ഈ ആഴ്ചയിലെ (18-06-2016) ക്വിസ് മൽസര ജേതാവ് ബാസിത് ആലുങ്ങൽ
തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം:
ബാസിത് ആലുങ്ങൽ ജേതാവായി
➖➖➖➖➖➖➖➖
ഇന്നലെ തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാമിൽ കുറ്റൂർ നോർത്ത് മുക്കിൽ പീടികയിലെ ബാസിത് ആലുങ്ങൽ ചാമ്പ്യനായി.
ഒരു ദേശത്തിന്റെ നൈതിക യൗവ്വനം നേർക്ക് നേർ മാറ്റുരച്ച മൽസരം ഏറെ ആവേശകരമായിരുന്നു.
ജേതാവായ ബാസിത് ആലുങ്ങൽ ആലസ്സന്റെ യും മമ്മാത്തുട്ടിയുടെയും രണ്ടാമത്തെ മകനാണ്.
പ്രാഥമിക പഠനം കുറ്റൂർ നോർത്ത് സ്കൂളിലായിരുന്നു.
പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്.
പതിനഞ്ച് വർഷത്തോളം ഫാർമസിസ്റ്റായി സേവനമനുഷ്ഠിച്ചു.
രണ്ട് വർഷം കൊളപ്പുറം ഫാർമസിയിലും പതിമൂന്ന് വർഷത്തോളം വേങ്ങര നഴ്സിംഗ് ഹോമിലുമായിരുന്നു.
ഇപ്പോൾ നാല് വർഷമായി
പ്രവാസി ജീവിതം നയിക്കുന്നു .
സ്പോർട്സിലും പൊതു പ്രവർത്തനങ്ങളിലും തൽപ്പരനാണ്.
വാർഡ് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
സ്റ്റാമ്പ് - നാണയ ശേഖരമാണ് പ്രധാന ഹോബി.
കഴിഞ്ഞ ഇരുപത് വർഷത്തെ പ്രയത്നഫലമായി ശേഖരിച്ച
അപൂർവ്വ സ്റ്റാമ്പുകളുടെയും
വിവിധ രാഷ്ട്രങ്ങളുടേതടക്കമുള്ള നാണയങ്ങളുടേയും വിപുലമായ ശേഖരം തന്നെ ബാസിതിന്റേതായുണ്ട്.
കാലിക്കറ്റ്, മലപ്പുറം ഫിലാറ്റ ലിക് ക്ലബ്ബിൽ അംഗമാണീ യുവപ്രതിഭ.
താഴെ കൊളപ്പുറത്തെ ഹാജറയാണ് ഭാര്യ.
രണ്ട് മക്കളുണ്ട്.
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
No comments:
Post a Comment