറി കണ്ണ് തുടച്ചു

അവന്റെ സ്വപ്നങ്ങൾ പാത്തുവെച്ച പണി തീരാത്ത വീട്ടിലേക്ക് ഒന്ന് കൂടി നോക്കി.

മൂന്ന് വയസ്സുകാരൻ മോനെ തലേ ദിവസം വിളിച്ച് ഞാൻവരുമ്പോ എന്താ വേണ്ടത് എന്നും അവൻ ചോദിച്ചെന്ന് ആരോ പറഞ്ഞു

ദുരന്ത വാർത്ത എത്താത്ത
ആ കുഞ്ഞിന്റെ സ്വപ്നങ്ങളെ ഓർത്ത് മനസ്സ് വെന്തു.

രാത്രി വീണ മഞ്ഞ് കണങ്ങളിൽ തഴുകി വന്ന ഇളം കാറ്റ് അവന്റെ ഓർമ്മകളെയും തലോടി

മരണത്തിന്റെ ഗന്ധം തളം കെട്ടി നിന്ന ആ മുറ്റത്ത് നിന്ന് ഞാൻ പുറത്തേക്ക് കാലെടുത്തു വെച്ചു.

മരണ വീട്ടിൽ വന്നു പോവുന്നവർ വഴി നടക്കാത്ത ആ പാതയിലൂടെ ഞാൻ അൽപ്പം ഒറ്റക്ക് നടന്നു

"
പാരിക്കാട് '

ജലീലിന്റെ ഓർമ്മകളെ താലോലിച്ച് ആ പച്ചപ്പിലേക്ക് കണ്ണയച്ചു'

വലിയ പാറക്കെട്ടുകൾ രാവിലത്തെ വെയിലിൽ തിളങ്ങുന്നു

തെങ്ങോലകൾ കാറ്റിനനുസരിച്ച് മെല്ലെ തലയാട്ടുന്നു

കുഞ്ഞുനാളിൽ ഉമ്മയുടെ കൈ പിടിച്ച് ഇവിടെ വന്ന ഓർമ്മകൾ തിരിച്ച് വന്നു

ആ പാറക്കെട്ടുകൾക്കിടയിൽ വരണ്ട വേനലിലും ഉണ്ടായിരുന്ന ചെറിയൊരു നീരൊഴുക്ക് അത് ഇപ്പോ അവിടെ ഉണ്ടോ ആവോ

ജലീലിന്റെ കനം വെച്ച ഓർമ്മയുമായി ഞാൻ അവിടെ കുറച്ച് സമയം കൂടി നിന്നു .

പിന്നിട്ട കാലത്തിന്റെ നോക്കെത്താ ദൂരം ഞാൻ അവിടെ നിന്ന് ഒറ്റക്ക് കണ്ടു.

അങ്ങനെ ഓർമ്മയോടൊപ്പം ജലീൽ എന്റെ മനസ്സിൽ ഉയർത്തെഴുന്നേറ്റ് നിന്നു

പിറ്റെ ദിവസം വരാനിരിക്കുന്ന അവന്റെ കഫൻ പുടയിൽ അവനെ മാത്രമല്ല അവന്റെ വീട്ടുകാരുടെ സ്വപ്നങ്ങളെയും പൊതിഞ്ഞ് വെച്ചിട്ടുണ്ടാവും എന്നെനിക്ക് തോന്നി

ഓർമ്മയും കാഴ്ചയും ഇണ ചേരുന്നത് കാണാൻ വെയിൽ കനം വെച്ച് വരുന്നുണ്ടെന്ന് കണ്ട് ഞാൻ മെല്ലെ  വീട്ടിലേക്ക് തിരിച്ച് നടന്നു.

--------------------------
സത്താർ കുറ്റൂർ

Saturday, 4 June 2016

04/06/2016 ക്വിസ് മൽസര വിജയി...


ഈ ആഴ്ചയിലെ (04-06-2016) ക്വിസ് മൽസര ജേതാവ് അബ്ദുൽ നാസർ KP

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 04-06-2016



തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 04/06/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് അസ്കർ പി. പി.



**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്




ഖൽബിലെ ഓർമ്മ


സങ്കടങ്ങൾ സന്തോശങ്ങളാക്കി ഒരു അനിയനെ പോലെ കൂടെ കൊണ്ട് നടന്നഎന്റെ സുഹൃത്ത്  'കുഞ്ഞ"....

     
ഖൽബിലെ
                         
ഓർമ്മ
"
    
കുഞ എന്ന് വിളിക്കുന്ന എന്റെ കൂട്ടുകാരന് ഒത്തിരി ഇഷ്ടമായിരുന്നു എന്നെ ഞങ്ങൾ തമ്മിലുള്ള സുഹൃത്ത് ബന്ധം തുടങ്ങുന്നത് അവന്റെ ജേഷ്ടന്റെ കടയിൽ നിന്ന് എനിക്ക് ഉണ്ടായ അപകടത്തിന് ശേശമാണ്..
അപകടം നടന്നത് ഇങ്ങനെ:
കുഞയ്ക്ക് 5 ജേഷ്ടൻമാരാണ് കുഞയുടെ മൂത്ത ജേഷ്ടറെ മകൻ കുഞ്ഞാപ്പുവും ഞാനും കൂടി മദ്രസ വിട്ട് വരുംബോൾ ഞാൻ പറഞ്ഞു നമുക്ക് ഇന്ന് കല്യാണത്തിന് ഒരുമിച്ച് പോകാം. അവൻ പറഞ്ഞു ഇല്ലെ ഇപ്പോൾ തന്നെ സമയം 10:30 AM ആയി എനിക്ക് എളാപ്പാന്റെ കടയിലെ കുപ്പികൾ കഴുകാനുണ്ട് അത് കഴിയുംബോയെ ക്കും കുറെ സമയം ആകും നീ പൊയ്ക്കോ എന്നാൽ ഞാനും കൂടെ സഹായിക്കാം അത് കഴിഞ്ഞാൽ നമുക്ക് ഒരുമിച്ച് പോകാലൊ' ok അവൻ സമ്മദിച്ചു ഞങ്ങൾ കടയിലെക്ക് നീങ്ങി
നിരപ്പലക കൊണ്ടുള്ള കടയുടെ ഓരോ പലകകൾ അവൻ എടുത്ത് വച്ച് കട തുറന്നു അവൻ പറഞ്ഞു: ഞാൻ അപ്പുറത്തെ ഹോട്ടലിൽ പോയി വെള്ളം എടുത്തിട്ട് വരാം നീ അപ്പോയെക്കും കുപ്പിയിലുള്ള പഴയ മിഠായികൾ ഒയിവാക്കി കുപ്പികൾ പുറത്ത് എടുത്ത് വയ്ക്ക്. അങ്ങനെ ഞങ്ങൾ ഓരോന്നായി കഴുകി തുടങ്ങി അതിനിടയിൽ അടുത്ത കടയിലെ ഒരാൾ വന്ന് ഈ കടയിലെ പുസ്ഥകങ്ങൾ
(
മനോരമ.മംഗളം) എടുത്ത് വായിക്കാൻ തുടങ്ങി അത് കുഞാപ്പുവിന് ഇഷടമായില്ല അവൻ പറഞ്ഞു: അത് ഞങ്ങൾ വിൽക്കാൻ വേണ്ടി കൊണ്ട് വെച്ചതാ അല്ലാതെ ഇത് വായനശാല അല്ല.
അതൊന്നും അയാൾ ചെവികൊണ്ടില്ല അയാൾ പുസ്ഥകങ്ങൾ നോക്കി കൊണ്ടിരുന്നു ഞങ്ങൾക്ക് വേഗം പോകാനുള്ളത് കൊണ്ട് ഞങ്ങൾ ജോലി തുടർന്നു ....
അതിനിടയിൽ വെള്ളം തീർന്ന് പോയി അവൻ പറഞ്ഞു ഞാൻ വേഗം വെള്ളം എടുത്തിട്ട് വരാം ഞാൻ പറഞ്ഞു വേഗം പ ര ണം ok എന്ന് പറഞ് എണീറ്റ കുഞ്ഞാപ്പു പുസ്ഥകം നോക്കുന്ന ആളുടെ അടുത്ത് ചെന്ന് പുസ്ഥകങ്ങൾ ഒക്കെ വാങ്ങി കായുടെ ഉള്ളിലെക്ക് വെച്ച് നിരപ്പല ഓരോന്നായി വെച്ച് കട അടച്ച് അവൻ വെള്ളം എടുക്കാൻ പോയി ഞാൻ കഴുകൽ തുടർന്നു ആ സമയം അയാൾ പുസ്ഥകം എടുക്കാനായികടയുടെ ഓരോ പലക എടുത്ത് ഓരോന്നായി പുറത്ത് ചാരിവെച്ച് കൊണ്ടിരുന്നു
അപ്പോഴാണ് അത് സംഭവിച്ചത്: ആ പലകയിൽ നിന്ന് ഒരു പലക മറിഞ്ഞ് വീണു അവിടെ റോഡിലെ കുണ്ടും കുഴിയും ചാടി കടന്ന് പോകുന്ന വാഹനങ്ങളെ നോക്കി കുപ്പികൾ കഴുകുന്ന എന്റെ മുഖത്തെക്കാണ് ആ പലക ചെന്ന് വീണത് ആ വീഴ്ചയിൽ എന്റെ കയ്യിലെ കുപ്പിയും പോട്ടിയിരുന്നു കുപ്പി പൊടിയത് പറയാൻ വേണ്ടി ഹോട്ടലിൽ നിന്ന് വെള്ളവുമായി വരുന്ന കുഞ്ഞാപ്പുവിന്റെ അടുത്തേക്ക് ഞാൻ ഓടിചെന്ന് പറഞ്ഞു അവൻ കടതുറന്നു പലക വീണ് കുപ്പി പൊട്ടി.
കുഞ്ഞാപ്പു ചോദിച്ചു നിന്റെ മുഖത്ത് നിന്ന് ചോര ഒലിക്കുന്നു പലക വീണ തരിപ്പിൽ വേദന അറിയാത്ത ഞാൻ മുഖത്ത് കൈവെച്ചപ്പോൾ ചോര ഒലിച്ചിറങ്ങുന്നു അത് പിന്നെ ഷർട്ടിലൂടെ ഒലിച്ചിറങ്ങി കുഞ്ഞാപ്പു കുറച്ച് വെള്ളം കുടിക്കാൻ തന്നിട്ട് അപ്പുറത്തെ കടയിൽ എന്റെ  ജേഷ്ടൻ ഉണ്ട് അവനെ വിളിക്കാൻ ഓടി ജേഷ്ടൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി മുഖത്തെ മൂക്കിന്റെ താഴെ 5 തുന്നൽ മുക്കി ൻ മേൽ 1 ഉം ആ കല്യാണത്തിന് പോകാൻ കഴിയാതെ വീട്ടിൽ കിടപ്പായി ഈ വിവരം കുഞയുടെ വീട്ടിൽ അറിഞ്ഞു അവരെല്ലാം എന്നെ വന്ന് കണ്ടു പിന്നീടാണ് കുഞ്ഞയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ....

കുഞ്ഞുനാളിൽ എനിക്ക് എന്റെ വീട്ടിൽ അത്ര വലിയ ജോലിയൊന്നും ഉണ്ടായിരുന്നില്ല ഉപ്പ എന്നും അങ്ങാടിയിൽ പോകുന്നത് കൊണ്ട് വീട്ടിലെക്കുള്ള സാധനഞൾ ഉപ്പ തന്നെയായിരുന്നു കൊണ്ട് വരാറ് അത് കൊണ്ട് തന്നെ ഞാൻ ഫുൾ ടൈം ഫ്രീ ആയിരുന്നു പക്ഷെ എന്റെ കുഞ്ഞ അങ്ങനെയല്ല അവന് വീട്ടിൽ ചെറിയ ചെറിയ ജോലികൾ ഉണ്ടായിരുന്നു അവന്റെ ഉപ്പാക്ക് ബീഡി വാങ്ങാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനും പാടത്തെ കൃഷിപണിക്കാർക്ക് ഭക്ഷണം കൊണ്ട് പോകാനും അങ്ങനെ ചെറിയ ചെറിയ പണികൾ അവനാണ് ചെയ്യാറ് അതിനൊക്കെ അവന് ചില്ലറ കാശും കിട്ടാറുണ്ട്
പിന്നീട് ഞാൻ അവന്റെ ഫ്രണ്ടായതോടെ അവന്റെ ഉപ്പ പറയും ശാഫിനെയും കൂട്ടിക്കൊ പോയി വരുംമ്പോൾ അവന് നല്ല നാസ്ഥയും വാങ്ങി കൊട്ടുക്കെനു എന്ന് അങ്ങനെ ഞങ്ങൾ സ്ഥിരം നാസ്ഥയുടെ അടിമകളായി
പിന്നീട് ഞങ്ങൾക്ക് ഒരാഗ്രഹം കുളപ്പുറം New look ൽ പോയി നാസ്ഥ അടിക്കാൻ
അങ്ങനെ ഒരു ദിവസം അവന്റെ ഉപ്പ പറഞു കുരുമുളക് പറിക്കാനായി ആരൊടെങ്കിലും വരാൻ പറയണം ഞാൻ കുഞ്ഞയുടെ ചെവിയിൽ പറഞ്ഞു ആ ജോലി നമുക്ക് എടുത്തൂടെ എന്നിട്ട് കിട്ടുന്ന കാശിന് കുളപ്പുറം പോയി നാസ്ഥ അക്കാം അവൻ സമ്മതിച്ചു അവൻ ഉപ്പയോട് കാര്യം പറഞ്ഞു ഉപ്പ സമ്മതിച്ചു ജോലിയുടെ ഭാരവും ബുദ്ധിമുട്ടും നോക്കി അന്നത്തെ ഒരു കൂലിക്കാരന്റെ അതെ കാശ് ഞങ്ങൾക്ക് തന്നു അന്ന് രാത്രി ഞങ്ങൾ അവന്റെ ഉപ്പയോട് പറഞ്ഞ് കുളപ്പുറം പോയി നാസ്ഥ കഴിച്ചു  അവന്റെ ഉപ്പാക് മനസ്സിലായി ഇവർ രണ്ട് പേരും നല്ല ഭക്ഷണപ്രിയരാണെന്ന്.. പിന്നീട് പാടത്തെ കൃഷിസ്ഥലത്തെ വെള്ളം കുറവാകുംമ്പോൾ എന്നും പോയി നോക്കണമായിരുന്നു
കണ്ടത്തിലെ വെള്ളം തായത്തെ കണ്ടത്തുള്ളവർ വരമ്പ് പൊട്ടിച്ച് എടുക്കുന്നുണ്ടോ മകളിൽ നിന്ന് ഇതിലെക്ക് വെള്ളം വരുന്നുണ്ടോ ഇല്ലെങ്കിൽ അതൊക്കെ ശരിയാക്കാനും കുഞയുമായുള്ള ഓർമകൾ തീരുന്നില്ല സമയം കുറവായത് കൊണ്ട് അവസാനിപ്പിക്കുന്നു എല്ലാറ്റിനും ഞാനില്ലാതെ കുഞപോകാറില്ല അങ്ങനെ പിന്നീട് കുഞ തിരൂർ ഇലക്ട്രോണിക് പടിക്കാൻ പോയി  ആ പടിപ്പ് കഴിഞ്ഞ്  പിന്നീടവൻ ഗൾഫിലെക്ക് പറന്നു ഇന്നും നല്ലത് പോലെ തുടന്ന് പോകുന്നു


------------------------------
എം. ആർ .സി ഷാഫി