Friday, 20 October 2017

നഗ്നനായി കുളിക്കുന്നതിൽ തെറ്റുണ്ടോ..?


എന്റെ സുഹൃത്ത് ഇടക്കിടെ ചോദിക്കുന്ന ചോദ്യമാണ്...  

ഉത്തമമില്ല, കറാഹത്താണ്, എന്നൊക്കെ പറഞ്ഞാലും പിന്നെയും ചോദിക്കും  സത്യത്തിൽ തെറ്റുണ്ടോ? 

എന്താ ഇത്ര ചോദിക്കാൻ?

എനിക്കങ്ങട്ട് സാധിക്കുന്നില്ല... ഉടുത്തു കുളിച്ചാൽ കുളിക്കാത്ത പോലെയാ...
ആരും കാണുന്നില്ലല്ലോ.. പിന്നെങ്ങനെയാ തെറ്റാകുന്നത്?

അരുമില്ലായെങ്കിലും മലക്കുകൾ ഉണ്ടല്ലോ.. പിന്നെ അല്ലാഹു കാണുന്നുണ്ടല്ലോ..?  അവന്റെ മുന്നിൽ നഗ്നനായി നിൽക്കുന്നത് ശരിയല്ലല്ലോ...യുക്തി കൊണ്ടാലോചികച്ചാൽ തന്നെ തെറ്റല്ലേ..

ഇജ്ജ് പറയുന്നതൊക്കെ ശാരി തന്നെ... എന്നാലും എന്നെക്കൊണ്ട് പറ്റുന്നില്ല ഷാഫി.. ഉടുക്കാതെ കുളിക്കുന്നത് ഒരു സുഖാ.. അനക്കറിയില്ല....

ഞാനും എന്റൊരു സുഹൃത്തും ഇടക്കിടെ സംസാരിക്കുന്ന കാര്യമാ ഞാനീ കുറിച്ചത്...

ഈ അടുത്ത് സുഹൃത്തിനെ കണ്ടപ്പോൾ അവൻ ഉടുക്കാതെയുള്ള കുളി നിർത്തി എന്നു പറഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു...

എന്തു പറ്റി... എങ്ങിനെ സാധിച്ചു...

പറയാം... അതൊരു സംഭവമാണ്...

കുറച്ച്  ദിവസം മുമ്പ് കുളിക്കാൻ കയറിയപ്പോൾ ചെറിയ മോനും എന്റെ കൂടെ കുളിമുറിയിൽ കയറി..

പണി പതിനെട്ടും നോക്കീട്ടും ചെക്കൻ കൂടെ നിന്നു മാറുന്നില്ല..
അവസാനം ഞാൻ അവനെ ഒരു മൂലയിൽ ഇരുത്തി കുളിക്കാൻ തുടങ്ങി.. 

മുണ്ടഴിക്കാൻ തുടങ്ങിയപ്പോയാണ് മോൻ എന്നെ നോക്കുന്നത് ശ്രദ്ധിച്ചത്...
ഇതു കണ്ടതും പിന്നെ എനിക്കെത്രയായിട്ടും  മുണ്ടയിക്കാൻ കഴിയുന്നില്ല... ഒരു വയസ്സുള്ള ചെക്കാനായിട്ടും അവന്റെ മുന്നിൽ നഗ്നനായി നിൽക്കാൻ വല്ലാത്ത നാണം... 

പലപ്പോഴും മുണ്ടഴിക്കാൻ  മുതിർന്നപ്പോഴും വല്ലാത്ത ചമ്മൽ... മുണ്ടുടുത്തു തന്നെ ഒരുവിധം ഞാൻ കുളിച്ചു തീർത്തു... 
 എനിക്കോർമ്മയില്ല എന്നാണ് ഞാനവസാനം മുണ്ടുടുത്തു കുളിച്ചതെന്ന്...

കുളി കഴിഞ്ഞതും ഞാൻ എന്നെ കുറിച്ച് ആലോചിച്ചു... ഇത്ര കാലവും അല്ലാഹുവും മലക്കുകളുമൊക്കെ കാണും എന്നറിഞ്ഞിട്ടും എന്നെകൊണ്ടാകാത്തത് ഒരു കൊച്ചു കുട്ടി കാണും എന്നായപ്പോൾ കഴിഞ്ഞല്ലോ... ഒരു കൊച്ചു കുട്ടിയുടെ വില പോലും ഞാൻ എന്റെ റബ്ബിന് കൊടുക്കുന്നില്ലേ...  എനിക്ക്‌ എന്നെ കുറിച്ചു തന്നെ ലജ്ജ തോന്നി... എന്തൊരു മണ്ടനാണ് ഞാൻ... വല്ലാത്ത കുറ്റബോധവും...

പിന്നെ ഒരോ ദിവസവും കുളിക്കാൻ തുടങ്ങുപ്പോഴും ഈ ചിന്തകൾ വന്നു കൊണ്ടേയിരുന്നു... മുണ്ടഴിക്കാൻ തുടങ്ങുപ്പോൾ എന്നെ ആരോ തടയുന്ന പോലെ...
 അങ്ങിനെ ഞാൻ മെല്ലെ മുണ്ടുടുത്തു തന്നെ കുളിക്കാൻ പഠിച്ചു...!
ഇനി ഒരിക്കലും ഉടുക്കാതെ കുളിയില്ലന്ന് തീരുമാനിക്കുകയും ചെയ്തു...

സുഹൃത്ത് പിന്നെയും തുടർന്നു... നാം എന്തു മണ്ടന്മാരാണ്... ഒരു കൊച്ചു കുട്ടി കണ്ടാൽ തെറ്റിൽ നിന്നു മറിനിൽക്കുന്നു... എന്നാൽ എല്ലാം കാണുന്ന അള്ളാഹു കാണുന്നു എന്ന ബോധം ഒരിക്കലുമില്ല... 

ഞാൻ ആലോചിക്കുകയായിരുന്നു... ചരിത്ര താളുകളിൽ കുറിച്ചിട്ട പാൽക്കാരിയുടെ മകളെ കുറിച്ചും വനാന്തരങ്ങളിൽ ആടിനെ മേച്ച ആട്ടിടയനെ കുറിച്ചും അവരുടെ ചോദ്യോത്തരങ്ങളെ കുറിച്ചും...?!

എല്ലാം കാണുന്നവൻ അള്ളാഹു...
എല്ലാം കേൾക്കുന്നവനും അള്ളാഹു...
എല്ലാം അറിയുന്നവൻ അള്ളാഹു...
അവനിൽ നിന്നും ഒന്നുമേ മറക്കാനാവില്ല...
എന്നിട്ടും നാം.....
അതെ... നാം സത്യത്തിൽ ഭയക്കുന്നതാരെയാണ്...?!
-----------------------------------
ഷാഫി അരീക്കൻ

No comments:

Post a Comment