Sunday, 18 September 2016

കേട്ടിട്ടുണ്ടോ *പപ്പാ ന്യൂ ഗിനി* എന്ന രാജ്യത്തെ കുറിച്ച്?


ഞാൻ ആദ്യമായി രാജ്യത്തെ കുറിച്ച് കേൾക്കുന്നത് ഇന്നലെയാണ്. ഇന്തോനേഷ്യക്ക് അപ്പുറത്തുള്ള ക്രസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ് പപ്പാ ന്യൂ ഗിനി. ഇവിടെ ജോലി ചെയ്ത ഒരു ചേറൂരുകാരനെ ഇന്നലെ ഞാൻ പരിചയപ്പെട്ടു.
മലയാളിയുടെ പ്രവാസ കഥകൾ ഏറെ രസകരം തന്നെ! ലോകത്ത് എവിടെയെങ്കിലും മലയാളി ഇല്ലാത്തതായി ഉണ്ടോ ആവോ?

ഞാൻ പരിചയപ്പെട്ട സഹോദരൻ രാജ്യത്ത് എത്തിപ്പെട്ട കഥ പറഞ്ഞു.
ഓൺലൈൻ വഴി ജോലി അന്വോഷിച്ചാണ് അദ്ദേഹം അവിടെ എത്തായത്. 5000 ത്തോളം ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നുണ്ടെത്രെ!

തലസ്ഥാനത്ത് നിന്നും മുക്കാൽ മണിക്കൂർ വിമാനയാത്ര ചെയ്താൽ എത്തുന്ന ഒരു ഗ്രാമത്തിലാണ് സഹോദരൻ ജോലി ചെയ്യുന്നത്. മലയാളികൾ ഒന്നും ഉണ്ടാവില്ല എന്ന് കരുതിയ സഹോദരന് പിഴച്ചു. അഞ്ച് കുടുംബവും വേറെ മൂന്ന് പുരുഷ്യൻമാരും ഗ്രാമത്തിലും മലയാളികളായുണ്ട്. അതിൽ മുസ്ലിമായി ഇദ്ദേഹം മാത്രം!
പക്ഷെ, പല രാജ്യങ്ങളിൽ നിന്നായി അമ്പതോളം മുസ്ലിംങ്ങൾ ഗ്രാമത്തിന് ചുറ്റുമായി ഉണ്ടെത്രെ.

ഞാൻ നാടിനെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു.
കേരളവും തമിഴ്നാടും കർണ്ണാടകയും ചേർന്ന വിസ്തീർണ്ണം. ജനസംഖ്യ 73 ലക്ഷം മാത്രം! അതിൽ അയ്യായിരത്തിൽ താഴെ മാത്രം മുസ്ലിങ്ങൾ! ജനങ്ങൾ അധികവും കറുത്ത ആദിവാസി ഗോത്രവർഗങ്ങൾ. 18-ാം നൂറ്റാണ്ടിന് ശേഷം ക്രസ്തുമതത്തിലേക്ക് വന്നവരാണ് ഭൂരിപക്ഷവും.
850 പരം ഭാഷകൾ ഉണ്ടത്രെ കൊച്ചു രാജ്യത്ത്!

കൊള്ളയും പിടിച്ചു പറിയും എങ്ങും സജീവം.
പ്രകൃതി വിഭവം കൊണ്ട് സമ്പന്നമാണെങ്കിലും അഴിമതിയും കൊള്ളയും കാരണം ദാരിദ്യാവസ്ഥയിലാണ് രാജ്യം.

ഇസ്ലാം വരുന്നത് 1970 ന് ശേഷം മാത്രം. കോൺട്രാക്ട് വർക്കുകൾക്കായി വന്ന തൊഴിലാളികളിലൂടെയാണ് ഇസ്ലാം ആദ്യമായി എത്തുന്നത്. ഇന്ത്യയിൽ  നിന്നും ലേഷ്യയിൽ നിന്നും വന്ന അദ്ധ്യാപകരിലൂടെയാണ് ഇവിടെ ഇസ്ലാം വളർന്നത്.

ആദ്യത്തെ പള്ളി സ്ഥാപിക്കപ്പെടുന്നത് 1988 സൗദി ഗവൺമെന്റിന്റെ സഹായത്താലാണ്. പള്ളി ഇമാമിന്റെയും മറ്റും ചിലവ് വഹിക്കുന്നതും സൗദി തന്നെ.
ഇമാം നൈജീരിയക്കാരൻ.
ഇന്ന് ഏഴ് ഇസ്ലാമിക് സെന്ററുകൾ ഇവിടെ പ്രവർത്തിയുന്നുണ്ട്.

ഫിജി, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് നിരന്തരം ദഅവാ സഘങ്ങൾ നിരന്തരം ഇവിടെ ദീനീ ദഅവത്ത് നടത്തുണ്ട്. കൊള്ളക്കാർക്കും പ്രാകൃത വർഗ്ഗക്കാർക്കും ഇടയിൽ ഇവർ നടത്തുന്ന പരിശ്രമങ്ങൾ കേട്ടപ്പോൾ അത്ഭുതപ്പെട്ടു പോയി.

അവരുടെ ത്യാഗത്തിന് വലിയ മാറ്റം കണുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു. ഇസ്ലാമിന്റെ വളർച്ച അത്ഭുത പൂർവ്വമാണ് ഇന്ന് അവിടെ എന്ന് സഹോദരൻ പറയുകയുണ്ടായി. ഒരു കാലത്ത് ഇസ്ലാം വിശ്വസിക്കുന്നത് തന്നെ അവരുടെ ഭരണ ഘടനക്ക് എതിരായിരുന്നത്രെ!

രസകരം അതൊന്നുമല്ല!
മലപ്പുറത്ത് ചേറൂരിൽ ജനിച്ചു വളർന്ന സഹോദരൻ പപ്പാ ന്യൂ ഗിനിയിലെ ഇസ്ലാമിക ദഅവത്തിന്റെ പുരോഗതി കണ്ട്, ഇന്ന് ഇസ്ലാമിനെ കൂടുതൽ പഠിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്!

_അല്ലാഹു രാജ്യക്കാർക്ക് മുഴുവൻ ഹിദായത്ത് നസീബാക്കട്ടെ, നമുക്കും ലോക മനുഷ്യ രാശിക്ക് മുഴുവൻ അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ...._
(ആമീൻ)
-----------------------------
ഷാഫി അരീക്കൻ

No comments:

Post a Comment