മറവിക്കൊരു പരിഹാരമായ്
ഞാനെഴുതിത്തുടങ്ങിയെൻ
ഉപബോധമനസ്സിൻ അകതാരിൽ ഓർമക്കായൊരു ഡയറിക്കുറിപ്പ്
മറക്കുവാനാഗ്രഹിക്കുന്നതും-
വിങ്ങി നിൽക്കുമവിടം-എന്നെ
ദുഃഖത്തിലാഴ്ത്താനും പിന്നെ
കണ്ണീരണിയിക്കാനുമീ- ഡയറിക്കുറിപ്പ്
വീണ്ടുമോർക്കാനാഗ്രഹിക്കുന്നതും
തങ്ങി നിൽക്കുമവിടം-എൻ
സുഖ രസമറിയാനും-പിന്നെ
പുഞ്ചിരി തൂകാനുമീ-
ഡയറിക്കുറിപ്പ്
ഡയറിക്കുറിപ്പിലെ ഓർമകൾക്കൊരന്ത്യം
ഉണ്ടെന്നാലുമത് മറവിയാലല്ല-തൻ
മനസ്സ് മരിക്കുന്ന നിമിഷത്താലെന്നും-തന്നെ ഓർമിപ്പിക്കുന്നെൻ
ഡയറിക്കുറിപ്പ്
----------------------
ജൗഹർ അലി
No comments:
Post a Comment