Friday, 20 October 2017

അരീക്കൻ അബ്ദുറഹ്മാൻ ഹാജി


മർഹും അരീക്കൻ അബ്ദുറഹ്മാൻ ഹാജിയെ സ്‌കൂൾ പഠനകാലത്ത്  ദൂരെ നിന്ന് അറിയാമായിരുന്നു.
--------------------------------------------
സ്‌കൂളിൽ എന്റെ പ്രോക്രസ് കാർഡ് ഒപ്പിടാൻ മർഹും എന്റെ വല്ലിപ്പ വന്ന സമയത്ത് ഞാനും  എന്റെ വല്ലിപ്പയും  അബ്ദുറഹ്മാൻ ഹാജിയും കൂടി കൂട്ടിലെ MRC യുടെ സഹോദരന്റെ സ്‌കൂളിന്റെ   മുന്നിലെ ഹോട്ടലിൽ നിന്നാണ് വല്ലിപ്പ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
അവർ രണ്ട് പേരും ചായയും ഞാൻ ചെറിപഴം മുകളിൽ വെച്ച ഐസ്‌ക്രീമും കഴിച്ചു.

പിന്നീട് അങ്ങോട്ട് ഹാജിയാരെ റോഡിലൂടെ നടക്കുമ്പോൾ കാണുന്ന ഒരു വ്യക്തി മാത്രമായി കണ്ടു.

ഹാജിയാർക്ക് എന്നെ അറിയില്ല. പക്ഷെ ഹാജ്യാരെ എനിക്ക് അറിയും.

സ്‌കൂൾ ജീവിതം കഴിഞ് വേങ്ങരയിൽ ഞാൻ ഇലക്ട്രിക്ക് പ്ലബ്ബിങ് ജോലി ചെയ്യുന്ന സമയത്താണ് ഹാജ്യാരെ പിന്നെ അടുത്ത് കാണുന്നത് എന്ന് പറയാം.


ഞങ്ങൾ സാധനങ്ങൾ വാങ്ങുന്ന കടയിലാണ് ഹാജിയാരും സാധനം വാങ്ങാൻ വന്നിട്ടുള്ളത്.

രാവിലെ ആയാതിനാൽ കടയിൽ അത്യാവിശ്യം  തിരക്കുണ്ട്.

ഹാജിയാർ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
ബില്ല് ഇടുന്ന കാക്കയുമായി വില പേശി തർക്കിച്ചു കൊണ്ടിരിക്കുന്നു.

തർക്കം കണ്ടു നിന്ന
എനിക്ക് പോലും അത് ഒരു അലസോരമായി തോന്നി.

മാർക്കറ്റിൽ അറിയപ്പെടുന്ന സാധനത്തിന് എല്ലാവർക്കും അറിയുന്ന വിലയായിട്ടും അദ്ദേഹം അഞ്ച് രൂപ കുറച്ചൂടെ എന്ന് ചോദിക്കുന്നു.

ഇതൊക്ക കണ്ടിട്ട് ഞാൻ ആലോചിച്ചു.  ഹാജിയാർ എന്താ ഇങ്ങനെ.  പൈസ ഉണ്ടായിട്ട് എന്താ കാര്യമെന്നൊക്കെ ആലോജിച്ചു.

ഒടുവിൽ അദ്ദേഹം പൈസയും കൊടുത്ത് ബില്ല് വാങ്ങി.  കടയിലുള്ള ജോലിക്കാനോരോട് നമ്മുടെ നാട്ടിലൂടെ പോകുന്ന PMS ബസ്സ് വരുന്നുണ്ട് എന്ന് പറഞ് അത് ബസ്സിലേക്ക് എടുത്ത് വെപ്പിച്ചു.

ജോലിക്കാരൻ സന്തോഷത്തോടെ അത് കൊണ്ട് പോയി വെച്ചു .


ഈ സമയം ഞാൻ കടയിലെ ആളുകളോട് പറഞ്ഞു .

ഹാജിയാർ നമ്മുടെ നാട്ടുകാരനാണ്.  പക്ഷെ ഹാജിയാർ ഇങ്ങനെയൊക്കെയാണ് എന്ന് നമുക്ക് അറിയില്ല എന്ന് .

അപ്പോഴാണ് കടക്കാരൻ ഹാജിയാരുടെ ആ വലിയ നന്മയുള്ള മനസ്സ് എന്നോട് പങ്ക് വെച്ചത്.

ഹാജിയാർ വര്ഷങ്ങളായി അവർക്ക് അറിയുന്നതും ഹാജിയാർ തർക്കിച്ചു വാങ്ങുന്ന സാധനങ്ങൾ നിങ്ങളുടെ നാട്ടിലെ പള്ളിക്കോ മദ്രാസക്കോ ആകും   എന്നും അദ്ദേഹം അതുമായി ബസ്സിനെ പോകു എന്നും പറഞ്ഞത്.

തർക്കിക്കാതെയാണ് സാധനങ്ങൾ വാങ്ങുന്നതെങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം ആവിശ്യത്തിന് ആകുമെന്നും പറഞ്ഞത്.

അപ്പോൾ മസ്‌ജിദ്‌ നൂറിന്റെ പണി നടക്കുന്ന സമയമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു.

അതിന് ശേഷം ഹാജിയാരോട് കൂടുതൽ അടുത്ത് ഇടപെടണം എന്ന് ആഗ്രഹിച്ചിങ്കിലും നടന്നില്ല.

പിന്നെ പ്രവാസത്തിന് തുടക്കമായതോടെ നാട്ടിൽ അവധിക്ക് വരുന്ന സമയം എന്റെ സഹപ്രവർത്തകനും ഹാജിയാരുടെ മകനുമായ അമീറിനോട് അടുത്ത് ഇടപഴകുന്നതിന്റയും കാരണത്താൽ ഹാജിയാര്ക്ക് എന്നോടും എനിക്ക് ഹാജിയാരോടും കാണുമ്പൊൾ സലാം പറയാനും വിശേഷങ്ങൾ അന്വേഷിക്കാനും കഴിഞ്ഞിരുന്നു.


ഹാജിയാരുടെ വേർപാടിന്റെ തലേദിവസം അമീറുമായി ബന്ധപ്പെട്ടപ്പോൾ അമീർ തന്ന മറുപടി മനസ്സിന് തൃപ്തി വരുന്നതായിരുന്നില്ല.

പക്ഷെ അർദ്ധരാത്രി ഒരു മണിക്ക് കള്ളിയത്ത്  അലവിക്കുട്ടി വിളിച്ചു പറഞ്ഞപ്പോഴാണ് വേർപാട് വിവരം അറിഞ്ഞത്.


മരണം ഒരു യാഥാർത്ഥ്യമാണ്.
അതിൽ എന്തെങ്കിലും ഒരു ഇളവ് ആർക്കെങ്കിലും നൽകുമായിരുന്നെങ്കിൽ അള്ളാഹു അത് പ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് നൽകുമായിരുന്നു.

നമ്മിൽ നിന്ന് മരണപ്പെട്ടു പോയവർ ഇട്ടേച്ചു പോയ നന്മകൾ ജീവിതത്തിൽ പകർത്താനും നാളെ അവരോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനും അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ...ആമീൻ
--------------------------
ഷരീഫ് കെ എം, 



അരീക്കൻ അബ്ദുറഹ്മാൻ ഹാജി:
സേവന സാക്ഷ്യങ്ങളുടെ ഓർമ്മ പൂക്കൾ
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
മരണം കയറി വരുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഞാൻ ആശുപത്രി വാർഡിന്റെ കോണിപ്പടികൾ കയറുന്നത്.

പാതി വഴിയിൽ വെച്ച്
മഴ നനഞ്ഞതിന്റെ ഈർപ്പം കൈവിരലുകൾ കൊണ്ട് കുടഞ്ഞിട്ടു.

ഒരു ടവ്വലെങ്കിലും കൈയിൽ കരുതാൻ തോന്നിയില്ലല്ലോ എന്നോർത്ത് നിരാശ തോന്നി.
നടത്തം നൂറ്റിയെട്ടാം നമ്പർ റൂമിന്റെ വാതിൽക്കലെത്തുമ്പോൾ നാട്ടുകാരും സുഹൃത്തുക്കളുമായി ഒരു പാട് പേർ.

ഹാജിയാർ അന്നേരം ശ്വാസമെടുക്കാൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
അവിടെ കൂടി നിൽക്കുന്നവരുടെ മുഖത്തെല്ലാം പെയ്യാതെ കിടക്കുന്ന സങ്കട കണ്ണീരിന്റെ കനമുണ്ടായിരുന്നു.

കുറച്ചായി 
രോഗ കിടക്കയിലായിരുന്നെങ്കിലും കാര്യമായ പ്രയാസങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നില്ല.
അടുത്ത് ചെന്നിരുന്നപ്പോഴൊക്കെ നാട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അൽ ഹുദയെ പറ്റി പറയാതെ അദ്ദേഹത്തോടൊപ്പമുള്ള സംസാരം മുഴുമിപ്പിച്ചതായി അറിയില്ല.
അത്രമാത്രം ആസ്ഥാപനത്തെ അദ്ദേഹം സ്നേഹിച്ചിരുന്നു.

ഹാജിയാരുടെ കട്ടിലിനടുത്തെ 
നിന്ന നിൽപ്പിൽ ഓർമ്മകൾ ഉതിർന്നു വീണുകൊണ്ടേയിരുന്നു.  
മഴ കൊണ്ടതിന്റെ കുളിരിലും ഉളളിൽ വേദന വിങ്ങി നിന്നു.
ആകുലതകൾ നിറഞ്ഞ മുഖങ്ങൾക്കിടയിൽ നിന്ന് ഞാൻ ഒഴിഞ്ഞ് കിടക്കുന്ന ഇടനാഴികയിലേക്ക്  മാറിനിന്നു....

പടിഞ്ഞാറോട്ട് തുറന്ന് വെച്ച ജാലക പഴുതിലൂടെ വന്നൊരു കുളിർ കാറ്റ് ഓർമ്മയുടെ ഉമ്മ തന്നു....

ബാല്യത്തിന്റെ കൗതുകങ്ങളിലേക്ക് അത് എന്റെ കൈപിടിച്ചു....

ഈ വേങ്ങരയുടെ പേര് മുണ്ടിയൻതടം എന്നായിരുന്നു എന്നത് വായിച്ചറിഞ്ഞ വിവരമാണ്. അവിടെയായിരുന്നു ഹാജിയാരുടെ ജീവിതത്തിന്റെ നല്ല പങ്കും. വല്ല്യുപ്പയുടെ വിരലിൽ തൂങ്ങി വേങ്ങര ചന്ത കാണാൻ പോയതിന്റെ ഓർമ്മയെ ജാലക കാഴ്ചകൾ ഉണർത്തി.
അന്ന് ചന്ത നിന്ന പ്രദേശം ഇപ്പോൾ കോൺഗ്രീറ്റ് കാടാണ്.
ആശുപത്രിയാണ് അതിന്റെ സ്ഥലം അധികവും കവർന്നത്. മുമ്പ് നമ്മൾ ജീവിതം തെരഞ്ഞ് നടന്ന ഇടങ്ങളായിരുന്നു ആഴ്ചചന്തകൾ.
മലഞ്ചരക്കിൽ നിന്ന് വിറ്റുകിട്ടുന്ന പണം കൊണ്ടാണ് നമ്മൾ സ്വപ്നങ്ങൾ വാങ്ങിയത്.അങ്ങനെ സ്വപ്നം പൂത്ത മണ്ണിലെല്ലാം ഇപ്പോൾ മരണത്തിന്റെ മാലാഖമാർ പതുങ്ങിയിരിക്കുകയാണെന്ന് തോന്നി.
മണ്ണിൽ വിളഞ്ഞതിന്റെ മണം പരന്നിടത്ത് മണ്ണോട് ചേരുന്നതിന്റെ തേങ്ങലുകൾ കേട്ടു തുടങ്ങുന്നു.
ജില്ലയുടെ നാനാ ഭാഗത്ത് നിന്നും വേങ്ങരയിലേക്ക് നാടൊഴുകിയ ഒരു കാലമുണ്ടായിരുന്നു.
അണ്ടി പൊറുക്കി തന്നാൽ നിന്നെ വേങ്ങര ചന്തക്ക് കൊണ്ട് പോവാം എന്ന് വല്ല്യുപ്പ ഒരിക്കൽ വാക്ക് തന്നു.
ബാല്യത്തിന്റെ നിറമുള്ള ഓർമ്മയാണിന്നും അന്നത്തെ ചന്ത കാഴ്ച.
അണ്ടി വിറ്റ ശേഷം കാലി ചാക്ക് പിടിക്കേണ്ട ദൗത്യം എന്നെ ഏൽപ്പിച്ച് വല്ല്യുപ്പ മുന്നിൽ നടന്നു.
ആ നടത്തം ഇസ്മത്ത് ഹോട്ടലിലാണ് നിന്നത്.
ജീവിതത്തിൽ ആദ്യമായി ഹോട്ടലിൽ നിന്ന് നാസ്ത കഴിച്ചതും അന്നാണ്.
പൊറാട്ടയും ചാപ്സും കഴിക്കുന്ന നേരത്ത് വല്ലുപ്പയോട് കുശലം പറയാൻ വന്ന നേരമാവും അബ്ദുറഹ്മാൻ ഹാജിയെ ആദ്യമായി നേരിൽ കണ്ടത്.
പിന്നീട് മദ്രസയിലേക്ക് പോയി തുടങ്ങിയതോടെ അബദു റഹ്മാൻ ഹാജിയെ ഒരു പാട് തവണ കണ്ടു.
അന്ന് ഹുജ്ജത്തുൽ ഇസ്ലാം മദ്രസയുടെ ട്രഷററായിരുന്നു അദ്ദേഹം.
പിന്നീട് എൺപതുകളുടെ അവസാനത്തിൽ അൽ ഹുദവന്നപ്പോൾ ഞാൻ അവിടത്തെ എട്ടാം ക്ലാസുകാരനായിരുന്നു. 
അൽ ഹുദക്കാലത്തെ പതിവ് കാഴ്ചകളിലൊന്നായി ഇതോടെ ഹാജിയാർ.
അദ്ദേഹം അലസനായിരിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല.
ശരിക്ക് ശ്വാസമയക്കാൻ കഴിഞ്ഞ നേരത്തെല്ലാം അദ്ദേഹം വിശ്രമമില്ലാതെ ഓടി പാഞ്ഞു.
വേങ്ങരയിലെ ഇസ്മത്ത് കാലത്തിന് ശേഷം ഇദ്ദേഹം കൈവെക്കാത്ത നാടിന്റെ പൊതു ഇടങ്ങളില്ലായിരുന്നു.
കുടുംബക്കാരുടെയും ഇഷ്ടക്കാരുടെയും വീടുപണി മുതൽ അവരുടെ സാമ്പത്തിക കൈകാര്യങ്ങൾ വരെ ഹാജിയാരുടെ ചുമലിലായിരുന്നു.
ഏറ്റെടുത്ത പണി വൃത്തിയാക്കുക എന്ന ചിന്തയായിരുന്നു ആ മനസ്സിലെപ്പോഴും. തനിക്ക് ബോധിച്ചവരെയെല്ലാം
അദേഹം അന്ധമായി വിശ്വസിക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്.
തൊഴിലാളികളായും, കുടുംബാംഗങ്ങളായും, സുഹൃത്തുക്കളായും ആ ഇഷ്ട വലയത്തിൽ ഒരു പാട് പേരുണ്ടായിരുന്നു.

മദ്രസയുടെ മുറ്റത്ത് അദ്ദേഹത്തെ ഏറെ സന്തോഷത്തോടെ കാണുക നബിദിനത്തിലെ പുലർ വെട്ടത്തിലാവും.
വർണ്ണ തോരണങ്ങൾ തൂങ്ങുന്ന നബിദിന കാഴ്ചകൾ കണ്ട് കുട്ടികളെ പോലെ അദ്ദേഹം ചിരിച്ചു.
ഘോഷയാത്രയിൽ എല്ലാർക്കും മുമ്പേ ഓടി നടന്നു.നേർച്ചയുടെ പുണ്യമുള്ള പൊതിച്ചോറിന്റെ വിതരണം മുതൽ ദഫ് കുട്ടികളുടെ സ്വീകരണ ചടങ്ങിൽ വരെ ഹാജി യാരുടെ കണ്ണെത്തി. സ്വീകരണമൊരുക്കുന്നവർ വിഭവം ഒരുക്കിയത് പോലും ഈ സേവകന്റെ ഇഷ്ടത്തിനായിരുന്നു.

നല്ലൊരു ആസ്വാദകനായിരുന്നു ഹാജിയാർ.
പാട്ട് കേൾക്കാൻ വല്ലാത്ത ഇഷ്ടമായിരുന്നു.
പിതാവിൽ നിന്ന് പകർന്ന് കിട്ടിയതാണ് ഈ പാട്ടിനോടുള്ള പ്രിയമെന്ന് മുമ്പെന്നോ അദ്ദേഹം പറഞ്ഞതോർക്കുന്നു.
രാഷ്ട്രീയ രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു ഹാജിയാർ.ഒരു പാരമ്പര്യ പാർട്ടി പ്രവർത്തകന്റെ എല്ലാ നൻമകളും അവരിൽ ഒത്തിണങ്ങിയിരന്നു.
 വേങ്ങരയിലെ ലീഗ് രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നിറഞ്ഞ് നിന്ന ഒരിടമായിരുന്നു ഇസ്മത്ത് ഹോട്ടൽ .
കൊടപ്പനക്കൽ തറവാടിന്റെയും തിരൂരങ്ങാടിയിലെ സി എച്ച് പ്രസ്സിന്റെയും ഇടയിൽ സമുദായ രാഷ്ട്രീയത്തിന്റെ അനൗപചാരികമായ ഒരു പാട് കൂടിയിരുത്തങ്ങൾക്ക് ഇസ്മത്ത് വേദിയായി.
അവിടത്തെ മര ബെഞ്ചിന് വേങ്ങരയിലെ ലീഗ് രാഷ്ട്രീയത്തിന്റെ പറഞ്ഞാൽ തീരാത്ത കഥകളുണ്ട്.
മുൻ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി സാഹിബും, കറുവണ്ണി കുഞ്ഞിമുഹമ്മദാക്കയും, കുഞ്ഞവറാൻ മാസ്റ്ററും, പുല്ലമ്പലവൻ അഹമ്മദ് കുട്ട്യാക്കയും,
മാളിയേക്കൽ അബ്ദുള്ള ഹാജിയും,
വി കെ അഹമ്മദ് കുട്ടി ഹാജിയും,
എൻ ടി.മുഹമ്മദലി ഹാജിയും, പറങ്ങോടത്ത് കുഞ്ഞിമ്മു ഹാജിയും അടക്കമുള്ള വേങ്ങരയിലെ ലീഗ് രാഷ്ട്രീയത്തിലെ അതികായൻമാർ അക്കാലത്ത് ഇസ്മത്ത് ഹോട്ടലിലെ പതിവുകാരായിരുന്നു.
ഇവിടത്തെ സമാവർ തിളച്ച് മറിഞ്ഞത് വേങ്ങരയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉണർവ്വിന് കൂടിയായിരുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല.
പ്രിയപ്പെട്ട സി എച്ച് 
മുഹമ്മദ് കോയാസാഹിബ് 
വേങ്ങരയിലെ ഇസ്മത്തിൽ വെച്ച് കഴിച്ച 
ബീഫ് വിരട്ടിയതിന്റെ രസം ആയിരങ്ങൾ തിങ്ങി നിറഞ്ഞ ലീഗ് സമ്മേളനത്തിൽ പറഞ്ഞുവെന്ന് മുമ്പെന്നോ ഒരു കാരണവരിൽ നിന്ന് കേട്ടതോർക്കുന്നു.
പറഞ്ഞു വന്നത് ഇസ്മത്തിനെ കുറിച്ച് പറയാനല്ല ഹാജിയാരെ കുറിച്ച് ഓർക്കാനാണ്.
ഇത്രമാത്രം സൗഹൃദങ്ങൾ ഇസ്മത്തിലൂടെ ഹാജിയാർ സമ്പാദിച്ചിട്ടും അത് ഉപയോഗപ്പെടുത്തി എന്തെങ്കിലും സ്വാർത്ഥ ലാഭത്തിനായി ആരുടെയും വാതിൽക്കൽ അദ്ദേഹം മുട്ടി വിളിച്ചില്ല.
വേങ്ങര രാഷ്ട്രീയത്തിൽ നിന്ന് പോലും അദ്ദേഹം ബോധപൂർവ്വം ഒഴിഞ്ഞു നിന്നു.
വേദിയൊരുക്കിയ ശേഷം സദസ്സിലെ ആൾക്കൂട്ടത്തിൽ അദ്ദേഹം കേൾവിക്കാരനായി.
മുന്നോട്ട് ഇരിക്കാൻ പറഞ്ഞപ്പോഴെല്ലാം പിറകോട്ട് വലിഞ്ഞു.
രാഷ്ട്രീയം പയറ്റിതെളിഞ്ഞ ആളായിരുന്നില്ല ഹാജിയാർ. ഈ രംഗത്തെ കാപട്യങ്ങളെ കുറിച്ചും 
ചതിക്കുഴികളെ കുറിച്ചും അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. 
അതോടൊപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ കുറിച്ചും പറയാതെ വയ്യ.  
പത്രങ്ങൾ അദ്ദേഹം അരിച്ച് പൊറുക്കി വായിച്ചു.
ചാനൽ വാർത്തകൾ ശ്രദ്ധിച്ചു.
വലിയ ഒച്ച വെക്കാതെ രാഷ്ട്രീയം പറഞ്ഞു. 
വസ്തുനിഷ്ഠമായി മാത്രം ഇടപെട്ടു.

ഇങ്ങനെ 
പറഞ്ഞാൽ തീരാത്ത സേവനത്തിന്റെ ജീവിത സാക്ഷ്യങ്ങൾ 
ഒഴുകി പരന്നു കഴിയുമ്പോൾ പുറത്തെ ചാറ്റൽ മഴ തോർന്നിരുന്നു....

അകത്തെ മൗനം അന്നേരവും പഴയപോലെ തന്നെയുണ്ടായിരുന്നു.....

ആകുലതയോടെ നിന്ന നാട്ടുകാരിൽ പലരും തിരിച്ച് പോയിരുന്നു.....
*********

സത്താർ കുറ്റൂർ



അരീക്കൻ അബ്ദുറഹിമാൻ ഹാജി; കർമ്മ വീഥിയിലെ വെള്ളിനക്ഷത്രം
-----------------------------
അരീക്കൻ അബ്ദുറഹിമാൻ ഹാജി നാട്ടുകാർക്ക് വെറുമൊരു ഹാജ്യാരല്ല. സർവ്വ സമ്മതൻ, ആരാലും ഇഷ്ടപെടുന്ന വ്യക്തിത്വത്തിനുടമ, നാട്ടുകാർക്കും കുടുംബക്കാർക്കും ഒരുപോലെ പ്രിയങ്കരൻ, വിശ്രമമില്ലാത്ത കർമ്മ യോഗി... വിശേഷണങ്ങൾ നിരവധിയാണ്. 

മർഹൂം അബ്ദുറഹിമാൻ ഹാജി എനിക്ക് പ്രിയപ്പെട്ടവരാകാൻ വേറെയും കാരണങ്ങളുണ്ട്. അദ്ദേഹം എനിക്ക് മൂത്തപ്പയാണ് (ഉമ്മയുടെ സഹോദരീ ഭർത്താവ്) അതിലുപരി ഉപ്പയുടെ അടുത്ത സ്നേഹിതൻ കൂടിയാണദ്ദേഹം. ഉപ്പ എടുത്തിട്ടുള്ള പല തീരുമാനങ്ങളിലും മൂത്താപ്പയുട പങ്ക് വളരെ വലുതാണ്. പല വിഷയങ്ങളിലും മൂത്താപ്പയുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ ഉപ്പ തീരുമാനം എടുക്കാറുണ്ടായിരുന്നുള്ളു. വീട് പണി മുതൽ കല്യാണങ്ങൾ വരെയുള്ള ഒട്ടു മിക്ക കാര്യങ്ങളിലും മൂത്താപ്പാക്ക് വളരെ വലിയ റോൾ  തന്നെയാണുണ്ടായിരുന്നത്.

നാട്ടിൽ ദീനി സംരംഭങ്ങൾക്ക് തന്റെ കഴിവിന്റെ പരമാവധി ശാരീരികവും മാനസികവും സാമ്പത്തികവുമായി വളരെ നല്ല രീതിയിലുള്ള സഹകരണമായിരുന്നു മരണം വരെ മൂത്താപ്പ ചെയ്ത് പോന്നത്. ആരോഗ്യം എഴുനേറ്റ് നടക്കാൻ അനുവദിക്കുന്ന കാലം വരെ അദ്ദേഹമത് തുടർന്ന് പൊന്നു. 

ആർക്കും എന്ത് ഉപകാരമായാലും യാതൊരു മുഷിപ്പുമില്ലാതെ തന്നാലാവും വിധം അത് ചെയ്തുകൊടുക്കാൻ സദാ സന്നദ്ധനായിരുന്നു അദ്ദേഹം. ആരോടും അധികമായി സംസാരിക്കാത്ത പ്രകൃതത്തിനുടമയായതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ട്  ആർക്കെങ്കിലും മുറിവേറ്റിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സൗമ്യനും ശാന്തനും, ക്ഷമാലുവുമായി മാത്രമേ ഞാനദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളൂ. ആരോടും യാതൊരു വിധ വെറുപ്പോ വിധ്വേഷമോ വച്ചുപുലർത്തിയതായി അറിവില്ല. തന്റെ പ്രവർത്തനങ്ങൾ മുടക്കം വരാതെ ചെയ്തു തീർക്കുന്നതിൽ കണിശക്കാരനായിരുന്നു മൂത്താപ്പ. ജനങ്ങളോടുള്ള ബന്ധങ്ങളിൽ വളരെ സൗമ്യനായിരുന്ന അദ്ദേഹം ചെറു പുഞ്ചിരിയിലൂടെയല്ലാതെ സംസാരിച്ചു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഹൃദയത്തിൽ അശേഷം അഹന്ത ഉണ്ടാവാനിടയില്ല. 

ഞാൻ മൂത്താപ്പയിൽ നിന്നും അനുകരിക്കാൻ ശ്രമിച്ച/ഇപ്പോഴു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. നട്ടെല്ല് വളയാതെ, തലയുയർത്തിയുള്ള നടത്തവും ഇരുത്തവും. അത് ഒരു ധീരന്റെ അടയാളം കൂടിയാണ്. ഈ രീതി ഞാനിന്ന് സ്വജീവിതത്തിൽ പകർത്തികൊണ്ടിരിക്കുകയാണ്. 

താൻ ജീവിച്ചു തീർത്ത സമയങ്ങളിൽ മഹാ ഭൂരിഭാഗവും ദീനീ പ്രവർത്തങ്ങൾക്കും സാമൂഹ്യ നന്മക്കും വേണ്ടി പ്രവർത്തിച്ച് നമ്മിൽ നിന്നും വിടപറഞ്ഞു പോയ അരീക്കൻ അബ്ദുറഹിമാൻ ഹാജി എന്ന എന്റെ മൂത്താപ്പാക്ക് സർവ്വലോക രക്ഷിതാവ് മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ. 
----------------------------------------------------
അബൂ ദിൽസാഫ് (ഉസാമ അഹമ്മദ്)



അനാഥരായി ഞങ്ങൾ
〰〰〰〰〰〰〰〰
അബ്ദുറഹ് മാൻ ഹാജിയുടെ വിയോഗത്തോടെ അനാഥരായത് ഞങ്ങൾ അരീക്കൻ കുടുംബങ്ങൾ മാത്രമല്ല, 
അൽ ഹുദ പ്രവർത്തകർ മാത്രമല്ല, 
മസ്ജിദുനൂറും ആ സേവന തണലിൽ വളർന്ന അനേകം ജീവിതങ്ങളും
 ഇന്ന്അക്ഷരാർത്ഥത്തിൽ യത്തീമാണ്.
ആ കർമ്മജീവിതം പകർത്താൻ എന്റെ തൂലികക്ക് കഴിയില്ല.
 സേവനങ്ങളുടെ ആ ജീവിത കഥ പറഞ്ഞു തരാൻ ഞാൻ അശക്തനാണ്. 
ബസ്സിലിരുന്ന് അര മണിക്കൂറിലേറെ ഞാൻ പലതും കുറിച്ചിട്ടും എവിടെയും എത്താത്തതിനാൽ അപൂർണമായ എഴുത്ത് ആ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാകുമോ എന്ന് ഭയപ്പെട്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു -
ആ ജീവിതമറിയണമെങ്കിൽ വേങ്ങര അങ്ങാടിയിലെ പഴയകാല കച്ചോടക്കാരോട് ചോദിക്കു.. വേങ്ങരയിൽ രാഷ്ട്രീയത്തിൽ പിച്ചവെച്ച് നടന്ന ഇന്നത്തെ കാരണവൻമാരോട് ചോദിക്കണം. ഇസ്മത്ത് ഹോട്ടലിലെ പണിക്കാരോട് ചോദിച്ചറിയണം.
ഹുജ്ജത്തിലെ ബിൽഡിങ്ങുകളോടും ഫർണിച്ചറുകളാടും തിരക്കണം.
ആ സേവനമറിയണമെങ്കിൽ അൽ ഹുദയുടെ പൊളിച്ചു പോയ ഓലഷെഡിൽ ഇരിക്കണം.
അൽഹുദ യുടെ തലയുയർത്തി നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ഓരോ കല്ലിനും കുമ്മായ കൂട്ടിനും അബ്ദു റഹ്മാൻ ഹാജിയുടെ വിയർപ്പിന്റെ, അർപ്പണബോധത്തിന്റെ കഥ പറയാനുണ്ടാകും.
മസ്ജിദുനൂറിലേക്ക് വരൂ ... അവിടുത്തെ മിഹ്റാബും മിനാരവും പറഞ്ഞു തരും ആ പുണ്യജീവിതം. രണ്ട് വർഷം മുമ്പ് അവിടെ വിരിച്ച മനോഹരമായ കാർപ്പറ്റിന് പോലുമുണ്ട് അത് മസ്ജിദിലെത്താൻ ഹാജിയാർ ഇടപെട്ട കഥ പറയാൻ.
ആ ധന്യമായ രക്ഷകർതൃത്വത്തിന്റെ കഥ കേൾക്കണമെങ്കിൽ മക്കളേക്കാളേറെ അടുത്ത കുടുംബക്കാരോട് ചോദിച്ചാൽ അവർ പറയും. അവർ വീട് വെച്ചത്, വിവാഹം നടത്തിയത്, സ്ഥലം വാങ്ങിയത്, ആശുപത്രിയിൽ പോയത് വരെ ആ മെലിഞ്ഞ ശരീരത്തിനുള്ളിലെ വിശാലഹൃദയത്തണലിലായിരുന്നു.
ആ സേവന ജീവിതത്തെ അളക്കാൻ എന്റെ കയ്യിൽ അളവുകോലില്ല. ദീനി സ്ഥാപനങ്ങളുടെ രാജശില്പിയായിരുന്നു ഹാജി.  ഒപ്പം സമർപ്പിത സേവകനുമായിരുന്നു.
ആ പാദമുദ്രകൾ ആയിരത്തിലൊരംശമെങ്കിലും പിൻപറ്റാൻ കഴിഞ്ഞാൽ നാം ധന്യരായി.
റഹ്മാനായ റബ്ബേ...
നിന്റെ വിശാലമായ മഗ്ഫിറത്തും മർഹമത്തും അബ്ദുറഹ്മാൻ ഹാജിയുടെ ഖബറിൽ ചൊരിയണേ...
സ്വർഗകവാടങ്ങൾ ആ ഖബറിലേക്ക് തുറന്നു നൽകണേ എന്ന ദുആയോടെ
-------------------------------------
അനുജൻ മുഹമ്മദ് കുട്ടി



അരീക്കൻ  അബ്ദുറഹ്മാൻ ഹാജി,
ഉമറാക്കൾക്കൊരു മാതൃക
--------------------------------
വ്യക്തിപരമായി അടുപ്പമോ പരിചയമോ ഇല്ലെങ്കിലും വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ദീനീ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രവർത്തനങ്ങൾ ദൂരെ നിന്ന് നോക്കി കണ്ടിട്ടുണ്ട്.
 മകൻ പഠിക്കുന്ന സ്ഥാപനം എന്ന നിലക്ക് അൽ ഹുദയിൽ പലപ്പോഴും പോവേണ്ടി വരാറുണ്ട്. അപ്പോഴൊക്കെ ഓഫീസിൽ സ്ഥിരമായി കാണാറുള്ള ഒരു മുഖമായിരുന്നു അബ്ദുറഹ്മാൻ ഹാജി.
എല്ലാ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിയുമായിരുന്നു. അൽ _ ഹുദയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഇഴയടുപ്പം അന്നേ ബോധ്യപ്പെട്ടിരുന്നു. തന്റെ വ്യക്തി പ്രഭാവവും ജീവിത സൗഭാഗ്യങ്ങളും ഒരു പ്രദേശത്തിന്റെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തിയ ധിഷണാശാലിയായിരുന്നു അദ്ദേഹം.
    തനിക്ക് ന്യായമായും അർഹതയുണ്ടായിരുന്ന അധികാരവും സ്ഥാനമാനങ്ങളും മറ്റുള്ളവർക്ക് വാങ്ങി  
കൊടുക്കുന്നതിൽ കാണിച്ച ശുഷ്കാന്തിയിൽ ഒരൽപം സ്വന്തം കാര്യത്തിൽ കാണിച്ചിരുന്നുവെങ്കിൽ പല സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അസുഖ ബാധിതനായി ആശുപത്രിയിൽ കിടക്കുമ്പോഴും ഞാൻ അദ്ദേഹത്തെ സന്ദർഷിച്ചിരുന്നു. അന്നും അൽപ നേരം സംസാരിച്ചു.

പരേതന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ, ആമീൻ
എന്ന് പ്രാർത്ഥിക്കുന്നു.
----------------------------------------------
ഫൈസൽ മാലിക്ക്  വി.എൻ



അരീക്കൻ അബ്ദുറഹിമാൻ ഹാജി.
   കുറ്റൂർ നോർത്തിലും പരിസര പ്രദേശങ്ങളിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നു. അബ്ദുറഹ്മാൻ ഹാജി. പ്രായഭേദമന്യേ എല്ലാവരുമായും സൗഹൃദം അദ്ദേഹം ഉണ്ടാക്കിയിരുന്നു. ദീനീ സേവന രംഗത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിലപ്പെട്ടതായിരുന്നു.
ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ ഖജാൻജി സ്ഥാനം ആദ്യമായി ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ തന്റെ പ്രവർത്തന മികവും വിശ്വസ്തതയും അദ്ദേഹം തെളിയിച്ചു. പിന്നീട് ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് . വേർപെടുന്നതു വരെ വർഷങ്ങളോളം ആ സ്ഥാപനത്തിന്റെ ഖജാൻജിസ്ഥാനത്തുണ്ടായിരുന്നു. 
അൽ ഹുദ ട്രസ്റ്റ് രൂപീകരിച്ചപ്പോൾ ഖജാൻജിയായി വേറെ ആരെയം തെരയേണ്ടി വന്നില്ല. സ്ഥാപനങ്ങളോടുള്ള കൂറും വിശ്വസ്തയുമായിരുന്നു അതിന് കാരണം.
വേങ്ങര ഇസ്മത്ത് ഹോട്ടലും അതിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന മസാലക്കടയും ഹാജിയെ വേങ്ങരയിലും പ്രശസ്തനാക്കി.
പണ്ഡിതൻമാരോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും അവരോടുള്ള അദ്ദേഹത്തിന്റെ ആദരവും അബ്ദുറഹിമാൻ ഹാജിയെ വേറിട്ട വ്യക്തിത്വമാക്കുന്നു.
അബ്ദുറഹിമാൻ ഹാജിയുമായി എനിക്ക് വളരെ അടുത്ത ബന്ധമായിരുന്നു.  ഞാൻ അൽ ഹുദാ മദ്രസ്സയുടെ സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം ഒരു ദിവസത്തിൽ പത്ത് പ്രാവശ്യമെങ്കിലും അൽ ഹുദയിൽ വന്ന് പോകുമായിരുന്നു. ദീനീ സ്ഥാപനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. 
രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി അദ്ദേഹം ഉണ്ടായിരുന്നു. കുറ്റൂർ നോർത്തിലും വേങ്ങര പഞ്ചായത്ത് രണ്ടാം വാർഡിലും നിർജ്ജീവമായിക്കിടന്നിരുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ അബ്ദുറഹ്മാർ ഹാജി വഹിച്ച പങ്ക് എടുത്തു പറയേണ്ടതു തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ -
ആമീൻ
---------------------------------------------
എം ആർ സി അബ്ദുറഹ്മാൻ, 



അരീക്കൻ അബ്ദുറഹിമാൻ ഹാജി
----------------------------------
സേവനം തപസ്യയാക്കിയ മനീഷി...

കൂടൊരുക്കിയ ഓർമ്മക്കൂട്ടിൽ ഹാജിയാരെ പറ്റി ഒന്നും മുണ്ടിപ്പറഞ്ഞില്ലെങ്കിൽ അതൊരു നന്ദിക്കേടാവുമോ എന്നൊരു ഭയം....

നാട്ടുകാരണവർ എന്നതിലുപരി ഞങ്ങൾക്ക് ഒരു കുടുംബ കാരണവർ കൂടിയായിരുന്നു ഹാജിയാർ... 

ഉപ്പയുടെയും മൂത്താപ്പയുടെയും പ്രവാസകാലത്ത് ഞങ്ങളുടെയെല്ലാം വീട് പണിമുതൽ പെങ്ങൻമാരുടെ കല്ല്യാണക്കാര്യങ്ങൾ എന്നു വേണ്ട, വീട്ടിൽ ഒരു സൽക്കാരം പോലും ഹാജിയാരുടെ മേൽനോട്ടത്തിലായിരുന്നു നടത്തിയിരുന്നത്...

മുന്നിൽ ഹാജിയാരുണ്ടെങ്കിൽ ഏത് പരിപാടിയായാലും ഞങ്ങൾക്കെല്ലാം അതൊരു സമാധാനവും സന്തോഷവുമായിരുന്നെന്ന് ഇന്നും എന്റെ ഉമ്മ ഓർത്തെടുക്കുന്നു..

ഞങ്ങളുടെ മുൻ തലമുറക്കാണ്, ചുമടിറക്കാൻ ഒരു അത്താണിയായി അദ്ധേഹത്തിന്റെ സേവനങ്ങൾ ലഭിച്ചത്...

പിന്നീട് പല വിശയങ്ങളിലും വഴിക്കാട്ടിയായും ഉപദേശകനായും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു...

ഓർത്തെടുക്കാൻ ഒത്തിരി ഓർമ്മകൾ ഉണ്ട്. എല്ലാ ഉപകാരകങ്ങൾക്കും നാഥനിലേക്ക് കൈകളുയർത്തി അദ്ധേഹത്തിന് വേണ്ടി തക്കതായ പ്രതിഫലം ചോദിക്കാനാണ് ഈ അവസരത്തിൽ ഞാനാഗ്രഹിക്കുന്നത്...

ഇതു തന്നെയാണ് അദ്ധേഹത്തിനു വേണ്ടി നമുക്ക് ചെയ്യാനുള്ളതും.. 
നാം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന നല്ല സേവനങ്ങൾക്ക് വിലമതിക്കാനാവാത്ത ഉപഹാരവും മനസ്സറിഞ്ഞുള്ള പ്രാർത്ഥനകളാണ്...

പെയ്തിറങ്ങിയ മഴത്തുള്ളികളിൽ   ഈറനണിഞ്ഞ പള്ളിപ്പറമ്പിലെ മണ്ണിനടിയിൽ ഒരു നാടിന്റെ നന്മ പൂവ് അന്ത്യവിശ്രമത്തിലാണ്..  

തന്റെ എല്ലാ സൽകർമ്മങ്ങളും ഖബർ ജീവിതത്തിൽ  അദ്ധേഹത്തിന് സുഖവും സമാധാനവുമാവട്ടെ, ഹ്യദയവേധനയോടെയുള്ള നമ്മുടെ പ്രാർത്ഥനകൾ അദ്ധേഹത്തിന്ന് വെളിച്ചവും ആശ്വാസവുമാട്ടെ...

നാഥാ, ഞങ്ങളിൽ നിന്നു മരണപ്പെട്ടു പോയ ഞങ്ങളുടെ മാതാ പിതാക്കൾക്ക് നീ പൊറുത്തു കൊടുക്കുകയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ അവരേയും ഞങ്ങളെയും ഒരുമിച്ചുകൂട്ടുകയും ചെയ്യണേ... 
ഞങ്ങളിൽ ജീവിച്ചിരിക്കുന്ന ഞങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസ്സ് നീ പ്രധാനം ചെയ്യണേ...

 ആമീൻ...
¤¤¤¤¤¤¤¤¤¤¤¤¤
മുനീർ അമ്പിളിപ്പറമ്പൻ



ആദരപൂർവ്വം അബ്ദു റഹ്മാൻ ഹാജിക്ക്
🌺🌺🌺🌺🌺🌺🌺🌺🌺🌺
' اللهم اغفر له وارحمه
                          〰〰〰
ഇന്നലത്തെ സന്ധ്യ അൽ ഹുദയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ഒന്നായിരുന്നു. അൽഹുദ പ്രസ്ഥാനത്തിന്റെ രാജശില്പി മർഹൂം .. അബ്ദുറഹ്മാൻ ഹാജിയുടെ ഓർമ്മകളിൽ നിറഞ്ഞു കവിഞ്ഞ ഹാളിൽ ദുഃഖം കനം തൂങ്ങി നിന്നപ്പോൾ പുറത്ത് അത് ഇരമ്പി പെയ്തു. കാര്യമായ പ്രചാരണമില്ലാഞ്ഞിട്ടുo നൂറ്റി ഇരുപതോളം ആളുകൾ പങ്കെടുത്ത സദസ്സിൽ ഉസ്താദ് സാലിം ഫൈസി പ്രാർത്ഥനയോടെ അനുസ്മരണത്തിന് തുടക്കമിട്ടു. 
അൽ ഹുദാ സെക്രട്ടറി കോയിസ്സൻ അശ്റഫ് പകരം വെക്കാൻ ആളില്ലല്ലോ എന്ന വേദന പങ്ക് വെച്ച് കൊണ്ടാണ് സദസ്സിനെ സ്വാഗതം ചെയ്തത്.
പത്ത് വർഷത്തോളം ഹാജിയുടെ കൂടെ മദസയിലും സ്കൂളിലും പ്രവർത്തിച്ച അൻവർ റഷീദ് ബാഖവി ആ കർമ്മ ജീവിതത്തിന്റെ അടയാളങ്ങൾ സദസ്സിൽ വരച്ചിട്ടു. 
പഠനകാലത്തേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു എന്ന് പറഞ്ഞു തുടങ്ങിയാണ് രാഷ്ട്രീയത്തിൽ ഒപ്പവും പിന്നെ എതിർചേരിയിലും വീണ്ടും ഒന്നിച്ചും പ്രവർത്തിച്ച കെ.കെ.മുസ സാഹിബ് ഓർമ്മിച്ചെടുത്തത്. അലവിക്കുട്ടി ഹാജിയും കള്ളിയത്ത് മാസ്റ്ററും മമ്മുട്ടി മാഷും ആ ധന്യ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങി ഓർമ്മകൾ പങ്ക് വെച്ചു.
അൽഹുദ യുടെ സംസ്ഥാപനത്തിന് മുമ്പ് ഹുജ്ജത്തിൽ പള്ളിയിലും മദ്രസയിലും ഹാജിയാർ നടത്തിയ വിപ്ലവകരമായ പരിഷ്കാരങ്ങളും നിർമ്മാണ പ്രവർത്തനങ്ങളെയുമാണ് ഈയുള്ളവൻ ഓർത്തെടുത്തത്.
ചടങ്ങിനെ സമ്പൂർണ്ണമാക്കിയത് പ്രമുഖ വാഗ്മി അൽ ഹുദയുടെ സഹകാരി ശരീഫ് കുറ്റൂരിന്റെ നന്മ നിറഞ്ഞ വാക്കുകളായിരുന്നു. സദസ്സിലെ യുവനിരയോടാണ് ശരീഫ് സാഹിബ് കാര്യമായി സംവദിച്ചത്. അബ്ദുറഹ്മാൻ ഹാജിയുടെ ജീവിതയാത്രയിലെ മുത്തുകൾ പെറുക്കിയെടുത്ത് കർമ്മരംഗത്തിറങ്ങാൻ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉസ്താദിന്റെ ദുആ ക്ക് ആമീൻ പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങുമ്പോഴും പ്രകൃതയുടെ കണ്ണീർ തോരാതെ പെയ്തു കൊണ്ടിരുന്നു
----------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ



കാരണവർ അബ്ദു റഹിമാൻ ഹാജി : ജീവിതം  നന്മയുടെ കർമ്മങ്ങൾ തീർത്ത് ധന്യമാക്കിയ വലിയ മനുഷ്യൻ...
=====================
ചെറുപ്പ കാലത്തെ പതിവ് കാഴ്ചകളില്‍ ഒന്നായിരുന്നു അബ്ദുറഹ്മാന്‍ ഹാജി (മൂത്താപ്പ) യുടെ കാലത്തുള്ള കക്കാടംപുറത്തേക്കുള്ള നടത്തം, ബസ്സോ, ഓട്ടോയോ ഇല്ലാതിരുന്ന ആ കാലത്ത് നടത്തം തന്നെയായിരുന്നല്ലോ എല്ലാവര്ക്കും പതിവ്. തൂ വെള്ള വസ്ത്രം ധരിച് ആ നിവര്ന്നുള്ള ശാന്തമായ നടത്തം ഇന്നും മായാതെ നില്‍ക്കുന്നു. കയ്യിലൊരു മൂന്നു കട്ട ടോര്‍ച്ചും തോളില്‍ ഒരു ഇളം മഞ്ഞയോ നീലയോ അല്ലെങ്കില്‍ തൂ വെള്ള മുണ്ടോ ഉള്ളതായി ഓര്‍ക്കുന്നു (മങ്ങിയ ഓര്‍മ്മ). 

ഹുജ്ജതുല്‍ ഇസ്ലാമിന്റെ വികസന കാലത്ത് അദ്ധേഹത്തിന്റെ കാല്‍പാദം സ്പര്‍ശിക്കാതെ ഒരു ദിവസമെങ്കിലും അവിടം കടന്നു പോയിരിക്കാന്‍ ഇടയില്ല.  ദീനി സേവനത്തിലെ ആ ഉത്തുംഗ മാതൃക പിന്നീട് അല്‍ഹുദയിലും നാം ദര്‍ശിച്ചു. അഭിപ്രായം പറഞ്ഞു കടന്നു പോവുന്ന പതിവ് അദ്ധേഹത്തിനില്ലയിരുന്നു, മറിച്ചു വൈദഗ്ദ്യമുള്ള ഒരു മാനേജ്‌മന്റ്‌ വിശാരദനെ പോലെ പ്ലാന്‍ ചെയ്തു നടപ്പില്‍ വരുത്തുന്നതില്‍ അസാമാന്യ പാടവം തന്നെ അദ്ദേഹം കാണിച്ചിരുന്നു.

കുടുമ്പ കാര്യമെടുത്താല്‍ കല്യാണമായാലും, വീട് വെക്കലയാലും , അത് പോലോത്ത  അനുബന്ധ കാര്യമായാലും അദ്ധേഹത്തെ എല്പ്പിക്കുകയോ, പണിക്കാരെ തരപ്പെടുത്തി തരാന്‍ അവശ്യ പെടുകയോ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് അഭിപ്രായം ആരായാലും പതിവായിരുന്നു.  

മദ്രസ്സയിലെ നബിദിനം അദ്ധേഹത്തിന്റെ സാനിധ്യമില്ലാത്ത ഒരു പ്രോഗ്രാമും ഉണ്ടാവാറില്ല, നല്ല ഒരു ആസ്വാദകനും കൂടിയായ  അദ്ദേഹം അല്‍ഹുദയുടെ ആദ്യ കാലങ്ങളില്‍ പുറത്തുനിന്നും  ചേറൂര്‍ യതീംഖാന ദഫ് ടീമിനെ കൊണ്ടു വരാനും  അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുവാനും ഏറ്റവും മുന്നില്‍ നിന്നതും ഒരിക്കലും മറക്കാവതല്ല. നബിദിനമായാലും കുടുമ്പ പരിപടികളായാലും കുട്ടികള്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി അവരെ ഏല്‍പ്പിക്കുകയും അവരോടു നര്‍മ്മം കലര്‍ന്ന കുശലം പറച്ചിലും പതിവുള്ള ഒന്നായിരുന്നു.....

കര്‍മ്മം കൊണ്ട് ജീവിതം കാണിച്ചു തന്ന അദ്ദേഹം നമ്മോടു വിട പറഞ്ഞു, നാഥാ.. നീ അദ്ധേഹത്തിന്റെ തെറ്റ് കുറ്റങ്ങള്‍ മാപ്പാക്കുകയും സല്‍കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ഏറ്റി നല്‍കുകയും ചെയ്യേണമേ.... നമ്മെയും അവരെയും അള്ളാഹു അവന്റെ ജന്നതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടുമാരാകാട്ടെ... ആമീന്‍.
അല്‍ഹുദ പ്രസ്ഥാനത്തിന് ഒരു നല്ല പകരക്കാരനെ അള്ളാഹു നല്‍കട്ടെ... കുടുമ്പത്തിനു ക്ഷമയും അതില്‍ അവര്‍ക്ക് നീ പ്രതിഫലവും നല്‍കേണമേ... ആമീന്‍.
---------------------------------
മുസ്തഫാ ശറഫുദ്ധീന്‍



എന്റെ കുട്ടി ക്കാലത് മോട്ടോർ സൈക്കിളിൽ പോകുന്നപോകുന്ന ഒരു മെലിഞ്ഞു നീണ്ട  ഒരാളെ എനിക്കറിയാം 
 ആ മോട്ടോർ സൈക്കിളിന്റെ പേര് പോലും കുറെ കാലങ്ങൾക് ശേഷം ആണ് ഞാൻ മനസ്സിലാകുന്നത് 
    RAj DHOODHE  ബൈക്ക്  ആയിരുന്നു അത് 
പിന്നീട് ഹുജ്ജത്തിൽ വെച്ചാണ് അദ്ധേഹത്തെ  കൂടുതൽ അറിയുന്നതും ഇടപഴകുന്നതും 
 അന്ന്  ആ  ബൈക്കിൽ പോയിരുന്ന ആൾ അബ്ദുൾറഹ്മാൻ ഹാജി ആയിരുന്നു എന്നും 
    1982ന്ടെ ശേഷം  ആണ് ഹാജ്യാരുമായി  കൂടുതൽ ഇടപഴകുന്നത് 
അതിനു ശേഷം ഞാൻ  നാട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത് മിക്കവാറും ദിവസങ്ങളിലും ബന്ധപ്പെടാൻ എനിക്ക്  അവസരം കിട്ടിയിരുന്നു 
  ഫോൺ  ഒന്നും ഇല്ലാത്ത  കാലത്ത് ആരെങ്കിലും ഒരു  പണി എടുപ്പിക്കാൻ ഏൽപ്പിച്ചാൽ  ആ പണിക്കാരന്ടെ വീട്ടിൽ പോയി കയ്യോടെ പിടിച്ചു  കൊണ്ട് വന്നു പണി ചെയ്യിപ്പിക്കുമായിരുന്നു 
   എനിക്ക് സുഹൃത്തുക്കളെ പിതാവ് എന്നതിലുപരി പിതാവിന്റെ അഭാവത്തിൽ ഒരു പിതാവിന്റെ 
സ്നേഹവും  വാത്സല്ല്യവും ഉപദേശങ്ങളും 
നിർദേശങ്ങളും 
ശാസനയും  എനിക്ക് അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട് 
 സാമ്പത്തിക ഇടപാടുകളെ കാര്യത്തിൽ അദ്ദേഹത്തിന്റെ ക്ർർഥ്യ നിഷ്ഠത  അപാരമായിരുന്നു 
  എനിക്ക്  ഓർമ  വന്നത് ഞാൻ വയറിംഗ് പണി എടുത്തിരുന്ന കാലത്ത് നമ്മുടെ  നാട്ടിലുള്ള ഒരാൾ  അദ്ദേഹത്തെ വീടിന്റെ  പണി  ഏൽപ്പിച്ചിരുന്നു 
 നിർഭാഗ്യ വശാൽ ആ പണി രണ്ടു വർഷത്തിൽ അധികം  നീണ്ടു പോയി 
അധിനു ശേഷം ആണ്  വീണ്ടും  പണി തുടങ്ങുന്നത് 
അങ്ങിനെ  പഴയ ഇടപാഡീൽ ഞാനും  അയാളും തമ്മിൽ ചെറിയ ഒരു  അഭിപ്രായവിത്യാസം  വരികയും 
ആ വെക്തി ഈ കാര്യം ഹാജ്യാരെ അറിയിക്കുകയും ചെയ്തു 
ഞാനും  കാര്യങ്ങൾ പറഞ്ഞു 
അത്  കണക്കു കൂടി  പിരിഞ്ഞിട്ടില്ല നിങ്ങൾ  രണ്ടാളും കൂടി മറ്റന്നാൾ രാവിലെ 6
മണിക്ക്  പെരീക് വെരി  . മൂനാമത്തെ ദിവസം 
 ഞങ്ങൾ പെരീൽ ചെന്നപ്പോൾ ആണ് ഹാജിയാർ ക് ഓർമ  വന്നത് 
ഞങ്ങൾ പുറത്തു  ഇരുന്നു കുറച്ചു കഴിഞ്ഞഞങ്ങൾ പെരീൽ ചെന്നപ്പോൾ ആണ് ഹാജിയാർ ക് ഓർമ  വന്നത് 
ഞങ്ങൾ പുറത്തു  ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു കവറിൽ പൊതിഞ്ഞു  റബ്ബർ ബെന്ണ്ട്  ഇട്   ഒരു പൊതി യുമായി മുന്നിൽ ഇരുന്നു 
ആ പൊതിയുട മേൽ പേരും എഴുതി വെച്ചിട്ടുണ്ട് 
പൊതി  കഴിച്ചപ്പോൾ എല്ലാ കണക്കും ക്രത്യം ആയി  അതിൽ ഉണ്ട് 
പൂത്ത  കുറച്ചു  നോട്ടുകളും 
2 വർഷം കഴിഞും ആ ഏല്പിച്ചപണം വക മാറ്റി ചിലവാകാതെ കണക്കു സൂക്ഷിച്ചു വെക്കുക എന്നത് എലാവര്കും കഴിയുന്ന ഒന്നല്ല
     അതുപോലെ തന്നെ ഓർമ വരുന്നത് അൽ ഹുദായുടെ തുടക്കം 
വിശ്രമം ഇല്ലാതെ രാത്രിയും പകലും ഒരു പോലെ ആ സ്ഥാപനത്തിൽ ചിലവഴിച്ചു 
ആ ബിൽഡിഗ്ന്ടെ  അടിഭാഗത്തെ 
ഓരോ ഫില്ലറും പണിക്കാർ  നനച്ചാലും വീണ്ടും  അതിനു മേൽ ഹാജിയാർ വെള്ളം ഒഴിക്കാതെ ഒരു ഫില്ലറും ഇല്ല 
തന്ടെ  നോട്ടം എത്തിയില്ലെങ്കിൽ ഒരു മനസ്സമാധാനം അദ്ദേഹത്തിന ഇല്ലായിരുന്നു 
  ആ കാണുന്ന സ്ഥപനത്തിൽ അദ്ധേഹത്തിന്റെ വിയർപ്പിന്റെ ഭാഗം ഇല്ലാത്ത സ്ഥലം ഇല്ല  എന്ന് തന്നെ പറയേണ്ടിവരും 
  അത് കൊണ്ട് തന്നെ ആയിരിക്കാം അദ്ധേഹത്തെ അള്ളാഹു കഷ്ടപ്പെടുത്താതെ അവന്റെ ജന്നത്തുൽ ഫിർദൌസിലേക്ക് തിരിച്ചു വിളിച്ചതും 
അല്ലാഹുവേ നീ സ്വാർഗം നൽകി അനുഗ്രഹിക്കണമെ
   ഞങ്ങളെയും ആ കൂടത്തിൽ ഉൾ പെടുത്താനേ  നാഥാ
------------------------------
പരി സൈദലവി 



മരണം
ഇത് മൂന്നക്ഷരങ്ങൾ കൂടി ചേർന്ന ഒരു സാധാരണ വാക്കല്ലല്ലൊ.
ഭൗതികമായി എല്ലാ രസച്ചരടുകളും മുറിഞ്ഞ് പോയി തന്റെ രക്ഷിതാവിങ്കലേക്കുള്ള യാത്രയുടെ പേരാണല്ലൊ അത്.
ആ യാത്ര സുഖകരമാവേണ്ടതുണ്ട് മനുഷ്യന്, സുന്ദരമാവേണ്ട യാത്ര അത് തന്നെയാണ്.
ഓരോ മരണവും കേൾക്കുമ്പോഴും കാണുമ്പോഴും ഈ ചിന്ത ഖൽബിൽ അങ്കുരിക്കേണ്ടതുണ്ട്.
ബുദ്ധിമാന്റെ ലക്ഷണമാണത്.
നമ്മുടെയൊക്കെ അബ്ദുറഹിമാൻ ഹാജിയും തന്റെ നാഥ ങ്കലേക്ക് യാത്ര തിരിച്ചിരിക്കുന്നു '
അദ്ദേഹത്തിന്റെ ഖബർ ജീവിതം റബ്ബ് അവന്റെ അനുഗ്രഹത്തിലാക്കി കൊടുക്കട്ടെ,
സ്വർഗത്തിൽ അദ്ദേഹത്തെയും നമ്മെയും നമ്മുടെ മാതാപിതാക്കളെയൊക്കെയും ഒരുമിച്ച് കൂട്ടട്ടെ പടച്ച തമ്പുരാൻ,
അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ ഓർത്തെടുക്കുമ്പോൾ ഓർമ വെച്ച നാളിലേക്ക് തിരിച്ച് പോവേണ്ടി വരും,
വളരെ ക്ലേശകരമായ ബാല്യകാല ജീവിതത്തിൽ
കുറച്ച് കാലം വേങ്ങര ഇസ്മത്തിൽ ഒരു കുട്ടി തൊഴിലാളിയായി ജോലി നോക്കിയിരുന്ന കാലത്തെ താണ് അടുത്ത് നിന്ന് കണ്ട് തുടങ്ങുന്ന ഓർമകളിൽ തെളിയുന്ന മുഖം - നാല്  പതിറ്റാണ്ടിനു മപ്പുറത്തെ ഓർമകളാണ്.
ഇസ്മത്തിനോട് ചാരി നിന്നിരുന്ന മസാലക്കടയിൽ എപ്പോഴും കണ്ടിരുന്ന സുസ്മേരവദനമായ മുഖം,
അഞ്ച് പൈസക്ക് തേങ്ങ കഷണമാക്കി വിറ്റിരുന്ന കടകളുള്ള കാലത്ത് അതൊരു വലിയ സ്ഥാപനം തന്നെയായിരുന്നു.
അന്നത്തെ സാഹചര്യത്തിൽ പ്രായത്തിലും അല്ലാതെയുമൊക്കെ വലിയ അന്തരമുണ്ടായിരുന്നു ഞങ്ങൾ തമ്മിലെങ്കിലും
പിന്നീട് കാലചക്രം അതിന്റെ അനിവാര്യമായ കറക്കത്തിലൂടെ തിരിച്ച് കിട്ടാത്ത  കാലം പ്രായത്തിന്റെ രൂപത്തിൽ എന്നിൽ മാറ്റങ്ങൾ വരുത്തി തുടങ്ങിയപ്പോൾ മുതൽ ഒരു നല്ല ഇടപെടൽ തന്നെയായിരുന്നു ആ സൗമ്യ വ്യക്തിത്വം ഞാനുമായി നടത്തിയിരുന്നത്:
നടന്ന്കയറിയ പടവുകളെയും  പിടിച്ച് നടത്തിയ കൈകളെയും തനിക്ക് വന്ന് ചേർന്ന സൗഭാഗ്യങ്ങൾക്കിടയിൽ പാടെ വിസ്മരിച്ച് കൊണ്ട്
സ്വന്തം സുഖം മാത്രം തേടി
എന്തും ചെയ്യുന്നവർ നിറഞ്ഞ് നിൽക്കുന്ന
ഈ ലോകത്ത് വേറിട്ടൊരു വ്യ ക്തിത്വം തന്നെയായിരുന്നു അദ്ദേഹം.അക്കാലത്ത് തന്നെ കാരുണ്യത്തിന്റെ ഹസ്തം അദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്:
നമ്മുടെ പ്രദേശത്ത് എല്ലാ മേഖലകളിലും നിറഞ്ഞ് നിന്നിരുന്ന ഒരു കുലീന വ്യക്തിത്വം തന്നെയായിരുന്നു ആ നല്ല മനുഷ്യൻ,
അദ്ദേഹത്തെയും നമ്മെയും പടച്ചവൻ സ്വർഗത്തിലാക്കി തീർക്കട്ടെ' آمين
------------------------------------
പി.കെ.അലി ഹസൻ



അരീക്കൽ അബ്ദുറഹ്മാൻ ഹാജി ഇന്നലെ മരണപ്പെട്ട �� അബ്ദുറഹ്മാൻ ഹാജിയുമായി കൂടുതൽ ഇടപഴകാൻ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ മിക്കവാറും ദിവസങ്ങളിലും കുറ്റൂർ നോർത്ത് kakkadam puram എന്നീ സ്ഥലങ്ങളിൽ മിക്കപ്പോഴും കാണാറുണ്ടായിരുന്നു വളരെ സൗമ്യ സ്വഭാവത്താലും അദ്ദേഹത്തെ നാട്ടുകാർക്ക് ഒരു എതിരഭിപ്രായം ഇല്ലായിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബക്കാരെ പോലെ �� ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു അല്ലാഹു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ �� ക്ഷമ നൽകുമാറാവട് അല്ലാഹു അവരെയും നമ്മെയും നാളെ  സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ
-------------------------------------
ഷറഫുദ്ദീൻ കള്ളിയത്ത് 



അരീക്കൻ അബ്ദുറെ ഹ്മാൻ ഹാജി'
ആ നാമം കേട്ടാൽ പിന്നെ ആളെ അന്യാശിച്ച് വലയണ്ടി വരില്ല.
അത്രകണ്ട് നമ്മുടെ പ്രദേശത്ത് ചെറിയവർക്കും
വലിയ വർക്കും ഒരു പോലെ പരിചയമുഖം'
(ആ മുഖം നമുക്കി നി അവിടത്തെ മകൻ ജെലീ ലീലൂടെ ഓർക്കാം)
എല്ലാവരും എഴുതൂ ക യും പറയുകയും ഒക്കെ ചൈത പോലെ
പൊതു കാര്യങ്ങളിൽ നിറഞ്ഞ് നിന്ന വെക്തിത്വം.
ആത് പള്ളിയിലൂടെയും 'മദ്രസയിലൂടെയും '
മറ്റ് ചിലപ്പോ 'ൾ റോഡായും.
വഴിയായും.
ചിലർക്കെങ്കിലും വീടായും 'മറ്റു ചിലർക്ക്‌ കാര്യങ്ങൾ നോക്കിയും'
അങ്ങിനെ ആ ജീവിതത്തിന്റെ നല്ല കാലമത്രയും
സ്വന്തം കാര്യത്തെ പോലെ തന്നെ പൊതു കാര്യത്തിലും നിറഞ്ഞ് നിന്ന വെക്തി'
ആസഹായ ഹസ്തത്തിന്റെ ഗുണം അനുഭവിച്ചത്
നന്ദിയോടെ ഞങ്ങളുടെ പ്രിയ മാതാവ് സ്മരിരുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.

അവരുടെ നന്മകൾ ഒക്കെ നീ ഖബൂലാക്കുകയും
തിന്മകൾ പൊറുത്ത് കൊടുക്കുകയും.
ഖബർ ജീവിതം സന്തോഷത്തിലാക്കുക്കും ചെയ്യേണമേ'തമ്പുരാനേ.

ഹാജിക്ക് വേണ്ടി ഇന്ന് കൂട്ടിൽ പ്രാർത്തിച്ച എല്ലാവരുടേയും പ്രാർത്ത നനീ ഖബൂലാക്കണമേ റബ്ബേ
--------------------------
ഹനീഫ പി. കെ 



ഹാജിയെ പറ്റി എങ്ങനെ പറയണം
എന്നും പറഞ്ഞാൽ
തീരുമോ എന്നും അറിയില്ല അത്രത്തോളം ഒരടുപ്പം എന്നോടും
എന്റെകുടുംബത്തോടും ഉണ്ടായിരുന്നു ഞങ്ങൾ പെയ്റ്റിങ്
ജോലിക്ക് പോകുമ്പോൾ ഹാജിക്ക് നിർബന്ധമായും ഒർജിനൽഇത്തൾ
തന്നെ വേണം
പിന്നെഒന്ന് വെള്ളയും gry യും
ഇന്നത് ഫാഷൻ ആയിമാറി എവിടെ
നിന്ന്കണ്ടാലും ഒരു
പാട്കാര്യങ്ങൾ
സംസാരിച്ചേ ഞങ്ങൾ പിരിയൽ
ഒള്ളു നാട്ടിലും നാട്ടുകാർക്കും
ഒരത്താണിയും
എന്തിനും സത്യത്തിന്റെ ഭാഗ
ത്തോടെ മുന്നോട്ടു
പോകണം എന്ന
ഒരു കൺടീഷം നില
നിർത്തിയിരുന്നു
ഒരുപാട് മേഖലകളിൽ വിള്ള
ലില്ലാതെ പ്രവർത്തിച്ചു ഒരുമോനെ പോലെ
എന്നെ സ്‌നേഹിച്ചു
ഉപ്പനോടും നല്ല
സഹോദര സ്നേഹം
ആയിരുന്നു ഇന്നും
ആവിളി കാതിൽ
മുഴകുന്നു അബോക്കാരെ!!
അള്ളാഹു കബറിടം
വിശാലമാക്കികൊടു
ക്കട്ടെ ഹാജിയെയും
നമ്മളെ എല്ലാവരെയും അവന്റെജന്നാത്തുൽ ഫിർതൗസിൽ
ഒരുമിച്ചു കൂട്ടട്ടെ എന്നു പ്രതിക്കാം
ഞാൻപോരുന്ന
തലേദിവസംപോയി
കണ്ടു അല്ഹംദുരില്ല
-------------
ബഷീർ



മർഹും അരീക്കൻ അബ്ദുറഹിമാൻ ഹാജിയെ പ്പറ്റി എന്തെഴുതിയാലും മതിയാവില്ല ആ നല്ല വ്യക്തിത്വം നമ്മിൽ നിന്ന് പിരിഞ്ഞു പോയത് നമുക്കും നാടിനും ഒരു നശ്ടം തന്നെയാണ് 
الله നാമെല്ലാവരേയും അവനുദ്ധേശിച്ച സമയത്ത് തിരിച്ച് വിളിക്കുമല്ലൊ 
പടച്ചവൻ നമുക്കും നമ്മിൽ നിന്ന് പിരിഞുപോയ നമ്മുടെ കാരണവൻ മാർകും പൊറുത്ത് തരട്ടെ 
ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
-----------------------------
അബ്ദുള്ള കാമ്പ്രൻ



അരീക്കൻ അബ്ദുറഹ്മാൻ ഹാജിയെ നേരിട്ടുള്ള ഒരു ഇടപ്പെടൽ ഇല്ലങ്കിലും ഒരു സൗമ്യ മനസ്സിനുടമയാണെന്ന് അറിയാം ...
ഒരിക്കൽ കുറ്റൂർ അൽ ഹുദ്ദയുടെ ഓഫിസുമായി ബദ്ധപ്പെട്ടപ്പോൾ ആ ചിരിക്കുന്ന മുഖം എൻ്റെ മനസ്സിൽ ഇപ്പോഴുമുണ്ട്.
 അള്ളാഹുവെ ഇന്നലകളിൽ നമ്മോ ടേപ്പമുണ്ടായിരുന്ന ആ മാഹാ വ്യക്തി ഇന്ന് നമ്മെ വിട്ട് പിരിഞ്ഞു.
നാഥാ അദ്ദേഹത്തിൻ്റെ പരലോക ജീവിതം സ്വാർഗ്ഗ പൂന്തോപ്പാക്കി മാറ്റണെ.... ആമീൻ ....
----------------------
മുജീബ് നസി



അബ്ദു റഹിമാൻ ഹാജിയെ എന്റെ ചെറുപ്പം മുതൽ കാണുന്നതും ഞങ്ങളുടെ കുടുംബത്തിന് വളരെ ഉപകാരങ്ങൾ ചെയ്തിട്ടുള്ളതുമാണ്. എന്റെ ജേഷ്ഠന്റെ ഒമ്പത് വയസ്സു മുതൽ വർഷങ്ങളോളം ജേഷ്ഠൻ സൗദിയിൽ പോകുന്നത് വരെയും ഇസ്മത്തിലായിരുന്നു ജോലി. അക്കാലമത്രയും ശേഷവും ഞങ്ങൾക്ക് വേണ്ട അത്യാവശ്യങ്ങക്കൊക്കെ അദ്ദേഹം വേണ്ട നിർദ്ദേശങ്ങളും ഉപകാരങ്ങളും ചെയ്തിരുന്നു. ആരോഗ്യം സമ്മതിക്കുന്ന കാലത്തോളം പരോപകാരിയായ അബ്ദുറഹിമാൻ ഹാജിയെയാണ് ഞാൻ കണ്ടിട്ടുള്ളത്. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉള്ള പ്രവത്തനമോ സംസാരമോ ഞാൻ ഓർക്കുന്നില്ല. എറ്റെടുക്കുന്ന പ്രവർത്തനങ്ങൾ നന്നായിത്തന്നെ ചെയ്യുന്നതിൽ അദ്ദേഹം തൽപരനായിരുന്നു. പള്ളി-മദ്രസ, വീടുപണി എടുപ്പിക്കൽ ഏതായിരുന്നാലും.     അദ്ദേഹത്തിന്റെ എല്ലാ സത്പ്രവർത്തികളും അള്ളാഹു സ്വീകരിക്കട്ടെ, തക്കതായ പ്രതിഫലം അണമുറിയാതെ നൽകട്ടെ. വീഴ്ചകൾ പൊറുത്ത് കൊടുക്കട്ടെ! ആമീൻ..
--------------------
+96898843515



അബ്ദു റഹ്മാൻ ഹാജിയെ അടുത്ത് ഇടപഴകാൻ പറ്റിയില്ലങ്കിലും ഞാൻ എപ്പോയും വളരെ ആദരവോടെ കാണുന്ന ഒരു വ്യക്തിയാരുന്നു ഹാജിയാർ....
        വെള്ളിയാഴിച്ചകളിൽ ജുമഹക്ക് വളരെ നേരത്തെ മാപ്പിള കാട് തോട് വരമ്പിലൂടെ തൂവളള വസ്ത്രം ധരിച്ച് പോവുന്ന അദ്ദേഹത്തെ ഞാൻ എന്റെ ചെറുപ്പത്തിലെ കാണാറു ടായിരുന്നു..... ഏന്ത് ഒരു വ്യക്തിയോടും ഒരു പുഞ്ചിരി നൽകി ഈ ലോകത്ത് നിന്ന് പോയ ഹാജിയാർക്ക് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ എന്ന്  ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
       ആമീൻ...
--------------------------
അലി കെ. എം. 



പ്രിയ സ്നേഹിതൻ അമീറിനെ കാണാൻ പലപ്പോഴും കുറ്റൂരിൽ പോകുമ്പോഴായിരുന്നു അദ്ദേഹവുമായി സംസാരിച്ചിരുന്നത്. കുറഞ്ഞ സംസാര വേളയിൽ ഏതു കാര്യത്തിലും അദ്ദേഹത്തിനുള്ള വ്യക്തതയും കാഴ്ചപ്പാടും എന്നെ അത്ഭുതപ്പെടിത്തിയിട്ടുണ്ട്. ദീനി കാര്യങ്ങളിലുള്ള കൈകാര്യങ്ങളിൽ അദ്ദേഹം പുലർത്തിയിരുന്ന സൂഷ്മത മുകളിലേ ലേഖനങ്ങളിൽ പലരും എഴുതിയത് പുതു തലമുറക്ക് മാത്രകയാകേണ്ടതാണ്. അള്ളാഹു അവരെയും നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ
-----------------------------------
നൗഷാദ് പള്ളിയാളി 



അരീക്കാൻ അബ്ദുൾറഹ്മാൻ ഹാജി 
......................  .................. 
അരീക്കൻ അബ്ദുൽറഹമാൻ ഹാജിയെ ഈ അടുത്ത കാലത്താണ് ഞാൻ പരിചയപ്പെടുന്നത്, അദേഹത്തിന്റെ മകൻ ജലീൽ സാഹിബിന്റെയ് വീട്ടിൽ വെച്ചായിരുന്നു പരിചയപ്പെട്ടത്. ഞാൻ വീടുവെക്കുന്നത് അവരുടെ വീടിന്റെയ് അടുത്താണ്. വീടുപണിയുമായി ബന്ധപ്പെട്ട ഒരു പാട് വിഷയങ്ങൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു, ഒരു ഇരുത്തം വന്ന എൻജിനിയറുടെ വൈധക്തവും അറിവും അദേഹത്തിന് ഉള്ളതായി എനിക്ക് തോന്നി. 
അതുമായി ബന്ടപെട്ട പല ഉപദേശങ്ങളും നിർദേശങ്ങളും അദേഹം ഞങ്ങൾക്ക് തന്നിരുന്നു... 
ദീനി രംഗത്തും മതപരമായ രംഗത്തും പൊതു രംഗത്തും അദ്ദേഹത്തിന്റെയ് സംഭാവന മികച്ചതായിരുന്നു എന്ന് മുകളിൽ പറഞ്ഞ പല കുറിപ്പിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.. 
അദ്ദേഹത്തിന്റെയ് ഖബറിടം അല്ലാഹു വിശാലമാക്കി അദേഹത്തിന് സ്വർഗം കൊടുക്കണം നാഥാ...
-------------
ഷമീം 



അസ്സലാമു അലൈകും :-                    1982 ലാണെന്ന് തോന്നുന്നു ഉപ്പയും ഉമ്മയും ഹജ്ജിന് പോയി - ജേഷ്ടൻമാർ 2 പേരും സൗദിയിൽ .ഗ്രഹഭരണം എനിക്ക്.ജേഷ്ടന്റെമകൻ സിറാജിനെ ( സാക്ഷാൽ Admin സിറാജ് ) പ്രസവിച്ച ഉടനെ മുടികളച്ചിൽ ഗംഭീരമായി നടത്താൻ സൗദിയിൽ നിന്നും നിർദ്ദേശം വന്നു. എനിക്കാണെങ്കിൽ ഒന്നും അറിയില്ല. ഞാൻ നേരെ വേങ്ങരയിലേക്ക് ഓടി. കാ ര്യങ്ങൾ എല്ലാം അബ്ദുറഹിമാൻ കാക്കയോട് പറഞ്ഞു. വേങ്ങര അങ്ങാടി മുഴുവൻ ഓടിനടന്ന് എല്ലാ സാധനങ്ങളും വാങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറ്റി തന്നു പറഞ്ഞു - നീ പൊയ്ക്കോ- ഞാൻ അങ്ങോട്ട് വരാം - ഈ സംഭവം ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു.   ഞങ്ങളുടെ കുടുംബത്തിലെ വീടുപണി, കല്യാണം, സൽക്കാരം, എന്നപോലെ എല്ലാത്തിനും മൂപ്പരുടെ ഒരു മേൽനോട്ടമുണ്ടാകും. വീടുപണിയിൽ ഒരു എൻജീനീയറുടെ നൈപുണ്യമായിരുന്നു കാക്കാക്ക്.  കുടുംബത്തിലെ ഒരു പാടു വീടു പണിക്ക് മേൽനോട്ടം വഹിച്ചും നിർദ്ദേശങ്ങൾ നൽകിയും ഓടി നടന്നു.        ഒരിക്കൽ എന്റെ വീടുപണി നടക്കുമ്പോൾ അവിടെ വന്ന് കുറെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തന്നു. എന്റെ വീടുപണി സമയത്ത് പണിക്കാരുമായി ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പ്രശ്നം പരിഹരിച്ചത് കാക്കയായിരുന്നു.         കുടുംബത്തിന് എല്ലാ അർത്ഥത്തിലും ഒരു അത്താണിയായിരുന്നു കാക്ക.      അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിനും ദീനി സ്ഥാപനങ്ങൾക്കും തീരാ നഷ്ടമാണ്.      റബ്ബ് അദ്ദേഹത്തിന്റെ ഖബറിനെ സ്വർഗ്ഗത്തോപ്പാ കുമാറാകട്ടെ -      آمين
----------------------------
+971 50541 6455



എന്റെ അമ്മായിയും കുടുംബവും ആദ്യം താമസിച്ചിരുന്ന വീട് ഹാജിയാരുടെ മേൽനോട്ടത്തിൽ പണി കഴിപ്പിച്ചതായിരുന്നു
വീടിന് പഴക്കമുണ്ടങ്കിലും ഒരു പുതിയ വീട് പോലെത്തന്നെയാണ് ഇപ്പോഴും ആ വീട്ടിൽ പോയാൽ നമുക്ക് അനുഭവപ്പെടുന്നത്
നല്ല ക്വാളിറ്റിയുള്ള സാധനങ്ങളാണ് വീട് പണിക്ക് ഉപയോഗിച്ചിട്ടുള്ളത്
ഇക്കഴിഞ്ഞ വലിയപെരുന്നാളിന് അമ്മായിയുടെ മകനെക്കണ്ടപ്പോഴും ആ വീടിനെപ്പറ്റിയും അതിന് വേണ്ടി ഹാജിയാർ ചെയ്ത സേവനങ്ങളെപ്പറ്റിയും അദ്ധേഹം എടുത്ത് പറയുകയുണ്ടായി
അള്ളാഹു അദ്ധേ ഹത്തിന്റെ ഖബറിടം സ്വർഗപ്പൂന്തോപ്പാക്കിക്കൊടുക്കുമാറാവട്ടെ,
                              ആമീൻ
------------------------------
ലിയാഖത്ത് 



അല്ലാഹു വിന്റെ അലങ്ക നീയമായ വിധിക്ക് ഉത്തരം നൽകി കഴിഞ്ഞ ദിവസം നമ്മോട് വിട പറഞ്ഞ അരീക്കൻ അബ്ദുറഹിമാൻ ഹാജിയുടെ അനുസ്മരണ ചടങ്ങിൽ കൂട്ടിലെ മറ്റ് തത്തകളോട പ്പം ഈ വിനീതനും പങ്ക് ചേരുന്നു ജോലി തിരക്കി െന്റ ക്രിത്യാന്ത ബാഹുല്യം കാരണം കൂട്ടിൽ വേണ്ടത്ര സജീവമാകാൻ കഴിയുന്നില്ല എന്ന കുറ്റബോധം മനസ്സിനെ അലട്ടുമ്പോഴും അബ്ദുറഹ്മാൻ ഹാജിയുടെ ജീവിതകാലം ഓർത്തെടുക്കാൻ വേണ്ടി മാത്രം ഇന്നത്തെ ഒരു ദിവസം മുഴുവൻ തത്തമ്മ കൂട്   "ഓർമ്മക്കൂട് " ആകുമ്പോൾ അതിൽ ഭാഗവാക്കാകാതിരിക്കുന്നത് നന്ദികേടായിരിക്കും
അലി ഹസ്സൻക്ക എഴുതിയത് പോലെ ഹാജിയുമായി നേരിട്ടുള്ള ബദ്ധം അദ്ദേഹത്തിന്റെ ഇസ്മത്ത് ഹോട്ടലിൽ 1987- 88 കാലഘട്ടത്തിൽ ജോലി ചെയ്തതാണ്
വളരെ സൗമ്യനായ അദ്ദേഹം ഒരിക്കലും ഒരു മുതലാളിയുടെ ഗൗരവത്തിൽ ഞങ്ങൾ കുട്ടികളോട് പെരുമാറിയിരുന്നില്ല
വെള്ളത്തിന് മോട്ടോർ സൗകര്യം പോലും ഇല്ലാതിരുന്ന ആ കാലത്ത് കപ്പി ഉപയോഗിച്ച് കോരി യായിരുന്നു ഹോട്ടൽ ആവിശ്യത്തിന്ന് വെള്ളം ഉപയോഗിച്ചിരുന്നത്
ജോലിക്കാരൊടൊക്കെ വളരെ മാന്യമായി വർത്തിച്ചിരുന്ന ഹാജി സമയനിഷ്ഠയിലും ഹഖ് ഇടപാടിന്റെ കാര്യത്തിലും വളരെ കണിശത പുലർത്തി
ഒന്ന് ഒന്നര വർഷത്തെ ആ ബന്ധം അവസാനിച്ചതോടെ ഹാജിയുമായി നേരിട്ട് ഇടപഴകാൻ ഒരു അവസരം ഉണ്ടായിട്ടില്ല പിന്നീട് പലപ്പോഴും പലവട്ടം കണ്ടെങ്കിലും ക്ലാസ്സ് മേറ്റ് ലത്തീഫിന്റെ ഉപ്പ എന്നതിലപ്പുറം ആ ബദ്ധം തുടരാനായില്ല സുഹൃത്തുക്കളായ ജലീലിന്റെയും അമീറിന്റെയും ഉപ്പ എന്ന നിലയിലും എനിക്ക് ഹാജിയെ അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിന്ന് എന്നെ അറിയുമായിരുന്നില്ല എന്നാണ് എെന്റ വിശ്വാസം
ഓർമ്മകൂട്ടിൽ അനുസ്മരണ കുറിപ്പുകൾ എഴുതിയ എല്ലാവരുടെയും ദുആകൾ അല്ലാഹു സ്വീകരിക്കട്ടെ ഹാജിയുടെയും നമ്മിൽ നിന്ന് മരണപെട്ടഎല്ലാ വരുടെയും ബർ സഖിയായ ജീവിതം പടച്ചറമ്പ് അവന്റെ മഹദായ ഫദല് കൊണ്ട് വെളിച്ചമാക്കി കൊടുക്കട്ടെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെയെല്ലാം ഒരുമിച്ച് കൂട്ടട്ടെ   ആമീൻ
---------------------------------------
ഹബീബുല്ല നാലുപുരക്കൽ



അബ്ദുറഹിമാൻ ഹാജിയെ എന്റെ വളരെ ചെറുപ്പം തൊട്ടെ കണ്ടിരുന്ന മുഖം അദ്ധേഹവുമായി അടുപ്പമൊന്നുമില്ലങ്കിലും അദ്ധേഹത്തെ വളരെ ആദരവോടെയാണ് കണ്ടിരുന്നത്  അദ്ധേഹത്തെ ഇന്നാണ് ശരിക്കും മനസ്സിലാക്കാൻ കയിഞ്ഞത്
അദ്ധേഹത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു ഖബൂലാക്കട്ടെ... അവരെയും നമ്മെയും നമ്മിൽ നിന്നും മരിച്ച് പോയവരെയും അവന്റെ ജന്നാത്തിൽ ഒരുമിച്ച് കൂട്ടി ടട്ടെ... ആമീൻ
------------------------------
മജിദ് കാമ്പ്രൻ



അസ്സലാമു അലൈക്കും 
വ്യാഴാഴ്ച വിട പറഞ്ഞ ഞങ്ങളുടെ പ്രിയ പിതാവിനെ ഇന്നലെ ഇവിടെ ഒരുപാട് പേർ സ്മരിച്ചു.

ഷറഫുദ്ദീൻ, സൈതലവി KP ,ബഷീർക്ക പി.പി ,അബ്ദുള്ള കാബ്രൻ, മുജീബ്, ആലസ്സൻ കൂട്ടി കാക്ക, മെയ്തു , ഷുഐബ് പികെ, ഹനീഫ.പികെ, ഫൈസൽ മാലിക് വി.എൻ, ഷരീഫ് കെ. എം, സത്താർകെ. വി, മൊയ്തീൻ കൂട്ടി പൂപഞ്ചേരി, ഉസാമ. പി.കെ, അലി, പരിസൈതലവി കാക്ക, MRC , മുഹമ്മദ് കുട്ടി കാക്ക, നൗഷാദ്: P , ഷമീം കക്കാടംപുറം, മുനീർ അമ്പിളി, ജഅ്ഫർ കെ.സി, ഹസ്സൻ കൂട്ടി കാക്ക, ലിയാഖത്ത്, ഹബീബ് വി.എൻ, മജീദ് കാംപ്രൻ തുടങ്ങിയവർ ചെറുതും വലുതുമായ കുറിപ്പുകളിലൂടെ ഉപ്പയെ ഓർത്തെടുത്തു.നല്ല വാക്കുകൾ പറഞ്ഞു. ആത്മാർഥമായി പ്രാർത്ഥിച്ചു.ആമീൻ പ്രകടമാക്കി പറഞ്ഞവരും മനസ്സിൽ ചൊല്ലിയവരുമുണ്ടാകും.പലരും തിരക്കിനിടയിൽ ഇല്ലാത്ത സമയം ഉണ്ടാക്കിയാവാം ഇതൊക്കെ ചെയ്തത്. എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ട് -ഉപ്പയോട് കാണിച്ച ഈ സ്നേഹത്തിന്, പ്രാർഥനകൾക്ക്, ദുഃഖരമായ ഈ യൊരവസ്ഥയിൽ ഞങ്ങൾക്ക് ആശ്വാസം പകർന്നതിന് .

നമ്മുടെ പ്രാർത്ഥനകളൊക്കെ അദ്ദേഹത്തിന്റെ ഖബർ ജീവിതം സന്തോഷത്തിലാവാൻ ഒരു കാരണമായിത്തീരട്ടെ- ആമീൻ
---------------------------------
ജലീൽ അരീക്കൻ



മനുഷ്യൻ അവസാനമില്ലാത്ത ജീവിതത്തിന്റെ ഉടമസ്തനാണ്...
ഭൂമിയിലെ ജീവിതം ഒരവസരമാണ്..
വരാനിരിക്കുന്ന അനശ്വരമായ ജീവിതത്തിലേക്ക് തയ്യാറാക്കാനുള്ള അവസരം..!

പക്ഷെ ഈ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും തീരുമാനിക്കുന്നത് നാമല്ല.. 
ആരാണോ സൃഷ്ടിച്ചു പരിപാലിക്കുന്നത്,  അവനാണെല്ലാം തീരുമാനിക്കുന്നത്... 

അവസരം ഉപയോഗപ്പെടുത്തുന്നവനാണ് ബുദ്ധിമാൻ..! അല്ലാത്തവൻ പരാജയവും..!

ഞങ്ങളുടെ കാരണവർ അബ്ദു റഹിമാൻ ഹാജി തന്റെ ജീവിതം മുഴുവൻ നന്മയുടെ കർമ്മങ്ങൾ തീർത്ത് ധന്യമാക്കിയ വലിയ മനുഷ്യൻ... നിലപാടുകളെ കർമ്മം കൊണ്ട് അടയാളപ്പെടുത്തിയ മർഗ്ഗദർശി...

ജീവിതമാകുന്ന പരീക്ഷയിൽ നന്മയുടെ ശരിയുത്തരങ്ങൾ എഴുതി അബ്ദുറഹിമാൻ ഹാജി കടന്നുപോയി.. ഇനി ഒരവസരമില്ല...!

‌പക്ഷെ, പരീക്ഷാ ഹാളിൽ നാം ഓരോരുത്തരും ബാക്കിയാണ്.. നന്മയുടെ ശരിയും തിന്മയുടെ തെറ്റും കുറിക്കാൻ അവസരമുണ്ട്... സഹോദരാ.. നന്മയിലൂടെ മുന്നേറുക...

മരണം എപ്പോഴാണെന്നറിയില്ല നമ്മെയും പിടികൂടുക തന്നെ ചെയ്യും... ഓരോ മരണവും നമുക്ക് ഓരോരുത്തർക്കും ജീവിത ലക്ഷ്യം തിരിച്ചറിയാനുള്ള ഓർമ്മപ്പെടുത്തലുകളാവട്ടെ...

അള്ളാഹു നമ്മെയും നമ്മിൽ നിന്ന് മരണപ്പെട്ട എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.. പാപങ്ങൾ പൊറുക്കുമാറാകട്ടെ....

(അമീൻ)
-----------------------------
✍ ഷാഫി അരീക്കൻ



അബ്ദുറഹിമാൻ ഹാജി: മറക്കാനാവാത്ത വ്യക്തിത്വം
▪▪▪▪▪▪▪
എനിക്ക് ഏറ്റവും അടുപ്പവും സ്നേഹ ബന്ധവുമുള്ള ഒരാളായിരുന്നു ഹാജിയാർ.
 തൊണ്ണൂറുകൾ മുതൽ അദേഹവുമായി അടുത്ത ബന്ധം തന്നെയുണ്ട്. 
കൂടുതൽ അടുപ്പം വരുന്നത് 98 മുതൽ 2008 വരെയുള്ള രണ്ടാംഘട്ട പ്രവാസം തുടങ്ങുന്നത് വരേയുള്ള കാലയളവിലാണ്.
കുറ്റൂർ ജംഗ്ഷനിൽ എപ്പോഴും ഉണ്ടാകുന്ന ഒരാൾ എന്ന നിലക്ക് അധിക ദിവസവും ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു. സമീപ പ്രദേശത്തെവിടെയെങ്കിലും പാർട്ടിപരിപാടികൾ ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോയിരുന്നത്. അതേപ്പോലെ അദ്ദേഹത്തിന്റെ കീഴിൽ പാർട്ടിയുടെ സഹഭാരവാഹിത്വം വഹിച്ചപ്പോൾ പഞ്ചായത്ത് മണ്ഡലം തല 
ഭാരവാഹി യോഗങ്ങൾക്കും എന്നെയാണ് ഹാജിയാർ കൂടെ കൂട്ടിയിരുന്നത്. പ്രവാസത്തിനിടയിലും നാട്ടിലുള്ളപ്പോൾ അധിക സമയവും പരസപരം കാണാറുണ്ട്. പല സ്നേഹോപദേശവും അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. മരണപ്പെട്ടന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഹാജിയാരെ എന്ന് വിളിക്കുകയും മകൻ അമീർ ഉപ്പാ അത് മായിൻകുട്ടിയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചെറുതായി പുഞ്ചിരിക്കുകയും ചെയതു.
 ആ വലിയ മനസ്സിന്റെ സ്നേഹം എന്തന്നറിയാൻ അത് ധാരാളമായിരുന്നു. അള്ളാഹുവേ അവർക്ക് നീ സ്വർഗ്ഗം നൽകി അഗ്രഹിക്കണേ
➖➖➖➖➖➖➖
പ്രാർത്ഥനയോടെ,
കോയിസ്സൻ മായിൻകുട്ടി



പലപ്പോഴും ആലോചിച്ചിട്ടുണ്ട്, അബ്ദുറഹ്മാൻ ഹാജിയുടെ ചെറിയൊരു ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ വീടിന്റെ സ്ഥിതി യെന്താകുമായിരുന്നു? വീടു പൊളിച്ചു പണിതു കൊണ്ടിരിക്കുകയാണ്. കഴിയുന്നതും ചെലവുചുരുക്കുക അടിസ്ഥാന ലക്ഷ്യമായിരുന്നു. അതിനാൽ പഴയ വീടിന്റെ മേപ്പുര നിലനിറുത്തിക്കൊണ്ടു് ബാക്കി പണിയാം. ചുറ്റുവശവുമുള്ള കൊള്ളാവുന്ന മരങ്ങൾ ഉപയോഗിച്ചു തള്ളപ്പുര നന്നാക്കാം. അതെപ്പറ്റ ഭാഗവും കോൺക്രീറ്റ്, മധ്യഭാഗം ഓടുമേഞ്ഞതും. എന്തായിരിക്കും സ്ഥിതി? മസ്അലകളിൽ മുങ്ങിത്താഴ്ന്നു, അകത്തേ പള്ളി നിലനിറത്തിക്കൊണ്ടു് പുനരുദ്ധരിക്കപ്പെട്ട പള്ളികൾ കാണമ്പോഴാണ്    ഈ ആലോചന വരിക.

ഈയവസരത്തിലാണ് ഒരിക്കൽ ഹാജി വീട്ടിൽ വന്നത്. മൂത്തച്ചന്റെ ജേഷ്ടനായിരുന്നതിനാൽ അദ്ദേഹം വരാറുണ്ടായിരുന്നു.  അദ്ദേഹം മൊത്തം നോക്കിക്കണ്ട ശേഷം ചോദിച്ചു: ഇത് ഇങ്ങനെ നിലനി റൂത്തിയതിന്റെ കാരണം? ഞാൻ കാരണം പറഞ്ഞപ്പോൾ അദേഹം പറഞ്ഞു: അതും കുടി കോൺക്രീറ്റ് ചെയ്യുന്നത് കൊണ്ട് നിങ്ങൾ വിചാരിച്ച അധികച്ചെലവൊന്നും വരില്ല. കുറച്ചു പൈസ കൂടി കൂട്ടിയാൽ വൃത്തിയായി. പിന്നീടു് അധിക ചെലവ് വരുത്തേണ്ടി വരികയുമില്ല.

ഭവന നിർമാണത്തിൽ വിദഗ്ദ്ധനായ ഹാജിയുടെ നിദ്ദേശം കേട്ടപ്പോൾ ഉടനെ അത് സ്വീകരിച്ചു. അതിനാൽ പിന്നീടു് ഖേദിക്കേണ്ടി വന്നിട്ടില്ല.
അല്ലാഹു അദ്ദേഹത്തിന്റെ സദ് പ്രവത്തനങ്ങൾ സ്വർഗത്തിലേക്കള്ള വിഭവങ്ങളാക്കിത്തീർക്കട്ടെ. പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ. ജന്നാതുൽ ഫിർദൗസിൽ അർഹമായ പദവി നൽകുകയും ചെയ്യട്ടെ. ആമീൻ
കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
--------------------------
ഖാദർ ഫൈസി 


📚 ഡയറിക്കുറിപ്പ് 📚


മറവിക്കൊരു പരിഹാരമായ് 
ഞാനെഴുതിത്തുടങ്ങിയെൻ 
ഉപബോധമനസ്സിൻ അകതാരിൽ ഓർമക്കായൊരു ഡയറിക്കുറിപ്പ്

മറക്കുവാനാഗ്രഹിക്കുന്നതും-
വിങ്ങി നിൽക്കുമവിടം-എന്നെ 
ദുഃഖത്തിലാഴ്ത്താനും പിന്നെ 
കണ്ണീരണിയിക്കാനുമീ- ഡയറിക്കുറിപ്പ്

വീണ്ടുമോർക്കാനാഗ്രഹിക്കുന്നതും 
തങ്ങി നിൽക്കുമവിടം-എൻ 
സുഖ രസമറിയാനും-പിന്നെ 
പുഞ്ചിരി തൂകാനുമീ-
ഡയറിക്കുറിപ്പ്

ഡയറിക്കുറിപ്പിലെ ഓർമകൾക്കൊരന്ത്യം 
ഉണ്ടെന്നാലുമത് മറവിയാലല്ല-തൻ 
മനസ്സ് മരിക്കുന്ന നിമിഷത്താലെന്നും-തന്നെ ഓർമിപ്പിക്കുന്നെൻ 
ഡയറിക്കുറിപ്പ്
----------------------
ജൗഹർ അലി 

നഗ്നനായി കുളിക്കുന്നതിൽ തെറ്റുണ്ടോ..?


എന്റെ സുഹൃത്ത് ഇടക്കിടെ ചോദിക്കുന്ന ചോദ്യമാണ്...  

ഉത്തമമില്ല, കറാഹത്താണ്, എന്നൊക്കെ പറഞ്ഞാലും പിന്നെയും ചോദിക്കും  സത്യത്തിൽ തെറ്റുണ്ടോ? 

എന്താ ഇത്ര ചോദിക്കാൻ?

എനിക്കങ്ങട്ട് സാധിക്കുന്നില്ല... ഉടുത്തു കുളിച്ചാൽ കുളിക്കാത്ത പോലെയാ...
ആരും കാണുന്നില്ലല്ലോ.. പിന്നെങ്ങനെയാ തെറ്റാകുന്നത്?

അരുമില്ലായെങ്കിലും മലക്കുകൾ ഉണ്ടല്ലോ.. പിന്നെ അല്ലാഹു കാണുന്നുണ്ടല്ലോ..?  അവന്റെ മുന്നിൽ നഗ്നനായി നിൽക്കുന്നത് ശരിയല്ലല്ലോ...യുക്തി കൊണ്ടാലോചികച്ചാൽ തന്നെ തെറ്റല്ലേ..

ഇജ്ജ് പറയുന്നതൊക്കെ ശാരി തന്നെ... എന്നാലും എന്നെക്കൊണ്ട് പറ്റുന്നില്ല ഷാഫി.. ഉടുക്കാതെ കുളിക്കുന്നത് ഒരു സുഖാ.. അനക്കറിയില്ല....

ഞാനും എന്റൊരു സുഹൃത്തും ഇടക്കിടെ സംസാരിക്കുന്ന കാര്യമാ ഞാനീ കുറിച്ചത്...

ഈ അടുത്ത് സുഹൃത്തിനെ കണ്ടപ്പോൾ അവൻ ഉടുക്കാതെയുള്ള കുളി നിർത്തി എന്നു പറഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു...

എന്തു പറ്റി... എങ്ങിനെ സാധിച്ചു...

പറയാം... അതൊരു സംഭവമാണ്...

കുറച്ച്  ദിവസം മുമ്പ് കുളിക്കാൻ കയറിയപ്പോൾ ചെറിയ മോനും എന്റെ കൂടെ കുളിമുറിയിൽ കയറി..

പണി പതിനെട്ടും നോക്കീട്ടും ചെക്കൻ കൂടെ നിന്നു മാറുന്നില്ല..
അവസാനം ഞാൻ അവനെ ഒരു മൂലയിൽ ഇരുത്തി കുളിക്കാൻ തുടങ്ങി.. 

മുണ്ടഴിക്കാൻ തുടങ്ങിയപ്പോയാണ് മോൻ എന്നെ നോക്കുന്നത് ശ്രദ്ധിച്ചത്...
ഇതു കണ്ടതും പിന്നെ എനിക്കെത്രയായിട്ടും  മുണ്ടയിക്കാൻ കഴിയുന്നില്ല... ഒരു വയസ്സുള്ള ചെക്കാനായിട്ടും അവന്റെ മുന്നിൽ നഗ്നനായി നിൽക്കാൻ വല്ലാത്ത നാണം... 

പലപ്പോഴും മുണ്ടഴിക്കാൻ  മുതിർന്നപ്പോഴും വല്ലാത്ത ചമ്മൽ... മുണ്ടുടുത്തു തന്നെ ഒരുവിധം ഞാൻ കുളിച്ചു തീർത്തു... 
 എനിക്കോർമ്മയില്ല എന്നാണ് ഞാനവസാനം മുണ്ടുടുത്തു കുളിച്ചതെന്ന്...

കുളി കഴിഞ്ഞതും ഞാൻ എന്നെ കുറിച്ച് ആലോചിച്ചു... ഇത്ര കാലവും അല്ലാഹുവും മലക്കുകളുമൊക്കെ കാണും എന്നറിഞ്ഞിട്ടും എന്നെകൊണ്ടാകാത്തത് ഒരു കൊച്ചു കുട്ടി കാണും എന്നായപ്പോൾ കഴിഞ്ഞല്ലോ... ഒരു കൊച്ചു കുട്ടിയുടെ വില പോലും ഞാൻ എന്റെ റബ്ബിന് കൊടുക്കുന്നില്ലേ...  എനിക്ക്‌ എന്നെ കുറിച്ചു തന്നെ ലജ്ജ തോന്നി... എന്തൊരു മണ്ടനാണ് ഞാൻ... വല്ലാത്ത കുറ്റബോധവും...

പിന്നെ ഒരോ ദിവസവും കുളിക്കാൻ തുടങ്ങുപ്പോഴും ഈ ചിന്തകൾ വന്നു കൊണ്ടേയിരുന്നു... മുണ്ടഴിക്കാൻ തുടങ്ങുപ്പോൾ എന്നെ ആരോ തടയുന്ന പോലെ...
 അങ്ങിനെ ഞാൻ മെല്ലെ മുണ്ടുടുത്തു തന്നെ കുളിക്കാൻ പഠിച്ചു...!
ഇനി ഒരിക്കലും ഉടുക്കാതെ കുളിയില്ലന്ന് തീരുമാനിക്കുകയും ചെയ്തു...

സുഹൃത്ത് പിന്നെയും തുടർന്നു... നാം എന്തു മണ്ടന്മാരാണ്... ഒരു കൊച്ചു കുട്ടി കണ്ടാൽ തെറ്റിൽ നിന്നു മറിനിൽക്കുന്നു... എന്നാൽ എല്ലാം കാണുന്ന അള്ളാഹു കാണുന്നു എന്ന ബോധം ഒരിക്കലുമില്ല... 

ഞാൻ ആലോചിക്കുകയായിരുന്നു... ചരിത്ര താളുകളിൽ കുറിച്ചിട്ട പാൽക്കാരിയുടെ മകളെ കുറിച്ചും വനാന്തരങ്ങളിൽ ആടിനെ മേച്ച ആട്ടിടയനെ കുറിച്ചും അവരുടെ ചോദ്യോത്തരങ്ങളെ കുറിച്ചും...?!

എല്ലാം കാണുന്നവൻ അള്ളാഹു...
എല്ലാം കേൾക്കുന്നവനും അള്ളാഹു...
എല്ലാം അറിയുന്നവൻ അള്ളാഹു...
അവനിൽ നിന്നും ഒന്നുമേ മറക്കാനാവില്ല...
എന്നിട്ടും നാം.....
അതെ... നാം സത്യത്തിൽ ഭയക്കുന്നതാരെയാണ്...?!
-----------------------------------
ഷാഫി അരീക്കൻ

മൊഴിമുത്തുകൾ


മധുരം കിനിയുന്ന വാക്കുകൾ    മൊഴിയണേ
മന്ദസ്മിതം തൂകി മുന്നിൽ       നടക്കണേ
മാന്യത നോക്കിലും വാക്കിലും     കാക്കണേ
മാതൃകാ ജീവിതം നയിക്കാൻ    ശ്രമിക്കണേ

മാതാവിൻ മടിത്തട്ടിൻ നാളുകളോർക്കണേ
മാതൃപാദത്തിൽ സ്വർഗത്തെ തേടണേ
മാന്യ പിതാവിനെ സാദരം കേൾക്കണേ
മഹനീയ സ്ഥാനം വകവെച്ചു നൽകണേ

മക്കളെ സ്നേഹിച്ചു മാറോട് ചേർക്കണേ 
മതത്തിൻ അദബുകൾ നിത്യം ശീലിപ്പിക്കണേ
മനുഷ്യന്റെ കഷ്ടത നീക്കാൻ ശ്രമിക്കണേ
മനസ്സുകൾ ഒന്നിക്കാൻ മുന്നിട്ടിറങ്ങണേ

മാറുന്ന ലോകത്തിൻ മാറ്റമുൾക്കൊള്ളണേ
മതത്തിൻ അതിർത്തികൾ മായാതെ നോക്കണേ
മരണം വരും മുമ്പ് സുകൃതങ്ങൾ കൂട്ടണേ
മണ്ണായ് മാറും നാം മനദാരിൽ ഓർക്കണേ

മഹദ് വചനങ്ങൾ നിത്യവും കേൾക്കണേ 
മനം നീറി റബ്ബോട് കരുണക്കായ് കേഴണേ
മണി മണിയായ് ഉപദേശം നൽകാൻ എളുപ്പമാം
മനസ്സിൽ ഒരിത്തിരി ഞാനും പകർത്തണേ
🌷🌷🌷🌷🌷🌷🌷🌷🌷
           ... മുഹമ്മദ് കുട്ടി

കളരിക്കാപറമ്പിൽ മുഹമ്മദ് ( മയമാക്ക )

കളരിക്കാപറമ്പിൽ
മയമാക്ക

മയമാക്ക: ഓർമ്മയിതളുകൾ
➖➖➖➖➖➖➖
ചെറുപ്പം തൊട്ടേയുള്ള കണ്ണാട്ടിചെന കാഴ്ചകളിൽ തെളിയുന്നൊരു മുഖമായിരുന്നു കളരിക്കാപറമ്പിൽ മയമാക്കയുടേത്. പള്ളിയിലും ,മദ്രസയിലും, വായനശാലയിലും, ചായ പീടികയിലുമെല്ലാം അവരെ സ്ഥിരമായി കണ്ടു. പ്രായഭേദമന്യേ എല്ലാവരോടും അടുത്തിടപഴകുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.
വായനശാലയിലെ മര ബെഞ്ചിലും, കുട്ട്യാലി കാക്കാന്റെ ചായപീടികയിലുമെല്ലാം മണിക്കൂറുകളോളം പത്രം വായിച്ചിരിക്കുമായിരുന്നു.
പഴയ തലമുറയിലെ ഈ പരന്ന വായനക്കാരൻ നാട്ടിലെ സൗഹൃദ വട്ടങ്ങളിലും നിറഞ്ഞുനിന്നു. 
നാട്ടിലെ ആദ്യകാല പ്രവാസി കൂടിയായിരുന്നു മയമാക്ക.
കൽക്കത്തയിലേക്കും, മദിരാശിയിലേക്കുമൊക്കെ ജീവിതം തെരഞ്ഞു പോയ കുറ്റൂർ കൂട്ടങ്ങളിലെ മയമാക്കയെ കുറിച്ച് പലരും പറയുന്നത് കേട്ടിട്ടുണ്ട്‌. 
താമരശ്ശേരി കുടിയേറ്റ ങ്ങളെ കുറിച്ച് കേട്ടപ്പോൾ അതിലും മയമാക്കയുണ്ടായിരുന്നു.  ഇപ്പോൾ മയമാക്കയുടെ  മകൻ മജീദ് താമസിക്കുന്നതും താമരശ്ശേരിയിലാണ്. 
നമ്മുടെ നാട്ടിലെ ആദ്യകാല ഗൾഫ് പ്രവാസിയുമായിരുന്നു ഇദ്ദേഹം.
ജീവിതത്തിന്റെ നല്ല പങ്കും പ്രവാസത്തിന്റെ ഭാഗ്യാന്വേഷണങ്ങളിലായിരുന്നു മയമാക്ക.
പക്ഷേ അതൊന്നും കാര്യമായ ബാക്കിവെപ്പുകളാക്കാൻ അദേഹത്തിനായില്ല.
അദ്ദേഹം  ആദ്യം താമസിച്ചിരുന്നത് കുറ്റൂർ ജംഗ്ഷനിലായിരുന്നു.
പിന്നീടാണ് കാരപറമ്പിലേക്ക് താമസം മാറിയത്.
നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു മയമാക്ക.
കിട്ടുന്ന അവസരങ്ങളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും അദ്ദേഹം മടി കാണിച്ചില്ല. 
അൽ ഹുദയുടെ തുടക്കകാലത്ത് അവിടെ നടക്കുന്ന മിക്ക ഫംഗ്ഷനുകളിലും മയമാക്ക പാടാറുണ്ടായിരുന്നു.
 മാപ്പിള കലകളുടെ നല്ലൊരു ആസ്വാദകനായിരുന്നു.
പഴയ കാല മാപ്പിളപ്പാട്ടുകളെ കുറിച്ച് മയമാക്കക്ക് ആഴത്തിലുള്ള അറിവുകളുണ്ടായിരുന്നു. 
വൈദ്യരും, ടി ഉബൈദും, കെ ടി മൊയ്തീനും, ഏവി മുഹമ്മദും, എസ് എ ജമീലുമെല്ലാം അദ്ദേഹത്തിന്റെ സംസാരങ്ങളിൽ ഇടതടവില്ലാതെ വന്നു.
ദീനീ കാര്യങ്ങളിൽ വലിയ തൽപരനായിരുന്നു.
പള്ളിയുടെയും മദ്രസയുടെയും പരിപാലനങ്ങളിൽ ഒരു സേവകനായി നിന്നു. 
രാഷ്ട്രീയ രംഗത്തും മയമാക്ക സജീവമായിരുന്നു.
മുസ്ലിംലീഗിന്റെ ഒരു അടിയുറച്ച പ്രവർത്തകൻ.
വാർഡ് മുസ്ലിം ലീഗിന്റെ ഭാരവാഹിയായും പ്രവർത്തിച്ചു.
കുറ്റൂർ നോർത്ത് സീതി സാഹിബ് വായനശാലയുടെ പ്രവർത്തന രംഗത്തും സജീവമായി നിന്നു.
അവസാന കാലങ്ങളിൽ ചെറിയൊരു മൗനം അദ്ദേഹത്തെ പിടികൂടിയതായി അനുഭവപ്പെട്ടിട്ടുണ്ട്.
സായാഹ്ന വട്ടങ്ങളിൽ നിന്ന് കുറച്ച് അപ്പുറത്തേക്ക് അദ്ദേഹം മാറിയിരിക്കുന്നത് പലപ്പോഴും കണ്ടു.
മൗനം പലപ്പോഴും നമുക്ക് നമ്മെ കേൾക്കാനുള്ള നേരമാണ്. ഈറൻ മാറാത്ത ഭൂതകാലത്തിന്റെ   ഓർമ്മകളായിരിക്കാം അന്നേരം ആ മനസ് നിറയെ.
പിന്നിട്ട കാലത്തിന്റെ ഓർമ്മ സൂക്ഷിക്കുന്നവരാണ് നമ്മുടെ കാരണവൻമാർ.
നമ്മൾ ഇങ്ങനെയൊക്കെയാണ് ഇവിടെ കഴിഞ്ഞ് പോന്നതെന്ന് അറിയാൻ ഈ കാരണവൻമാരുടെ ജീവിതം പറച്ചിൽ തന്നെ മതിയായിരുന്നു.
പ്രവാസത്തിന്റെ വഴികളും, പാട്ടിന്റെ വരികളുമെല്ലാം ഉള്ളിൽ അടുക്കി വെച്ച  മയമാക്കയോട് ചേർന്നിരുന്നപ്പോഴൊക്കെ ഈ ഓർമ്മക്കുളിര് അനുഭവിക്കാനായി.
ഉള്ളിലമർത്തി പിടിച്ച ചില ഓർമ്മകളെല്ലാം അന്നേരം പുറത്തേക്ക് നിവർന്ന് വരും.
ചില സങ്കടങ്ങൾ നമ്മുടെ ഉള്ള് പൊള്ളിക്കും. നിർവ്വികാരതയുടെ കയങ്ങളിലേക്ക്  അവ നമ്മെ തള്ളിയിടും.
ആ വേർപാടിന്റെ നഷ്ടം അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ അനുഭവങ്ങളെ ഓർത്തെടുക്കുമ്പോഴാണ്.
അള്ളാഹു അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ടെ.
--------------------------
സത്താർ കുറ്റൂർ 



മയമാക മായാത്ത ഓർമ്മകൾ   �� എന്റെ കുട്ടിക്കാലത്ത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മുഖമാണ അദ്ദേഹത്തിന്റേത്  നല്ല വായനാശീലമുള്ള ആളായിരുന്നു ഇദ്ദേഹം ശാന്ത സ്വഭാവക്കാരനുമായ ഇദ്ദേഹം കുട്ടികളോടും വലിയവരോടും ഒരുപോലെ പെരുമാറുന്ന പ്രകൃതമായിരുന്നു ഇദ്ദേഹത്തിന്റെ കബറിടം �� അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കു മാറാകട്ടെ
---------------------------------------
ഷറഫുദ്ദീൻ കള്ളിയത്ത് 



കളരിക്കാപറമ്പിൽ മുഹമ്മദ് കാക്കാനെ ഞാൻ കാണുന്നത് - എന്റെ ഓർമ്മയിൽ ള്ളത് അദ്ദേഹം പ്രവാസം നിർത്തിയ ശേഷമായിരിക്കും. സുഖി ഹി നിസ്ക്കാരത്തിന് ശേഷമുള്ള കാര്യമായ പത്രം വായനയും എന്നാൽ അധികമൊന്നും സംസാരിക്കാത്ത പ്രകൃതവും. എന്തെങ്കിലും ചോദിച്ചാൽ മാത്രം സംസാരിക്കും. പള്ളിയിലും അതിനോട് ബന്ധപ്പെട്ടതിലും സന്നിഹിതൻ. എന്നാൽ അങ്ങാടി ബഹളത്തിലൊന്നും ഇല്ലാതെ.     അള്ളാഹു അദ്ദേഹത്തിന്റെ സൽക്കർമ്മങ്ങൾക്ക് നഷ്ടപ്പെടാത്ത പ്രതിഫലം നൽകട്ടെ! അദ്ദേഹത്തിൽ നിന്ന് തെറ്റ് കൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ. അള്ളാഹു വിന്റെ ജന്നാതുൽ ഫിർദൗസിൽ അവരെയും നമ്മെയും ഉൾപ്പെടുത്തുമാറാകട്ടെ! ആമീൻ.
--------------------
+96898843515



ഞാൻ ആദ്യമായി മയമാകാനേ കാണുന്നത് ഒരു ഗൾഫിൽ നിന്ന് വരുന്ന ഒരാളായിട്ടാണ് അംബാസറ്റർ കാറിനു മുകളിൽ വലിയ രണ്ടു പെട്ടികൾ ഒരു വലിയ പായിക്കെട്ട് സ്പോഞ്ച് ബെഡ്ഡ് ന്ടെ ഒരു കെട്ട് ആ കാറിൽ നിന്നും ഇറങ്ങിയ ഒരു കുറിയ മനുഷ്യൻ അന്ന് നില പറമ്പിലേക് റോഡ് ഇല്ല വൈകിട്ട് ഒരു 5 മണി ആയി. ക്കാണും കാറിന് ചുറ്റും നിറയെ ആളുകൾ കൂടി നിൽക്കുന്ന പല ആളുകൾകും കൈ കൊടുക്കുന്നു സലാം പറയുന്നു 1978ൽ ഒക്കെ ആകും എന്ന് തോന്നുന്നു ഇന്ന് കാണുന്ന കുറ്റി പാനടും ഷർട്ടും ഒരു വലിയ ടെർക്കിയും തോളിൽ ഇട്ട് കയ്യിൽ ഒരു ചെറിയ ബാഗും മറുകയ്യിൽ ഒരു ടേപ് റിക്കാടും ഞാൻ കൌതുകത്തോടെ നോകി നിന്നു അതിനിടയിൽ ആരോ പറഞ്ഞു കേട്ടു അത് കളരിക്കാപ്പറമ്പിൽ അത്റേമണ്ടേ മോനാണ് ദുബായ് ന്ന്‌ വരാന് മയമ്മദ് ആണ് അത് അങ്ങിനെ കുട്ടി ക്കാലത് ഞാൻ ആദ്യം കണ്ട ദുബായ് കാരാൻ പിന്നിട് വലിയ 5 കട്ട ടോർച് കാണുന്നതും മയമാകണ്ടേ അടുത്തു നിന്നും ആണ് വയള് നടക്കുമ്പോൾ സ്ഥിരം പാടുന്ന ഒരു പാട്ടും ഓർമയിൽ വന്നു ഉളരിദൈ ളം ളം മുനാകത്തേരി നടക്കുന്നെ ഓർമയിൽ ഉള്ള വരിയയാണ് അദ്ദേഹത്തെയും നമ്മളെയും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ
----------------------------
പരി സൈദലവി



നമ്മളറിയാതെ പോയ മുഹമ്മദാക്ക 〰〰〰〰〰〰〰〰〰 "മനുഷ്യാ.. നീ മറന്നിടുന്നോ മസ്താടി നടന്നിടുന്നോ ധന മോഹം കവർന്നിടുന്നോ ദുനിയാവ് വിടൂലെന്നോ.. " മുഹമ്മദാക്ക സുന്ദര സ്വരത്തിൽ പാടുകയാണ്. മദ്രസയിൽ രാത്രി വഅള് തുടങ്ങാറായി.. വഅളിന് മുമ്പ് ഈണത്തിൽ ചൊല്ലുന്ന ബുർദ. അതിന് മർഹൂം ഹസൻകുട്ടി ഹാജിയും മറ്റും റെഡിയായി നിൽക്കുന്നു. ബുർദ കേട്ടാലറിയാം വഅള് ഇപ്പോൾ തുടങ്ങുമെന്ന് . ആളുകൾ സുറുംകുറ്റിയും ചൂട്ടും കത്തിച്ച് കൂട്ടമായി എത്തിത്തുടങ്ങി. ബുർദക്കും മുമ്പാണ് നാട്ടിലെ പാട്ടുകാരുടെ അരങ്ങേറ്റം. ആ പാട്ടുകാരിൽ മർഹും കളരിക്കാപറമ്പിൽ മുഹമ്മദാക്ക ഒന്നാം സ്ഥാനത്തായിരുന്നു. സ്വന്തമായി പാട്ടുകൾ എഴുതി അവതരിപ്പിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയ വേദികളിലും കല്യാണ വീടുകളിലും ആ പാട്ടുകാരനുണ്ടായിരുന്നു. നല്ലൊരു പാചക്കാരനായിരുന്നു. വേങ്ങര ഇസ്മത്ത് ഹോട്ടലിൽ ഏറെക്കാലം ജോലി ചെയ്തു. കൽക്കട്ടയിലും മദ്രാസിലും പ്രവാസ ജീവിതം നയിച്ചു. അന്ന് മുഹമ്മദാക്ക ഉടുത്തിരുന്ന മദ്രാസ് കള്ളിത്തുണി ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ഏറെക്കാലം പെയിന്റിംഗ് ജോലിയും ചെയ്തു. പിന്നെ എല്ലാരെയും പോലെ ഗൾഫ് ഭാഗ്യാന്വേഷണം. അത് തീർത്തും പരാജയമായിരുന്നു എന്ന് പറഞ്ഞു കൂട. ആ സമയത്താണ് ജംഗ്ഷനിൽ വീട് വെച്ചത്.പിന്നീടത് വിറ്റു തറവാട്ടിൽ വീട് പണിതു. പ്രവാസം കഴിഞ്ഞു ഏറെക്കാലം ദാറുൽ ഹുദയിൽ പാചക ജോലി ചെയ്തു. അതും കഴിഞ്ഞ് വിശ്രമ ജീവിതം.- പരന്ന പത്രവായനയും കാലി ചായയും ബീഡിയും സന്തത സഹചാരികളായിരുന്നു. നല്ല ലോക വിവരം. അവസാന കാലത്ത് ആൾ തിരക്കിൽ നിന്നൊഴിഞ്ഞ് മൗനിയായിരുന്നു. ദീനിനിഷ്ഠ കണിശമായി പുലർത്തി. മത സ്ഥാപനങ്ങളോട് അടുപ്പവും അകമഴിഞ്ഞ പിന്തുണയുമായിരുന്നു - പ്രായമാകും വരെ സജീവ രാഷ്ട്രീയത്തിന്റെ മുന്നിൽ തന്നെ നിന്നു. നമ്മിൽ പലരെയും അവരുടെ വിയോഗശേഷമാണ് നാം അവരുടെ നന്മകൾ അറിയുന്നത്. ജീവിത സമയത്ത് അവഗണിക്കപ്പെടുന്ന അനേകം കഴിവുകളുള്ള വ്യക്തികളെ നാം അറിയാതെ പരിചയപ്പെടാതെ പോകുന്നു. അവർ ആൾകൂട്ടത്തിൽ തിക്കിത്തിരക്കി മുന്നോട്ടു വരില്ല. അവരിലൊരാളായിരുന്നു മുഹമ്മദാക്ക.- അവരുടെ ഖബ്റിലേക്ക് റബ്ബ് സ്വർഗവാതിലുകൾ തുറക്കട്ടേ എന്ന ദുആയോടെ
---------------------------
മുഹമ്മദ് കുട്ടി



കളരിക്കാപറമ്പിൽ മുഹമ്മദ്ക്ക കളരിക്കാപറമ്പിൽ അബ്ദു റഹ്മാൻ കാക്കയുടെ മൂന്ന് ആൺമക്കളിൽ മൂത്തവനായിരുന്നു മുഹമ്മദ്ക്ക. എന്റെ കുട്ടിക്കാലം മുതലേ അദ്ദേഹത്തെ പരിചയമുണ്ട്. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിൽ ആദ്യകാലങ്ങളിലൊക്കെ എന്തു പരിപാടികളുണ്ടായാലും മുഹമ്മദ്ക്കയുടെ സാന്നിദ്ധ്യം കൊണ്ട് തന്നെ പരിപാടി ഗംഭീരമാകും.മു ഹമ്മദ്ക്ക പാടാത്ത ഒരു വ അള് പരിപാടി പോലoഉണ്ടാകാറില്ല. ദീനീ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദ്ക്ക ദീർഘകാലം പ്രവാസിയായിരു. പെയ്ന്റിംഗിലും ഒരു കൈ നോക്കിയിരുന്നു. വളരെ ശാന്തനം സൗമ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തെയും നമ്മളെ എല്ലാവരെയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ -ആമീൻ
-------------------------------------------
എം ആർ സി അബ്ദുറഹ്മാൻ



നന്മ നിറഞ്ഞ അയൽക്കാരൻ
---------------------------
കുറച്ച് നാളുകൾക്ക് മുമ്പും ആ കഥ ഉപ്പ വീണ്ടും വിവരിച്ചു.തിരൂരങ്ങാടി ഹൈസ് കൂളിൽ ഒമ്പതാം ക്ലാസ് കഴിഞ്ഞ് മദിരാശിയിലേക്ക് നാട് വിട്ട കഥ!കുടെയുണ്ടായിരുന്നത് കെ.ടി മുഹമ്മദ് കുട്ടി മാഷ്.

അന്ന് രാജ്യം വിടാനുള്ള പ്രധാന പ്രചോദനം കളരിക്കാപറമ്പൻ മയമ്മദ് അവിടെയുണ്ടായിരുന്നു എന്നതായിരുന്നു.അദ്ദേഹത്തിന്റെ അടുത്തെത്തുകയാണ് ലക്ഷ്യം.ഉപ്പാക്ക്‌ ആദ്യം കിട്ടിയത് ഒരു കള്ളത്തര ജോലിയായിരുന്നു. പഞ്ചസാരക്ക് പകരം സാക്രിൻ കലക്കി കൊടുക്കണം!

വിദേശത്ത് പോകാൻ തീരുമാനിച്ച ജ്യേഷ്ഠൻ അരീക്കൻ കുട്ട്യാലിഹാജി പകരം വേങ്ങരയിലെ കച്ചവടം നോക്കി നടത്താൻ തന്നെ തിരഞ്ഞ് മദ്രാസ്സിൽ വന്നിരുന്നില്ലെങ്കിൽ ജീവിതകഥ മറ്റൊ ന്നാകുമായിരുന്നെന്ന് പലപ്പോഴും ഉപ്പ ആവർത്തിച്ചിട്ടുണ്ട്. 

ഞങ്ങളൊക്കെ ജനിക്കുന്നതിന്നും ഒരു പാട് മുംപെ ഉപ്പയുടെ കൗമാരപ്രായത്തിൽ കഴിഞ്ഞതാണ് സംഭവമെങ്കിലും അതും അതിലെ ഒരു കഥാപാത്രമായ കളരിക്കാപറമ്പിലെ മയമ്മദും കഥയോടൊപ്പം മനസ്സിൽ മായാതെ നില നിന്നു. 

മാത്രമല്ല, തിരിച്ചറിവ് വെച്ച കാലം മുതൽ കാണുന്നതാണ് വടക്കെ പുറത്തെ അയൽവാസിയായി മുഹമ്മദ് കാക്കയേയും കുടുംബത്തേയും.അപ്പോഴേക്കും പ്രവാസത്തിന്റെ അതിർത്തിക്കും അകലം വർദ്ധിച്ചിരുന്നു. അബുദാബിയിലായിരുന്നു എന്നാണ് ഓർമ്മ.

ഒരു വരവിൽ അയൽ വീട്ടിലെ കുട്ടികളായ ഞങ്ങൾക്ക് സമാനിച്ച,നാട്ടിൽ ഫോറിൻ കാരുള്ള വീട്ടിലെ കുട്ടികളുടെ കയ്യിൽ മാത്രം കണ്ടിരുന്ന പുള്ളിക്കുടയും ഹീറോപെന്നും മനസ്സിൽ തീർത്ത ആരവം വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതല്ല. മക്കളായ മജീദും ഹബീബുമെല്ലാം ബാല്യകാല കൂട്ടുകാരായിരുന്നു. 

കാലങ്ങൾക്ക് ശേഷം താമസം തറവാട്ട് സ്ഥലത്തേക്ക് തന്നെ പറിച്ച് നട്ടപ്പോഴും, പിന്നീടെപ്പോൾ കണ്ടാലും പഴയ അയൽപക്ക ബന്ധത്തിന്റെ ഊഷ്മളത നോക്കിലും വാക്കിലും പ്രകടമായിരുന്നു.

കുറിയ രൂപവും ഒച്ചയനക്കമില്ലാത്ത നടത്തവും കാണുമ്പോഴുള്ള നിറഞ്ഞ ചിരിയും പതിഞ്ഞ സംസാരവും മുഹമ്മദ് കാക്കയുടെ പ്രത്യേകതകളാണ്.

എന്റെ യൊക്കെ പ്രവാസ ത്തിന് മുമ്പേ പ്രവാസം നിർത്തിയ മുഹമ്മദാക്ക വീടിന് മുമ്പിൽ ഹോട്ടൽ കച്ചവടവും നടത്തി.പലഹാരമുണ്ടാക്കുന്നതിലെ കൈപുണ്യംനേരിട്ട് രുചിച്ചറിഞ്ഞിട്ടുമുണ്ട്. കലത്തപ്പത്തിന്റെ മാസ്റ്ററായി തന്നു.

വളരെ ചെറുപ്പത്തിലെ മദ്രാസ് വാസമായിരിക്കാം കാരണം,ഒഴുക്കോടെ തമിൾ സംസാരിക്കുക മാത്രമല്ല വായിക്കുകയും എഴുതുകയും ചെയ്യാനും അറിഞ്ഞിരുന്നു.എഴുത്തറിയാത്ത തമിഴർക്ക് നാട്ടിലേക്ക് കത്തയക്കാനും മുഹമ്മദ് കാക്കയുടെ ഒരു കൈ സഹായം ലഭിച്ചിരുന്നു.

പ്രവാസത്തിന്റെ ഇടവേളകളിൽ പിന്നീട് മിക്കവാറും കണ്ടത് കോദേരിയുടെ അരമതിലിലും വീട്ട് വരാന്തയിലെ കസേരയിലും ശാന്തമായിരിക്കുന്ന മയമ്മാക്കയെയാണ്.നല്ലൊരു ഗായകനായിരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ പ്രായമേറെയായിട്ടും ശബ്ട മിടറാതെ മൈക്കിലുടെ ഒഴുകിവന്നത് പലരുടേയും സ്മൃതിപഥത്തിൽ ഇന്നും ബാക്കിയുണ്ടാകുമെന്ന് ഉറപ്പാണ്.

നല്ലൊരു മനുഷ്യനും അയൽവാസിയുമായിരുന്ന മുഹമ്മദ്‌ കാക്കയുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ.. ആമീൻ
------------------------------
ജലീൽ അരീക്കൻ



ആമീൻ.......           ദിനേനെ പല നേരങ്ങളിൽ തമ്മിൽ കണ്ടിരുന്നവരാണെങ്കിലും ഒരു ചിരിയിലോ സലാമിലോ അതുമല്ലങ്കിൽ പള്ളിയിലോ പരിസരത്തോ വച്ചുള്ള പൊതുസംസാരങ്ങളിലോ ഒതുങ്ങി ഞാനും അദ്ദേഹവുമായുള്ള  ബന്ധം. അവരെക്കുറിച്ച് ആഴത്തിലറിയാൻ പള്ളിപ്പറമ്പിലെ ഓർമ്മക്കുറിപ്പുകൾ നിമിത്തമായി.  സ്വന്തം നാട്ടുകാരുമായി ഇടപഴകാൻ ഇതൊരു പ്രചോദനമാകും എന്നതിൽ തർക്കമില്ല.
-------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ



അസ്സലാമു അലൈകും ....          കളരിക്കാപറമ്പിൽ മയമാക്ക....        ചെറുപ്പം മുതൽക്കേ കണ്ടു വരുന്ന മുഖം -- സൗമ്യൻ, ശാന്തൻ, നിഷ്കളങ്കൻ, ദീനീ സ്നേഹി, പാട്ടുകാരൻ അതുപോലെ ഒരു പാട് സവിശേതകളുള്ള
വ്യക്തിയായിരുന്നു മയമാക്ക.             പിന്നെ സത്താർ സാഹിബിന്റെ ഓർമ്മക്കുറിപ്പിൽ അദ്ദേഹത്തിന്റെ ജീവിതം മുഴുവനായും വരച്ചുകാട്ടി.  അതുപോലെ ജലീൽ, പരി, MRC,പൂച്ചാക്ക എല്ലാവരുടെയും കുറിപ്പുകൾ ശ്രദ്ധേയമായി.       റബ്ബ് അദ്ദേഹത്തിന്റെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - آمين
---------------------
+971505416455



മുഹമ്മദാകാക്ക് വേണ്ടി പ്രാത്ഥിച്ചതിനെയോക്കെ നാഥൻ സ്വീകരിക്കട്ടെ امين 

എന്റെ അയൽ വാസിയായിരുന്ന മുഹമ്മദാക്കയെ ഞാൻ കണ്ടത് കാലം വരുത്തിയ വെത്യസ്ത മുഖങ്ങളിലൂടെയായിരിന്നു. 

വരിഞ്ഞ് കെട്ടിയ പായി കെട്ടും,സ്പോഞ്ച് ബെഡും,കയ്യിൽ ടാപ് റികാർഡറും പിടിച്ച് അബുദാബിയിൽ നിന്ന് എന്റെ തറവാട് വീടിന്റെ ഇടവഴിയിലൂടെ നടന്നു വന്നിരുന്ന...നാട്ടിലെ ഹോട്ടൽ നടത്തിപ്പുകാരനായിരുന്ന.... ദാറുൽഹുദായിലെ മെസ്സ് മാസ്റ്ററായിരുന്ന....  പെയിന്റെറായിരുന്ന...മദ്രസ്സയിൽ വഅളിന് മുമ്പ് പാട്ട് പാടിയിരുന്ന... അവസാനം സ്വാതിക ഭാവത്തിലുമായ മുഹമ്മദാക്കായെ ആയിരുന്നു. 

പാട്ടിനോടുള്ള  താൽപര്യമാവാം ഗൾഫിൽ നിന്ന് കൊണ്ട് വന്നിരുന്ന ടാപ് റികോർഡർ കുറ്റുരിലെ എന്റെ മൂത്താപ് കുട്ട്യാലി കാക്കാന്റെ പീടികയിൽ കരന്റില്ലാത്ത കാലത്ത് ബേട്ടറി ഉപയോഗിച്ച് പാടിപ്പിച്ചിരുന്നത്. വീട്ടിൽ നിന്നുള്ള പഴയ മാപ്പിളപാട്ടുകൾ അയൽവാസിയായ ഞങ്ങളും ആസ്വദിച്ചിരുന്നു. 

പോയ കാലത്തിലെ കുറ്റൂരിനെ കുറിച്ച് ഒരു ചരിത്രാന്വാഷണം നടത്തി ഒരു ബുക്ക് ഇറക്കാൻ ഒരു ശ്രമം നടത്തിയിരുന്നു അതിന്റെ ഭാഗമായി നീണ്ട കാലം പ്രവാസിയായിരുന്ന മുഹമ്മദാക്കയോട് തന്റെ അനുഭവങ്ങൾ പറഞ്ഞ് തരാൻ ആവിശ്യപ്പെട്ടു...അതിനെന്താ ഞാൻ വരാം വളരെ താൽപര്യത്തോടെ അദ്ധേഹം പറഞ്ഞു...വൈകുന്നേരം വീട്ടിൽ എത്തിയ അദ്ദേഹത്തിന്റെ ആവേശത്തോടെയുള്ള വിവരണം എന്നേയും കൂടെയുണ്ടായിരുന്ന സത്താറിനേയും പോയ കാലത്തിലേക്ക് കൊണ്ട് പോയി...നോട്ട് ചെയ്യേണ്ടതെക്കെ സത്താർ കുറിച്ചിട്ടു.
  താമരശ്ശേരിയിലേക്ക് മുഹമ്മദാക്കയുടെ പിതാവ് പോയ കഥ, ഹോട്ടൽ പണിയിലെ പ്രാവീണ്യം, ആദ്യകാല മദിരാശി കാരനും,അബുദാബികാരനുമായത്,നാട്ട് കാര്യങ്ങൾ,എന്റെ കുടുംബ കാരണവൻ മാരുടെ വിവരങ്ങൾ എല്ലാം പറഞ്ഞു തീർത്തതും പഴയ പാട്ടിലെ ചില വരികൾ പാടിയതും ഞങ്ങൾ കൗതുകത്തോടെ നോക്കിനിന്നു.
------------------------------------------
അബ്ദുലത്തീഫ് അരീക്കൻ, 



അസ്സലാമുഅലൈക്കും..
വാപ്പയെ പറ്റി പറയുമ്പോൾ സത്താർക്ക പറഞ്ഞത് പോലെ നന്നായി വായിക്കുന്ന ഒരാളായിരുന്നു. കുറ്റൂർ പ്രദേശത്തു നിന്നും ആദ്യമായി ഗൾഫിൽ പോയ ഒരാളാണ് വാപ്പ എന്ന് എന്റെ ചെറുപ്പത്തിൽ തന്നെ ഉമ്മ പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു.. മദ്രസയിൽ പോയിത്തുടങ്ങിയ കാലം മുതൽക്ക് വാപ്പ പ്രവാസം അവസാനിപ്പിച്ചു വന്നിരുന്നു. അന്ന് മുതൽ വാപ്പാനെ കണ്ടും മനസ്സിലാക്കിയും ജീവിക്കാനായി. പാട്ടിനോട് ഉപ്പാക്ക് വല്ലാത്തൊരു അടുപ്പം തന്നെ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ മദ്രസയിൽ പരിപാടിക്ക് പാട്ടു പാടാനും മറ്റും ഉപ്പാന്റെ പിന്തുണയും പ്രോത്സാഹനവും ഇന്നും മറക്കാൻ പറ്റില്ല. പാട്ടുകളെ പറ്റി നല്ല അറിവുണ്ടായിരുന്നു. പാട്ടുകളുടെ നല്ല ശേഖരം ഉപ്പാന്റെ അടുത്തുണ്ടായിരുന്നു. ചെറുപ്പത്തിൽ രാത്രി പഠനം കഴിഞ്ഞാൽ ഉപ്പ പാട്ടുകളെ പറ്റി പറയുകയും അത് പാടിത്തരികയും ചെയ്യുമായിരുന്നു.. സത്താർക്ക പറഞ്ഞത് പോലെ അവസാന കാലത്ത് ഉപ്പ വല്ലാതെ ഉൾവലിഞ്ഞു പോയിരുന്നു. അത് മനസിലാക്കാൻ തിരക്ക് പിടിച്ച പ്രവാസത്തിനിടക്ക് എനിക്ക് കഴിഞ്ഞില്ല. അവസാനമായി കാണാനും കഴിഞ്ഞില്ല.. നാഥാ.... എന്റെ ഉപ്പാന്റെയും ഞങ്ങളുടെയും ചെറുതും വലുതുമായ, അറിഞ്ഞോ അറിയാതെയോ ചെയ്ത് പോയ എല്ലാ പാപങ്ങളെയും പൊറുത്തു തന്ന് ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിപ്പിക്കാൻ തൗഫീഖ് നൽകണേ... ആമീൻ.. ആമീൻ. ആമീൻ

തത്തമ്മക്കൂട്ടിലെ പള്ളിപ്പറമ്പിൽ ഇന്ന് എന്റെ വന്ദ്യ പിതാവിനെ അനുസ്മരിക്കുകകയും അദ്ദേഹത്തിന്ന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ തത്തകൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കയാണ്.... തിരക്ക് മൂലം കൂട്ടിൽ സജീവമാവാൻ പറ്റാറില്ല. എല്ലാം കണ്ടും കേട്ടും പോവാറാണ് പതിവ്.
----------------------------------------------
അബ്ദുൽ വഹാബ് അരീക്കൻ