Saturday, 18 June 2016
തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 18-06-2016
തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 18/06/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് എം. ആർ .സി ഷാഫി.
ക്വിസ് മാസ്റ്റർ പദവി വഹിച്ച എം ആർ സി ഷാഫിയെ പരിചയപ്പെടുക
🎓🎓🎓🎓🎓🎓🎓🎓
എം ആർ സി മൊയ്തീൻ ഹാജിയുടേയും തിത്തിക്കുട്ടി ഉമ്മയുടെയും മകനായി 1988 മെയ് 21നാണ് ജനനം.
കുറ്റൂർ സ്കൂളിലായിരുന്നു പ0നം.
SSLC പാസായിരുന്നെങ്കിലും തുടർ പOനത്തിന് ശ്രമിച്ചില്ല.
നാട്ടിൽ വിത്യസ്ത മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്.
എല്ലാം കുറച്ച് കാലം.
ഇലക്ട്രീഷ്യനായാണ് തുടക്കം.
ശേഷംപെയ്ന്റിംഗിലേക്ക് കളം മാറി.
അതിനിടയിൽ തന്നെ നിർമ്മാണ തൊഴിലാളിയായും,
മരമില്ലിൽ ഹെൽപ്പറായും വേഷം കെട്ടി.
വാഹനങ്ങളുടെ വലയം പിടിച്ച് തുടങ്ങിയതോടെ
മറ്റ്മേഖലകളോട് വിടപറഞ്ഞു .
ഓട്ടോറിക്ഷ മുതൽ സ്കൂൾ ബസുകളുടെ വരെ ഡ്രൈവറായി.
കുറ്റൂർ സ്കൂളിലും, അൽ ഹുദയിലും ഡ്രൈവറായി ജോലി നോക്കി.
ഇപ്പോൾ പ്രവാസിയാണ് .
ഇവിടെയും ജോലി ഡ്രൈവിംഗ് തന്നെ.
സ്പോർട്സിൽ തൽപ്പരനാണ്.
നല്ലൊരു ഫുട്ബോളർ കൂടിയാണ് ശാഫി.
സോഷ്യൽ മീഡിയയിലും സജീവമാണ് .
മുബശിറയാണ് ഭാര്യ.
കുറ്റൂർ നോർത്ത് നിലപറമ്പിലാണ് വീട്.
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment