കളരിക്കാപറമ്പിൽ
മയമാക്ക
മയമാക്ക: ഓർമ്മയിതളുകൾ
➖➖➖➖➖➖➖
ചെറുപ്പം തൊട്ടേയുള്ള കണ്ണാട്ടിചെന കാഴ്ചകളിൽ തെളിയുന്നൊരു മുഖമായിരുന്നു കളരിക്കാപറമ്പിൽ മയമാക്കയുടേത്. പള്ളിയിലും ,മദ്രസയിലും, വായനശാലയിലും, ചായ പീടികയിലുമെല്ലാം അവരെ സ്ഥിരമായി കണ്ടു. പ്രായഭേദമന്യേ എല്ലാവരോടും അടുത്തിടപഴകുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.
വായനശാലയിലെ മര ബെഞ്ചിലും, കുട്ട്യാലി കാക്കാന്റെ ചായപീടികയിലുമെല്ലാം മണിക്കൂറുകളോളം പത്രം വായിച്ചിരിക്കുമായിരുന്നു.
പഴയ തലമുറയിലെ ഈ പരന്ന വായനക്കാരൻ നാട്ടിലെ സൗഹൃദ വട്ടങ്ങളിലും നിറഞ്ഞുനിന്നു.
നാട്ടിലെ ആദ്യകാല പ്രവാസി കൂടിയായിരുന്നു മയമാക്ക.
കൽക്കത്തയിലേക്കും, മദിരാശിയിലേക്കുമൊക്കെ ജീവിതം തെരഞ്ഞു പോയ കുറ്റൂർ കൂട്ടങ്ങളിലെ മയമാക്കയെ കുറിച്ച് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
താമരശ്ശേരി കുടിയേറ്റ ങ്ങളെ കുറിച്ച് കേട്ടപ്പോൾ അതിലും മയമാക്കയുണ്ടായിരുന്നു. ഇപ്പോൾ മയമാക്കയുടെ മകൻ മജീദ് താമസിക്കുന്നതും താമരശ്ശേരിയിലാണ്.
നമ്മുടെ നാട്ടിലെ ആദ്യകാല ഗൾഫ് പ്രവാസിയുമായിരുന്നു ഇദ്ദേഹം.
ജീവിതത്തിന്റെ നല്ല പങ്കും പ്രവാസത്തിന്റെ ഭാഗ്യാന്വേഷണങ്ങളിലായിരുന്നു മയമാക്ക.
പക്ഷേ അതൊന്നും കാര്യമായ ബാക്കിവെപ്പുകളാക്കാൻ അദേഹത്തിനായില്ല.
അദ്ദേഹം ആദ്യം താമസിച്ചിരുന്നത് കുറ്റൂർ ജംഗ്ഷനിലായിരുന്നു.
പിന്നീടാണ് കാരപറമ്പിലേക്ക് താമസം മാറിയത്.
നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു മയമാക്ക.
കിട്ടുന്ന അവസരങ്ങളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും അദ്ദേഹം മടി കാണിച്ചില്ല.
അൽ ഹുദയുടെ തുടക്കകാലത്ത് അവിടെ നടക്കുന്ന മിക്ക ഫംഗ്ഷനുകളിലും മയമാക്ക പാടാറുണ്ടായിരുന്നു.
മാപ്പിള കലകളുടെ നല്ലൊരു ആസ്വാദകനായിരുന്നു.
പഴയ കാല മാപ്പിളപ്പാട്ടുകളെ കുറിച്ച് മയമാക്കക്ക് ആഴത്തിലുള്ള അറിവുകളുണ്ടായിരുന്നു.
വൈദ്യരും, ടി ഉബൈദും, കെ ടി മൊയ്തീനും, ഏവി മുഹമ്മദും, എസ് എ ജമീലുമെല്ലാം അദ്ദേഹത്തിന്റെ സംസാരങ്ങളിൽ ഇടതടവില്ലാതെ വന്നു.
ദീനീ കാര്യങ്ങളിൽ വലിയ തൽപരനായിരുന്നു.
പള്ളിയുടെയും മദ്രസയുടെയും പരിപാലനങ്ങളിൽ ഒരു സേവകനായി നിന്നു.
രാഷ്ട്രീയ രംഗത്തും മയമാക്ക സജീവമായിരുന്നു.
മുസ്ലിംലീഗിന്റെ ഒരു അടിയുറച്ച പ്രവർത്തകൻ.
വാർഡ് മുസ്ലിം ലീഗിന്റെ ഭാരവാഹിയായും പ്രവർത്തിച്ചു.
കുറ്റൂർ നോർത്ത് സീതി സാഹിബ് വായനശാലയുടെ പ്രവർത്തന രംഗത്തും സജീവമായി നിന്നു.
അവസാന കാലങ്ങളിൽ ചെറിയൊരു മൗനം അദ്ദേഹത്തെ പിടികൂടിയതായി അനുഭവപ്പെട്ടിട്ടുണ്ട്.
സായാഹ്ന വട്ടങ്ങളിൽ നിന്ന് കുറച്ച് അപ്പുറത്തേക്ക് അദ്ദേഹം മാറിയിരിക്കുന്നത് പലപ്പോഴും കണ്ടു.
മൗനം പലപ്പോഴും നമുക്ക് നമ്മെ കേൾക്കാനുള്ള നേരമാണ്. ഈറൻ മാറാത്ത ഭൂതകാലത്തിന്റെ ഓർമ്മകളായിരിക്കാം അന്നേരം ആ മനസ് നിറയെ.
പിന്നിട്ട കാലത്തിന്റെ ഓർമ്മ സൂക്ഷിക്കുന്നവരാണ് നമ്മുടെ കാരണവൻമാർ.
നമ്മൾ ഇങ്ങനെയൊക്കെയാണ് ഇവിടെ കഴിഞ്ഞ് പോന്നതെന്ന് അറിയാൻ ഈ കാരണവൻമാരുടെ ജീവിതം പറച്ചിൽ തന്നെ മതിയായിരുന്നു.
പ്രവാസത്തിന്റെ വഴികളും, പാട്ടിന്റെ വരികളുമെല്ലാം ഉള്ളിൽ അടുക്കി വെച്ച മയമാക്കയോട് ചേർന്നിരുന്നപ്പോഴൊക്കെ ഈ ഓർമ്മക്കുളിര് അനുഭവിക്കാനായി.
ഉള്ളിലമർത്തി പിടിച്ച ചില ഓർമ്മകളെല്ലാം അന്നേരം പുറത്തേക്ക് നിവർന്ന് വരും.
ചില സങ്കടങ്ങൾ നമ്മുടെ ഉള്ള് പൊള്ളിക്കും. നിർവ്വികാരതയുടെ കയങ്ങളിലേക്ക് അവ നമ്മെ തള്ളിയിടും.
ആ വേർപാടിന്റെ നഷ്ടം അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ അനുഭവങ്ങളെ ഓർത്തെടുക്കുമ്പോഴാണ്.
അള്ളാഹു അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ടെ.
--------------------------
സത്താർ കുറ്റൂർ
മയമാക മായാത്ത ഓർമ്മകൾ �� എന്റെ കുട്ടിക്കാലത്ത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മുഖമാണ അദ്ദേഹത്തിന്റേത് നല്ല വായനാശീലമുള്ള ആളായിരുന്നു ഇദ്ദേഹം ശാന്ത സ്വഭാവക്കാരനുമായ ഇദ്ദേഹം കുട്ടികളോടും വലിയവരോടും ഒരുപോലെ പെരുമാറുന്ന പ്രകൃതമായിരുന്നു ഇദ്ദേഹത്തിന്റെ കബറിടം �� അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കു മാറാകട്ടെ
---------------------------------------
ഷറഫുദ്ദീൻ കള്ളിയത്ത്
കളരിക്കാപറമ്പിൽ മുഹമ്മദ് കാക്കാനെ ഞാൻ കാണുന്നത് - എന്റെ ഓർമ്മയിൽ ള്ളത് അദ്ദേഹം പ്രവാസം നിർത്തിയ ശേഷമായിരിക്കും. സുഖി ഹി നിസ്ക്കാരത്തിന് ശേഷമുള്ള കാര്യമായ പത്രം വായനയും എന്നാൽ അധികമൊന്നും സംസാരിക്കാത്ത പ്രകൃതവും. എന്തെങ്കിലും ചോദിച്ചാൽ മാത്രം സംസാരിക്കും. പള്ളിയിലും അതിനോട് ബന്ധപ്പെട്ടതിലും സന്നിഹിതൻ. എന്നാൽ അങ്ങാടി ബഹളത്തിലൊന്നും ഇല്ലാതെ. അള്ളാഹു അദ്ദേഹത്തിന്റെ സൽക്കർമ്മങ്ങൾക്ക് നഷ്ടപ്പെടാത്ത പ്രതിഫലം നൽകട്ടെ! അദ്ദേഹത്തിൽ നിന്ന് തെറ്റ് കൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ. അള്ളാഹു വിന്റെ ജന്നാതുൽ ഫിർദൗസിൽ അവരെയും നമ്മെയും ഉൾപ്പെടുത്തുമാറാകട്ടെ! ആമീൻ.
--------------------
+96898843515
ഞാൻ ആദ്യമായി മയമാകാനേ കാണുന്നത് ഒരു ഗൾഫിൽ നിന്ന് വരുന്ന ഒരാളായിട്ടാണ് അംബാസറ്റർ കാറിനു മുകളിൽ വലിയ രണ്ടു പെട്ടികൾ ഒരു വലിയ പായിക്കെട്ട് സ്പോഞ്ച് ബെഡ്ഡ് ന്ടെ ഒരു കെട്ട് ആ കാറിൽ നിന്നും ഇറങ്ങിയ ഒരു കുറിയ മനുഷ്യൻ അന്ന് നില പറമ്പിലേക് റോഡ് ഇല്ല വൈകിട്ട് ഒരു 5 മണി ആയി. ക്കാണും കാറിന് ചുറ്റും നിറയെ ആളുകൾ കൂടി നിൽക്കുന്ന പല ആളുകൾകും കൈ കൊടുക്കുന്നു സലാം പറയുന്നു 1978ൽ ഒക്കെ ആകും എന്ന് തോന്നുന്നു ഇന്ന് കാണുന്ന കുറ്റി പാനടും ഷർട്ടും ഒരു വലിയ ടെർക്കിയും തോളിൽ ഇട്ട് കയ്യിൽ ഒരു ചെറിയ ബാഗും മറുകയ്യിൽ ഒരു ടേപ് റിക്കാടും ഞാൻ കൌതുകത്തോടെ നോകി നിന്നു അതിനിടയിൽ ആരോ പറഞ്ഞു കേട്ടു അത് കളരിക്കാപ്പറമ്പിൽ അത്റേമണ്ടേ മോനാണ് ദുബായ് ന്ന് വരാന് മയമ്മദ് ആണ് അത് അങ്ങിനെ കുട്ടി ക്കാലത് ഞാൻ ആദ്യം കണ്ട ദുബായ് കാരാൻ പിന്നിട് വലിയ 5 കട്ട ടോർച് കാണുന്നതും മയമാകണ്ടേ അടുത്തു നിന്നും ആണ് വയള് നടക്കുമ്പോൾ സ്ഥിരം പാടുന്ന ഒരു പാട്ടും ഓർമയിൽ വന്നു ഉളരിദൈ ളം ളം മുനാകത്തേരി നടക്കുന്നെ ഓർമയിൽ ഉള്ള വരിയയാണ് അദ്ദേഹത്തെയും നമ്മളെയും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ
----------------------------
പരി സൈദലവി
നമ്മളറിയാതെ പോയ മുഹമ്മദാക്ക 〰〰〰〰〰〰〰〰〰 "മനുഷ്യാ.. നീ മറന്നിടുന്നോ മസ്താടി നടന്നിടുന്നോ ധന മോഹം കവർന്നിടുന്നോ ദുനിയാവ് വിടൂലെന്നോ.. " മുഹമ്മദാക്ക സുന്ദര സ്വരത്തിൽ പാടുകയാണ്. മദ്രസയിൽ രാത്രി വഅള് തുടങ്ങാറായി.. വഅളിന് മുമ്പ് ഈണത്തിൽ ചൊല്ലുന്ന ബുർദ. അതിന് മർഹൂം ഹസൻകുട്ടി ഹാജിയും മറ്റും റെഡിയായി നിൽക്കുന്നു. ബുർദ കേട്ടാലറിയാം വഅള് ഇപ്പോൾ തുടങ്ങുമെന്ന് . ആളുകൾ സുറുംകുറ്റിയും ചൂട്ടും കത്തിച്ച് കൂട്ടമായി എത്തിത്തുടങ്ങി. ബുർദക്കും മുമ്പാണ് നാട്ടിലെ പാട്ടുകാരുടെ അരങ്ങേറ്റം. ആ പാട്ടുകാരിൽ മർഹും കളരിക്കാപറമ്പിൽ മുഹമ്മദാക്ക ഒന്നാം സ്ഥാനത്തായിരുന്നു. സ്വന്തമായി പാട്ടുകൾ എഴുതി അവതരിപ്പിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയ വേദികളിലും കല്യാണ വീടുകളിലും ആ പാട്ടുകാരനുണ്ടായിരുന്നു. നല്ലൊരു പാചക്കാരനായിരുന്നു. വേങ്ങര ഇസ്മത്ത് ഹോട്ടലിൽ ഏറെക്കാലം ജോലി ചെയ്തു. കൽക്കട്ടയിലും മദ്രാസിലും പ്രവാസ ജീവിതം നയിച്ചു. അന്ന് മുഹമ്മദാക്ക ഉടുത്തിരുന്ന മദ്രാസ് കള്ളിത്തുണി ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ഏറെക്കാലം പെയിന്റിംഗ് ജോലിയും ചെയ്തു. പിന്നെ എല്ലാരെയും പോലെ ഗൾഫ് ഭാഗ്യാന്വേഷണം. അത് തീർത്തും പരാജയമായിരുന്നു എന്ന് പറഞ്ഞു കൂട. ആ സമയത്താണ് ജംഗ്ഷനിൽ വീട് വെച്ചത്.പിന്നീടത് വിറ്റു തറവാട്ടിൽ വീട് പണിതു. പ്രവാസം കഴിഞ്ഞു ഏറെക്കാലം ദാറുൽ ഹുദയിൽ പാചക ജോലി ചെയ്തു. അതും കഴിഞ്ഞ് വിശ്രമ ജീവിതം.- പരന്ന പത്രവായനയും കാലി ചായയും ബീഡിയും സന്തത സഹചാരികളായിരുന്നു. നല്ല ലോക വിവരം. അവസാന കാലത്ത് ആൾ തിരക്കിൽ നിന്നൊഴിഞ്ഞ് മൗനിയായിരുന്നു. ദീനിനിഷ്ഠ കണിശമായി പുലർത്തി. മത സ്ഥാപനങ്ങളോട് അടുപ്പവും അകമഴിഞ്ഞ പിന്തുണയുമായിരുന്നു - പ്രായമാകും വരെ സജീവ രാഷ്ട്രീയത്തിന്റെ മുന്നിൽ തന്നെ നിന്നു. നമ്മിൽ പലരെയും അവരുടെ വിയോഗശേഷമാണ് നാം അവരുടെ നന്മകൾ അറിയുന്നത്. ജീവിത സമയത്ത് അവഗണിക്കപ്പെടുന്ന അനേകം കഴിവുകളുള്ള വ്യക്തികളെ നാം അറിയാതെ പരിചയപ്പെടാതെ പോകുന്നു. അവർ ആൾകൂട്ടത്തിൽ തിക്കിത്തിരക്കി മുന്നോട്ടു വരില്ല. അവരിലൊരാളായിരുന്നു മുഹമ്മദാക്ക.- അവരുടെ ഖബ്റിലേക്ക് റബ്ബ് സ്വർഗവാതിലുകൾ തുറക്കട്ടേ എന്ന ദുആയോടെ
---------------------------
മുഹമ്മദ് കുട്ടി
കളരിക്കാപറമ്പിൽ മുഹമ്മദ്ക്ക കളരിക്കാപറമ്പിൽ അബ്ദു റഹ്മാൻ കാക്കയുടെ മൂന്ന് ആൺമക്കളിൽ മൂത്തവനായിരുന്നു മുഹമ്മദ്ക്ക. എന്റെ കുട്ടിക്കാലം മുതലേ അദ്ദേഹത്തെ പരിചയമുണ്ട്. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിൽ ആദ്യകാലങ്ങളിലൊക്കെ എന്തു പരിപാടികളുണ്ടായാലും മുഹമ്മദ്ക്കയുടെ സാന്നിദ്ധ്യം കൊണ്ട് തന്നെ പരിപാടി ഗംഭീരമാകും.മു ഹമ്മദ്ക്ക പാടാത്ത ഒരു വ അള് പരിപാടി പോലoഉണ്ടാകാറില്ല. ദീനീ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദ്ക്ക ദീർഘകാലം പ്രവാസിയായിരു. പെയ്ന്റിംഗിലും ഒരു കൈ നോക്കിയിരുന്നു. വളരെ ശാന്തനം സൗമ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തെയും നമ്മളെ എല്ലാവരെയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ -ആമീൻ
-------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
നന്മ നിറഞ്ഞ അയൽക്കാരൻ
---------------------------
കുറച്ച് നാളുകൾക്ക് മുമ്പും ആ കഥ ഉപ്പ വീണ്ടും വിവരിച്ചു.തിരൂരങ്ങാടി ഹൈസ് കൂളിൽ ഒമ്പതാം ക്ലാസ് കഴിഞ്ഞ് മദിരാശിയിലേക്ക് നാട് വിട്ട കഥ!കുടെയുണ്ടായിരുന്നത് കെ.ടി മുഹമ്മദ് കുട്ടി മാഷ്.
അന്ന് രാജ്യം വിടാനുള്ള പ്രധാന പ്രചോദനം കളരിക്കാപറമ്പൻ മയമ്മദ് അവിടെയുണ്ടായിരുന്നു എന്നതായിരുന്നു.അദ്ദേഹത്തിന്റെ അടുത്തെത്തുകയാണ് ലക്ഷ്യം.ഉപ്പാക്ക് ആദ്യം കിട്ടിയത് ഒരു കള്ളത്തര ജോലിയായിരുന്നു. പഞ്ചസാരക്ക് പകരം സാക്രിൻ കലക്കി കൊടുക്കണം!
വിദേശത്ത് പോകാൻ തീരുമാനിച്ച ജ്യേഷ്ഠൻ അരീക്കൻ കുട്ട്യാലിഹാജി പകരം വേങ്ങരയിലെ കച്ചവടം നോക്കി നടത്താൻ തന്നെ തിരഞ്ഞ് മദ്രാസ്സിൽ വന്നിരുന്നില്ലെങ്കിൽ ജീവിതകഥ മറ്റൊ ന്നാകുമായിരുന്നെന്ന് പലപ്പോഴും ഉപ്പ ആവർത്തിച്ചിട്ടുണ്ട്.
ഞങ്ങളൊക്കെ ജനിക്കുന്നതിന്നും ഒരു പാട് മുംപെ ഉപ്പയുടെ കൗമാരപ്രായത്തിൽ കഴിഞ്ഞതാണ് സംഭവമെങ്കിലും അതും അതിലെ ഒരു കഥാപാത്രമായ കളരിക്കാപറമ്പിലെ മയമ്മദും കഥയോടൊപ്പം മനസ്സിൽ മായാതെ നില നിന്നു.
മാത്രമല്ല, തിരിച്ചറിവ് വെച്ച കാലം മുതൽ കാണുന്നതാണ് വടക്കെ പുറത്തെ അയൽവാസിയായി മുഹമ്മദ് കാക്കയേയും കുടുംബത്തേയും.അപ്പോഴേക്കും പ്രവാസത്തിന്റെ അതിർത്തിക്കും അകലം വർദ്ധിച്ചിരുന്നു. അബുദാബിയിലായിരുന്നു എന്നാണ് ഓർമ്മ.
ഒരു വരവിൽ അയൽ വീട്ടിലെ കുട്ടികളായ ഞങ്ങൾക്ക് സമാനിച്ച,നാട്ടിൽ ഫോറിൻ കാരുള്ള വീട്ടിലെ കുട്ടികളുടെ കയ്യിൽ മാത്രം കണ്ടിരുന്ന പുള്ളിക്കുടയും ഹീറോപെന്നും മനസ്സിൽ തീർത്ത ആരവം വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതല്ല. മക്കളായ മജീദും ഹബീബുമെല്ലാം ബാല്യകാല കൂട്ടുകാരായിരുന്നു.
കാലങ്ങൾക്ക് ശേഷം താമസം തറവാട്ട് സ്ഥലത്തേക്ക് തന്നെ പറിച്ച് നട്ടപ്പോഴും, പിന്നീടെപ്പോൾ കണ്ടാലും പഴയ അയൽപക്ക ബന്ധത്തിന്റെ ഊഷ്മളത നോക്കിലും വാക്കിലും പ്രകടമായിരുന്നു.
കുറിയ രൂപവും ഒച്ചയനക്കമില്ലാത്ത നടത്തവും കാണുമ്പോഴുള്ള നിറഞ്ഞ ചിരിയും പതിഞ്ഞ സംസാരവും മുഹമ്മദ് കാക്കയുടെ പ്രത്യേകതകളാണ്.
എന്റെ യൊക്കെ പ്രവാസ ത്തിന് മുമ്പേ പ്രവാസം നിർത്തിയ മുഹമ്മദാക്ക വീടിന് മുമ്പിൽ ഹോട്ടൽ കച്ചവടവും നടത്തി.പലഹാരമുണ്ടാക്കുന്നതിലെ കൈപുണ്യംനേരിട്ട് രുചിച്ചറിഞ്ഞിട്ടുമുണ്ട്. കലത്തപ്പത്തിന്റെ മാസ്റ്ററായി തന്നു.
വളരെ ചെറുപ്പത്തിലെ മദ്രാസ് വാസമായിരിക്കാം കാരണം,ഒഴുക്കോടെ തമിൾ സംസാരിക്കുക മാത്രമല്ല വായിക്കുകയും എഴുതുകയും ചെയ്യാനും അറിഞ്ഞിരുന്നു.എഴുത്തറിയാത്ത തമിഴർക്ക് നാട്ടിലേക്ക് കത്തയക്കാനും മുഹമ്മദ് കാക്കയുടെ ഒരു കൈ സഹായം ലഭിച്ചിരുന്നു.
പ്രവാസത്തിന്റെ ഇടവേളകളിൽ പിന്നീട് മിക്കവാറും കണ്ടത് കോദേരിയുടെ അരമതിലിലും വീട്ട് വരാന്തയിലെ കസേരയിലും ശാന്തമായിരിക്കുന്ന മയമ്മാക്കയെയാണ്.നല്ലൊരു ഗായകനായിരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ പ്രായമേറെയായിട്ടും ശബ്ട മിടറാതെ മൈക്കിലുടെ ഒഴുകിവന്നത് പലരുടേയും സ്മൃതിപഥത്തിൽ ഇന്നും ബാക്കിയുണ്ടാകുമെന്ന് ഉറപ്പാണ്.
നല്ലൊരു മനുഷ്യനും അയൽവാസിയുമായിരുന്ന മുഹമ്മദ് കാക്കയുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ.. ആമീൻ
------------------------------
ജലീൽ അരീക്കൻ
ആമീൻ....... ദിനേനെ പല നേരങ്ങളിൽ തമ്മിൽ കണ്ടിരുന്നവരാണെങ്കിലും ഒരു ചിരിയിലോ സലാമിലോ അതുമല്ലങ്കിൽ പള്ളിയിലോ പരിസരത്തോ വച്ചുള്ള പൊതുസംസാരങ്ങളിലോ ഒതുങ്ങി ഞാനും അദ്ദേഹവുമായുള്ള ബന്ധം. അവരെക്കുറിച്ച് ആഴത്തിലറിയാൻ പള്ളിപ്പറമ്പിലെ ഓർമ്മക്കുറിപ്പുകൾ നിമിത്തമായി. സ്വന്തം നാട്ടുകാരുമായി ഇടപഴകാൻ ഇതൊരു പ്രചോദനമാകും എന്നതിൽ തർക്കമില്ല.
-------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ
അസ്സലാമു അലൈകും .... കളരിക്കാപറമ്പിൽ മയമാക്ക.... ചെറുപ്പം മുതൽക്കേ കണ്ടു വരുന്ന മുഖം -- സൗമ്യൻ, ശാന്തൻ, നിഷ്കളങ്കൻ, ദീനീ സ്നേഹി, പാട്ടുകാരൻ അതുപോലെ ഒരു പാട് സവിശേതകളുള്ള
വ്യക്തിയായിരുന്നു മയമാക്ക. പിന്നെ സത്താർ സാഹിബിന്റെ ഓർമ്മക്കുറിപ്പിൽ അദ്ദേഹത്തിന്റെ ജീവിതം മുഴുവനായും വരച്ചുകാട്ടി. അതുപോലെ ജലീൽ, പരി, MRC,പൂച്ചാക്ക എല്ലാവരുടെയും കുറിപ്പുകൾ ശ്രദ്ധേയമായി. റബ്ബ് അദ്ദേഹത്തിന്റെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - آمين
---------------------
+971505416455
മുഹമ്മദാകാക്ക് വേണ്ടി പ്രാത്ഥിച്ചതിനെയോക്കെ നാഥൻ സ്വീകരിക്കട്ടെ امين
എന്റെ അയൽ വാസിയായിരുന്ന മുഹമ്മദാക്കയെ ഞാൻ കണ്ടത് കാലം വരുത്തിയ വെത്യസ്ത മുഖങ്ങളിലൂടെയായിരിന്നു.
വരിഞ്ഞ് കെട്ടിയ പായി കെട്ടും,സ്പോഞ്ച് ബെഡും,കയ്യിൽ ടാപ് റികാർഡറും പിടിച്ച് അബുദാബിയിൽ നിന്ന് എന്റെ തറവാട് വീടിന്റെ ഇടവഴിയിലൂടെ നടന്നു വന്നിരുന്ന...നാട്ടിലെ ഹോട്ടൽ നടത്തിപ്പുകാരനായിരുന്ന.... ദാറുൽഹുദായിലെ മെസ്സ് മാസ്റ്ററായിരുന്ന.... പെയിന്റെറായിരുന്ന...മദ്രസ്സയിൽ വഅളിന് മുമ്പ് പാട്ട് പാടിയിരുന്ന... അവസാനം സ്വാതിക ഭാവത്തിലുമായ മുഹമ്മദാക്കായെ ആയിരുന്നു.
പാട്ടിനോടുള്ള താൽപര്യമാവാം ഗൾഫിൽ നിന്ന് കൊണ്ട് വന്നിരുന്ന ടാപ് റികോർഡർ കുറ്റുരിലെ എന്റെ മൂത്താപ് കുട്ട്യാലി കാക്കാന്റെ പീടികയിൽ കരന്റില്ലാത്ത കാലത്ത് ബേട്ടറി ഉപയോഗിച്ച് പാടിപ്പിച്ചിരുന്നത്. വീട്ടിൽ നിന്നുള്ള പഴയ മാപ്പിളപാട്ടുകൾ അയൽവാസിയായ ഞങ്ങളും ആസ്വദിച്ചിരുന്നു.
പോയ കാലത്തിലെ കുറ്റൂരിനെ കുറിച്ച് ഒരു ചരിത്രാന്വാഷണം നടത്തി ഒരു ബുക്ക് ഇറക്കാൻ ഒരു ശ്രമം നടത്തിയിരുന്നു അതിന്റെ ഭാഗമായി നീണ്ട കാലം പ്രവാസിയായിരുന്ന മുഹമ്മദാക്കയോട് തന്റെ അനുഭവങ്ങൾ പറഞ്ഞ് തരാൻ ആവിശ്യപ്പെട്ടു...അതിനെന്താ ഞാൻ വരാം വളരെ താൽപര്യത്തോടെ അദ്ധേഹം പറഞ്ഞു...വൈകുന്നേരം വീട്ടിൽ എത്തിയ അദ്ദേഹത്തിന്റെ ആവേശത്തോടെയുള്ള വിവരണം എന്നേയും കൂടെയുണ്ടായിരുന്ന സത്താറിനേയും പോയ കാലത്തിലേക്ക് കൊണ്ട് പോയി...നോട്ട് ചെയ്യേണ്ടതെക്കെ സത്താർ കുറിച്ചിട്ടു.
താമരശ്ശേരിയിലേക്ക് മുഹമ്മദാക്കയുടെ പിതാവ് പോയ കഥ, ഹോട്ടൽ പണിയിലെ പ്രാവീണ്യം, ആദ്യകാല മദിരാശി കാരനും,അബുദാബികാരനുമായത്,നാട്ട് കാര്യങ്ങൾ,എന്റെ കുടുംബ കാരണവൻ മാരുടെ വിവരങ്ങൾ എല്ലാം പറഞ്ഞു തീർത്തതും പഴയ പാട്ടിലെ ചില വരികൾ പാടിയതും ഞങ്ങൾ കൗതുകത്തോടെ നോക്കിനിന്നു.
------------------------------------------
അബ്ദുലത്തീഫ് അരീക്കൻ,
അസ്സലാമുഅലൈക്കും..
വാപ്പയെ പറ്റി പറയുമ്പോൾ സത്താർക്ക പറഞ്ഞത് പോലെ നന്നായി വായിക്കുന്ന ഒരാളായിരുന്നു. കുറ്റൂർ പ്രദേശത്തു നിന്നും ആദ്യമായി ഗൾഫിൽ പോയ ഒരാളാണ് വാപ്പ എന്ന് എന്റെ ചെറുപ്പത്തിൽ തന്നെ ഉമ്മ പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു.. മദ്രസയിൽ പോയിത്തുടങ്ങിയ കാലം മുതൽക്ക് വാപ്പ പ്രവാസം അവസാനിപ്പിച്ചു വന്നിരുന്നു. അന്ന് മുതൽ വാപ്പാനെ കണ്ടും മനസ്സിലാക്കിയും ജീവിക്കാനായി. പാട്ടിനോട് ഉപ്പാക്ക് വല്ലാത്തൊരു അടുപ്പം തന്നെ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ മദ്രസയിൽ പരിപാടിക്ക് പാട്ടു പാടാനും മറ്റും ഉപ്പാന്റെ പിന്തുണയും പ്രോത്സാഹനവും ഇന്നും മറക്കാൻ പറ്റില്ല. പാട്ടുകളെ പറ്റി നല്ല അറിവുണ്ടായിരുന്നു. പാട്ടുകളുടെ നല്ല ശേഖരം ഉപ്പാന്റെ അടുത്തുണ്ടായിരുന്നു. ചെറുപ്പത്തിൽ രാത്രി പഠനം കഴിഞ്ഞാൽ ഉപ്പ പാട്ടുകളെ പറ്റി പറയുകയും അത് പാടിത്തരികയും ചെയ്യുമായിരുന്നു.. സത്താർക്ക പറഞ്ഞത് പോലെ അവസാന കാലത്ത് ഉപ്പ വല്ലാതെ ഉൾവലിഞ്ഞു പോയിരുന്നു. അത് മനസിലാക്കാൻ തിരക്ക് പിടിച്ച പ്രവാസത്തിനിടക്ക് എനിക്ക് കഴിഞ്ഞില്ല. അവസാനമായി കാണാനും കഴിഞ്ഞില്ല.. നാഥാ.... എന്റെ ഉപ്പാന്റെയും ഞങ്ങളുടെയും ചെറുതും വലുതുമായ, അറിഞ്ഞോ അറിയാതെയോ ചെയ്ത് പോയ എല്ലാ പാപങ്ങളെയും പൊറുത്തു തന്ന് ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിപ്പിക്കാൻ തൗഫീഖ് നൽകണേ... ആമീൻ.. ആമീൻ. ആമീൻ
തത്തമ്മക്കൂട്ടിലെ പള്ളിപ്പറമ്പിൽ ഇന്ന് എന്റെ വന്ദ്യ പിതാവിനെ അനുസ്മരിക്കുകകയും അദ്ദേഹത്തിന്ന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ തത്തകൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കയാണ്.... തിരക്ക് മൂലം കൂട്ടിൽ സജീവമാവാൻ പറ്റാറില്ല. എല്ലാം കണ്ടും കേട്ടും പോവാറാണ് പതിവ്.
----------------------------------------------
അബ്ദുൽ വഹാബ് അരീക്കൻ

No comments:
Post a Comment